fbpx
Connect with us

Space

ഒരു കാർ ഭൂമിക്കു ചുറ്റും 400 പ്രാവശ്യം ഓടിക്കാനാവശ്യമായത്ര ഇന്ധനം മൊത്തം അപ്പോളോ യാത്രയ്ക്കും കൂടി വേണ്ടിവന്നിട്ടുണ്ട്

Published

on

Basheer Pengattiri

നമുക്കേറ്റവും അടുത്തുള്ള പ്രപഞ്ചഗോളമാണ് ചന്ദ്രന്‍. ഇന്നേവരെ മനുഷ്യന് കാലുകുത്താൻ സാധിച്ച ഏക ആകാശ ഗോളവും. നീൽ ആംസ്ട്രോങ് മുതൽ യൂജിൻ സെർനാൻ വരെ 12 മനുഷ്യരാണ് ഇതുവരെ ചന്ദ്രലോകത്ത് നടന്നവർ. അപ്പോളോ ദൗത്യങ്ങളിലൂടെയാണത് സാദ്ധ്യമായത്. യവനപുരാണത്തിലെ സൂര്യദേവനായ അപ്പോളോയെ അവലംബിച്ചാണ് ഐതിഹാസികമായ ഈ യാത്രാ പദ്ധതിക്ക് അപ്പോളോ എന്നു പേരിട്ടത്. ആദ്യത്തെ അപ്പോളോ ദൗത്യം ഒരു ദുരന്തത്തിലാണ് കലാശിച്ചത്.1967 ജനുവരി 27നു യാത്രക്കുള്ള വാഹനം സജ്ജമായി. 14 ദിവസം ബഹിരാകാശത്തിൽ ഭൂമിയെ ചുറ്റി പറക്കാനാണ് അപ്പോളോ-1 തയ്യാറാക്കിയത്. വെർജിൽ ഗ്രിസ്സം, എഡ്വേർഡ് വൈറ്റ്, റോജർ ചാഫി എന്നിവർ കയറിയ അപ്പോളോ വാഹനം പരീക്ഷണത്തിനിടയിൽ തീ പിടിച്ചതുകൊണ്ട് ലക്ഷ്യംനേടാതെ മൂന്നു യാത്രികരും കൊല്ലപ്പെടുകയായിരുന്നു. അപ്പോളോ-2 അപ്പോളോ- 3 എന്ന പേരിൽ ദൗത്യങ്ങളൊന്നും പിന്നീട് നടന്നില്ല.

തുടർന്ന് നടന്ന മൂന്ന് അപ്പോളോ ദൌത്യങ്ങളും ആളില്ലാ ദൗത്യങ്ങളായിരുന്നു. സാറ്റേൺ-5 റോക്കറ്റിന്റേയും മാതൃപേടക എൻജിനുകളുടേയും ചാന്ദ്രപേടകത്തിന്റെ ആരോഹണ അവരോഹണങ്ങളുടേയുമെല്ലാം പ്രവർത്തനങ്ങൾ പരീക്ഷണ വിധേയമാക്കലായിരുന്നു ഈ ദൗത്യങ്ങളുടെ ലക്ഷ്യം. ഈ പരീക്ഷണ പറക്കലുകളിലെല്ലാം നേരിട്ട പ്രയാസങ്ങൾ പരിഹരിച്ചു കൊണ്ട് 1968 ഒക്ടോബർ 11ന് അപ്പോളോ-7 നിൽ മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ആദ്യത്തെ ബഹിരാകാശ പേടകം യാത്ര തിരിച്ചു. 11 ദിവസം ബഹിരാകാശ യാത്ര നടത്തിയശേഷം ഒക്ടോബർ 22ന് അറ്റ്ലാൻറിക് സമുദ്രത്തിൽ സുരക്ഷിതമായി അവർ ഇറങ്ങി. വാഹനവും യാത്രക്കാരും ബഹിരാകാശത്തിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് മനസ്സിലാക്കുകയായിരുന്നു ഈ ദൗത്യത്തിന്റെ മുഖ്യലക്ഷ്യം. മനുഷ്യനെ വഹിച്ചു കൊണ്ട് ഒരു വാഹനം ആദ്യമായി ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്ത് എത്തുന്നത് അപ്പോളോ-8 ലൂടെയായിരുന്നു. ഈ ദൗത്യം1968 ഡിസംബർ 1ന് ആരംഭിച്ചു. അത് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുകയും 109 കി.മി ഉയരത്തിൽ പത്ത് പ്രാവശ്യം ചന്ദ്രനെ ചുറ്റുകയും ചെയ്തു. 10 ദിവസം ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തിൽ ചെലവഴിച്ചു. കമാന്റ് മൊഡ്യുളിനേയും ലൂണാർ മൊഡ്യുളിനേയും തമ്മിൽ ബഹിരാകാശത്ത് വെച്ച് കൂട്ടിയോജിപ്പിക്കുവാനും വേർപെടുത്താനും അതിലെ സഞ്ചാരികൾക്ക് സാധിച്ചു എന്നതായിരുന്നു അപ്പോളോ-9 ദൗത്യത്തിന്റെ നേട്ടം. അപ്പോളോ ബഹിരാകാശപദ്ധതിയുടെ ഭാഗമായി മനുഷ്യരെയും വഹിച്ചുകൊണ്ട് വിക്ഷേപിച്ച നാലാമത്തെ ദൗത്യ മായിരുന്നു അപ്പോളൊ-10. ലൂണാർ മൊഡ്യൂളിനെ കമാൻഡ് മൊഡ്യൂളിൽ നിന്നു വേർപെടുത്തുന്നതിലും അവയെ കൂട്ടിച്ചേർക്കുന്നതിലും അപ്പോളോ-10 വിജയം നേടി. ചന്ദ്രോപരിതലത്തിൽ നിന്ന് 15.6 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ ലൂണാർ മൊഡ്യൂളിനെ എത്തിക്കുവാനും സാധിച്ചു. അങ്ങനെ ചന്ദ്രനിൽ ഇറങ്ങുന്നതിനു തൊട്ടുമുമ്പ് വരെയുള്ള പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി യാത്രികർ സുരക്ഷിതരായി ഭൂമിയിൽ തിരിച്ചെത്തി

ഒരുപാട് നീണ്ട ഒരുക്കങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമാണ് നീല്‍ ആംസ്‌ട്രോങ്, എഡ്വിന്‍ ആല്‍ഡ്രിന്‍, മൈക്കല്‍ കോളിന്‍സ് എന്നിവര്‍ ഉള്‍പ്പെട്ട അപ്പോളോ-11 യാത്രതിരിച്ചത്. രണ്ടര ദിവസം നീണ്ട യാത്രയ്ക്കു ശേഷം 1969 ജൂലായ് 20ന് അവർ ചന്ദ്രന് അരികിലെത്തി. വേഗം കുറച്ച് കുറച്ച് അപ്പോളോ-11 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചു. കോളിന്‍സ് വാഹനം നിയന്ത്രിച്ച് ചന്ദ്രനെ ചുറ്റിയപ്പോള്‍ ആംസ്‌ട്രോങ്ങും ആല്‍ഡ്രിനും ഈഗിള്‍ എന്നു പേരിട്ട ലൂണാര്‍ മൊഡ്യൂളില്‍ കയറി ചന്ദ്രനിൽ ഇറങ്ങി. ആറുമണിക്കൂറിനു ശേഷം ആംസ്ട്രോങ് ചന്ദ്ര പ്രതലത്തിലേക്ക് കാലെടുത്തുവച്ചു. അങ്ങനെ ആകാശത്തെ അമ്പിളിയെ ആദ്യമായി സ്പര്‍ശിച്ച നീൽ ആംസ്ട്രോങ്ങ് ഒരു കാല്‍പനിക വിചാരത്തെ അട്ടിമറിക്കുകയായിരുന്നു. കാല് കുത്തിയ ഉടനെ അദ്ദേഹം ഉച്ഛരിച്ച ആദ്യവാചകം പിന്നീട് ചരിത്രത്തിലിടം നേടി. ”എനിക്ക് ഇതൊരു ചെറിയ കാല്‍വെപ്പ്, മനുഷ്യരാശിക്ക് വലിയ കുതിച്ച് ചാട്ടവും”. സഹസ്രാബ്ദങ്ങളായി ഭൂമിയാണ് പ്രപഞ്ച കേന്ദ്രം എന്നായിരുന്നു മനുഷ്യരുടെ ധാരണ. പിന്നീട് ആധുനിക കാലത്ത് കോപ്പർനിക്കസ് സൗരകേന്ദ്ര സിദ്ധാന്തം മുന്നോട്ടു വെക്കുകയും ഗലീലിയോ അത് തെളിയിക്കുകയും ചെയ്തു. എങ്കിലുംനമ്മുടെ ഭൂമിയും ആകാശഗോളങ്ങളിൽ ഒന്നാണ് എന്നും, ആകാശം എന്നത് ഭൂമിയിൽ നിന്നും അകലത്തിലുള്ള ഒന്നല്ല മറിച്ച്, അത് ഭൂമി ഉൾപ്പെടെ നീന്തി നടക്കുന്ന ഒരിടമാണ് എന്നും ഇന്നത്തെ മനുഷ്യർക്കു പോലും ദഹിക്കുന്ന ഒരു സിദ്ധാന്തമല്ല. അപ്പോഴാണ് ചന്ദ്രൻ്റെ തറയിൽ നിന്ന് ആകാശത്ത് ഭൂമിയെ കണ്ട അത്ഭുതം സംഭവിച്ചത്. അക്ഷരാർത്ഥത്തിൽ മാനവരാശിയുടെ ഒരു കുതിച്ചുചാട്ടം.

ആംസ്ട്രോങ്ങിന് പിന്നാലെ19 മിനിറ്റിനുശേഷം ആല്‍ഡ്രിനും ചന്ദ്രനിലിറങ്ങി. എന്നാല്‍ സഹയാത്രികനായ മൈക്കിള്‍ കോളിന്‍സ് വാഹനത്തില്‍ ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ടിരുന്നതിനാല്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല.സംഘാംഗങ്ങൾ ചന്ദ്രോപരിതലത്തിൽ നിന്നും തിരിച്ചു വരുന്നത് വരെ, 21മണിക്കൂറോളം അദ്ദേഹം ചന്ദ്രന് ചുറ്റും കമാന്റ് മൊഡ്യുളുമായി കറങ്ങിക്കൊണ്ടിരുന്നു. ആംസ്ട്രോങും ആല്‍ഡ്രിനും ബഹിരാകാശ പേടകത്തിന് പുറത്ത് രണ്ടര മണിക്കൂറോളം
ഒരുമിച്ച് ചെലവഴിക്കുകയും ഇരുപത്തൊന്നര കിലോഗ്രാം ചാന്ദ്ര വസ്തുക്കൾ ശേഖരിക്കുകയും ചെയ്തു. ശേഷം അത് വിശകലനത്തിനായി ഭൂമിയിലേക്ക് കൊണ്ടുവരികയുമുണ്ടായി. പിന്നീടും മനുഷ്യർ ചാന്ദ്ര യാത്രകൾ നടത്തി. ഇവയിൽ അപ്പോളോ-13 ദൌത്യം പരാജയപ്പെട്ടുവെങ്കിലും സഞ്ചാരികളെ ജീവനോടെ തിരിച്ചെത്തിക്കുവാൻ കഴിഞ്ഞു. ആകെ ആറു തവണയായി 12 പേർ ചന്ദ്രനിൽ പോയി തിരിച്ചു വന്നു. അപ്പോളോ-17 ആയിരുന്നു ഈ പരമ്പരയിലെ അവസാന ദൗത്യം. ചന്ദ്രന്റെയും സൗരയൂഥത്തിന്റെയും ഉത്പത്തിശാസ്ത്രം മനസ്സിലാക്കുകയായിരുന്നു അപ്പോളോ-17 ന്റെ പ്രധാനദൌത്യം. അപ്പോളോ പദ്ധതിക്ക് ഇതോടെ വിരാമമായി.

1966 മുതൽ മൂന്നര ലക്ഷം ആളുകൾ അപ്പോളോ ബഹിരാകാശ വാഹനങ്ങളും സാറ്റേൺ റോക്കറ്റും മറ്റു സാമഗ്രികളും നിർമ്മിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നു. കോടിക്കണക്കിനു ഡോളർ ഓരോ അപ്പോളോ പ്രയാണത്തിനും ചെലവായിട്ടുമുണ്ട്. ഒരു കാർ ഭൂമിക്കു ചുററും 400 പ്രാവശ്യം ഓടിക്കാനാവശ്യമായത്ര ഇന്ധനം മൊത്തം അപ്പോളോ യാത്രയ്ക്കും കൂടി വേണ്ടിവന്നിടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ചന്ദ്രനിൽ മനുഷ്യൻ അവസാനമിറങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടെങ്കിലും ബഹിരാകാശ ഗവേഷകർ ഇക്കാലമത്രയും വെറുതെയിരിക്കുകയായിരുന്നില്ല. ശാസ്ത്രസാങ്കേതിക രംഗത്ത് പിൽക്കാലത്തുണ്ടായ കുതിച്ചുചാട്ടം ചാന്ദ്ര ഗവേഷണത്തിനും അടുത്ത ചാന്ദ്രയാത്രയ്ക്കും എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താനാവും എന്ന ഗവേഷണത്തിലായിരുന്നു നാസ ഉൾപ്പെടെയുള്ള വിവിധ ശാസ്ത്രജ്ഞരുടെ സംഘങ്ങൾ. ഇക്കാലയളവിൽ റോബോട്ടുകളെ ഉപയോഗിച്ചുള്ള പര്യവേഷണങ്ങളും സ്പേസ് വാക്കുകളും തുടർച്ചയായി നടന്നുകൊണ്ടിരുന്നു. 20 വർഷമായി ബഹിരാകാശത്ത് ഇന്റർ നാഷണൽ സ്പേസ് സ്റ്റേഷനിൽ ഗവേഷകർ ചാന്ദ്രയാത്ര ഉൾപ്പെടെയുള്ള പുതിയ ഗവേഷണങ്ങൾക്ക് കൃത്യമായ തയാറെടുപ്പുകൾ നടത്തിവരുന്നുണ്ട്.

മനുഷ്യന്റെ ചന്ദ്രനിലേക്കുള്ള യാത്രകള്‍ ഒരിടവേളക്കുശേഷം ഇപ്പോൾ വീണ്ടും സജീവമായിരിക്കുകയാണ്. ആർടെമിസ് എന്നാണ് 21-ാം നൂറ്റാണ്ടിലെ ഈ പുതിയ ചാന്ദ്രപര്യവേക്ഷണ ദൗത്യത്തിന് നല്കിയിരിക്കുന്ന പേര്. മുൻ കാലത്തേതു പോലെ ഗ്രീക്ക് ഇതിഹാസങ്ങിളിൽ നിന്നു തന്നെയാണ് ഈ പേരും. 2017 ഡിസംബറിലാണ് നാസ മനുഷ്യന്റെ ചന്ദ്രയാത്ര തുടരുന്നു എന്ന പ്രഖ്യാപനം ഓദ്യോഗികമായിനടത്തിയത്. ഇത്തവണ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിലേക്ക് പോകാൻ പരിശീലനം നേടുന്ന 18 പേരിൽ പകുതിയും സ്ത്രീകളാണെന്ന വലിയൊരു പ്രത്യേകത കൂടിയുണ്ട്. ചന്ദ്രനിൽ ആദ്യം കാലുകുത്തുന്ന സ്ത്രീ ഇവരിൽ ഒരാളായിരിക്കും. അപ്പോളോ ദൗത്യങ്ങളെ അപേക്ഷിച്ച് ആർടെമിസ് ദൗത്യം ചന്ദ്രനിൽ കൂടുതല്‍ സുസ്ഥിരമായ താവളങ്ങള്‍ നിര്‍മിക്കുക്കുകയും അവിടെ താമസിച്ച് ചന്ദ്രനിലെ വിഭവങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്യും. ഹീലിയം ത്രീ മുതൽ മറ്റ് അപൂർവ ധാതുക്കൾ വരെ ചന്ദ്രന്റെ മണ്ണിൽ നിന്നു ഖനനം ചെയ്തെടുക്കാനുള്ള പദ്ധതി മുതൽ ചൊവ്വയിലേക്കുള്ള കവാടമായോ തുറമുഖമായോ ചന്ദ്രനെ ഉപയോഗിക്കാനുള്ള പ്ലാനുകൾ വരെയുണ്ട് നാസക്ക്. ഗോളാന്തര യാത്രകള്‍ക്കുള്ള മനുഷ്യന്റെ ഇടത്താവളമാക്കി ചന്ദ്രനെ മാറ്റുകയാണ് ആർടെമിസ് ദൗത്യത്തിന്റെ ലക്ഷ്യം.

Advertisement

ആർടെമിസ് ദൗത്യങ്ങളിൽ രണ്ടു തവണയായി നടത്തുന്ന ആളില്ലാ ചന്ദ്രയാത്രയ്ക്കു ശേഷം ആർടെമിസ്- 3 ദൗത്യത്തിലായിരിക്കും ഒരു വനിത ഉൾപ്പെടെ രണ്ടു പേർ ചന്ദ്രനിൽ ഇറങ്ങുക. ഈ മാസം 29ന് വിക്ഷേപിക്കാനിരിക്കുന്ന ആദ്യഘട്ടമായ ആർടെമിസ്-1 ആളില്ലാ ദൗത്യമാണെങ്കിലും പ്രൈമറി പേലോഡായും സെക്കഡറി പേലോഡായും സൂക്ഷ്മ ജീവികളടക്കം നിരവധി പരീക്ഷണ സാമഗ്രികൾ ഈ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേകയക്കുന്നുമുണ്ട് നാസ. (ആർടെമിസ് ദൗത്യങ്ങളിൽ മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നതിനുള്ള വാഹനം- ഓറിയോണിനെ കുറിച്ച് അറിയൂ:-

 1,972 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment41 mins ago

മോഹൻലാലിന്റെ കല്യാണത്തിന് വച്ചിരുന്ന അതേ കണ്ണാടിയാണ് ബറോസിന്റെ പൂജയിലും വച്ചതെന്ന് മമ്മൂട്ടി

Entertainment1 hour ago

രണ്ട് ഭാഗങ്ങളും ഒരേ സമയം ചിത്രീകരിച്ചതിനാല്‍ രസച്ചരട് മുറിയാതെ കഥയുടെ തുടര്‍ച്ച ആസ്വദിക്കാന്‍ കഴിയും, അതിനായി കൂടുതല്‍ കാത്തിരിക്കേണ്ടി വരില്ല

Entertainment13 hours ago

നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്നുവരും

Entertainment13 hours ago

വാടകകൊലയാളിയായിരുന്ന ലേഡി ബഗ്ന്ന് ഒരു അസൈൻമെന്റ് കിട്ടുന്നു, സംഗതി ഈസി ടാസ്ക് ആയിരുന്നില്ല

Entertainment13 hours ago

ഐശ്വര്യാറായിയോട് ‘കൂട്ടുകൂടരുതെന്ന്’ മണിരത്നം പറഞ്ഞതായി തൃഷ

Entertainment14 hours ago

അവാർഡിന്റെ തിളക്കത്തിൽ നടൻ സതീഷ് കെ കുന്നത്ത്

knowledge14 hours ago

കോർക്കിന്റെ കഥ

Entertainment14 hours ago

ഇങ്ങനെ ഒക്കെ വരികൾ എഴുതിയതിന് ഷിബു ചക്രവർത്തിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ എന്നറിയില്ല

Entertainment15 hours ago

കണ്ണെടുക്കാൻ തോന്നുന്നില്ല നാസിയ ഡേവിഡ്സണിൻറ്റെ സൗന്ദര്യം

Entertainment15 hours ago

അവസാന 15-20 മിനിറ്റ് പ്രീ ക്ലൈമാക്സ്‌ പോർഷനൊക്കെ പക്കാ ഗൂസ്ബമ്പ് സീനുകളാണ്

Entertainment15 hours ago

വിക്രമിന് നായിക കങ്കണ

Entertainment15 hours ago

അഖിലലോക മിമിക്രിക്കാരെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ച് ശക്തരാകുവിൻ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 week ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 week ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment2 weeks ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Science2 months ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment2 days ago

മലയാളി താരം അനു ഇമ്മാനുവലിന്റെ ചുംബന രംഗം, ഉർവശിവോ രാക്ഷസിവോ ടീസർ വൈറലാകുന്നു

Entertainment2 days ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured3 days ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment3 days ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment4 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment5 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment5 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment6 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment6 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment6 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »