fbpx
Connect with us

Science

ഭാരമില്ലാത്ത അവസ്ഥയിൽ മനുഷ്യന്റെ രക്തചംക്രമണ വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കും ?

Published

on

Basheer Pengattiri

ബഹിരാകാശ നിലയങ്ങൾ
———————————————
ഭാരമില്ലാത്ത അവസ്ഥയിൽ മനുഷ്യന്റെ രക്തചംക്രമണ വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കും എന്നറിയണമെങ്കിൽ ഭൂമിയിൽവച്ച് പരീക്ഷിക്കാനാവുകയില്ല. പക്ഷേ ബഹിരാകാശ വാഹനത്തിൽ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന യാത്രയിൽ ഇത് സാധ്യമാണ്. എന്നാൽ ഭാരമില്ലാത്ത അവസ്ഥയിൽ ഒരു വിത്തിൽ നിന്നും ചെടിയുണ്ടായി വളരുന്നതെങ്ങനെയെന്നും അത്തരം ചെടികളുടെ വിത്തിന്റെ സ്വഭാവമോ സ്വഭാവ മാറ്റമോ എന്തൊക്കെയാണെന്നും പഠിക്കണമെങ്കിൽ ഒരാഴ്ചത്തെ ബഹിരാകാശ യാത്രയൊന്നും മതിയാവില്ല; നാലഞ്ചു മാസമെങ്കിലും ബഹിരാകാശത്ത് കഴിയേണ്ടിവരും. ബഹിരാകാശ നിലയങ്ങളെക്കുറിച്ചുള്ള ആശയങ്ങൾ ഉടലെടുത്തത് അങ്ങനെയാണ്.

ബഹിരാകാശ യാത്രകളെയും, ചാന്ദ്രപര്യവേക്ഷണത്തെയും മറ്റും പോലെ ബഹിരാകാശനിലയവും ഒരുകാലത്തെ കഥകളിലെ സങ്കൽപ്പങ്ങളായിരുന്നു. മനുഷ്യൻ ഭ്രമണപഥത്തിൽ പോലും എത്താത്ത 1940കളിൽ, ഭൂമിയെ ചുറ്റുന്ന ഒരു നിലയം ചിലരുടെ ഭാവനയിൽ വിരിഞ്ഞു. 1950കളിൽ ബഹിരാകാശ യുഗം പിറന്നപ്പോൾ പലതരം ബഹിരാകാശ വാഹനങ്ങളും ബഹിരാകാശ സ്റ്റേഷനുകളും അവയുടെ രൂപകൽപ്പനയും മാധ്യമങ്ങൾ കൊണ്ടാടി.

 

Advertisement

1969ൽ USSRന്റെ രണ്ട് സോയൂസ് വാഹനങ്ങൾ ബഹിരാകാശത്ത് പരസ്പരം ബന്ധിപ്പിച്ചപ്പോൾ അതൊരു പ്രാഥമിക നിലയമായി. USSR വിക്ഷേപിച്ച ഒന്നാം പരമ്പര ബഹിരാകാശ നിലയങ്ങളിലെ സാല്യൃട്ട് 1 ആണ് ആദ്യമായി വിക്ഷേപിക്കപ്പെട്ട ബഹിരാകാശ നിലയം. ഒരു ദുരന്തത്തിൽ നിന്ന് തുടങ്ങുകയും പിന്നീട് അവിസ്മരണീയമായ നേട്ടങ്ങളുടെ കഥയായി മാറുന്നതായിരുന്നു സാല്യൂട്ടുകളുടെ ചരിത്രം. ഈ പരമ്പരയിൽ ഏഴു നിലയങ്ങൾ ഉണ്ടായി.

അമേരിക്കയുടെ ആദ്യത്തെ ബഹിരാകാശ നിലയമായിരുന്നു സ്കൈലാബ്. 75ടൺ ഭാരമുള്ള ഈ നിലയം 1973മുതൽ 1979വരെ പ്രവർത്തനസജ്ജമായിരുന്നു. 1973-ലും 74-ലുമായി ബഹിരാകാശസഞ്ചാരികൾ ഇതു സന്ദർശിച്ചിട്ടുണ്ട്. എന്നാൽ ഇതിനെ വേണ്ടപോലെ സംരക്ഷിക്കുവാൻ കഴിഞ്ഞില്ല എന്നതിനാൽ1979ൽ ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച സ്കൈലാബ് കത്തിത്തകർന്നു.

USSR ന്റെ മിർ എന്ന ബഹിരാകാശനിലയം 86 – 2001 കാലത്തെ ആകാശ വിസ്മയമായി. പ്രതീക്ഷിച്ചതിന്റെ മൂന്നിരട്ടി കാലം മിർ ഭ്രമണപഥത്തിൽ സജീവമായി നിന്നു. 137 യാത്രകളിലായി 104 പേർ മിർ ബഹിരാകാശ നിലയം സന്ദർശിച്ചു. മോഡുലാർ മാതൃകയിൽ ഭാഗങ്ങൾ ബഹിരാകാശത്ത് കൊണ്ടുപോയി അവിടെ അസംബിൾ ചെയ്തുണ്ടാക്കിയ ആദ്യത്തെ നിലയവുമായിരുന്നു മിർ. ഒരു തരത്തിൽ പറഞ്ഞാൽ പിന്നീട് വന്ന ഇന്റർനാഷണൽ സ്പേസ് സ്റ്റേഷന്റെ ഒരു ഡ്രെസ് റിഹേഴ്സൽ തന്നെയായിരുന്നു മിർ.

 

Advertisement

View of TIANGONG 3 – Chinese space station orbiting the planet Earth on black space with stars background. 3D Illustration

 

2001 ൽ സാമ്പത്തിക പ്രയാസങ്ങളെത്തുടർന്ന് മിർ പധതി അവസാനിപ്പിച്ചു. 84 മുതലാണ്‌ പൂർണ്ണ ബഹിരാകാശ നിലയത്തിനുള്ള ചർച്ചകൾ അമേരിക്കയും നാസയും തുടക്കമിട്ടത്‌. പദ്ധതിയിൽ ചേരാൻ അമേരിക്ക 1988 ൽ തന്നെ കാനഡ, ജപ്പാൻ, യൂറോപ്യൻ ബഹിരാകാശ ഏജൻസി എന്നിവരെ ക്ഷണിച്ചു. അഞ്ച് വർഷത്തിന് ശേഷം റഷ്യയുടെ പങ്കാളിത്തവും അഭ്യർഥിച്ചു. മാനവ ബഹിരാകാശ ദൗത്യങ്ങളിലും മിർ ബഹിരാകാശ നിലയത്തിലുമുള്ള സോവിയറ്റ് യൂണിയന്റെ ദീർഘകാലത്തെ പരിചയവും അനുഭവജ്ഞാനവും ഇന്റർനാഷണൽ സ്പേസ് സ്റ്റേഷന്റെ നിർമാണത്തിൽ സഹായകമായി.

അപൂര്‍വ്വതകളുടെ ആകാശ പരീക്ഷണ ശാല- ISS എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ മനുഷ്യൻ ഇന്നേവരെ നിർമ്മിച്ചതിൽ ഏറ്റവും ചെലവേറിയ ആകാശ നിർമിതിയാണ്. ഇതിന്റെ നിർമ്മാണത്തിന് 11 വർഷവും 42 ദൗത്യങ്ങളുമാണ് വേണ്ടിവന്നത്. 1998 ലാണ് ഈ നിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. നടുക്കടലിൽ കപ്പൽ നിർമിക്കുന്നതുപോലെ ബഹിരാകാശത്ത് വെച്ചു തന്നെ ISS ന്റെ ഓരോ ഭാഗങ്ങളും കൂട്ടിച്ചേർത്ത് നിര്‍മ്മാണം പൂർത്തീകരിക്കുകയായിരുന്നു.

റഷ്യയുടെ പ്രോട്ടോൺ, സോയുസ് റോക്കറ്റുകളും അമേരിക്കയുടെ സ്പേസ് ഷട്ടിലുകളും ചേർന്നാണ് ഇതിന്റെ ഭാഗങ്ങൾ ബഹിരാകാശത്ത് എത്തിച്ചത്. ‘സരിയ’ എന്ന കാർഗോ ബ്ലോക്കാണ് ISS ന്റെ ആദ്യ മൊഡ്യൂൾ. റഷ്യൻ സാല്യൂട്ട് പ്രോഗ്രാമിനുവേണ്ടി രൂപകൽപ്പന ചെയ്ത പേടകത്തിന്റെ പിൻഗാമിയായ സരിയ, മിർ ബഹിരാകാശ നിലയത്തിന്റെ മൊഡ്യൂൾ എന്ന നിലയിൽ ആയിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത്. മിർ പദ്ധതി അവസാനിച്ചതോടെ അതിന്റെ രൂപകൽപന ISSന് വേണ്ടി ഉപയോഗിക്കുകയായിരുന്നു.
1998 നവംബർ 20ന് സോവിയറ്റ് യുണിയന്റെ പ്രോട്ടോൺ റോക്കറ്റിൽ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നും ‘സരിയ’യെ 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിച്ചു. ഇലക്ട്രിക്കൽ പവർ, സ്റ്റോറേജ്, പ്രൊപ്പൽഷൻ, ഗതി നിർണയം, മാർഗനിർദേശം തുടങ്ങി ഒരു ഉപഗ്രഹത്തിനു വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങളെല്ലാം സരിയയിൽ ഉണ്ടായിരുന്നു.

 

Advertisement

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷന് രണ്ട് ഭാഗങ്ങളുണ്ട്. റഷ്യൻ ഓർബിറ്റർ സെഗ്മെന്റും (ROS) , US ഓർബിറ്റർ സെഗ്മെന്റും(USOB). റഷ്യൻ സെഗ്മെന്റ് മിർ നിലയത്തെ പോലെ മോഡുലർ ആണ്. ദീർഘകാലത്തെ ബഹിരാകാശനിലയ നിർമ്മാണത്തിന്റെ അനുഭവങ്ങളുടെ ഉത്തമ ദൃഷ്ടാന്തമാണ് റഷ്യൻ ഭാഗം . മോഡുലർ ആയി നിർമ്മിച്ച ഇതിന്റെ ഏതുഭാഗവും അഴിക്കാനും കൂട്ടിച്ചേർക്കാനും സാധിക്കും. ഒരേസമയം അഞ്ച് ബഹിരാകാശവാഹനങ്ങൾക്ക് ഒരേ സമയം ഡോക്ക് ചെയ്യാൻ വേണ്ട തരത്തിൽ 5 ഡോക്കുകൾ , നാല് വലിയ സൗരപാനലുകൾ, 3 എയർലോക്കുകൾ- അതായത് സ്പേസ് വാക്കിന് തയ്യാറാവാൻ സഹായിക്കുന്ന സംവിധാനം, മൂന്ന് ലാബുകൾ, സാരിയ, സ്വേസ്ഡ എന്നീ പ്രധാന മൊഡ്യൂളുകൾ, യൂറോപ്യൻ സ്പേസ് ഏജന്‍സി(ESA) യുടെ ലിയണാർദോ എന്ന ചരക്ക് കേന്ദ്രം, ക്വസ്റ്റ് , ട്രാൻക്വലിറ്റി എന്ന നാസയുടെ രണ്ട് സംവിധാനങ്ങൾ എന്നിവയൊക്കെ ഈ ഭാഗത്താണ്.

അമേരിക്കൻ ഭാഗത്ത്- നാസയുടെ ഡസ്റ്റിനി , യൂറോപ്പിന്റെ കൊളംബസ് , ജപ്പാന്റെ കിബോ എന്നീ ലബോറട്ടറികളും , സ്പേസ് ഷട്ടിലിന് ഡോക്ക് ചെയ്യാൻ വേണ്ട ഒരു ഡോക്കും ജപ്പാൾ HTV, അമേരിക്കൻ പ്രൈവറ്റ് കമ്പനികളുടെ സിഗ്നസ്സ് , ഡ്രാഗൺ എന്നീ യാനങ്ങളെ ഘടിപ്പിച്ച് നിർത്താനുള്ള രണ്ടു ഡോക്കുകളും ഉണ്ട്. ഏഴു മനുഷ്യരെക്കൂടാതെ റോബോനോട്ട്-2 എന്ന റോബോട്ട് നിലയത്തിനകത്തും, ഡക്സ്റ്റർ എന്ന റോബോട്ട് നിലയത്തിന് പുറത്തും ജോലിചെയ്യാനുമുണ്ട്. ചെറിയ അസ്ട്രോനോട്ട് മുതൽ വലിയ യാനങ്ങൾ വരെയുള്ള ഭാരവും വലുപ്പവുമുള്ള മൊഡ്യൂളുകളെ എടുത്ത് നീക്കാനും ഘടിപ്പിക്കാനും സഹായിക്കുന്ന കയ്യിന്റെ രൂപത്തിലുള്ള വലിയ റോബോട്ട് – കനേഡിയൻ ആം -2 ഉം ISSലുണ്ട്. സ്വയം ബന്ധിക്കാൻ കഴിവില്ലാത്ത ബഹിരാകാശവാഹനങ്ങളെ പിടിച്ച് ബർത്തിൽ ഘടിപ്പിക്കുന്നത് കനേഡിയൻ ആം ആണ്.
ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ അതിന്റെ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ രണ്ടു പതിറ്റാണ്ട് പിന്നിട്ടു. ശാസ്ത്ര ഗവേഷണ മേഖലയിലെ അന്താരാഷ്‌ട്ര സഹകരണത്തിന്റെ ഉത്തമ മാതൃകയാണ് ISS. നാസയുടെ നേതൃത്വത്തിൽ അഞ്ച് ബഹിരാകാശ ഏജൻസികൾ ചേർന്നാണ് ഈ നിലയം പരിപാലിച്ചു പോരുന്നത്. അമേരിക്കയുടെ നാസ (NASA), ജപ്പാൻ്റെ ജാക്സ (JAXA), റഷ്യയുടെ റോസ്കോസ്മോസ്, കാനഡയുടെ സിഎസ്എ (CSA) എന്നിവയ്ക്ക് പുറമേ യൂറോപ്യൻ രാജ്യങ്ങളുടെ ബഹിരാകാശ ഏജൻസിയായ ഈസ (ESA). ഒരുകാലത്ത് ശീതസമരത്തിന്റെ കരിനിഴലിലായിരുന്ന ബഹിരാകാശ ഗവേഷണ രംഗം ഒരപൂർവ സഹകരണത്തിന് കൂടി അങ്ങനെ മാതൃകയുമായി.

 

അന്തർദേശീയ ബഹിരാകാശ നിലയത്തിൽ പങ്കാളികൾ ആയ ആർക്കും തന്നെ അതിന്റെ മുഴുവൻ അവകാശമില്ല. ഓരോ ഏജൻസിയുടെയും ഭാഗം അവരവർക്ക് അവകാശപ്പെട്ടതാണെന്നു മാത്രം. ഉദാഹരണത്തിന് റഷ്യൻ ഓർബിറ്റർ ഭാഗത്ത്‌ സരിയ ഒഴിച്ച് ബാക്കിയെല്ലാം റഷ്യക്ക്‌ അവകാശപ്പെട്ടതാണ്. അവരുടെ പ്രവൃത്തികേന്ദ്രവും, താമസസ്ഥലവും ഭൂമിയിൽനിന്നും വരുന്ന വാഹനങ്ങളെ ബന്ധിപ്പിക്കാനുള്ള സ്ഥലവുമെല്ലാം അതിൽപ്പെടും. അമേരിക്കയുടെ ഓർബിറ്റർ ഭാഗത്ത്‌ ഡെസ്ടിനിയുടെ 97.7 ശതമാനവും അമേരിക്കയ്ക്ക് അവകാശപ്പെട്ടതാണ്. കൊളംബസിന്റെയും കിബോയുടെയും 46.7 ശതമാനവും അമേരിക്കയുടേതാണ്. 51 ശതമാനം അതത് രാജ്യങ്ങൾക്കും അവകാശപ്പെട്ടതാണ്. മറ്റു രാജ്യങ്ങളുടെയും പരീക്ഷണങ്ങൾ നടത്താമെങ്കിലും അന്താരാഷ്‌ട്രം പേരിൽ മാത്രമേയുള്ളൂ!

Advertisement

ഭൂമിയിൽ ലഭ്യമായ അന്തരീക്ഷ വായുവോ അന്തരീക്ഷ മർദ്ദമോ നിലയത്തിൽ ഉണ്ടായിരിക്കില്ല. അതുകൊണ്ട് അവിടെ കൃത്രിമമായി മർദ്ദം ക്രമീകരിച്ചിരിക്കുന്നു. ശ്വസിക്കാനുള്ള വായുവും അവിടെ സജ്ജീകരിച്ചിരിക്കുന്നു. അതുകൊണ്ട് ശീതീകരിച്ച ബഹിരാകാശ നിലയത്തിനകത്ത് കഴിയാൻ പ്രത്യേക വേഷമൊന്നും ആവശ്യമില്ല. പക്ഷേ ഭൂമിയിലെ ഗുരുത്വബലം അവിടെയില്ല. ഭ്രമണപഥത്തിൽ ഭൂമിയെ പരിക്രമണം ചെയ്യുക എന്നു പറഞ്ഞാൽ അനുനിമിഷം ഭൂമിയിലേക്ക് ‘വീണുകൊണ്ടിരിക്കുക’ എന്നാണർഥം. അങ്ങനെ വീണുകൊണ്ടിരിക്കുന്ന നിലയത്തിൽ ഗുരുത്വബലം അനുഭവപ്പെടുന്നില്ല. അതുകൊണ്ട് അവിടെ ജീവിക്കാൻ എളുപ്പവുമല്ല. ഗുരുത്വാകർഷണം അനുഭവപ്പെടാത്ത ആവാസവ്യവസ്ഥയിൽ ജീവിക്കാൻ പ്രത്യേക പരിശീലനം തന്നെ വേണം.

2000 ഒക്ടോബര്‍ 31 നായിരുന്നു ISS ലേക്കുള്ള ആദ്യ ഗവേഷണ സംഘം പുറപ്പെട്ടത്‌. യൂറി ഗഗാറിനെ ഭ്രമണപഥത്തിലെത്തിച്ച വസ്തോക് റോക്കറ്റ് പറന്നുയർന്ന കസാക്കിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്നും എക്സ്പെഡിഷൻ- 1 എന്ന് വിളിക്കുന്ന ദൗത്യം. വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും കുതിച്ചുയര്‍ന്ന ഇവര്‍ രണ്ടു ദിവസത്തിനു ശേഷം നവംബര്‍ 2ന് നിലയത്തിലെത്തി.
ബിൽ ഷെപ്പേർഡ്‌ എന്ന അമേരിക്കൻ സഞ്ചാരിയായിരുന്നു കമാൻഡർ. റഷ്യൻ സഞ്ചാരികളായ യൂറി കിറ്റ്സിംഗോയും സെർജി ക്രിക്ലേവുമായിരുന്നു സഹയാത്രികർ. ഇതോടെ ബഹിരാകാശ പര്യവേക്ഷണത്തിൽ മറ്റൊരു നവയുഗം പിറക്കുകയായിരുന്നു. 136 ദിവസം അവിടെ താമസിച്ചതിനുശേഷം മൂന്നു പേരും അമേരിക്കയുടെ സ്പേസ് ഷട്ടിലിൽ കയറി ഭൂമിയിലേക്ക് തന്നെ തിരിച്ചുവന്നു. തുടര്‍ന്ന് പല സംഘങ്ങളും ഇവിടെയെത്തി. പിന്നിട് ഒരിക്കല്‍ പോലും ആളില്ലാത്ത അവസ്ഥ ISSൽ ഉണ്ടായിട്ടില്ല.
ജീവശാസ്ത്രം, ഭൌതിക ശാസ്ത്രം, മെഡിസിന്‍, കംമ്യുനിക്കേഷന്‍, ബഹിരാകാശ ശാസ്ത്രം തുടങ്ങി ഒട്ടേറെ മേഖലകളിലായി 3000 ലേറെ ശാസ്ത്ര ഗവേഷണങ്ങളാണ് ഈ നിലയത്തില്‍ നടന്നിട്ടുള്ളത്.

 

2015 വരെയാണ് ISS ന്റെ പ്രവര്‍ത്തന കാലാവധി നിശ്ചയിച്ചിരുന്നതെങ്കിലും നിലയത്തിന്റെ പ്രവർത്തനം 2030 വരെ തുടരും. അതിന് ശേഷം 2031 ജനുവരി 31 ന് പ്രവർത്തനം അവസാനിപ്പിച്ച് ഭ്രമണ പഥത്തിൽ നിന്ന് ഒഴിവാക്കാനാണ് നാസയുടെ പദ്ധതി. ഭ്രമണ പഥത്തിൽ നിന്ന് മാറുന്ന ബഹിരാകാശ നിലയം ക്രമേണ ഭൂമിയിലേക്ക് കുതിക്കുകയും പസഫിക് സമുദ്രത്തിലെ ബഹിരാകാശ ശ്മശാനം എന്നറിയപ്പെടുന്ന പോയിന്റ് നെമോ (Point Nemo) എന്നറിയപ്പെടുന്ന സ്ഥലത്ത് വന്ന് വീഴുകയും ചെയ്യും. ബഹിരാകാശ നിലയം പ്രവർത്തനം അവസാനിപ്പിക്കുന്നതോടെ പുതിയ ബഹിരാകാശ നിലയത്തിനുള്ള ശ്രമങ്ങളും നാസ ആരംഭിച്ചുകഴിഞ്ഞു. ബഹിരാകാശ നിലയം നിർമിക്കുന്നതിന് മൂന്ന് സ്വകാര്യ കമ്പനികളുമായി ഇതിനകം നാസ കരാറൊപ്പിട്ടും കഴിഞ്ഞു.

Advertisement

(ഐ.എസ്.എസിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെയുള്ള വീഡിയോ കൂടി കാണൂ..)
ടിയാൻഗോങ് ബഹിരാകാശ നിലയം:ചൈനയുടെ ആദ്യത്തെ ദീർഘകാല ബഹിരാകാശ നിലയം എന്ന നിലയിൽ, ഇത് ചൈനയുടെ മനുഷ്യ ബഹിരാകാശ പരിപാടിയുടെ “മൂന്നാം ഘട്ടം” ആണ്. പൂർത്തിയായിക്കഴിഞ്ഞാൽ, ടിയാൻഗോങിന് ISS ന്റെ ഏകദേശം അഞ്ചിലൊന്ന് പിണ്ഡവും ഡീകമ്മീഷൻ ചെയ്ത റഷ്യൻ മിർ സ്‌പേസ് സ്റ്റേഷന്റെ വലിപ്പവുമുണ്ടാകും. സ്റ്റേഷന്റെ നിർമ്മാണം അതിന്റെ മുൻഗാമികളായ ടിയാൻഗോങ്-1 , ടിയാൻഗോങ്-2 എന്നിവയിൽ നിന്ന് നേടിയ അനുഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ആദ്യത്തെ മൊഡ്യൂൾ, ടിയാൻഹെ (“ഹാർമണി ഓഫ് ദി ഹെവൻസ്”) കോർ മൊഡ്യൂൾ, 2021 ഏപ്രിൽ 29-ന് വിക്ഷേപിച്ചു.

ISS ഒരു ആകാശ വിപ്ലവം-

 3,519 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment2 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment3 hours ago

തന്നെ ലേഡി മോഹൻലാൽ എന്ന് ചിലർ വിശേഷിപ്പിച്ചിട്ടുണ്ടെന്നു ലക്ഷ്മിപ്രിയ

Entertainment5 hours ago

സംവിധായകൻ തേവലക്കര ചെല്ലപ്പൻ എന്ന ദുരന്തനായകൻ

controversy5 hours ago

‘കടുവ’യെയും ‘ഒറ്റക്കൊമ്പനെ’യും നിലംതൊടിയിക്കില്ലെന്ന് യഥാർത്ഥ കടുവാക്കുന്നേൽ കുറുവച്ചന്റെ ശപഥം

Entertainment6 hours ago

കീർത്തിക്ക് അഭിനയത്തിൽ കഴിവുണ്ട് എന്നുള്ള കാര്യം ഞങ്ങൾക്ക് അവളുടെ ചെറുപ്പത്തിൽ തന്നെ മനസ്സിലായിരുന്നു

Entertainment6 hours ago

ഏഷ്യയിൽ ഇന്റർനെറ്റിൽ ഏറ്റവുംകൂടുതൽ സെർച്ച് ചെയ്തതിനുള്ള പട്ടം ഈ ഇന്ത്യൻ നടിയുടെ പേരിൽ

Entertainment7 hours ago

അതെല്ലാം അരുൺ വെഞ്ഞാറമൂട്‌ സൃഷ്ടിച്ച കലാരൂപങ്ങളായിരുന്നുവെന്ന് വിശ്വസിക്കാൻ നമ്മൾ പ്രയാസപ്പെട്ടേക്കും

Entertainment7 hours ago

ഓസ്കാർ അക്കാദമിയിൽ അംഗമാകാൻ നടൻ സൂര്യക്ക് ക്ഷണം

controversy8 hours ago

“പ്രസംഗിയ്ക്കുന്ന എഴുത്തുകാരിയുടെ സാരിയ്ക്കിടയിലേയ്ക്ക് മൊബൈല്‍ പിടിച്ച കഥയെഴുത്തുകാരനുണ്ട്”, എഴുത്തുകാരി ഇന്ദുമേനോന്റെ കുറിപ്പ്

Entertainment9 hours ago

സാരിയിൽ ഗ്ലാമറസായി അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ

Entertainment10 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment10 hours ago

ഒരു ‘ക്ലബ് ‘ ആയ അമ്മയിൽ അംഗത്വം വേണ്ട, അംഗത്വഫീസ് തിരിച്ചുതരണം

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

Entertainment1 week ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment2 months ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment2 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment10 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment2 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured2 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment3 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment4 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy4 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment4 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment5 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment5 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Advertisement
Translate »