0 M
Readers Last 30 Days

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
192 VIEWS

Basheer Pengattiri

പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്. എന്നാൽ ഈ ‘ഒരുപാടൊരുപാടിനെ’ അളക്കാൻ ശ്രമിക്കുമ്പോഴാണ് കയ്യിൽ കരുതിവെച്ച അളവുകോലുകളൊന്നും നമുക്ക് മതിയാകാതെ വരുന്നത്.

നമ്മുടെയൊക്കെ ഭാവനാശേഷിയെ മറികടക്കുന്നതാണ് പ്രപഞ്ചത്തിന്റെ അളവെടുക്കുക എന്ന കാര്യം. നമുക്ക് പരിചിതമായ ഈ ഭൂമി തന്നെ എത്ര വലുതാണെന്ന് നോകൂ.. ഏകദേശം 13,000 കിലോമീറ്റർ വ്യാസവും 40,000 കിലോമീറ്റർ ചുറ്റളവുമുണ്ടിതിന്. പാസഞ്ചർ വിമാനങ്ങളുടെ ശരാശരി വേഗത മണിക്കൂറിൽ 800 കി.മീ ആണ്. ഇത്തരം ഒരു വിമാനത്തിൽ എവിടെയും ലാൻഡ് ചെയ്യാതെ ഈ നീല ഗോളത്തെ ഒരു വട്ടം ചുറ്റിവരാൻ രണ്ട് ദിവസവും രണ്ട് മണിക്കൂറും സമയമെടുക്കും. ഇനി ഈ യാത്ര കാറിലാണെങ്കിലോ, മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാണ് നമ്മുടെ സഞ്ചാരമെങ്കിൽ 17 ദിവസം നിർത്താതെ യാത്ര ചെയ്യേണ്ടതായിവരും ഭൂമിയെ ഒരു വട്ടം ചുറ്റാൻ. ഇത്രയും വിശാലമായ നമ്മുടെ ഭൂമിയെ സൂര്യനുമായി താരതമ്യം ചെയ്യുമ്പോഴാണ് നമുക്ക് ഉയിരും ഊർജ്ജവും തന്ന സൂര്യഗോളത്തിന്റെ ആകാരം ബോധ്യമാവുക; ഒപ്പം ഭൂമിയുടെ നിസ്സാരാവസ്ഥയും. സൂര്യന്റെ വ്യാപ്തത്തിനകത്ത് കുറഞ്ഞത് നമ്മുടെ ഭൂമിയെ പോലത്തെ 13ലക്ഷം ഭൂമികളെ എങ്കിലും ഉൾക്കൊള്ളിക്കാനാവും. നേരത്തെ ഭൂമിക് ചുറ്റും സഞ്ചരിച്ച അതേ വിമാനത്തിൽ ഇത്തവണ സൂര്യനെ ചുറ്റുകയാണെന്ന് സങ്കൽപ്പിച്ചാൽ ആ യാത്രക്ക് 5458 മണിക്കൂർ അല്ലെങ്കിൽ ഏകദേശം 228 ദിവസത്തെ ദൈർഘ്യമുണ്ടാവും. അതൊരു നീണ്ട യാത്രതന്നെയായിരിക്കുമല്ലേ..!

സൂര്യനും അതിന്റെ ഗുരുത്വാകർഷണത്താൽ അതിനോട്‌ ചേർന്ന്‌ കിടക്കുന്ന എട്ട് ഗ്രഹങ്ങളും, ആ ഗ്രഹങ്ങളുടെ 200 ലധികം വരുന്ന ഉപഗ്രഹങ്ങളും, കുള്ളൻ ഗ്രഹങ്ങളും മറ്റു നിരവതി ജ്യോതിർ വസ്തുക്കളും ഇതിനു പുറമേ ഉൽക്കകളും, വാൽ നക്ഷത്രങ്ങളും, ഗ്രഹാന്തരീയ പടലങ്ങളുമെല്ലാം ചേർന്ന വലിയൊരു കുടുംബമാണല്ലോ സൗരയൂഥം. ഇങ്ങനെയുള്ള സൗരയൂഥത്തിന്റെ ആകെ പിണ്ഡത്തിന്റെ 99.86 ശതമാനവും സൂര്യന്റേത് മാത്രമാണെന്ന് പറഞ്ഞാൽ ഊഹിക്കാമല്ലോ സൗരയൂഥത്തറവാട്ടിലെ സൂര്യന്റെ സ്ഥാനം!
സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള ശരാശരി ദൂരം 15 കോടി കിലോമീറ്റർ ആണ്. ഈ ദൂരത്തെയാണ് ഒരു ആസ്ട്രോണമിക്കൽ യൂനിറ്റായി കണക്കാക്കുന്നത്.

tt123 1

അങ്ങനെയെങ്കിൽ നേരത്തെ നമ്മൾ സൂര്യനെ ചുറ്റാനുപയോഗിച്ച വിമാനം ഭൂമിയിൽ നിന്ന് ഇത്രയും ദൂരം സഞ്ചരിച്ച് അവിടേക്കെത്താനെടുത്തിരിക്കുക 21 വർഷമായിരിക്കും!! സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള ദൂത്തിന്റെ അഞ്ചിരട്ടി ദൂരം വരും സൂര്യനിൽ നിന്നും സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിലേക്ക്. നെപ്ട്യൂണിനെയാണ് സൗരയൂഥത്തിലെ അവസാന ഗ്രഹമായി കണക്കാക്കുന്നത്. ഇനി സൂര്യനിൽ നിന്നും നമ്മുടെ വിമാനത്തിൽ നെപ്റ്റ്യൂണിലേക്ക് യാത്രയായാൽ 630 കൊല്ലത്തെ യാത്രതന്നെ വേണ്ടി വരും ലക്ഷ്യത്തിലെത്താൻ. തലമുറകളോളം നീണ്ട യാത്ര!!

