fbpx
Connect with us

knowledge

മരിയാന ട്രെഞ്ച് – പ്രകൃതിയുടെ ഭയപ്പെടുത്തുന്ന നിഗൂഢത, നിങ്ങളെ വിസ്മയിപ്പിക്കുന്ന അറിവുകൾ

Published

on

Basheer Pengattiri

ശാസ്ത്രം അതിന്‍റെ അത്ഭുതവാതിലുകള്‍ തുറക്കുമ്പോള്‍ നമ്മുടെ കണ്ണുകള്‍ക്ക് അവിശ്വസനീയമായ പലതുമാണ് അറിവായി തെളിയുന്നത്. ബഹിരാകാശവും അന്യ ഗ്രഹങ്ങളും കീഴടക്കാൻ വെമ്പുമ്പോഴും കാൽ ചുവട്ടിൽ ഭൂമിയുടെ എണ്‍പത് ശതമാനം ഇനിയും നമ്മള്‍ തുറന്നു കണ്ടിട്ടില്ല. നൂറുകണക്കിന് പേർ ബഹിരാകാശത്തെത്തിയപ്പോഴും, ആയിരക്കണക്കിന് മലകയറ്റക്കാർ ഭൂമിയിലെ ഏറ്റവും ഉയരമുള്ള എവറസ്റ്റ് കീഴടക്കിയപ്പോഴും വിരലിലെണ്ണാവുന്നവർ മാത്രമാണ് മരിയാനാ ട്രഞ്ചിന്റെ ആഴങ്ങളിലേക്കെത്തിയിട്ടുള്ളൂ..

1875ല്‍ ആണ് മരിയാന ട്രെഞ്ച് കണ്ടെത്തുന്നത്.1872. ബ്രിട്ടന്റെ റോയൽ നേവി കപ്പലായ H.M.S ചലഞ്ചറിൽ സമുദ്രങ്ങളുടെ ആഴവും അടിത്തട്ടിന്റെ ഘടനയും പഠിക്കാൻ ഗവേഷകർ യാത്രതിരിച്ചു. നാലുവർഷത്തിൽ 70,000 കിലോമീറ്റർ യാത്ര. നീളമുള്ള കയറിൽ ഈയക്കട്ടകൾ കെട്ടി ഓരോ 140 കിലോമീറ്ററിലും ആഴമളന്നുകൊണ്ടിരുന്നു. പസഫിക് സമുദ്രത്തിൽ മരിയാന ട്രെഞ്ചിനു മുകളിൽ കയർ താഴ്ത്തി; ഈയക്കട്ട കയറിനെ താഴ്ത്തിക്കൊണ്ടിരുന്നു! 8183 മീറ്റർ ആഴത്തിലാണ് അതുനിന്നത്.

തുടർന്നുള്ള ഗവേഷണത്തിൽ ആ ഭാഗത്ത് അടിത്തട്ട് ആദ്യം കുത്തനെ ചെരിഞ്ഞിറങ്ങുന്നതും പിന്നീട് കുറച്ചുദൂരം പരന്നുകിടക്കുന്നതായും കണ്ടെത്തി. അതിനും മുന്നോട്ടുപോയപ്പോൾ കിലോമീറ്ററുകൾ നീണ്ട് കുത്തനെ വീണ്ടും ഗർത്തം!.75 വർഷം കഴിഞ്ഞ് 1951-ൽ റോയൽ നേവിയുടെ HMS ചലഞ്ചർ 2 വിശദപഠനത്തിനെത്തി. സോണാർ ഉപയോഗിച്ച് 10,900 മീറ്റർ വരെ അളന്നെടുത്തു. ഈ കപ്പലിന്റെ ഓർമയ്ക്കായി ആഴത്തിന് ‘ചലഞ്ചർ ഡീപ്പ്’ എന്നു പേരുമിട്ടു. 2010-ൽ അമരിക്കയിലെ സെന്റർ ഫോർ കോസ്റ്റൽ ഓഷ്യൻ മാപ്പിങ് നടത്തിയ സർവേയിൽ 10,994 മീറ്റർ ആഴമാണ് രേഖപ്പെടുത്തിയത്.

മരിയാന ട്രെഞ്ചിനു 69 കിലോമീറ്റർ വീതിയുണ്ട്, ട്രെഞ്ചിലെ ഏറ്റവും ആഴമേറിയ കേന്ദ്രമാണ് ചലഞ്ചർ ഡീപ്പ്. സൂര്യപ്രകാശം ഒട്ടും കടന്നു ചെല്ലാത്ത ഒരിടം. കടലിലെ ആഴത്തിലേക്ക് പോകുമ്പോൾ വലിയൊരു പ്രശ്നമുണ്ട്; മർദം കൂടിക്കൊണ്ടിരിക്കും അധികം ആഴത്തിലേക്ക് മുങ്ങിയാൽ പലതരം വിഷമതകൾ ഉണ്ടാവുന്നത് അത് കൊണ്ടാണ്. ‘അന്തരീക്ഷമർദം’ എന്ന വാക്ക് പരിചയം ഉണ്ടാവും- കടലിൽ ഒരുകിലോമീറ്റർ ആഴത്തിൽ ഇതിന്റെ 100 മടങ്ങായിരിക്കും മർദം.

Advertisementസമുദ്രനിരപ്പിനേക്കാൾ1071 മടങ്ങാണ് ചലഞ്ചർ ഡീപ്പിലെ ജലമര്‍ദം. ഒരു squre inchil എട്ടു ടണ്ണില്‍ കൂടുതല്‍. അതായത്, ഒരാളുടെ തലയിൽ അമ്പതോളം ജമ്പോജെറ്റ് വിമാനങ്ങൾ ഒന്നിച്ച് വെക്കുന്നതിനു തുല്യം! ഭൗമോപരിതലത്തിലുള്ള ജീവജാലങ്ങള്‍ക്ക് ഒരു തരത്തിലും നിലനില്‍ക്കാന്‍ ആവാത്ത പരിതസ്ഥിതി.. ആയത് കൊണ്ടുതന്നെ മനുഷ്യന് ചലഞ്ചർ ഡീപ്പിൽ നേരിട്ടെത്താനാകില്ല.

1953-ൽ ഇറ്റലിയിൽ സ്വിസ് ഗവേഷകനായ ആഗസ്ത് പിക്കാർ സമുദ്രാന്തർ മർദം അതിജീവിക്കുന്ന ഒരു വാഹനത്തിന് ശ്രമം തുടങ്ങി; ഏഴുവർഷമെടുത്തു പരീക്ഷണം വിജയിക്കാൻ. അങ്ങനെ ഉരുക്കുപാളികളിൽ 50 അടി നീളത്തിൽ ട്രിയസ്റ്റ(Triest) എന്ന സമുദ്രാന്തർ പര്യവേക്ഷണ വാഹനം തയ്യാറായി.

മൂന്നരവർഷംകൊണ്ട് 5600 മീറ്റർ ആഴത്തിൽവരെ പരീക്ഷണം നടത്തിയശേഷമായിരുന്നു ചരിത്രം കണ്ട മഹാദൗത്യം. അമേരിക്കൻ നേവിയിൽ ലഫ്റ്റനന്റ് ആയിരുന്ന ഡോൺ വാൽഷ്, ആഗസ്ത് പിക്കാറിന്റെ മകൻ ജാക്സ് പിക്കാർ എന്നിവർ 1960 ജനുവരി 23-ന് ട്രിയസ്റ്റയിൽ അടിത്തട്ടിലെത്തി. പകുതിദൂരത്തിൽ മർദത്തിൽനിന്ന് സംരക്ഷണം നൽകിയ ഗ്ലാസ് നിർമിത ഇരട്ടക്കവചങ്ങളിലൊന്ന് തകർന്നു.. മരണം മുന്നിൽക്കണ്ട് തുടർയാത്ര. 4.48 മണിക്കൂർകൊണ്ട് അവർ 10911.84 മീറ്റർ താഴെ ചലഞ്ചർ ഡീപ്പിലെത്തി ചരിത്രമെഴുതി. ചെളിയിളകി കാഴ്ചമറഞ്ഞതോടെ അവർ മടങ്ങി. ആ ഒമ്പതു മണിക്കൂർ യാത്ര മരിയാന ട്രഞ്ചിലെ ഒട്ടേറെ നിഗൂഢതകളാണ് ലോകത്തിന് വെളിപ്പെടുത്തിയത്.

1957ല്‍ സോവിയറ്റ് റഷ്യയുടെ റിസേര്‍ച് കപ്പല്‍ Vityaaz മരിയാന ട്രഞ്ചിന്‍റെ ആഴം 11034 മീറ്റര്‍ എന്ന് കണ്ടെത്തി.1995ല്‍ ജപ്പാന്‍റെ കൈകോ എന്ന മുങ്ങിക്കപ്പല്‍ ട്രെഞ്ചിന്‍റെ അടിത്തട്ടില്‍ നിന്നും സാമ്പിള്‍ ശേഖരിച്ചു.2009-ൽ വുഡ്സ് ഹോൾ ഓഷ്യാനോഗ്രഫിക് ഇൻസ്റ്റിറ്റ്യൂഷന്റെ നെരിയസ് എന്ന റോബോട്ടിക് വാഹനം ചലഞ്ചർ ഡീപ്പിലെ 10,902 മീറ്റർ ആഴംവരെയെത്തി.

രണ്ടാമത് ഈ ആഴത്തിലെത്തുന്ന മനുഷ്യൻ ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂൺ ആണ്. Deep sea challenger എന്ന DSVയിലൂടെയാണ് അത് സാധ്യമായത്. 7.3 മീറ്റർ വലിപ്പത്തിലുള്ള ഡൈവിംഗ് സബ്‌മർസിബിൾ ആണ് ഡീപ്പ് സീ ചലഞ്ചർ. മരിയാന ട്രഞ്ച് എന്ന അത്ഭുതലോകം കാണാനും അവിടെ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കാനും Deep Sea Challenger സമുദ്രത്തിന്‍റെ പലഭാഗങ്ങളിലും പരീക്ഷണ യാത്രകള്‍ നടത്തിയിരുന്നു.. ഒടുവില്‍ 2012 മാര്‍ച്ച്‌ 26നു രണ്ടു മണിക്കൂര്‍ മുപ്പത്താറു മിനിട്ട് കൊണ്ട് കാമറൂണ്‍ സമുദ്രോപരിതലത്തില്‍ നിന്ന് പതിനൊന്ന്‍ കിലോമീറ്റര്‍ ആഴങ്ങളിലേക്ക് സഞ്ചരിച്ചു ട്രെഞ്ചിന്‍റെ ഏറ്റവും അടിത്തട്ടിലെത്തി. ലോകം ഉറ്റു നോക്കിയ വിസ്മയകരമായ ഒരു യാത്രയായിരുന്നു അത്. പേടകത്തിന്റെ ഉള്ളിൽ ഒരു Sphere Module ഉണ്ട്. സഞ്ചാരി ഇരിക്കുന്നത് ഇതിനകത്തിണ്. 11 കിലോമീറ്റർ താഴ്ച്ചയിൽ ഉള്ള ഭീകരമായ ജലമർദം താങ്ങാൻ പറ്റുന്ന വിധത്തിൽ ആണ് ഇത് നിര്മിച്ചിരുന്നത്; അഥവാ പേടകം തകർന്നാലും യാത്രികൻ സുരക്ഷിതൻ ആയിരിക്കും.

ഉയർന്ന മർദ്ദവും ഓക്സിജന്റെ അഭാവവുമൊന്നും മരിയാന ട്രെഞ്ചിൽ ജീവനു തടസ്സമല്ല. വൈവിധ്യമായ ജീവിസാന്നിധ്യമാണ് ഇവിടെയുള്ളത്. ചലഞ്ചർ ഡീപ്പിൽനിന്നു ശേഖരിച്ച ചെളിയിൽ 200 വ്യത്യസ്ത ഇനങ്ങളിലുള്ള സൂക്ഷ്മജീവികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏറ്റവും ആഴത്തിൽ, കനത്ത ഇരുട്ടിലും മർദത്തിലും ജീവികളെ കണ്ടെത്തിയിട്ടുണ്ട്. എക്സ്ട്രീമോഫൈല്‍സു കളുടെ വസ്മയ ലോകമാണ് മരിയാന ട്രഞ്ച്. 170 മില്യണ്‍ വര്‍ഷ൦ പഴക്കമുള്ള കടല്‍ അടിത്തട്ട് ആണ് മരിയാന ട്രഞ്ചിലേത് എന്നത് മറ്റൊരു വിസ്മയമാണ്..
മരിയാന ട്രഞ്ചിലെത്തിയ ആദ്യ വനിതയെ കൂടി പരിചയപ്പെടൂ..

Advertisement 2,193 total views,  6 views today

Continue Reading
Advertisement
Comments
Advertisement
Entertainment7 mins ago

അമ്മയുടെ പിറന്നാളിന് അച്ഛൻ എഴുതിയ കത്ത് പങ്കുവയ്ക്കുകയാണ് അനൂപ് മേനോൻ

Entertainment21 mins ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

accident31 mins ago

ചിത്രീകരണത്തിനിടെ കാർ തടാകത്തിലേക്ക് മറിഞ്ഞ് സാമന്തയും വിജയ് ദേവർകൊണ്ടയ്ക്കും പരിക്ക്.

Science37 mins ago

ഭാരമില്ലാത്ത അവസ്ഥയിൽ മനുഷ്യന്റെ രക്തചംക്രമണ വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കും ?

Entertainment39 mins ago

തനിക്ക് സിനിമയിൽ അവസരം കിട്ടാത്തതിന്റെ കാരണം വെളിപ്പെടുത്തി മഞ്ജിമ

Entertainment42 mins ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Kerala1 hour ago

വിസ്മയ നല്കുന്ന പാഠം

Entertainment3 hours ago

കാലത്തെ ബഹുദൂരം പിന്നിലാക്കാനുള്ള മെഗാസീരിയലുകളുടെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്

Entertainment4 hours ago

ശരീര തൃഷ്ണയുടെയും, കാമനയുടെയും മാത്രം കഥയല്ല ഉടൽ

controversy4 hours ago

ഒരുപക്ഷെ ഭാവന ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരിക്കും

social media4 hours ago

നിങ്ങൾ പെണ്ണിന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്

Entertainment4 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന തൻറെ വിവാഹകാര്യം വെളിപ്പെടുത്തി ഉണ്ണിമുകുന്ദൻ.

controversy4 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment21 mins ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment42 mins ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment1 day ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment2 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment3 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment3 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment4 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment5 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment5 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment5 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Advertisement