കണ്ണൻ ഗോപിനാഥനെ മറ്റൊരു സഞ്ജീവ് ഭട്ട് ആക്കാനുള്ള നീക്കമാണ്

551

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിൽ വച്ചാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭവമായി ബന്ധപ്പെട്ട യാത്രക്കിടയിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. നേരത്തെ മുംബൈ പൊലീസും കണ്ണൻ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തിരുന്നു

ബശീർ ഫൈസി ദേശമംഗലം എഴുതുന്നു 

ഹേയ്,കണ്ണൻ ഗോപിനാഥൻ ഒരു മനുഷ്യൻ മാത്രമാണ്…!!

എന്തിനാണ് ഇയാൾ ഇങ്ങിനെ ഘോഷിക്കപ്പെടുന്നത്‌..? പറയാം, ചാവക്കാട്‌ നടന്ന രാപ്പകൽ പ്രതിഷേധ യാത്രയുടെ സമാപനം ഉദ്‌ഘാടനം ചെയ്യാൻ വേണ്ടി ആണ് അന്ന് ശ്രീ കണ്ണൻ ഗോപിനാഥൻ ഐഎഎസ് നെ വിളിച്ചത്. ഫോണെടുത്ത അദ്ദേഹം ഡൽഹിയിൽ ആണ് അതുകൊണ്ടു വാട്‌സ്ആപ്പിൽ പരിപാടിയുടെ വിശദാംശങ്ങൾ അറിയിക്കാൻ പറഞ്ഞു. അദ്ദേഹത്തെ പരിപാടിയുടെ പ്രാധാന്യവും, ജന പങ്കാളിത്തവും വിശദീകരിച്ചു കൊടുത്തു. വരാനും തിരിച്ചു പോകാനും ഫ്‌ളൈറ്റ് ടിക്കറ്റ് വരെ ഞാൻ മുന്നോട്ട് വെച്ചു. എല്ലാം കേട്ട അദ്ദേഹത്തിന്റെ മറുപടി ഇങ്ങിനെയായിരുന്നു. “തീർച്ചയായും പരിപാടി നന്നായി നടത്തണം.
പക്ഷെ, ഞാൻ പങ്കെടുക്കാൻ ആഗ്രഹിക്കുന്നത് വലിയ ജനക്കൂട്ടമുള്ള പരിപാടികൾ അല്ല. പകരം ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ചെറിയ അയൽക്കൂട്ടങ്ങളോട് സംസാരിക്കാനാണ് ആഗ്രഹം. ഫാഷിസം വരുത്താൻ പോകുന്ന അപകടങ്ങൾ ജനത്തിന് ബോധ്യപ്പെടുത്തണം.

ക്രൗഡുള്ള പരിപാടിയേക്കാൾ ഇപ്പോൾ ഞാൻ ശ്രദ്ധിക്കുന്നത് അത്തരം നിശബ്ദ പ്രവർത്തങ്ങളിലാണ്. കേരളത്തിലെ ജനങ്ങൾ ആ വിഷയത്തിൽ മുന്നിലാണ്..” ഞെട്ടിപ്പിച്ചു കളഞ്ഞു ആ മറുപടി…!!! ചാനലിലും വാർത്തകളിലും നിറഞ്ഞു നിൽക്കാനുള്ള, ഒരു മീഡിയ ആക്ടിവിസ്റ്റ് അകാൻ അല്ല മോഹം അദ്ദേഹത്തിന്.! ബ്യുറോക്രസിയുടെ സകല പ്രിവിലേജും ആസ്വദിച്ചു ജില്ലാ കലക്ടറായി ജോലിയിലിരിക്കുമ്പോഴാണ് ഐഎഎസ് വലിച്ചെറിഞ്ഞു ജന സേവന ബോധവൽക്കരണത്തിനിറങ്ങിയതു.
ആ മനുഷ്യന്റെ ആത്മാർത്ഥത മനസ്സിലാക്കേണ്ടതാണ്…!! കേരളത്തിൽ വളരെ ചുരുങ്ങിയ പരിപാടികളിൽ മാത്രമാണ് അദ്ദേഹം പങ്കെടുത്തത്. ഒന്നു എം.എസ്.എഫ് നടത്തിയ കോഴിക്കോട്ടെ പരിപാടിയിൽ. അതു തന്നെ ഭാവി തലമുറ തന്നെ കേൾക്കട്ടെ എന്ന നല്ല വിചാരത്തിലും. ഒടുവിൽ സ്നേഹ നിർബന്ധത്തിനു മുന്നിൽ വരാം എന്ന് ഏറ്റു. ദൗർഭാഗ്യവശാൽ ഞങ്ങൾ തിയതി മാറ്റി. അദ്ദേഹത്തിന് പങ്കെടുക്കാനുമായില്ല. എന്തായിരിക്കും ഇത്തരം മനുഷ്യന്മാരെ ഇതിനൊക്കെ പ്രേരിപ്പിക്കുന്ന വികാരം. ഗ്രാമങ്ങളിൽ ചെന്നു സാധാരണക്കാരോട് ഫാഷിസത്തിന്റെ അപകടങ്ങളെ കുറിച്ചു സംസാരിക്കുന്നതിൽ..? നിരന്തരമായി തെരുവിൽ പോരാടുന്നതിൽ..?

രണ്ടു തവണയാണ് അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടത്. ഇന്നിതാ യുപി പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിൽ വെച്ചിരിക്കുന്നു.ഉന്നതങ്ങളിൽ നിന്നു നിർദേശം ഉണ്ട് എന്ന് പറഞ്ഞിട്. രാജ്യ വ്യാപകമായ പ്രതിഷേധം ആവശ്യമാണ്. ജയിലിൽ കിടക്കുന്ന ചദ്രശേഖർ രാവൻ രോഗ ബാധിതനായ കഴിഞ്ഞു. അങ്ങിനെ എത്രയോ പേർ തടങ്കലിൽ ആണ്. നമ്മിൽ പലരും സമരം ചെയ്യുന്നതു സൗകര്യപ്രദമായ പ്രതലങ്ങളിൽ നിന്നാണ്. മിണ്ടാതിരുന്നാൽ പോലും തങ്ങളെ വ്യക്തിപരമായി ബാധിക്കാത്ത,
എന്നാൽ അതു വഴി അധികാരി വർഗ്ഗങ്ങളുടെ സകല ആനുകൂല്യങ്ങളും ലഭ്യമാകുമായിരുന്ന എത്രയോ പേർ അതി ശക്തമായി ഫാഷിസത്തിനെതിരെ പ്രതികരിക്കുന്നതിന്റെ മനശാസ്ത്രമെന്തായിരിക്കും..!? ഒരേ ഒരു ഉത്തരമേയുള്ളൂ.മനുഷ്യത്വം…!! അതേ അക്ഷരം തെറ്റാതെ ഇവരെ പോലെയുള്ളവരെ വിളിക്കേണ്ട പേരാണ് മനുഷ്യൻ…!!
Sir,
You are not alone . We the Indians are with you .