സൗരയൂഥത്തിൽ ഇവയുടെ അവസ്ഥ മനസിലാക്കാൻ നമുക്ക് ഒരു ഫൂട്ബോൾ ഗ്രൗണ്ട് സങ്കൽപ്പിക്കാം . ഗ്രൗണ്ടിന് ഒത്ത നടുക്ക് വെച്ച ഒരു ഫൂട്ബോൾ ആണ് സൂര്യൻ എങ്കിൽ, ഈ ബോളിൽ നിന്നും 24 മീറ്റർ അകലത്തായി പെനാൽറ്റി ബോക്സിനടുത്ത് ഒരു കുഞ്ഞു കുരുമുളകുമണിയോളം വലിപ്പത്തിലായിരിക്കും നമ്മുടെ ഭൂമിയുള്ളത്.

ഈ കുരുമുളകുമണിയോളം പോന്ന ഭൂമിയിൽ നിന്നും ഏകദേശം 700 മീറ്റർ എങ്കിലും സ്റ്റേഡിയത്തിന് പുറത്തേക്ക് നടന്നാലേ നെപ്ട്യൂണിലേക്ക് എത്തിച്ചേരാൻ കഴിയൂ. സൗരയൂഥം നെപ്റ്റ്യൂണിനുമപ്പുറത്തേക്ക് വ്യാപിച്ചു കിടക്കുന്നു. സൗരയൂഥത്തിന്റെ വലിപ്പം നിർവചിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, കാരണം അതിന് വ്യക്തമായ അതിർവരമ്പില്ല എന്നതു തന്നെ. നമ്മുടെ സൗരയൂഥത്തിനെ പല മേഖലകളുണ്ട്. ഭൗമഗ്രഹങ്ങള്‍ ( Terrestrial planets ) എന്നറിയപ്പെടുന്ന ഭൂസമാനഗ്രഹങ്ങളുടെ മേഖലയാണ് ആദ്യത്തേത്. ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ എന്നിവ ഈ മേഖലയില്‍ വരുന്നു. വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂണ്‍ എന്നീ ഗ്രഹങ്ങളുള്‍പ്പെടുന്ന വാതകഭീമന്‍മാരുടെ ( Gas giants ) മേഖലയാണ് രണ്ടാമത്തേത്. കിയ്പ്പര്‍ ബെല്‍റ്റ് എന്ന പേരില്‍ നെപ്റ്റിയൂണിനപ്പുറമുള്ള അതിശൈത്യമേഖലയാണ് സൗരയൂഥത്തിന്റെ മൂന്നാം മേഖല ( Third Zone ). പ്ലൂട്ടോയും ഏരിസുമടക്കമുള്ള കുള്ളന്‍ ഗ്രഹങ്ങളുടേയും വാല്‍നക്ഷത്രങ്ങളുടേയും മറ്റനവധി മഞ്ഞുഗോളങ്ങളുടെയും വ്യവഹാരമേഖലയാണത്. നമ്മുടെ സാങ്കല്പിക ഫൂട്ബോൾ ഗ്രൗണ്ടിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയായിരിക്കും കിയ്പ്പര്‍ ബെല്‍റ്റ്. അതിനുമപ്പുറമാണ് ഊർട്ട് മേഖല വരുന്നത്.

സൂര്യനില്‍ നിന്നും 5000 മുതല്‍ ഒരു ലക്ഷം വരെ ആസ്ട്രോണമിക്കൽ യുനിറ്റ് ദൂരത്തില്‍ സൗരയൂഥത്തെയൊന്നാകെ പൊതിഞ്ഞു കിടക്കുന്ന ഹിമഗോളങ്ങളാലുള്ള ആവരണമാണ് ഊര്‍ട്ട് മേഘം.100 കി.മീ വ്യാസത്തിൽ താഴെയുള്ള ട്രില്യൺ കണക്കിന് വസ്തുക്കളെ ഉൾക്കൊള്ളുന്നതാണ് ഈ പ്രദേശം.
സൗരയൂഥങ്ങളുടെ വലിപ്പം നിർണ്ണയിക്കുന്നത്, ആ സൗരയൂഥത്തിലെ നക്ഷത്രത്തിന്റെ ഗുരുത്വാകർഷണം അതിന് ചുറ്റുമുള്ള പ്രദേശത്തെ മറ്റ് വസ്തുക്കളെ എത്രത്തോളം കീഴടക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്, ഇത് സൂര്യന്റെ കാര്യത്തിൽ ധൂമകേതു വസ്തുക്കളുടെ സംഭരണിയായ ഊർട്ട് മേഘത്തിലേക്ക് വ്യാപിക്കുന്നുണ്ട്. ഇവിടം സൗരയൂഥത്തിന്റെ അതിർത്തിയായി കണക്കാക്കിയാൽ നമ്മുടെ സൗരയൂഥത്തിന് ഏകദേശം 2 പ്രകാശവർഷത്തിന്റെ വ്യാസമുണ്ടെന്ന് പറയാം. ഊർട്ട് മേഖല സൗരയൂഥ കേന്ദ്രത്തിൽ നിന്നും എത്ര അകലെയാണെന്ന് മനസിലാക്കാൻ സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള
ദൂരത്തെ സെന്റീമീറ്ററിലേക്ക് ചുരുക്കിയാൽ മതിയാകും. സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള ദൂരം ഒരു സെ.മീ ആണെന്ന് സങ്കല്‍പ്പിച്ചാൽ ഊർട്ട് മേഘം സൂര്യനിൽ നിന്നും അര കിലോമീറ്റർ അകലെയായിരിക്കും.ഊർട്ട് മേഖലയിലേക്ക് ഇന്നേ വരെ മനുഷ്യ നിര്‍മിതമായ ഒരു വസ്തുവും എത്തിയിട്ടില്ല. നിലവിൽ വോയേജർ 1ആണ് ഗ്രഹാന്തര ബഹിരാകാശ പേടകങ്ങളിൽ ഏറ്റവും വേഗതയേറിയതും ഭൂമിയില്‍നിന്നും ഏറ്റവും അകലെ കൂടി സഞ്ചരിക്കുന്നതുമായ മനുഷ്യനിർമിത വസ്തു. 45 വർഷമായി അത് ബഹിരാകാശത്ത് തുടരുന്നു, സെക്കന്റിൽ 16.9 km വേഗതയിൽ ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്ന ഈ പേടകത്തിന് ഇപ്പോഴും നമ്മുടെ സൂര്യന്റെ സ്വാധീനത്തിൽ നിന്ന് രക്ഷപ്പെടാനായിട്ടില്ല. ഊർട്ട് ക്ലൗഡിന്റെ ആരംഭ പരിതിയിലെത്താൻ ഇനിയും അതിന് 300 വർഷത്തോളം സഞ്ചരിക്കേണ്ടതുണ്ട്. ഊർട്ട് മേഖല കടന്നുപോകാനാവട്ടെ ഏകദേശം 30,000 വർഷവുമെടുക്കും.

അതായത് സൗരയൂഥത്തിന്റെ വലിപ്പം പോലും നമ്മൾ കരുതുന്നതിനേക്കാൾ വളരെ വളരെ വലുതാണെന്ന് ചുരുക്കം. നമ്മുടെ സാങ്കല്പിക ഫൂട്ബോൾ സ്റ്റേഡിയത്തിൽ നിന്നും ഏകദേശം മൂന്നേമുക്കാൽ കി.മീ അകലെയാണ് വോയേജർ 1 ന്റെ ഇപ്പോഴത്തെ സ്ഥാനം എന്നു കണക്കാക്കാം.
അങ്ങനെയെങ്കിൽ നമ്മുടെ ഭൃമിയിൽ നിന്നും മറ്റൊരു നക്ഷത്രത്തിലേക്കുള്ള ദൂരം എത്രയാണെന്ന് ഊഹിക്കാമോ.? നമ്മെ സംബന്ധിച്ച് സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയുടെ തൊട്ടടുത്തുള്ള നക്ഷത്രമാണ്‌ പ്രോക്‌സിമ സെന്റോറി. ഇവിടേക്ക് 272,061 AU ദൂരം വരും.

അതായത് ഭൂമിയിൽ നിന്നും സൂര്യനിലേക്കുള്ള ദൂരത്തിന്റെ രണ്ടേമുക്കാൽ ലക്ഷത്തേളം മടങ്ങ് ദൂരം [ 4,00,00,00,00,00,000 km ] മനുഷ്യൻ ഇന്നുവരെ സഞ്ചരിച്ചിട്ടുള്ളതിൽ ഏറ്റവും കൂടിയ വേഗത അപ്പോളോ 10 ചാന്ദ്ര ദൗത്യത്തിൽ ആയിരുന്നു. അതിന്റെ വേഗത 39,897km/h ആയിരുന്നു. ആ വേഗതയിൽ പോലും പ്രോക്സിമാ സെന്റോറിയിലേക്ക് നാം സഞ്ചരിച്ചെത്താൻ ഒന്നേക്കാൽ ലക്ഷം വർഷമെടുകും! നിലവിലുള്ള നമ്മുടെ ബഹിരാകാശ വാഹനങ്ങളുടെ വേഗത കണക്കാക്കിയാൽ പോലും അവിടെയെത്താന്‍ 76,000 വർഷം യാത്ര ചെയ്യണം . നേരത്തെ പറഞ്ഞ ഫൂട്ബോൾ ഗ്രൗണ്ടിന്റെ മദ്ധ്യത്തിൽ നിന്നും 6340 കിലോമീറ്റർ അകലെയുള്ള മറ്റൊരു ഗ്രൗണ്ടിലെ ഫൂട്ബോൾ ആയിരിക്കും അപ്പോൾ പ്രോക്സിമാ സെന്റോറി എന്ന നക്ഷത്രം.

