Basheer Pengattiri

ചന്ദ്രയാൻ – ചാന്ദ്രവാഹനം എന്നാണ് ഈ വാക്കിന് അർഥം. ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് ചന്ദ്രയാൻ എന്ന പേര് നിർദേശിച്ചത് എ.ബി.വാജ്‌പേയ് ആയിരുന്നു.ചന്ദ്ര ഗോളത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യത്തേതും ലോകത്തിലെതന്നെ 68-ാമത്തെതുമായ ദൗത്യമായിരുന്നു ചാന്ദ്രയാൻ1. ആദ്യമായി ചന്ദ്രനിലേക് ഒരു ദൗത്യം നടത്തിയത് USSR ആയിരുന്നു.2008 ഒക്ടോബർ 22ന് ആന്ധ്രയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽനിന്നാണ് ചന്ദ്രയാൻ-1 വിക്ഷേപിച്ചത്. ഇന്ത്യയുടെ അഭിമാനവും ISRO യുടെ പടക്കുതിര എന്നറിയപ്പെടുന്നതുമായ PSLV റോക്കറ്റാണു പേടകത്തെ ആദ്യ ഭ്രമണപഥത്തിലെത്തിച്ചത്.

Chandrayaan 1
Chandrayaan 1

നവംബർ എട്ടിന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. നവംബർ 14ന് ചന്ദ്രയാനിൽനിന്ന് മൂൺ ഇംപാക്ട് പ്രോബ് എന്ന ഉപകരണം വേർപെടുത്തി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിയന്ത്രിതമായി ഇടിച്ചിറക്കുകയുമുണ്ടായി. ഇതോടെ ചന്ദ്രോപരിതലത്തിൽ എത്തുന്ന അഞ്ചാമത്തെ ദേശീയ ബഹിരാകാശ ഏജൻസിയായി ISRO മാറി. 1959-ലെ മുൻ സോവിയറ്റ് യൂണിയൻ,1962-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ്, 1993 ൽ ജപ്പാൻ , 2006-ൽ ESA അംഗരാജ്യങ്ങൾ എന്നിവയായിരുന്നു അതിന് മുമ്പ് ചന്ദ്രോപരിതലത്തിൽ പേടകം ഇറക്കിയവർ. ചന്ദ്രയാൻ ഒന്ന് ഇറങ്ങിയ സ്ഥലത്തിന് നല്കിയിരിക്കുന്ന പേര് ജവഹർ പോയിന്റ് എന്നാണ്.

ചന്ദ്രന്റ ഉപരിതലത്തെപ്പറ്റി വിശദമായി പഠിക്കുക എന്നതായിരുന്നു ചന്ദ്രയാൻ 1 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഐസ് രൂപത്തിൽ ജലമുണ്ടാകുമെന്ന ധാരണയായിരുന്നു ഇതിന് കാരണം. ഏകദേശം 386 കോടി രൂപയാണ് ചന്ദ്രയാൻ പേടകം നിർമ്മിക്കാൻ ചെലവായത്. 1380 കിലോ ഭാരവും ഒരു റഫ്രിജറേറ്ററിന്റെ വലുപ്പവുമുണ്ട് ഈ പേടകത്തിന്. ചന്ദ്രയാന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജം ലഭിക്കുന്നത് സൂര്യനിൽ നിന്നാണ്. സൂര്യപ്രകാശത്തിന്റെ അഭാവത്തിൽ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജം നൽകുന്നതിനായി ലിഥിയം അയൺ ബാറ്ററിയും ഇതിൽ ഘടിപ്പിച്ചിരുന്നു. ചന്ദ്രയാൻ 1 ബഹിരാകാശ പേടകത്തിന്- ലൂണാർ ഓർബിറ്റർ, ഇംപാക്റ്റർ എന്നിങ്ങനെ രണ്ട് ഭാഗങ്ങൾ ആണ് ഉള്ളത്. ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തുന്നതോടെ സ്വയം വിഘടിച്ച് മാറുന്ന രീതിയിലാണ് ഈ ഓർബിറ്ററും ഇംപാക്റ്ററും ബന്ധിപ്പിച്ചിരുന്നത്.

ചന്ദ്രനെ വലംവച്ച് നിരീക്ഷണം നടത്തുന്ന റിമോട്ട് സെൻസിങ് ഉപഗ്രഹമാണ് ഓർബിറ്റർ. ഭൂമിയിലെ കൺട്രോൾ സെന്ററിൽ നിന്നാണ് ഇതിനെ നിയന്ത്രിക്കുക.5 പ്രധാന ഇന്ത്യൻ ഉപകരണങ്ങളും, ഒട്ടേറെ വിദേശ ഉപകരണങ്ങളുമായാണു ദൗത്യം യാത്രതിരിച്ചത്. പത്തുമാസത്തെ പ്രവർത്തനത്തിനുശേഷം ചന്ദ്രയാനുമായുള്ള ഭൂമിയുടെ ബന്ധം നിലച്ചു.2009 ഓഗസ്റ്റ് വരെ ഓർബിറ്റർ പ്രവർത്തനക്ഷമമായിരുന്നു. അതിനുശേഷം വാർത്താവിനിമയബന്ധം നഷ്ടമാവുകയായിരുന്നു. സൂര്യനിൽ നിന്നുള്ള ശക്തമായ വികിരണങ്ങളാണു കാരണമെന്നാണ് അനുമാനം.

ഭ്രമണപഥത്തിലെത്തി 312 ദിവസത്തിനുശേഷമാണ് ചന്ദ്രയാൻ 1അതിന്റെ ദൗത്യം അവസാനിപ്പിച്ചത്. ഇതിനോടകം ലക്ഷ്യത്തിന്റെ 95 ശതമാനവും പൂർത്തീകരിക്കാൻ പേടകത്തിന് കഴിഞ്ഞതായി ISRO പറയുന്നു. ഇക്കാലയളവിൽ ഓർബിറ്റർ ചന്ദ്രനെ 3400 തവണ വലംവക്കുകയും ചന്ദ്രോപരിതലത്തിെൻറ 70,000ത്തോളം ത്രിമാനചിത്രങ്ങൾ പകർത്തി ഭൂമിയിലേക്കയക്കുകയും ചെയ്തു.
ചന്ദ്രനിൽ മുമ്പ് കരുതിയിരുന്നതിനെക്കാളധികം ജലമുണ്ടെന്ന സുപ്രധാന കണ്ടെത്തലായിരുന്നു ഈ ഈ ദൗത്യത്തിലൂടെ നടന്നത്. ഇത് ചാന്ദ്രയാൻ 1 ന്റെ ഏറ്റവും വലിയ നേട്ടം ആയി കരുതുന്നു.
മൂൺ മിനറോളജി മാപ്പർ എന്ന നാസയുടെ ഉപകരണമാണ് ചന്ദ്രനിൽ തണുത്തുറഞ്ഞ ജലത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ‌

CHANDRAYAN 3 VIDEO

മറ്റു ശ്രദ്ധേയമായ ചില കണ്ടെത്തലുകളും ചന്ദ്രയാൻ നടത്തിയിട്ടുണ്ട്. ചന്ദ്രൻ ഒരു കാലത്തു പൂർണമായും ഉരുകിയ നിലയിലായിരുന്നെന്നുള്ള മാഗ്മ ഓഷൻ ഹൈപ്പോതിസിസ് ദൗത്യം സ്ഥിരീകരിച്ചു. യുഎസ് മനുഷ്യദൗത്യമായ അപ്പോളോ 15 ചന്ദ്രനിൽ പറന്നിറങ്ങിയ സ്ഥലം ചന്ദ്രയാന്‍ കൃത്യമായി കണ്ടെത്തി. ടൈറ്റാനിയം, കാൽസ്യം.,മഗ്നീഷ്യം, അലുമിനിയം, ഇരുമ്പ് തുടങ്ങിയ ലോഹങ്ങളുടെ സാന്നിധ്യം ചന്ദ്രയാൻ ചന്ദ്രനിൽ തിരിച്ചറിഞ്ഞു.ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ISRO.ഒയുടെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നായിരുന്നു ചന്ദ്രയാൻ 1. ചന്ദ്രയാൻ-3 ഇപ്പോൾ ചന്ദ്രനിലേക്കിറങ്ങാനുള്ള തയാറെടുപ്പിലാണ്. ആഗസ്റ്റ് 23ന് വൈകിട്ട് 5:47 നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ്ങ്. ചന്ദ്രയാൻ- 3
(Video duration 6:11 minutes)

https://openinyoutu.be/wxqSItzYcos

Leave a Reply
You May Also Like

മൊബൈൽ ഫോണുകൾ വഴി ടിവിയിലും ഓഡിയോ സിസ്റ്റത്തിലുമൊക്കെ ഉണ്ടാകുന്ന വണ്ട് മൂളുന്ന ശബ്ദം ഇപ്പോൾ ഉണ്ടാകാത്തത് എന്തുകൊണ്ട് ?

Sujith Kumar പണ്ടൊക്കെ മൊബൈൽ ഫോണിൽ വിളി വരുമ്പോഴു സംസാരിക്കുമ്പോഴുമെല്ലാം ടിവിയിലും ഓഡിയോ സിസ്റ്റത്തിലുമൊക്കെ വണ്ട്…

എത്ര പ്രതീക്ഷിച്ച്‌ പോയാലും പ്രതീക്ഷിക്കാതെ പോയാലും എല്ലാരേയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു ഫൈനൽ പ്രോഡക്റ്റ്‌ – ആസ്വാദകരുടെ അഭിപ്രായങ്ങൾ

ആസ്വാദകരുടെ അഭിപ്രായങ്ങൾ എഴുതിയത് : ക്യാപ്റ്റൻ ഹോൾട്ട് പ്രതീക്ഷകള്‍ തകര്‍ത്ത് കളഞ്ഞ KGF 2 ……

ഒരു ക്യു ആർ കോഡ് ഉണ്ടാക്കുന്നതെങ്ങനെ ?

പത്രങ്ങളിലും, മാസികകളിലും, ചുമരുകളിലും, പരസ്യങ്ങളിലും നമുക്കിവനെ കാണാം.കറുത്ത വരകളുള്ള സാധാരണ ബാർ കോഡുകൾ ഏവർക്കും പരിചിതമാണ്

സംഭാഷണരഹിത ചിത്രമായ ‘പുഷ്പക വിമാന’ത്തെ ചാർളി ചാപ്ലിന്റെ ‘ദ കിഡ്’ നും മുകളിൽ നിർത്തുന്ന ഒരേയൊരു കാര്യം

പുഷ്പകവിമാനം (1987) മെൽവിൻ പോൾ ‘കാലത്തിനു മുൻപേ സഞ്ചരിച്ച ഒരു സംഭാഷണരഹിത ചലച്ചിത്രം’ എന്ന് ‘പുഷ്പക…