ബറോസ് മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം ആയതുകൊണ്ടുതന്നെ തുടക്കം മുതൽ വളരെ ശ്രദ്ധ നേടിയ ചിത്രമാണ്.ഇതൊരു 3D ഫാന്റസി ചിത്രം ആയതുകൊണ്ടുതന്നെ ഗ്രാഫിക്സിനും ഏറെ പ്രാധാന്യമുള്ള സിനിമയാണ് . ജൂലൈ അവസാനം പാക്കപ്പ് ആയ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ വർക്കുകൾ പുരോഗമിക്കുകയാണ്.ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത് ചിത്രത്തിന്‍റെ ഒരു പ്രധാന അപ്ഡേറ്റ് ഇന്ന് വൈകിട്ട് എത്തുമെന്ന് മോഹന്‍ലാല്‍ ഇന്നലെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ അത് പ്രഖ്യാപിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. മറ്റൊന്നുമല്ല, ചിത്രത്തിന്‍റെ റിലീസ് തീയതി തന്നെയാണ് അത്. 2024 മാര്‍ച്ച് 28 ന് ചിത്രം തിയറ്ററുകളില്‍ എത്തും. ഒരു 3 ഡി പോസ്റ്റര്‍ സഹിതമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. നേര്, മലൈക്കോട്ടൈ വാലിബന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന മോഹന്‍ലാല്‍ റിലീസ് ആയിരിക്കും ബറോസ്.പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളില്‍ പലതും വിദേശത്താണ് നടക്കുന്നതെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു. മോഹൻലാലിൻറെ വാക്കുകൾ ഇങ്ങനെ

“പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളില്‍ പലതും വിദേശത്താണ് നടക്കുന്നത്. ഒരുപാട് വര്‍ക്ക് തായ്‍ലന്‍ഡില്‍ നടക്കുന്നുണ്ട്. ഇന്ത്യയിലും നടക്കുന്നുണ്ട്. മ്യൂസിക് മിക്സ് ചെയ്യേണ്ടത് ലോസ് ഏഞ്ചല്‍സിലാണ്. സം​ഗീതത്തിന് വലിയ പ്രാധാന്യമാണ് സിനിമയില്‍. ഈ വര്‍ഷം സെന്‍സര്‍ ചെയ്യാന്‍ പറ്റിയാല്‍ അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ സിനിമ കൊണ്ടുവരും”, മോഹന്‍ലാല്‍ പറയുന്നു.ഞാനും രാജീവും കൂടി ഒരു 3 ഡി ഷോ ചെയ്യുന്ന കാര്യം ആലോചിച്ചിരുന്നു. അത് സിനിമയെക്കാളും വലിയ അധ്വാനം വേണ്ടിയിരുന്ന ഒന്നായിരുന്നു. 3 ഡി കണ്ണട വച്ച് ആസ്വദിക്കാവുന്ന നാടകം എന്നതായിരുന്നു ആശയം. അത് ചെയ്യാന്‍ പറ്റുന്ന കാര്യം ആയിരുന്നു. പക്ഷേ ചെലവ് വളരെയധികമായിരുന്നു. പിന്നെ നാടകം അവതരിപ്പിക്കുന്ന സ്ഥലത്തേക്കൊക്കെ ഒരുപാട് ഉപകരണങ്ങള്‍ കൊണ്ടുപോവേണ്ടിയിരുന്നു. ആ സമയത്താണ് ജിജോ ഇങ്ങനെയൊരു നോവലിനെക്കുറിച്ചും അതിന്‍റെ സിനിമാ സാധ്യതയെക്കുറിച്ചുമൊക്കെ സംസാരിക്കുന്നത്. ജിജോ തന്നെ സംവിധാനം ചെയ്യണമെന്നായിരുന്നു ഞങ്ങള്‍ക്ക്. പക്ഷേ അദ്ദേഹത്തിന് അത് താല്‍പര്യമില്ലായിരുന്നു. കഥയില്‍ എന്ത് മാറ്റവും വരുത്താനുള്ള സമ്മതം അദ്ദേഹം തന്നിരുന്നു. അസോസിയേറ്റ് ഡയറക്ടര്‍ ആയി രാജീവ് കുമാര്‍ എന്നെ സഹായിക്കാന്‍ വന്നു. ഒരു ത്രീഡി ചിത്രമാണ് ബറോസ്. നമ്മളൊരു ഇന്റർനാഷണൽ പ്ലാറ്റ്ഫോമിലാണ് സിനിമ അവതരിപ്പിക്കാൻ പോകുന്നത്. അതിനുള്ള ഭാ​ഗ്യം എനിക്ക് ഉണ്ടാകട്ടെ. അതിന് വേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥ ഞങ്ങൾക്ക് വേണം. വ്യത്യസ്‍തമായ ഒരു സിനിമയായിരിക്കും ബറോസ്. 400 വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. വലിയൊരു സിനിമയായിട്ടേ ഞാനിത് ഇറക്കൂ ” – മോഹൻലാൽ പറയുന്നു

ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.

You May Also Like

അവൾ ഒരിക്കൽ ബോളിവുഡ് ഭരിച്ചു, പ്രണയത്തിലും വിവാഹത്തിലും മുറിവുകൾ മാത്രം, അവളുടെ കരിയർ മുഴുവൻ നശിച്ചു, ഇപ്പോൾ അവൾ അജ്ഞാത ജീവിതം

റീന റോയ് ഞെട്ടിക്കുന്ന കഥ: 66 കാരിയായ റീന റോയ് പഴയകാലത്തെ പ്രശസ്ത ബോളിവുഡ് നടിയായിരുന്നു.…

പുതിയ നായിക നടിമാരുടെ ഗ്ലാമർപ്രദർശവും നൃത്തരംഗങ്ങളും മുംതാജിന്റെ പ്രഭ കെടുത്തി

Magnus M സംവിധായകന്റെ നിര്യാണം കാരണം ഷാരുഖ് ഖാന്റെ നായികയായ് (1997) ആദ്യ ചിത്രത്തിൽ അരങ്ങേറ്റം…

ജയറാമിന്റെ ആദ്യ ചിത്രം അപരൻ റിലീസ് ആയി 34 വർഷങ്ങൾ, ജയറാമിന്റെ കടപ്പാട്

ജയറാമിന്റെ ആദ്യ ചിത്രമാണ് അപരൻ. പത്മരാജൻ രചനയും സംവിധാനവും നിർവഹിച്ച ഒരു മനോഹരച്ചിത്രം. നമുക്ക് ഒരു…

‘വൃഷഭ’ വളരുന്നു; ഹോളിവുഡ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നിക്ക് തർലോ ടീമിനൊപ്പം ചേരുന്നു

‘വൃഷഭ’ വളരുന്നു; ഹോളിവുഡ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നിക്ക് തർലോ ടീമിനൊപ്പം ചേരുന്നു പി ആർ ഒ…