പ്രകാശ വർഷം:

ജ്യോതിശ്ശാസ്‌ത്രജ്ഞർ പ്രപഞ്ചത്തിന്റെ അളവെടുപ്പിനായി എപ്പോഴും ഉപയോഗിക്കുന്ന അളവുകോൽ പ്രകാശം ആണ്. കാരണം ഇപ്പോഴത്തെ അവസ്ഥയിൽ പ്രകാശമല്ലാതെ പ്രപഞ്ചത്തിന്റെ അളവ് രേഖപ്പെടുത്താൻ വേറൊരു മീഡിയം ഇല്ല- അല്ലെങ്കിൽ കണ്ടുപിടിച്ചിട്ടില്ല എന്നതുതന്നെ. മണിക്കൂറിൽ 800 കി.മീ വേഗതയിൽ പറക്കുന്ന ഒരു വിമാനത്തിന് ഭൂമിയെ ഒരുവട്ടം ചുറ്റാൻ രണ്ട് ദിവസവും രണ്ട് മണിക്കൂറും വേണ്ടിവരുന്നതെങ്കിൽ ഈ ദൂരം സഞ്ചരിക്കാൻ പ്രകാശത്തിന് ഒരു സെക്കന്റിന്റെ എഴിലൊന്ന് സമയം പോലും വേണ്ടിവരുന്നില്ല (0.13 സെക്കന്റ്) എന്നതാണ് വസ്തുത. ഇത്രയും വേഗതയുള്ള പ്രകാശം ഒരു വർഷം കൊണ്ട് എത്ര ദൂരം സഞ്ചരിക്കുമോ അത്രയും ദൂരമാണ് ഒരു പ്രകാശവർഷം.

വിമാനം 21 വർഷമെടുത്ത് സഞ്ചരിച്ച ദൂരം സഞ്ചരിക്കാൻ പ്രകാശത്തിന് 8 മിനിറ്റ് 30 സെക്കന്റ് സമയം മതി. സൂര്യപ്രകാശം ഭൂമിയിലെത്താൻ ഇത്രയും സമയം എടുക്കുന്നുണ്ട്. സൂര്യനിൽ നിന്നും പുറപ്പെട്ട പ്രകാശം നാല് മണിക്കൂർ എടുത്താണ് സൗരയൂഥത്തിലെ അവസാന ഗ്രഹമായ നെപ്ട്യൂണിലേക്കെത്തുന്നത്.
സൂര്യനിൽ നിന്നും 4.2 പ്രകാശ വർഷം അകലെയുള്ള പ്രോക്സിമാ സെന്റൗറി (Proxima centauri) എന്ന നക്ഷത്രത്തിനടുത്തുള്ള ഒരു ഗ്രഹത്തിൽ നിന്നും ഒരാൾ ഭൂമിയിലുള്ള തന്റെ കൂട്ടുകാരനെ മൊബൈൽ ഫോണിൽ വിളിക്കുന്നു എന്നു സങ്കൽപ്പിയ്ക്കുക. പ്രകാശവേഗത്തിൽ സഞ്ചരിക്കുന്ന റേഡിയോ സന്ദേശം ഇവിടെയെത്താൻ നാലു കൊല്ലവും രണ്ടു മാസവും എടുക്കും.’ഹലോ ‘ എന്ന് വിളിച്ചാൽ തിരിച്ചുള്ള മറുപടി ‘ഹലോ’ കേൾക്കാൻ അയാൾ എട്ടര കൊല്ലം കാത്തിരിക്കേണ്ടി വരും!

സൂര്യന്റെ ഏറ്റവും അടുത്ത നക്ഷത്രത്തിന്റെ സ്ഥിതിയാണ് ഇത്. അങ്ങനെയെങ്കിൽ നൂറും ആയിരവുമൊക്കെ പ്രകാശ വർഷം അകലെയുള്ള നക്ഷത്രങ്ങളുടെ കാര്യമൊന്ന് ആലോചിച്ചുനോക്കൂ. സൗരയൂഥ വ്യവസ്ഥ പ്രാപഞ്ചിക നിലവാരത്തിൽ അതീവ നിസ്സാരമാണെന്നതാണ് യഥാര്‍ത്ഥ്യം.
സൂര്യന്റെ ഏറ്റവും അടുത്തുള്ള മറ്റൊരു നക്ഷത്രമാണ് ആൽഫാസെന്റോറി. അവിടെ പോകാൻ കഴീഞ്ഞാൽ, തിരിച്ച് ഭൂമിയിലേക്ക് നോക്കിയാൽ എങ്ങനെയിരിക്കും നമ്മുടെ സൗരയൂഥം!? നാം ഇവിടെ നിന്ന് ആ നക്ഷത്രത്തെ എത്ര നിസ്സാരമായ മങ്ങിയ ബിന്ദുവായാണോ കാണുന്നത് അതിലും നിസ്സാരമായിരിക്കും മുഴുവൻ സൗരയൂഥവും. ഇങ്ങനെ എത്രയെത്ര നക്ഷത്രയൂഥങ്ങളാണ് ഈ വിഹായസിലുള്ളത്. അവയിൽ കാണുന്നതും കാണാൻ കഴിയാത്തതുമായ കോടാനുകോടി നക്ഷത്രങ്ങളിൽ ഒരു ശരാശരി നക്ഷത്രം മാത്രമാണ് സൗരയൂഥത്തിന്റെ അഥിപനായ സൂര്യൻ. അതിന്റെ മഹാതനിമയും പ്രൗഢിയും വലുപ്പവും മറ്റ് ആകാര രൂപ- ഘടകാദികളുമെല്ലാം പരിഗണിച്ച് തന്നെ പറയട്ടെ, ഈ മഹാ പ്രപഞ്ചത്തിൽ ഒരു ധൂളിയുടെ സ്ഥനം പോലും ഇല്ലാത്ത ഒരു നിസ്സാര നക്ഷത്രം മാത്രമത്രേ നമ്മുടെ സൂര്യൻ.
അങ്ങനെയെങ്കിൽ ആകാശത്തേക്കു നോക്കുമ്പോള്‍ തിളങ്ങിക്കാണുന്ന എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ!!

Leave a Reply

Your email address will not be published. Required fields are marked *

LATEST

അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ‘ ഒഫീഷ്യൽ ട്രെയിലർ

അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ചിത്രത്തിന്റെ

അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ‘ ഒഫീഷ്യൽ ട്രെയിലർ

അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ചിത്രത്തിന്റെ

മലയാളത്തിലെ പടങ്ങളെയൊക്കെ അവർ വൃത്തികെട്ട അഡൾട്ട് രീതിയിൽ ആയിരുന്നു കണ്ടിരുന്നത് മമ്മൂട്ടിയും മോഹന്ലാലുമായിരുന്നു മാറ്റം കൊണ്ടുവന്നത്

ബി ഗ്രേഡ് മലയാള സിനിമകളുടെ അതിപ്രസരം കാരണം മലയാള സിനിമയ്ക്ക് ഒരു കാലത്തു

വൈശാലിയിലെ മഹാറാണിയുടെ കഥാപാത്രം ഒഴിച്ചാൽ അവർക്ക് ലഭിച്ചത് ലൈംഗിക അതിപ്രസരമായ ക്യാരക്ടറുകൾ ആണ്

Vishnu Achuz മലയാളികൾക്ക് ജയലളിത എന്നാൽ പൊതുവേ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരിക്കും മനസ്സിലെത്തുക.എന്നാൽ

ബംഗ്ലാദേശിൽ ഒളിച്ചുകളിച്ച പതിനഞ്ചുകാരൻ ഷിപ് കണ്ടയ്‌നറിൽ കുടുങ്ങി, എത്തപ്പെട്ടത് മലേഷ്യയിൽ

ബംഗ്ലാദേശിൽ രസകരമായൊരു സംഭവം നടന്നു. ഒളിച്ചു കളിക്കുമ്പോൾ ഒളിക്കേണ്ടിടത്തു ഒളിച്ചില്ലെങ്കിൽ  പുറത്തുവരുമ്പോൾ ചിലപ്പോൾ

കൊച്ചിൻ ഹനീഫ മരിച്ച് ബോഡി കൊണ്ട് വന്ന സമയത്ത് മമ്മൂക്കയുടെ നെഞ്ചിൽ ചാരി രാജുച്ചേട്ടന്റെ ഒരു കരച്ചിലുണ്ട്, അതിനുപിന്നിൽ ഒരു കാരണമുണ്ടായിരുന്നു

Sunil Waynz അവതാരകൻ : എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കാഴ്ച ,

“അന്ന് ഗപ്പി തീയറ്ററിൽ കാണാൻ പറ്റാതിരുന്നപ്പോൾ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലേ, അതുകൊണ്ട് രോമാഞ്ചത്തിനായ് ഒരു ടിക്കറ്റെടുക്കാമോ ? “

ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജോൺപോൾ ജോർജ് ഇന്നെഴുതി പോസ്റ്റ് ചെയ്തകുറിപ്പാണ്.

ഭാര്യയുടെ കെട്ടുതാലിവരെ പണയപ്പെടുത്തി വെറും അഞ്ചുലക്ഷം രൂപയ്ക്കു ജയരാജ് ഒരുക്കിയ ദേശാടനത്തിനു സംഭവിച്ചത് (എന്റെ ആൽബം- 75)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച

കാര്യസാധ്യത്തിന് മനുഷ്യൻ എന്തും ചെയ്യും, സഹോദരിയും സഹോദരനും പരസ്പരം വിവാഹിതരായ സംഭവം പലരെയും ഞെട്ടിച്ചിരുന്നു

സഹോദരങ്ങള്‍ വിവാഹിതരായതെന്തിന് ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ഓസ്‌ട്രേലിയന്‍ വിസ

അനുരാഗ് കശ്യപ് ന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ എങ്ങനെ സമ്പാദിച്ചാലും നിങ്ങൾക്ക് എന്ത് പ്രശ്‌നമാണ്?

അനുരാഗ് കശ്യപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ

വിഘ്നേഷ് ശിവനെ മാറ്റി, പകരം വന്ന മഗിഴ് തിരുമേനി ഏകെ 62 സംവിധാനം ചെയ്യും, കഥ അജിത്തിന് പെരുത്ത് ഇഷ്ടമായി

മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന അജിത്തിന്റെ വരാനിരിക്കുന്ന ചിത്രം 220 കോടി ബജറ്റിൽ

“അഡ്ജസ്റ്റ്മെന്റ് ചെയ്താൽ അവസരം”, സിനിമാ മേഖലയിൽ തനിക്ക് നേരിടേണ്ടി വന്ന കയ്പേറിയ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നയൻതാര

ലേഡി സൂപ്പർ സ്റ്റാർ നയൻതാര, സിനിമാ മേഖലയിൽ തനിക്കുണ്ടായ കയ്പേറിയ അനുഭവം തുറന്നുപറഞ്ഞു.

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം, കൾട്ട് ക്ലാസിക്ക് വിഭാഗത്തിൽ അഭിമാന പുരസ്സരം ചേർത്ത് വെക്കാവുന്ന ഒരു ചിത്രം

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം Jagath Jayaram “നിൻ്റെ ശത്രു നീ തന്നെയാണ്.കണ്ണടച്ചു

രോഹിത് – സുമിത്ര വിവാഹം ഇന്ന്, കുടുംബവിളക്ക് സീരിയലിന്റെ പരസ്യം വൈറലാകുന്നു

ജനപ്രിയ സീരിയല്‍ ആയ കുടുംബവിളക്ക് അതിന്‍റെ ഏറ്റവും നാടകീയമായ മുഹൂര്‍ത്തത്തിലേക്ക് കടക്കുകയാണ്. പ്രേക്ഷകരെ

സൗത്ത് സിനിമകൾ റീമേക് ചെയ്തു ബോളിവുഡ് വിജയം നേടുന്നു, എന്നാൽ ബോളിവുഡിൽ നിന്നും സൗത്ത് ഇൻഡസ്ട്രി റീമേക് ചെയ്തു വിജയിപ്പിച്ച സിനിമകളുണ്ട്

സാൻഡൽവുഡ്, ഹോളിവുഡ്, കോളിവുഡ്, മോളിവുഡ് തുടങ്ങി ദക്ഷിണേന്ത്യൻ സിനിമാ വ്യവസായം ഒന്നിനുപുറകെ ഒന്നായി

എത്ര തന്നെ വ്യത്യസ്തർ ആണെങ്കിലും മനുഷ്യർ എല്ലാരും ഒന്നാണ് എന്നുകൂടി ലിജോ മനോഹരമായി പറഞ്ഞുവയ്ക്കുന്നുണ്ട്

ലിജോ ജോസിന്റെ സിനിമകൾ വ്യാഖ്യാനങ്ങളുടെ ചാകരയാണ് ഒരുക്കുന്നത്. ഓരോ പ്രേക്ഷകനും സിനിമ ഓരോ

‘പോക്കിരി’ ഷൂട്ടിങ്ങിനിടയിൽ വിജയ്‌ യും നെപോളിയനും തമ്മിലുണ്ടായ പ്രശ്നമെന്ത് ?

തമിഴ് ചലച്ചിത്രമേഖലയിലെ മുൻനിര നടനാണ് നെപ്പോളിയൻ. അദ്ദേഹം ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. അവിടെ

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്‌നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?

സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.

സ്‌കൂൾ സുഹൃത്തുമായി കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിലാണെന്ന വാർത്ത, വിശദീകരണവുമായി കീർത്തിയുടെ അമ്മ മേനക

വൈറലായ കീർത്തി സുരേഷിന്റെ 13 വർഷത്തെ പ്രണയകഥ…അമ്മ മേനക സത്യം തുറന്നുപറഞ്ഞു. സ്‌കൂൾ

തമിഴിലും മലയാളത്തിലും മുൻനിര നായകന്മാരുടെ മാത്രം നായികയായിട്ടുള്ള രൂപിണി ജഗദീഷിന്റെ നായികയാവാൻ തയ്യാറായത് അക്കാലത്ത് പലരും അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്

Bineesh K Achuthan 1989 – ലെ ഓണ സീസണിന് തൊട്ട് മുമ്പാണ്

അപകടം പറ്റിക്കിടക്കുന്ന പത്തുമുപ്പത് ജീവനുകളെ നോക്കി, ദുര നിറഞ്ഞ കണ്ണുകളോടെ, ഒരു രണ്ടുരണ്ടരക്കോടിയുടെ മുതലുണ്ടല്ലേ എന്ന് ചോദിച്ചവൾ

അഭിനവ് സുന്ദർ നായക് വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘മുകുന്ദനുണ്ണി

‘തങ്കം’, പോസിറ്റിവ് റിവ്യൂസുമായി ജൈത്രയാത്ര തുടരുന്നു, കണ്ടിരിക്കേണ്ട ചിത്രമെന്ന് നെറ്റിസണ്സ്

Prem Mohan മറ്റ് ഇൻഡസ്ട്രിയിൽ ഉള്ളവര്‍ എപ്പോഴും വാചാലരവുന്നത് കേട്ടിട്ടുള്ളത് മലയാള സിനിമയിലെ

മികച്ച ചിത്രത്തിനുൾപ്പെടെ എട്ട് ഓസ്‌കാർ അവാർഡുകൾ കരസ്ഥമാക്കിയ ‘ഗാന്ധി’ ഇന്ന് ഈ രക്തസാക്ഷിദിനത്തിൽ ഓരോ ഇന്ത്യക്കാരും കാണേണ്ടതുണ്ട്

Muhammed Sageer Pandarathil 1982 ൽ ഇറങ്ങിയ ഗാന്ധി എന്ന ചിത്രത്തിന്റെ നല്ല

പല സംഗീത സംവിധായകർക്കും ഭാവിയിൽ ഭീഷണി ആകുന്ന മ്യൂസിക്‌ എൽഎം ഗൂഗിൾ അവതരിപ്പിക്കാൻ പോകുന്നു, ഇനി ആർക്കും സ്വന്തം വരികൾക്ക് സംഗീതം നൽകാം

Jishnu Girija സിനിമയുടെ ഭാവി എന്താണ് എന്ന് ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ കമൽ

എന്തുമനോഹരമാണ് നാടോടിക്കാറ്റ് ലെ ആ ചായകുടി സീൻ, പാർട്ണറെ ചായക്കടയിൽ കൊണ്ട് പോകാൻ മനസ്സുള്ള എല്ലാ പ്രണയിതാക്കൾക്കും സ്നേഹം നേരുന്നു

Theju P Thankachan വൈകുന്നേരത്തെ ചായകുടി ഒരിന്ത്യൻ ശീലമാണ്. വീട്ടിലെത്തിയിട്ട് കുടിക്കാൻ സാധിച്ചില്ലായെങ്കിൽ

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും

ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന

ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസമായ ഭരത് ഗോപിയുടെ ഓർമദിനം

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ

“ശംഖുമുഖി വായിച്ച സമയം തന്നെ ഇതൊരു സിനിമ മെറ്റീരിയൽ അല്ലന്ന് ഞാൻ പറഞ്ഞിരുന്നു, വിലായദ് ബുദ്ധ ആണ് അടുത്ത പണി കിട്ടാൻ ഉള്ള ഐറ്റം” – കുറിപ്പ്

Abhijith Gopakumar S കാപ്പ എന്ന സിനിമ സകല ഇടത്തും ട്രോൾ ഏറ്റു

കെ.ജി.എഫ്.സിനിമ കണ്ടവരിൽ ഭൂരിഭാഗവും ഇതൊരു സാങ്കൽപ്പിക സൃഷിയാണെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ അറിഞ്ഞുകൊള്ളൂ…

കെ.ജി.എഫ് – ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വർണ്ണഖനി ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

“ബിനു ത്രിവിക്രമനായി അന്ന ബെൻ മിസ്‌കാസ്റ്റ് അല്ല, കാരണം വാണി വിശ്വനാഥിനെപ്പോലെ ആയിരുന്നെങ്കിൽ പ്രേക്ഷകർക്ക് ആദ്യമേ മനസിലാകുമായിരുന്നു” കുറിപ്പ്

Spoiler Alert Maria Rose ഞങ്ങള്‍ എടുക്കുന്നത് കൊമേര്‍ഷ്യല്‍ എന്‍റര്‍ടെയിനര്‍ ആണെന്നും അത്

“പ്രഖ്യാപിച്ച പടങ്ങൾ മുടങ്ങിപ്പോയതിൽ സുരേഷ്‌ ഗോപിക്കുള്ള റെക്കോർഡ് മറ്റാർക്കും ഇല്ല”, കുറിപ്പ്

Ashish J അത്യാവശ്യം നല്ലൊരു തിരിച്ചുവരവ് കിട്ടിയിട്ടുണ്ട്. പരാജയം ഉണ്ടെങ്കിൽപോലും പ്രൊഡ്യൂസറെ കുത്തുപാള

മാംസം, സിഗരറ്റ്, മദ്യം ഇവ മൂന്നിനും അടിമയായിരുന്ന തന്നെ ഭാര്യയാണ് മാറ്റിയെടുത്തതെന്ന് രജനികാന്ത്

തെന്നിന്ത്യൻ സിനിമയുടെ ദൈവം എന്ന് വിളിക്കുന്ന രജനികാന്തിന്റെ പ്രസ്താവന ചർച്ചയാകുകയാണ്. താൻ ദിവസവും

ശരീരത്തിലെ രക്തസമ്മർദ്ദ പ്രശ്‌നങ്ങൾ കുറയ്ക്കുന്നത് മുതൽ വ്യായാമത്തിന്റെ നേട്ടങ്ങൾ കൊയ്യുന്നതിന് വരെ സെക്‌സ് ഗുണകരമാണ്.

ദമ്പതികള്‍ക്കിടയില്‍ എപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണിത്. രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണെന്ന് എപ്പോഴും ദമ്പതികള്‍

കടലിൽ അകപ്പെട്ട് മരണപ്പെട്ടാൽ ‘മൂന്നാംപക്കം’ മൃതശരീരം കരയിൽ അടിയും എന്നാണ് നാട്ടു ചൊല്ല്

രാഗനാഥൻ വയക്കാട്ടിൽ മൂന്നാംപക്കം:പി.പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1988 ൽ തിയേറ്ററുകളിൽ എത്തിയ

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ നീളാൻ പാടില്ല

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ

നമ്മുടെ നാട്ടിലെ, മലയാളിയായ മമ്മൂട്ടി ചെയ്യുന്നത് കൊണ്ടായിരിക്കാം ഇതൊന്നും വേണ്ട രീതിയിൽ ഗൗനിക്കാറില്ല നമ്മൾ

Ashique Ajmal ഇതൊരു താരതമ്യം അല്ല. ലിയനാർഡോ ഡാവിഞ്ചിയുടെ മൊണാലിസയാണ് ഏറ്റവും കൂടുതൽ

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ. കെ.എസ് ചിത്ര

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ.കെ.എസ്

“കിംഗ് ഖാൻ ന് പകരം സല്ലു ഭായ് ആയിരുന്നു നായകനെങ്കിൽ ഇപ്പോ നെഗറ്റീവ് റിവ്യൂകളുടെ കൂമ്പരമായി മാറിയേനെ സോഷ്യൽ മീഡിയ ” കുറിപ്പ്

പത്താൻ. സത്യം പറഞ്ഞാൽ നെഗറ്റീവ് റിവ്യൂ. Akbar Aariyan 4 വർഷങ്ങൾക്ക് ശേഷം

വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക് കീർത്തി സുരേഷ് ൻറെ പേര്, #JusticeForSangeetha ടാഗ് ട്രെൻഡിംഗാകുന്നു

ദളപതി വിജയുടെ വിവാഹത്തിൽ ‘മഹാനടി’ കൊടുങ്കാറ്റ് ? ദളപതി വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക്

‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തമിഴ് റീമേക്കിന്റെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെ ആർത്തവത്തെ കുറിച്ച് പറഞ്ഞു ഐശ്വര്യ രാജേഷ്

ആർത്തവം സ്വാഭാവികമാണ്. ഒരു സ്ത്രീ അമ്മയാകാനുള്ള ഘട്ടത്തിൽ എത്തിയിരിക്കുന്നുവെന്ന് കാണിക്കുന്ന അഭിമാനപ്രകടനമാണിത്. എന്നാൽ

ഇന്ത്യൻ സിനിമ അന്നുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത വി.എഫ്.എക്സ് രംഗങ്ങളുടെ സഹായത്തോടെ ചിത്രീകരിച്ച ചിത്രം വൻ പരാജയമായിരുന്നു

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഷാറൂഖ് ഖാന്റെ പത്നി ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ്

കഥാപാത്രത്തെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ അഭിനേതാക്കളിൽ പ്രധാനിയായിരുന്നു മണവാളൻ ജോസഫ്

Gopala Krishnan ഒരു കഥാപാത്രത്തെ തന്റെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ

“കണ്ണ് തുറന്നപ്പോൾ എന്റെ സ്വന്തം അമ്മാവൻ എന്റെ ശരീരത്തിന് മുകളിലാണ്, എന്നെ അയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു” വൈറലാകുന്ന കുറിപ്പ്

യഥാർത്ഥ ജീവിത കഥകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന

കേരളാ പൊലീസ് നെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? സി.ഐ, എസ്‌ഐ റാങ്കിലുള്ളവരെ വരെ നമുക്ക് വാടകയ്ക്ക് എടുക്കാൻ സാധിക്കുമോ ?

കേരളാ പൊലീസിനെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? പണമടച്ചാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക്

ഫ്രഞ്ച് ‘അവിഹിത’ ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് തുറന്നിട്ടുള്ള 20% പേരും ഇന്ത്യക്കാരെന്ന്

ഇന്ത്യയിൽ ലൈംഗികത നിഷിദ്ധമായ വിഷയമാണ്. ഇന്ത്യയിൽ, വിവാഹത്തിന് മുമ്പ് മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ

രാജമൗലിക്ക് അഭിനന്ദനപ്രവാഹം, ‘കാശ്മീർ ഫയൽസ്’ കാണാനില്ലെന്ന് വിവേക് അഗ്നിഹോത്രിക്ക് പരിഹാസം

95-ാമത് അക്കാദമി അവാർഡുകൾക്കുള്ള അന്തിമ നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഇതിൽ ഇന്ത്യൻ ചിത്രമായ RRR-ലെ

തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ മുസ്ലീങ്ങളും താനൊരു മുസ്ലീമായതിനാൽ ഹിന്ദുക്കളും വീട് തരുന്നില്ലെന്ന് ഉർഫി ജാവേദ്

ടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്.

“ദുബായിൽ ഇന്നലെയും മഴ പെയ്തു. ഷവർമയുടെ ……..”, വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ കുറിപ്പ് ശ്രദ്ധിക്കപ്പെടുന്നു

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

ദുബായ് യിൽ ജോലിതേടുന്നവരുടെ ശ്രദ്ധയ്ക്ക് ! ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമോ?

കൈപ്പത്തിക്കു കുത്തിയാല്‍ താമരയ്ക്ക് വീഴുമോ?  ഇല്ലെന്ന് കമ്മിഷന്‍; ഹാക്കിങ്ങില്‍ അറിയേണ്ടതെല്ലാം ? ചിട്ടപ്പെടുത്തിയത്:

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ് ?

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ്? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം