fbpx
Connect with us

Space

44 വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ യാത്ര, വോയേജറുകൾ ഇപ്പോൾ എവിടെയാണ് ?

Published

on

വോയേജറുകൾ ഇപ്പോൾ എവിടെയാണ് ?

Basheer Pengattiri

ഭൂമിയില്‍നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിര്‍മ്മിതമായ വസ്തു ഏതെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ- വോയേജര്‍ ബഹിരാകാശ പേടകങ്ങൾ! വോയേജര്‍-1 വോയേജര്‍-2 ബഹിരാകാശ പേടകങ്ങൾ ഇന്‍റര്‍സ്റ്റെല്ലാര്‍ സ്പേസിലൂടെ മനുഷ്യരാശിയുടെ സന്ദേശ വാഹകരായി എങ്ങോട്ടേക്കെന്നില്ലാത്ത പ്രയാണത്തിലാണ്.ഈ മഹാ പ്രപഞ്ചത്തിൽ നമ്മൾ ഒറ്റക്കാണോ എന്ന ചോദ്യത്തിന്റെ ഉത്തരം തേടി 44 വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ യാത്ര.. വ്യത്യസ്ത ദിശകളിലാണ് ഇവയുടെ സഞ്ചാരം. ഇന്റർസ്റ്റെല്ലാർ സ്പേസിലൂടെ എന്ന് പറയുമ്പോഴും സൗരയൂഥത്തിന്റെ അതിര്‍ത്തി കടന്നുപോയി വോയേജര്‍ പേടകങ്ങൾ എന്നര്‍ത്ഥമില്ല.

ഊര്‍ട്ട് മേഘങ്ങള്‍ നിറഞ്ഞ ഭാഗമാണ് സൗരയൂഥത്തിന്റെ അതിര്‍ത്തിയായി കണക്കാക്കുന്നത്. ഇത് സൂര്യനില്‍ നിന്നും 5000 മുതല്‍ ഒരു ലക്ഷം വരെ ആസ്ട്രോണമിക്കൽ യുനിറ്റ് ദൂരത്തില്‍ സൗരയൂഥത്തെ ആവരണം ചെയ്തു കിടക്കുന്ന ഹിമഗോളങ്ങളാലുള്ള ആവരണമാണ്.ഒരു സൗരയൂഥത്തിന്റെ വലിപ്പം നിർണ്ണയിക്കുന്നത്, ആ സൗരയൂഥത്തിലെ സൂര്യന്റെ ഗുരുത്വാകർഷണം പ്രദേശത്തെ മറ്റ് വസ്തുക്കളെ എത്രത്തോളം കീഴടക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്, ഇത് സൂര്യന്റെ കാര്യത്തിൽ ധൂമകേതു വസ്തുക്കളുടെ സംഭരണിയായ ഊർട്ട് ക്ലൗഡിലേക്ക് വ്യാപിക്കുന്നുണ്ട്. ആ അതിർത്തിയാകട്ടെ സൗരയൂഥത്തിന് ഏകദേശം 2 പ്രകാശവർഷത്തിന്റെ വ്യാസമാണ് നൽകുന്നത്. ഭൂമിയില്‍ നിന്നും സൂര്യനിലേക്കുള്ള ദൂരമാണ് ഒരു ആസ്ട്രോണമിക്കൽ യുനിറ്റ്. ഈ ദൂരത്തെ ഒരു സെന്റീമീറ്ററിലേക്ക് ചുരുക്കിയാൽ, അതായത് സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള ദൂരം ഒരു സെ.മീ ആണെന്ന് സങ്കല്‍പ്പിച്ചാൽ ഊർട്ട് മേഘം സൂര്യനിൽ നിന്നും അര കിലോമീറ്റർ അകലെയായിരിക്കും.

VOYAGER 2 - Launch (1977/08/20)

VOYAGER 2 – Launch (1977/08/20)

പ്ലൂട്ടോയുടെ ഭ്രമണപഥത്തിനുമപ്പുറം സൂര്യനെ പൊതിഞ്ഞു കിടക്കുന്ന വിസ്തൃതമായ പ്രദേശമാണ് ഹീലിയോസ്ഫിയര്‍.ഒരു കുമിളയുടെ ആകൃതിയില്‍ സ്ഥിതിചെയ്യുന്ന ഇതിന്റെ അതിര്‍ത്തി ഇന്റർസ്റ്റെലാർ മീഡിയവുമായി( interstellar medium) സന്ധിക്കുന്ന ഇടമാണ്. ഇത്രയും ദൂരം വരെയാണ് സോളാർ വിന്റിന്റെ (solar wind)പ്രഭാവം അനുഭവപ്പെടുന്നത്. അതും കടന്നാണ് വോയേജര്‍ ഇരട്ടകൾ യാത്ര തുടരുന്നത്. നിലവിൽ രണ്ടു വോയേജർ ബഹിരാകാശ പേടകങ്ങളും ഭൂമിയിൽ നിന്ന് മുമ്പ് ഒരിക്കലും explore ചെയ്യാത്ത സ്ഥലങ്ങൾ പര്യവേഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഊര്‍ട്ട് മേഘപാളികളുടെ ഏറ്റവും പുറത്ത് എത്തണമെങ്കില്‍ വോയേജറിന് 30000 വര്‍ഷം ഇനിയും സഞ്ചരിക്കണം. ഇത് എഴുതുമ്പോൾ നാസയുടെ സൈറ്റിൽ നിന്നുള്ള വിവരമനുസരിച്ച് ഭൂമിയിൽ നിന്നും 155 ആസ്ട്രോണമിക്കൽ യൂനിറ്റ് വോയേജർ-1 പിന്നിട്ടിരിക്കുന്നു. വോയജർ-2 ആകട്ടെ 129 ആസ്ട്രോണമിക്കൽ യൂനിറ്റും അകലെയാണ്.
ഇത്ര അകലെയാണെങ്കിലും ഇപ്പോഴും അതില്‍നിന്നുള്ള നേരിയ സിഗ്നലുകകള്‍ നമുക്കു കിട്ടുന്നുണ്ട്. Interstellar space നെ ക്കുറിച്ച് വിലപ്പെട്ട വിവരങ്ങള്‍ അവ നമുക്ക് തരുന്നുമുണ്ട്.ഈ ഇരട്ട പേടകങ്ങൾ ഇത്രമാത്രം അതിജീവിക്കുമെന്നോ വിവരങ്ങള്‍ നല്‍കുമെന്നോ നാസക്കുപോലും യാതൊരു ഉറപ്പുമില്ലായിരുന്നു.
കേവലം അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന കാലാവധിയുമായി പറന്നുയര്‍ന്ന പേടകങ്ങളാണ് ഇവയെന്നോർക്കണം!

ഫ്ലോറിഡയിലെ കേപ് കനാവറലിലുള്ള കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് 1977 ഓഗസ്റ്റ് 20ന് വോയേജർ-2 ആദ്യമായി വിക്ഷേപിച്ചു. തുടർന്ന് സെപ്റ്റംബർ അഞ്ചിന് വേഗതയേറിയതും ഹ്രസ്വവുമായ ഒരു പാതയിലൂടെ വോയേജർ-1 ഉം ബഹിരാകാശത്തിന്റെ അനന്തതയിലേക് അതിന്റെ യാത്ര ആരംഭിച്ചു.
1960-കളിൽ ആണ് സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി ഒരു ബൃഹത് ബഹിരാകാശ പര്യടനം നടത്തണം എന്ന ആശയം മുന്നോട്ടു വെക്കപ്പെട്ടത്. ഈ ആശയത്തിനെ പിൻപറ്റി നാസ 1970-കളിൽ ഈ ദൗത്യത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. അന്ന് നവീനമായിരുന്ന Gravitiy assist സാങ്കേതിക വിദ്യയുടെ ഉപയോഗം വഴി ഒരു ശൂന്യാകാശ പേടകത്തെ സൗരയൂഥത്തിന്റെ വിദൂര പ്രദേശങ്ങളിൽ എത്തിക്കാം എന്നു നാസ കണക്കുകൂട്ടി. ഇതിനനുകൂലമാകുന്ന തരത്തിൽ സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളായ വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവ ഏകദേശം ഒരേ രേഖയിൽ ഒന്നിച്ച് വരുന്ന സമയം കൂടിയായിരുന്നു അത്. 175 വര്‍ഷം കൂടുമ്പോള്‍ മാത്രമുണ്ടാകുന്ന ഒരു ആനുകൂല്യം. വോയജര്‍ വിക്ഷേപണത്തിന് 1977 തിരഞ്ഞെടുക്കാനുള്ള പ്രത്യേക കാരണമിതായിരുന്നു.

സ്പേസിലേക്ക് ഒരു പര്യവേഷണ വാഹനം അയക്കുമ്പോള്‍ അതിന്റെ വേഗത അസാധാരണമാം വിധം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു വിദ്യയാണ് Gravitiy assist അഥവാ ഫ്ലൈ-ബൈ. നാം അയക്കുന്ന വാഹനം ഒരു ഗ്രഹത്തിന്റെ ഗ്രാവിറ്റി കൊണ്ട് ചുഴറ്റി എറിയപ്പെടുന്നു. ഈ സൗകര്യം ഉപയോഗപ്പെടുത്തുക വഴി ഒരു പേടകത്തിന് ഏറ്റവും കുറച്ച് ഇന്ധനം ഉപയോഗിച്ച് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ മറ്റൊരു ഗ്രഹത്തിനടുത്തേക്കോ മറ്റൊരു ലക്ഷ്യത്തിലേക്കോ എത്തിച്ചേരാനാവും വോയേജർ പേടകങ്ങൾ ഗ്രഹങ്ങളിൽ നിന്നും ഗ്രഹങ്ങളിലേക്ക് ഗ്രാവിറ്റി അസിസ്റ്റ്” സാങ്കേതിക വിദ്യയുടെ സഹായത്തോടെ അതിന്റെ പ്രയാണം വളരെ എളുപ്പമാക്കി. നെപ്റ്റ്യൂണിലേക്കുള്ള ഫ്ലൈറ്റ് സമയം 30 വർഷത്തിൽ നിന്ന് അങ്ങനെ 12 ആയി കുറക്കാൻ സാധിച്ചു. കൂടാതെ പേടകത്തിന്റെ ഒറ്റ യാത്രയിൽ തന്നെ ഈ ഗ്രഹങ്ങളെയെല്ലാം അടുത്ത് കാണാനും ഇത് സൗകര്യമായി.

ഭൂമിയില്‍നിന്ന് യാത്ര തിരിക്കുമ്പോള്‍ ആ ദൗത്യത്തിന്റെ പേര് വോയജര്‍ എന്നായിരുന്നില്ല. മറീനര്‍ പ്രോഗ്രാമിന്റെ ഭാഗമായി ‘മറീനര്‍ 11, മറീനര്‍ 12’ എന്നിങ്ങനെയാണ് പേര് നല്‍കപ്പെട്ടത്. പിന്നീടത് ‘മറീനര്‍ ജൂപ്പിറ്റര്‍-സാറ്റേണ്‍’ എന്ന പ്രത്യേക ദൗത്യമാക്കി. വിക്ഷേപണം കഴിഞ്ഞ് വ്യാഴത്തിലേക്കുള്ള യാത്രാവേളയില്‍ ‘വോയേജര്‍-1, വോയേജര്‍-2 എന്ന് പേര് മാറ്റുകയായിരുന്നു. വോയേജർ-2 നേക്കാൾ 15 ദിവസം വൈകിയാണ് വോയേജർ-1 യാത്ര തുടങ്ങിയതെങ്കിലും അത് വോയേജർ-2 നെ മറികടന്ന് ആദ്യം വ്യാഴത്തിനടുത്തെത്തി. ഭൂമിക്ക് പുറത്തുള്ള അതുവരെ അജ്ഞാതമായിരുന്ന പല അറിവുകളും ശാസ്ത്രലോകത്തിന് പകർന്നു തന്നത് വോയജർ ഇരട്ടകളാണ്. സൗരയൂഥത്തിലെ രണ്ട് വലിയ ഗ്രഹങ്ങളുടേയും അവയുടെ ഉപഗ്രഹങ്ങളുടേയും വിശദമായ ചിത്രങ്ങൾ ലഭ്യമായത് വോയേജർ വഴിയാണ്. ഭൂമിക്ക് വെളിയിലുള്ള സജീവമായ അഗ്നിപർവ്വതത്തെ ആദ്യമായി കണ്ടെത്തിയതൂം വോയജർ ആയിരുന്നു. വ്യാഴത്തിന്റെ ഉപഗ്രഹമായ ഇയോയിൽ ആണ് ഈ അഗ്നിപർവ്വതമുള്ളത്.

Advertisement

ഇതിൽ നിന്നുള്ള പൊടിയും പുകയും എവറസ്റ്റ് കൊടുമുടിയുടെ 30 മടങ്ങു പൊക്കത്തിൽ ഉയരുന്നു എന്ന് ചിത്രങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്. ശനിയുടെ വലയങ്ങളിൽ ആയിരക്കണക്കിന് ചെറു വസ്തുക്കളും ഹിമ ധൂളികളുമുണ്ടെന്നും സൗരയൂഥത്തിൽ ഏറ്റവും സങ്കീർണ്ണമായ ഗ്രഹ പ്രതലം യുറാനസിന്റെ ഉപഗ്രഹമായ മിറാന്ഡയിൽ ആണെന്നും വോയേജർ കണ്ടെത്തി. സൗരയൂഥത്തിൽ ഏറ്റവും വേഗത്തിൽ കാറ്റു വീശുന്നത് ഭൂമിയിലല്ലെന്നും നെപ്ട്യൂണിലാണെന്നും അതിനു മണിക്കൂറിൽ 2100 കിലോമീറ്റർ വേഗമുണ്ടെന്നും കണ്ടെത്തി. 1989 ല്‍ വോയജര്‍-2 നെപ്ട്യൂണിന് സമീപമെത്തി നിരീക്ഷണം നടത്തിയതോടെ, സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളെക്കുറിച്ച് പഠിക്കുക എന്ന ദൗത്യം പൂര്‍ത്തിയായി. അപ്പോഴേക്കും എന്‍സൈക്ലോപ്പീഡിയയുടെ 6000 പതിപ്പുകള്‍ക്ക് ആവശ്യമായത്ര വിവരങ്ങള്‍ ആ പേടകങ്ങള്‍ ഭൂമിയിലേക്ക് അയച്ചിരുന്നു. ബഹിരാകാശ യാത്രയ്ക്കിടെ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ ഒട്ടേറെ ദൃശ്യങ്ങളും വോയജര്‍ പകര്‍ത്തി. വോയജര്‍ പേടകങ്ങള്‍ നല്‍കിയ വിവരങ്ങളില്‍നിന്നാണ് സൗരയൂഥത്തിന് ഗോളാകൃതിയല്ല, അണ്ഡാകൃതിയാണുള്ളതെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. സൗരയൂഥത്തെ കൊക്കൂണ്‍ പോലെ പൊതിഞ്ഞു നില്‍ക്കുന്ന ഹീലിയോസ്ഫിയറിന്റെ ആകൃതി കണക്കാക്കി 2008 ല്‍ ഇത്തരമൊരു നിഗമനത്തില്‍ ശാസ്ത്രലോകം എത്തുകയായിരുന്നു.

1990 ഫെബ്രുവരി 14ന് വലന്റൈന്‍ദിനത്തില്‍ വോയേജർ-1 പ്ലൂട്ടോയും കടന്നു പുറത്തേക്കു പോകുന്ന നിമിഷത്തിൽ ശാസ്ത്രജ്ഞർ അതിന്റെ ക്യാമറ ഭൂമിക്കു നേരെ തിരിച്ചു. ഏതാണ്ട് 600 കോടി കിലോമീറ്ററുകൾക്ക് അപ്പുറം നിന്ന് നോക്കുമ്പോൾ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു ചെറിയ നീല കുത്ത് മാത്രമാണ് നമ്മുടെ ഭൂമി. Pale Blue Dot (ഇളം നീലപ്പൊട്ട് ) എന്ന് വിഖ്യാതമായ ഈ അപൂര്‍വചിത്രം പ്രപഞ്ചത്തില്‍ മനുഷ്യർ എത്ര നിസ്സാരർ എന്ന് നമ്മള്‍ നമ്മളെത്തന്നെ ബോധ്യപ്പെടുത്തിയ ചിത്രമായിരുന്നു. കാള്‍ സാഗന്‍ എന്ന ശാസ്ത്രപ്രതിഭയുടെ ഡോക്യുമെന്ററികളിലൂടെ ഇന്നും ആ ചിത്രം ആഘോഷിക്കപ്പെടുന്നു. Pale Blue Dot എന്ന ചിത്രത്തോടൊപ്പം വേറേയും 59 ചിത്രങ്ങൾ കൂടി വോയേജർ ഭൂമിയിലേക്കയച്ചിരുന്നു. ശുക്രന്‍, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂണ്‍ എന്നീ ഗ്രഹങ്ങളുടെ ഫോട്ടോകൾ കൂടി ഉൾപെട്ടതായിരുന്നു ഫാമിലി പോട്രേയിറ്റ് (Family Portrait )എന്ന പേരില്‍ പ്രസിദ്ധമായി ചിത്രങ്ങൾ. 60 ചിത്രങ്ങളില്‍ ഏറ്റവും അറിയപ്പെട്ടത് Pale Blue Dot ആയിരുന്നു എന്നു മാത്രം. എന്നാൽ ഈ സൗരയൂഥ കുടുംബ ഫോട്ടോയിൽ 3 പേർ ഉൾപെടാതെ പോയി. വോയേജറിന്റെ വീക്ഷണകോണിൽ നിന്ന് നേർത്ത ചന്ദ്രക്കല മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ എന്നതിനാൽ വോയേജർ ക്യാമറകൾക്ക് ചൊവ്വയെ കണ്ടെത്താനായില്ല. സൂര്യനോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ ബുധന്റേയും ഫോട്ടോ എടുക്കാന്‍ വോയേജറിന് കഴിഞ്ഞില്ല. സൂര്യനിൽ നിന്നുള്ള ദൂരകൂടുതലും ചെറിയ വലിപ്പവും കാരണം വളരെ മങ്ങിയ അവസ്ഥയിലുള്ള പ്ലൂട്ടോയും , അന്ന് ഗ്രഹങ്ങളുടെ പട്ടികയിൽ ആയിരുന്നിട്ടും ഈ സൗരയൂഥ കുടുംബ ഫോട്ടോയിൽ ഉൾപെട്ടില്ല. വോയേജര്‍-1 പേടകം അതിന്റെ ക്യാമറക്കണ്ണ് അവസാനമായി തുറന്നത് നമ്മുടെ ഭൂമിയുടെ ചിത്രമെടുക്കാനാണ്. ഈ ചിത്രം പകര്‍ത്തി അരമണിക്കൂര്‍ കഴിഞ്ഞതോടെ വോയേജർ-1ലെ ക്യാമറ എന്നെന്നേയ്ക്കുമായി സ്വിച്ച്ഓഫ് ചെയ്തു. പേടകത്തിന്റെ ഊര്‍ജ്ജ ഉപഭോഗം കുറക്കുകയായിരുന്നു ലക്ഷ്യം. സൂര്യനിൽ നിന്നും അകന്നു പോകേണ്ട പേടകം ആയത് കൊണ്ട് വോയേജറിൽ സോളാർ അറേകൾ പ്രായോഗികമല്ല. പ്ലൂട്ടോണിയം 238 ‘റേഡിയോ ഐസോടോപ്പ് തെര്‍മല്‍ ജനറേറ്ററുകളാ’ണ് വോയേജർ പേടകങ്ങളുടെ ഊര്‍ജ ശ്രോതസ്.

ഏറെ വര്‍ഷക്കാലം ഈ സംവിധാനം ഊര്‍ജ്ജം പുറത്തുവിട്ടുകൊണ്ടിരിക്കും. അതിനാല്‍ മാത്രമാണ് ഇപ്പോഴും വോയേജര്‍ പേടകങ്ങള്‍ സിഗ്നലുകള്‍ ഭൂമിയിലേക്കയ്ക്കുന്നതും ഇവിടെനിന്ന് അയച്ചവ സ്വീകരിക്കുന്നതും. തുടക്കത്തില്‍ 315 വാട്ട് ആയിരുന്നു ഇതിന്റെ ശേഷി. എന്നാൽ റേഡിയോ ആക്ടീവ് അപചയം മൂലം ഓരോ വര്‍ഷവും നാല് വാട്ട് വീതം ശേഷി കുറഞ്ഞു കൊണ്ടിരിക്കുന്നു. വോജയര്‍-1ല്‍ നാലും വോജയര്‍-2 ല്‍ അഞ്ചും ഉപകരണങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഊര്‍ജലഭ്യത പരിമിതമാകുമ്പോള്‍, ഉപകരണങ്ങളില്‍ പലതും ഇനിയും നിര്‍ത്തേണ്ടി വരും.

സൗരയൂഥവും കടന്ന് വളരെ ദൂരേക്കു സഞ്ചരിക്കാൻ തക്കവിധം ശേഷിയുള്ള റേഡിയോ ആശയവിനിമയ സംവിധാനങ്ങളാണ് വോയേജറിനായി രൂപകൽപന ചെയ്തിരുന്നത്. 3.7 മീറ്റർവ്യാസമുള്ള പരവലയാകൃതിയിലുള്ള ആന്റിനയാണ് പ്രധാനഘടകങ്ങളിലൊന്ന്. ഈ ആന്റിന ഉപയോഗിച്ചാണ് ഭൂമിയിലുള്ള മൂന്ന് ഡീപ്പ് സ്പേസ് നെറ്റ് വർക്ക് സ്റ്റേഷനുകളുമായി റേഡിയോ തരംഗങ്ങൾ മുഖേന വോയേജർ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്. ഭൂമിയുമായി നേരിട്ടു ആശയവിനിമയം നടത്താൻ കഴിയാതെ വരുന്ന അവസരങ്ങളിൽ, വോയേജറിന് അതിലെ ഡിജിറ്റൽ ടേപ്പ് റെക്കോഡർ മുഖേന 62,500 കിലോബൈറ്റ് വരെ വിവരങ്ങൾ സൂക്ഷിച്ചു വെക്കാനും പിന്നീട് അനുകൂല സാഹചര്യങ്ങളിൽ സംപ്രേഷണം ചെയ്യാനും കഴിയും. ഹീലിയോസ്ഫിയറും കടന്നു വോയേജർ സഞ്ചരിക്കുമ്പോൾ ആ പേടകങ്ങള്‍ വളരെ വേഗം ഭൂമിയില്‍നിന്ന് അകന്നുകൊണ്ടിരിക്കുന്നതിനാല്‍, അവയില്‍നിന്നുള്ള സിഗ്നലുകള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു എന്നതാണ് ഗവേഷകരെ അലട്ടുന്ന പ്രശ്‌നം.ഭൂമിയില്‍നിന്ന് പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന സിഗ്നലുകള്‍ക്ക് നിലവില്‍ വോയജര്‍ ഒന്നിലെത്താന്‍ 17 മണിക്കൂറിലേറെ സമയം വേണം! പേടകമയയ്ക്കുന്ന സിഗ്നല്‍ ഭൂമിയിലെത്താനും വേണം അത്രയും സമയം. എന്നുവെച്ചാല്‍, അങ്ങോട്ടൊരു സന്ദേശമയച്ചാല്‍ മറുപടിക്ക് 34 മണിക്കൂര്‍ കാക്കണം.

ഏതൊരു ബഹിരാകാശവാഹനത്തിലും കുഞ്ഞുകുഞ്ഞു റോക്കറ്റുകള്‍ ഉണ്ടാവും. യാത്രയ്ക്കിടയില്‍ അവയുടെ ഗതി മാറ്റുവാനും മറ്റും ഈ റോക്കറ്റുകള്‍ ഉണ്ടായേ തീരൂ. ആവശ്യം വരുമ്പോള്‍ അല്പം ഇന്ധനം കത്തിച്ച് വാഹനത്തിന്റെ സഞ്ചാരപാതയെ നിയന്ത്രിക്കാൻ ഇവയ്ക്കാകും. ത്രസ്റ്ററുകള്‍ എന്നാണ് ഇവയെ വിളിക്കുക. വോയേജറിന് 16 ഹൈഡ്രസീൻ ത്രസ്റ്ററുകൾ ഉണ്ട്. അവശ്യ ഘട്ടത്തിൽ ഉപയോഗിക്കാൻ കഴിയും വിധം 8 അധിക ത്രസ്റ്ററുകളും ഇതിൽ കരുതിയിട്ടുണ്ട്. 2017 ഡിസംബറില്‍ വോയേജര്‍-1ലെ ത്രസ്റ്ററുകൾ പ്രവര്‍ത്തിപ്പിച്ചിരുന്നു. ഏറെയേറെ വര്‍ഷങ്ങള്‍ക്കുശേഷം ഇവ പ്രവര്‍ത്തിപ്പിക്കുക എന്നത് വലിയ വെല്ലുവിളി ആയിരുന്നു. പക്ഷേ ഭൂമിയിലിരുന്നു കണക്കുകള്‍ കൂട്ടി ചര്‍ച്ചകള്‍ ചെയ്ത എന്‍ജിനീയര്‍മാര്‍ അന്നത് സാധിച്ചെടുത്തിരുന്നു. ! സൂര്യനില്‍നിന്നുള്ള കണങ്ങളെക്കാള്‍ മറ്റു നക്ഷത്രങ്ങളില്‍നിന്നുള്ള കണങ്ങള്‍ കാണപ്പെടുന്ന, സൗരയൂഥപരിധിയിലെ കൊടും തണുപ്പിലൂടെ യാത്ര ചെയ്യുന്ന വാഹനത്തിലെ ഇന്ധനമാണ് കത്തിച്ചത് എന്നത് വോയേജറിന്റെ സാങ്കേതിക മികവിന്റെ തെളിവായി കണക്കാക്കാം..

Advertisement

പേടകത്തിന്റെ അച്ചുതണ്ട് മൂന്ന് ആക്സിസുകളിലും സ്ഥായിയായി നിലനിർത്തുന്നതിന് ആവശ്യമായ ഗൈറോസ്കോപ്പുകൾ, പേടകത്തിന്റെ റേഡിയോ ആന്റിന ഭൂമിയിലേക്കു തന്നെ എപ്പോഴും തിരിഞ്ഞിരിക്കുന്നതിനുവേണ്ടി സൂര്യനേയും കാനോപസ് നക്ഷത്രത്തേയും പ്രമാണീകരിക്കുന്നതിനാവശ്യമായ ഉപകരണങ്ങൾ തുടങ്ങിയവയും വോയേജറിലുണ്ട്. പര്യവേഷണ യാത്രക്കിടയിൽ ഗ്രഹങ്ങൾ ഉൾപ്പെടെയുള്ള ശൂന്യാകാശ വസ്തുക്കളെക്കുറിച്ച് പഠിക്കുന്നതിനായി 11 ശാസ്ത്രീയ ഉപകരണങ്ങളും പ്രധാനപ്പെട്ട ഉപകരണങ്ങളുടെയെല്ലാം അധിക കരുതൽ ശേഖരവും ഇതിൽ ഉൾകൊള്ളിച്ചിരുന്നു.

1977ൽ വിക്ഷേപിച്ച് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം 2012ൽ, ഹീലിയോപോസ് അല്ലെങ്കിൽ ഹീലിയോസ്ഫിയറിന്റെ അരികിലൂടെ interstellar space ലേക്ക് പ്രവേശിക്കുന്ന ആദ്യത്തെ മനുഷ്യനിർമിത വസ്തുവായി വോയേജർ-1. 2012 ഓഗസ്റ്റിലാണ് ചരിത്രപരമായ ആ പ്രവേശം; നക്ഷത്രങ്ങൾക്കിടയിലുള്ള പ്രദേശമായ ഇന്റർസ്റ്റെല്ലാർ സ്പേസിലേക്കുള്ള വോയേജർ-1 ന്റെ പ്രവേശനം . 2018 നവംബർ 5ന് വോയേജർ-2 വും ഇന്റർസ്റ്റെല്ലാർ സ്പേസിൽ പ്രവേശിച്ചു. ഒരു പക്ഷേ, ഈ അനന്തമായ പ്രയാണത്തിനിടക്ക് പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണിൽ വെച്ച് എന്നെങ്കിലും മറ്റേതെങ്കിലും ബുദ്ധിയുള്ള അന്യഗ്രഹ ജീവികൾ വോയേജറിനെ കണ്ടെത്തുകയാണെങ്കിൽ അവർക്ക് നമ്മേയും നമ്മുടെ ഭൂമിയെകുറിച്ചും സൂചന നല്‍കാൻ പാകത്തിൽ വോയേജറിൽ ഒരു സ്വർണ്ണ അലോയ് നിർമ്മിതമായ ഡിസ്ക് സ്ഥാപിച്ചിട്ടുണ്ട്.. അവയിൽ ഭൂമിയിലെ ശബ്ദങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എല്ലാം ആലേഖനം ചെയ്ത് വച്ചിരിക്കുന്നു.
മനുഷ്യന്റെ ജ്യാമതീയരൂപങ്ങൾ, ഭൂമിയുടെ കോർഡിനേറ്റുകൾ, സംസ്കാരത്തിന്റെ സൂചനകൾ എന്നിവയും ഇതിലുണ്ട്. ഇവയിൽ ഭൂമിയെപ്പറ്റി സൂചിപ്പിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്ന ഭാഷ “ഹൈറോഗ്ലിഫിക്സ്” ഭാഷയാണ്. ചിത്രങ്ങൾ ഉപയോഗിച്ചുള്ള പുരാതന ഈജീപ്ഷ്യൻ ഭാഷയാണ് ഹൈറോഗ്ലിഫിക്സ്. ഈ ഡിസ്കുകൾ ഏത് വിപരീത അന്തരീക്ഷത്തിലും നൂറുകോടി വർഷങ്ങൾ വരെ നിലനിൽക്കാൻ പാകത്തിനാണ് തയ്യാർ ചെയ്തിരിക്കുന്നത്.

നാസയുടെ കാര്‍മികത്വത്തില്‍ ടൈറ്റന്‍-സെന്റോര്‍ റോക്കറ്റില്‍ സ്പേസിലേക് യാത്രയാകുമ്പോള്‍ ആ ദൗത്യം 1981ല്‍ അവസാനിക്കേണ്ടവയാണെന്ന് ഏവരും കരുതി. സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളായ വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നീ ഗ്രഹങ്ങളെ അടുത്തറിയുകയായിരുന്നു രണ്ട് പേടകങ്ങളുടെയും ലക്ഷ്യം. വോയേജർ-1 ന്റെ വിപുലീകരിച്ച ദൗത്യം ഇനി ഏകദേശം 2025 വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു, അതിനു ശേഷം അതിന്റെ റേഡിയോഐസോടോപ്പ് തെർമോ ഇലക്ട്രിക് ജനറേറ്ററുകൾക്ക് (ആർടിജി) അതിന്റെ ശാസ്ത്രീയ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ വൈദ്യുത ശക്തി നൽകാനാവില്ല എന്നാണ് കരുതുന്നത്.എങ്കിലും പേടകം നമ്മുടെ സന്ദശവുമായി യാത്രചെയ്തു കൊണ്ടേ ഇരിക്കും; സെക്കന്റിൽ 16.9 km വേഗതയിൽ.40,000 വര്‍ഷം കൊണ്ട് വൊയേജര്‍ ഒന്ന് AC +79 3888 എന്ന ചുമപ്പുകുള്ളന്‍ നക്ഷത്രത്തിന് 1.6 പ്രകാശവര്‍ഷം അരികിലൂടെ കടന്നു പോകും. നിലവിൽ ഭൂമിയിൽ നിന്ന് 17.1 പ്രകാശവർഷം അകലെയാണ് ഈ നക്ഷത്രം. 2.96 ലക്ഷം വര്‍ഷം കൊണ്ട് വൊയേജര്‍-2 , സിറിയസ് നക്ഷത്ത്രിന് 4.3 പ്രകാശവര്‍ഷം അരികിലുമെത്തും.. പക്ഷേ, അതൊന്നും ഭൂമിയില്‍ അറിയില്ലെന്ന് മാത്രം! (വോയേജറുകൾക്ക് ശേഷം ബഹിരാകാശ അനന്തതയിലേക്ക് യാത്രയാകുന്ന മറ്റൊരു പേടകം-

 1,340 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment11 hours ago

നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്നുവരും

Entertainment11 hours ago

വാടകകൊലയാളിയായിരുന്ന ലേഡി ബഗ്ന്ന് ഒരു അസൈൻമെന്റ് കിട്ടുന്നു, സംഗതി ഈസി ടാസ്ക് ആയിരുന്നില്ല

Entertainment12 hours ago

ഐശ്വര്യാറായിയോട് ‘കൂട്ടുകൂടരുതെന്ന്’ മണിരത്നം പറഞ്ഞതായി തൃഷ

Entertainment12 hours ago

അവാർഡിന്റെ തിളക്കത്തിൽ നടൻ സതീഷ് കെ കുന്നത്ത്

knowledge12 hours ago

കോർക്കിന്റെ കഥ

Entertainment13 hours ago

ഇങ്ങനെ ഒക്കെ വരികൾ എഴുതിയതിന് ഷിബു ചക്രവർത്തിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ എന്നറിയില്ല

Entertainment13 hours ago

കണ്ണെടുക്കാൻ തോന്നുന്നില്ല നാസിയ ഡേവിഡ്സണിൻറ്റെ സൗന്ദര്യം

Entertainment13 hours ago

അവസാന 15-20 മിനിറ്റ് പ്രീ ക്ലൈമാക്സ്‌ പോർഷനൊക്കെ പക്കാ ഗൂസ്ബമ്പ് സീനുകളാണ്

Entertainment14 hours ago

വിക്രമിന് നായിക കങ്കണ

Entertainment14 hours ago

അഖിലലോക മിമിക്രിക്കാരെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ച് ശക്തരാകുവിൻ

Entertainment14 hours ago

89 വരികളുള്ള ചലച്ചിത്രഗാനം കേട്ടിട്ടുണ്ടോ ? ഇത്രയും വരികൾ വെറും 3 മിനിറ്റ് 21 സെക്കന്റ് കൊണ്ടാണ് എസ്‌പിബി പാടിയത്

technology14 hours ago

LED ടിവി പൊട്ടിത്തെറിച്ച് യുപിയിൽ ഒരുകുട്ടി മരിച്ചു, പൊട്ടിത്തെറിക്കാൻ ടീവിയിൽ എന്താണ് ഉള്ളത് ? ശ്രദ്ധിച്ചു വായിക്കുക

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 week ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 week ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment2 weeks ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Science2 months ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment2 days ago

മലയാളി താരം അനു ഇമ്മാനുവലിന്റെ ചുംബന രംഗം, ഉർവശിവോ രാക്ഷസിവോ ടീസർ വൈറലാകുന്നു

Entertainment2 days ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured3 days ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment3 days ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment3 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment5 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment5 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment5 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment6 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment6 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »