fbpx
Connect with us

Space

ന്യൂഹൊറൈസണ്‍സ് – നമുക്കായി കാത്തുവച്ചിരിക്കുന്നത് എന്തെല്ലാമാണെന്ന് അറിയാന്‍ കാത്തിരിക്കുകയേ നിര്‍വാഹമുള്ളൂ

Published

on

ന്യൂഹൊറൈസണ്‍സ്

Basheer Pengattiri

എഴുപത് കോടി ഡോളര്‍ ചെലവ് ചെയ്തു നാസ നിര്‍മിച്ച ഒരു ഗ്രഹാന്തര ബഹിരാകാശ പേടകമാണ് ന്യൂ ഹൊറൈസൺസ്. ഇപ്പോൾ ഈ പേടകം ഭൂമിയിൽ നിന്ന് ഏകദേശം 7.5 ബില്യൺ കി.മീ അകലെയാണ്. ഇത്രയും ദൂരം എത്തുന്ന മനുഷ്യ നിര്‍മിതമായ അഞ്ചാമത്തെ വസ്തുവുമാണ് ഈ ബഹിരാകാശ യാനം. ഇതിന് മുമ്പ് ഈ ദൂരം കടന്ന് പോയിട്ടുള്ളത് പയനീയർ‍, വോയജർ പേടകങ്ങൾ മാത്രമാണ്. ഭൂമിയിൽ നിന്നും വളരെ അകലെയാണെങ്കിലും ന്യൂ ഹൊറൈസണ്‍സ് പേടകം ഇപ്പോഴും പ്രവർത്തിക്കുകയും കിയ്പ്പര്‍ ബെൽറ്റിലൂടെ മണിക്കൂറിൽ 53,000 കി.മീ വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

സൂര്യനില്‍നിന്ന് ശരാശരി 590 കോടി കി. മീറ്റര്‍ അകലെയുള്ള പ്ലൂട്ടോയെക്കുറിച്ച് ഹബ്ബിള്‍ ടെലസ്കോപ്പിനും വിശദാംശങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. മുമ്പ് അയച്ച പയനീയർ‍, വോയജര്‍ പേടകങ്ങളുടെ സഞ്ചാര പഥമാകട്ടെ പ്ലൂട്ടോയില്‍ നിന്നും അകലെയുമായിരുന്നു. അങ്ങനെ വിശദമായ പഠനങ്ങളൊന്നും നടത്താന്‍ കഴിയാതിരുന്ന പ്ലൂട്ടോയെക്കുറിച്ചും കിയ്പ്പര്‍ ബെല്‍റ്റിലുള്ള മറ്റ് കുള്ളന്‍ ഗ്രഹങ്ങളെക്കുറിച്ചും പഠിക്കാനായാണ് നാസ ന്യൂഹൊറൈസണ്‍സ് പേടകത്തെ ബഹിരാകാശത്തക്കയച്ചത്. ഭൂമിയിൽ നിന്ന് വിക്ഷേപിച്ചതിൽ ഏറ്റവും വേഗതയേറിയ മനുഷ്യനിർമിത വസ്തുവായിരുന്നു ന്യൂഹൊറൈസണ്‍സ്. 2006 ജനുവരി 19ന് യു എസിലെ കേപ് കനാവര്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിക്കുമ്പോൾ സെക്കന്‍ഡില്‍ 16.26 കിലോമീറ്ററായിരുന്നു പേടകത്തിന്റെ സഞ്ചാര വേഗം. ഇതൊരു റെക്കോഡ് വേഗതയായിരുന്നു. ശക്തിയേറിയ അറ്റ്ലസ്-5 റോക്കറ്റും, സെന്റോര്‍ രണ്ടാംഘട്ടവും മറ്റൊരു ശക്തിയേറിയ മൂന്നാംഘട്ടവും ഉപയോഗിച്ചാണ് ന്യൂ ഹൊറൈസണ്‍സ് ഭൗമ-സൗര ഭ്രമണപഥങ്ങളില്‍നിന്ന് പലായനം ചെയ്തത്.

പിന്നീട് 2007ല്‍ വ്യാഴത്തിന്റെ ഗുരുത്വാകര്‍ഷണമുപയോഗിച്ച് വേഗം കൂട്ടുകയും യാത്രാദിശ മാറ്റി ഏറ്റവും ദൂരം കുറഞ്ഞ പഥത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. അങ്ങനെ ചരിത്രത്തില്‍ ആദ്യമായി ഒരു മനുഷ്യ നിര്‍മിത പേടകം പ്ലൂട്ടോയുടെ അരികിലെത്തി. ഒന്പതര വർഷത്തെ യാത്രയെ തുടർന്ന് 2015 ജൂലായ് 14-ന്
പ്ലൂട്ടോയുടെ 12500 കിലോമീറ്റര്‍ അടുത്തുകൂടി പേടകം കടന്നുപോയി. സൂര്യനില്‍നിന്ന് ഭൂമിയിലേക്കുള്ള ദൂരത്തിന്റെ 32 ഇരട്ടി ദൂരം യാത്രചെയ്താണ് ന്യൂ ഹൊറൈസണ്‍സ് പ്ലൂട്ടോയിലെത്തിയത്. ഇത്രയും ദൂരം ഒരു ജെറ്റ് വിമാനത്തില്‍ യാത്ര ചെയ്യുന്നു എന്ന് കരുതുക; നമ്മൾ പ്ലൂട്ടോയിലെത്താന്‍ 700 വര്‍ഷമെടുക്കും.
ന്യൂ ഹൊറൈസണ്‍സ് എന്ന ബഹിരാകാശ പേടകം ഭൂമിയിൽ നിന്നും പ്ലൂട്ടോയിലേക്ക് യാത്രതിരിക്കുമ്പോള്‍, സൗരയൂഥത്തിലെ അവസാന ഗ്രഹമായ പ്ലൂട്ടോയിലേക്കുള്ള ആദ്യപേടകം എന്നായിരുന്നു അതിന്റെ വിശേഷണം. എന്നാല്‍ പേടകം പുറപ്പെട്ട് ഏതാനും മാസം കഴിയുമ്പോഴേക്കും, 2006 ആഗസ്റ്റ് 24 ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്രസമിതി വിവിധ കാരണങ്ങളാല്‍ പ്ലൂട്ടോയുടെ ഗ്രഹപദവി റദ്ദുചെയ്യുകയായിരുന്നു.(കാരണങ്ങൾ- ഈ മലയാളം വീഡിയോ കാണൂ-

Advertisement

)
അങ്ങനെ ഒരു കുള്ളൻ ഗ്രഹം സന്ദർശിക്കുന്ന ആദ്യത്തെ ബഹിരാകാശ വാഹനമായി ന്യൂഹൊറൈസണ്‍സ്. വിക്ഷേപിച്ച ശേഷം ഈ പതിനാറ് വർഷങ്ങൾക്കുള്ളിൽ ന്യൂഹൊറൈസണ്‍സ് പേടകം സൗരയൂഥത്തിലെ വസ്തുക്കളുടെ ആയിരക്കണക്കിന് ചിത്രങ്ങൾ പകർത്തി ഭൂമിയിലേക്കയച്ചു. അത്ഭുതകരമായ പല സൗരയൂഥക്കാഴ്ച്ചകളും ഇതിന്റെ ദൃഷ്ടിയിൽ പതിഞ്ഞു. വ്യാഴത്തിലൂടെ സഞ്ചരിച്ചു – ഉപഗ്രഹമായ അയോയിലെ പൊട്ടിത്തെറിക്കുന്ന അഗ്നിപർവ്വതങ്ങളിലെ കാഴ്ചകൾ പകർത്തി.പ്ലൂട്ടോയുടെ ഉപരിതലത്തില്‍ രണ്ട് വലിയ ഐസ് മലനിരകള്‍ ഉണ്ടെന്നും, സമതല പ്രദേശങ്ങള്‍ ഉല്‍ക്കാഗര്‍ത്തങ്ങളില്ലാത്തവയാണെന്നും കണ്ടുപിടിച്ചു.

കേവലം 1,212 കി.മീ വ്യാസമുള്ള പ്ലൂട്ടോണിയൻ ഉപഗ്രഹമായ ഷാരോണിന്റെഅതിശയകരമായ വർണ്ണ ചിത്രം പകർത്താൻ ന്യൂ ഹൊറൈസൺസ് അതിന്റെ മൾട്ടിസ്പെക്ട്രൽ വിസിബിൾ ഇമേജിംഗ് ക്യാമറ ഉപയോഗിച്ചു. ഈ ചിത്രം എടുക്കുമ്പോൾ ഷാരോണിൽ നിന്ന് 74,176 കിലോമീറ്റർ അകലെയായിരുന്നു ഹൊറൈസൺസ്. ഷാരോണില്‍ ഒരു വലിയ കൊടുമുടിയും അതിന് ചുറ്റം ആഴത്തിലുള്ള കിടങ്ങുകളും ഉണ്ടെന്നും ഇത് കണ്ടെത്തിയിട്ടുണ്ട്. പ്ലൂട്ടോയുടെ അഞ്ച് ഉപഗ്രഹങ്ങളെയും കണ്ടെത്തി ന്യൂഹൊറൈസണ്‍. പിന്നിട് മിഷൻ ശാസ്ത്രജ്ഞർ ന്യൂ ഹൊറൈസൺസിന് സന്ദർശിക്കാൻ മറ്റൊരു ലക്ഷ്യം കണ്ടെത്തി- അരോക്കോത്ത്. 2019 ജനുവരി 1-ന് ഹൊറൈസൺസ് സന്ദർശിച്ച ഈ ട്രാൻസ്-നെപ്‌റ്റൂണിയൻ കൈപ്പർ ബെൽറ്റ് ഒബ്‌ജക്റ്റ് ഒരു വിസ്മയ കാഴ്ചയായി മാറി. കാരണം , അതിന് സ്‌നോമാൻ പോലെയുള്ള ഒരു രൂപമാണുണ്ടായിരുന്നത്. ഒരു ബഹിരാകാശ പേടകം ഇതുവരെ സന്ദർശിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ദൂരെയുള്ള വസ്തുവാണ് അരോക്കോത്ത്.

ഏഴ് ശാസ്ത്രീയ ഉപകരണങ്ങളാണ് ന്യൂഹൊറൈസണിലുള്ളത് – മൂന്ന് പ്രകാശിക ഉപകരണങ്ങള്‍ ( Optical instruments ), രണ്ട് പ്ലാസ്മാ ഉപകരണങ്ങള്‍, ഒരു ഡസ്റ്റ് സെന്‍സര്‍, ഒരു റേഡിയോ മീറ്റര്‍ എന്നിങ്ങനെ. റേഡിയോ ആക്ടീവ് മൂലകമായ പ്ലൂട്ടോണിയം-238 ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു റേഡിയോ ഐസോടോപ്പ് തെര്‍മോ ഇലക്ട്രിക് ജനറേറ്ററാണ് പേടകത്തിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഊര്‍ജം പകരുന്നത്. ന്യൂ ഹൊറൈസണിൽ 16 ത്രസ്റ്ററുകളാണുള്ളത്. ന്യൂഹൊറൈസണിന്റെ ദൗത്യം അവസാനിക്കുന്നില്ല. കിയ്പ്പര്‍ ബെല്‍റ്റില്‍ ലക്ഷകണക്കിന് കുള്ളന്‍ഗ്രഹങ്ങള്‍ക്കിടയിലൂടെ അത് അതിന്റെ ദീര്‍ഘപ്രയാണം തുടരുകയാണ്.. ഒടുവില്‍ നക്ഷാത്രാന്തര മാധ്യമത്തിന്റെ അനന്തയിലേക്കൂളിയിട്ട് അത് നീങ്ങും. അതിനിടെ നമുക്കായി കാത്തുവച്ചിരിക്കുന്നത് എന്തെല്ലാമാണെന്ന് അറിയാന്‍ കാത്തിരിക്കുകയേ നിര്‍വാഹമുള്ളൂ.

Advertisement

 920 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment11 hours ago

നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്നുവരും

Entertainment11 hours ago

വാടകകൊലയാളിയായിരുന്ന ലേഡി ബഗ്ന്ന് ഒരു അസൈൻമെന്റ് കിട്ടുന്നു, സംഗതി ഈസി ടാസ്ക് ആയിരുന്നില്ല

Entertainment11 hours ago

ഐശ്വര്യാറായിയോട് ‘കൂട്ടുകൂടരുതെന്ന്’ മണിരത്നം പറഞ്ഞതായി തൃഷ

Entertainment12 hours ago

അവാർഡിന്റെ തിളക്കത്തിൽ നടൻ സതീഷ് കെ കുന്നത്ത്

knowledge12 hours ago

കോർക്കിന്റെ കഥ

Entertainment12 hours ago

ഇങ്ങനെ ഒക്കെ വരികൾ എഴുതിയതിന് ഷിബു ചക്രവർത്തിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ എന്നറിയില്ല

Entertainment13 hours ago

കണ്ണെടുക്കാൻ തോന്നുന്നില്ല നാസിയ ഡേവിഡ്സണിൻറ്റെ സൗന്ദര്യം

Entertainment13 hours ago

അവസാന 15-20 മിനിറ്റ് പ്രീ ക്ലൈമാക്സ്‌ പോർഷനൊക്കെ പക്കാ ഗൂസ്ബമ്പ് സീനുകളാണ്

Entertainment13 hours ago

വിക്രമിന് നായിക കങ്കണ

Entertainment14 hours ago

അഖിലലോക മിമിക്രിക്കാരെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ച് ശക്തരാകുവിൻ

Entertainment14 hours ago

89 വരികളുള്ള ചലച്ചിത്രഗാനം കേട്ടിട്ടുണ്ടോ ? ഇത്രയും വരികൾ വെറും 3 മിനിറ്റ് 21 സെക്കന്റ് കൊണ്ടാണ് എസ്‌പിബി പാടിയത്

technology14 hours ago

LED ടിവി പൊട്ടിത്തെറിച്ച് യുപിയിൽ ഒരുകുട്ടി മരിച്ചു, പൊട്ടിത്തെറിക്കാൻ ടീവിയിൽ എന്താണ് ഉള്ളത് ? ശ്രദ്ധിച്ചു വായിക്കുക

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 week ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 week ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment2 weeks ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Science2 months ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment2 days ago

മലയാളി താരം അനു ഇമ്മാനുവലിന്റെ ചുംബന രംഗം, ഉർവശിവോ രാക്ഷസിവോ ടീസർ വൈറലാകുന്നു

Entertainment2 days ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured3 days ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment3 days ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment3 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment5 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment5 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment5 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment6 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment6 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »