fbpx
Connect with us

Science

ജീവൻ എങ്ങനെ ഉണ്ടായി ?

Published

on

Basheer Pengattiri

ഒരു പക്ഷേ ആധുനിക ശാസ്ത്രം അന്വേഷിക്കുന്ന ഏറ്റവും വലിയ രഹസ്യം ഭൂമിയിൽ ജീവൻ എങ്ങനെ ഉണ്ടായി എന്നതാണ്. ലളിതമായ ഏകകോശ ജീവികളിൽനിന്ന് ഇന്ന് നാം എല്ലായിടത്തും കാണുന്ന സങ്കീർണ്ണമായ ജൈവവൈവിധ്യത്തിലേക്ക് ജീവൻ പരിണമിക്കുകയായിരുന്നുവെന്ന് കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി നമുക്ക് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ആദ്യത്തെ ജീവി എന്താണെന്നോ എങ്ങനെയാണ് അത് ഉണ്ടായതെന്നോ ആർക്കുമറിയില്ല. ഇന്ന് ഭൂമിയിൽ കാണുന്ന എല്ലാ ജീവി വിഭാഗങ്ങളുടെയും ഉത്ഭവത്തിന് കാരണമായ ആ അവസാനത്തെ പൊതു പൂർവികനെ ലാബുകളിൽ സൃഷ്ടിക്കാനോ പുറത്തെവിടെയെങ്കിലും കണ്ടെത്താനോ ശാസ്ത്രജ്ഞർക്കിതുവരെ കഴിഞ്ഞിട്ടില്ല. ആദിമ ഭൂമി കടന്നുവന്ന സാഹചര്യങ്ങളെ ശാസ്ത്രജ്ഞർ ലാബുകളിൽ അനുകരിച്ചു നോക്കി; വ്യത്യസ്ത അന്തരീക്ഷം, താപനില, ഇടയ്ക്കിടെയുള്ള ഇടിമിന്നലുകൾ മറ്റ് നിരവധി അവസ്ഥകൾ..

എന്നാൽ ഈ പരീക്ഷണങ്ങളിൽ നിന്ന് ജീവനെ ഉണർത്താൻ അവർക്കൊരിക്കലും സാധിച്ചില്ല. ജീവന്റെ ചേരുവകളിൽ ഒരു ഭാഗം ശാസ്ത്രജ്ഞർക്ക് ഇതുവരെ ലഭ്യമായില്ല എന്നതാകാം അതിനു കാരണം. ജീവൻ രൂപപ്പെടാൻ ആവശ്യമായ തന്മാത്രകളുടെ ഗ്രൂപ്പുകളെ ഒരു ജീവവസ്തുവിനോട് സാമ്യമുള്ള ഒന്നാക്കി മാറ്റുന്ന ചില അജ്ഞാത ഘടകങ്ങൾ കൂടി ഉണ്ടായിരുന്നിരിക്കണം, അവയാകട്ടെ ഭൂമിക്ക് പരിചിതമല്ലാത്ത ഒരു ചുറ്റുപാടിൽ ഉള്ളതുമായിരിക്കാം- ജീവൻ രൂപപ്പെടാൻ ചില അന്യഗ്രഹ സാഹചര്യങ്ങൾ തീർച്ചയായും ആവശ്യമായി വന്നിരിക്കണം.

 

Advertisement

ഭൂമിയിലാണ് ജീവൻ ഉത്ഭവിച്ചത് എന്നോ ജീവൻ എന്നത് ഭൂമിയിലെ മാത്രം പ്രത്യേകതയാണെന്നോ ഇന്ന് ശാസ്ത്രം കരുതുന്നില്ല. ഒരു പക്ഷേ ജീവൻ എന്നത് പ്രപഞ്ചത്തിൽ സർവ്വ സാധാരണമായ ഒരു സംഗതിയുമായിരിക്കാം. ഭൂമിക്ക് പുറത്ത് അനേകമനേകം ഇടങ്ങളിൽ അത് സൊയ്രവിഹാരം നടത്തുന്നുമുണ്ടാവാം.. ‘ബഹിരാകാശത്ത് ഉടലെടുക്കുന്ന ജീവകണങ്ങൾ അവിടെ നിന്ന് രക്ഷപ്പെട്ട് ബഹിരാകാശ ധൂളീപടലങ്ങളിൽ കൂടി കാലങ്ങളോളം സഞ്ചരിച്ച് മറ്റു ഗ്രഹങ്ങളിലോ പ്രദേശങ്ങളിലോ എത്തിച്ചേരുന്നു; അവിടങ്ങളിലെ അനുകൂല പരിതഃസ്ഥിതി ഉപയോഗപ്പെടുത്തി അവ പരിണാമത്തിനു വിധേയമായി കൂടുതൽ സങ്കീർണ്ണ ഘടനയിലുള്ള ജീവരൂപങ്ങളായി മാറുന്നു’. ഉൽക്കകൾ, ഛിന്നഗ്രഹങ്ങൾ, ധൂമകേതുക്കൾ, ഗ്രഹശകലങ്ങൾ എന്നിവയിലൂടെയെല്ലാം ജീവൻ പ്രപഞ്ചത്തിലെങ്ങും ഇങ്ങനെ വ്യാപിച്ചു എന്ന് അവകാശപ്പെടുന്ന ഈ സിദ്ധാന്തം പാൻസ്പെർമിയ സിദ്ധാന്തം എന്നറിയപ്പെടുന്നു. എങ്ങനെയാണ് ജീവൻ വിതരണം ചെയ്യപ്പെട്ടത് എന്ന് പറയുകയല്ലാതെ ജീവൻ എങ്ങനെ ഉണ്ടായി എന്ന് പാൻസ്പെർമിയ സിദ്ധാന്തം വിശദീകരിക്കുന്നില്ല.

ഭൂമിക്ക് വെറും ഇരുപത് കോടി വര്‍ഷം മാത്രം പഴക്കമുള്ള സയമത്ത് സൂക്ഷ്മ രൂപത്തിലാണെങ്കിലും ഇവിടെ ജീവന്‍ നിലനിന്നിരുന്നു. ഭൂമിയിൽ ആദ്യ ജീവൻ പിറവി എടുത്തിട്ട് ഏതാണ്ട് 440കോടി വർഷമായി എന്ന വിസ്മയകരമായ അറിവിലേക്ക് ശാസ്ത്രലോകത്തെ നയിച്ച ഫോസില്‍ തെളിവുകളായ സ്‌ട്രോമറ്റോലൈറ്റുകള്‍ പടിഞ്ഞാറൻ ഓസ്ട്രേലിയ പോലുള്ള സ്ഥലങ്ങളിൽ ഇപ്പോഴും നിലനില്ക്കുന്നു.
കാനഡയിലെ ക്യുബെകില്‍ നിന്നും 375കോടി മുതൽ 420കോടി വര്‍ഷം വരെ പഴക്കമുള്ള ഇത്തരം ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്.

2008ല്‍ കാനഡയില്‍ നടത്തിയ പര്യവേഷണത്തിനിടെ ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നുള്ള ഗവേഷകരാണ് ഈ സൂഷ്മാണുക്കളുടെ ഫോസിലുകള്‍ ശേഖരിച്ചത്. 2017ല്‍ ഇതേകുറിച്ചുള്ള പഠനഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ഇത് ജീവശാസ്ത്രമാണോ ഭൂമിശാസ്ത്രമാണോ എന്ന സന്ദേഹത്തിലായി ശാസ്ത്രലോകം പോലും! ഈ അതിപുരാതന ഫോസിലുകളെക്കുറിച്ചുള്ള പഠനഫലം മറ്റൊരു കാര്യംകൂടി വെളിപ്പെടുത്തുന്നുണ്ട്. ഭൂമിയിലേതുപോലെ തന്നെ ചൊവ്വ അടക്കമുള്ള മറ്റു ഗ്രഹങ്ങളിലും ജീവന്റെ ആദിമകണങ്ങളായ സൂഷ്മാണുക്കള്‍ പിറവിയെടുത്തിരിക്കാന്‍ ഇടയുണ്ട് എന്നതാണത്. അതായത് ഭൂമിയില്‍ ജീവന്റെ തുടിപ്പുകള്‍ ആരംഭിച്ച 440 കോടി വര്‍ഷങ്ങള്‍ക്ക് മുൻപ് തന്നെ അനുയോജ്യമായ സാഹചര്യങ്ങളുള്ള മറ്റു ഗ്രഹങ്ങളിലും ജീവൻ തുടിച്ചു തുടങ്ങിയിരുന്നു എന്നു തന്നെ.

ജീവൻ എന്ന പ്രതിഭാസം ഭൂമിയിലാണ് ആരംഭിച്ചതെങ്കിൽ പോലും ഒരുപക്ഷേ അത് പ്രപഞ്ചത്തിലെ പലകോണുകളിലേക്കും ഇതിനകം പരന്നിട്ടുമുണ്ടാകണം. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ അത് സംഭവിച്ചിട്ടുമുണ്ടാകും. കാരണം, രൂപപ്പെട്ട് അധികം താമസിയതെ തന്നെ ഭൂമിയിൽ ജീവനും ഉള്ളതായണല്ലോ തെളിവുകൾ സൂചിപ്പിക്കുന്നത്. പ്രക്ഷുബ്ധമായ ഭൂമിയിൽ ജീവന്റെ തുടിപ്പുകൾ ഉണ്ടായിരുന്നുവെങ്കിൽ, അക്കാകാലത്ത് സംഭവിച്ച വമ്പൻ ഉൽക്കാ പതനങ്ങൾ- ഭൂമിയിൽ നിന്നും ബഹിരാകാശത്തേക്ക് തെറിപ്പിച്ച വസ്തുക്കളിലൂടെ ജീവൻ പുറത്തേക്ക് വിതരണം ചെയ്യപ്പെടാൻ വലിയ സാധ്യതയാണുണ്ടാവുക.

Advertisement

 

കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ധൂമകേതുക്കള്‍ വന്‍ പ്രഹരശേഷിയോടെ ഭൂമിയില്‍ പതിച്ചപ്പോഴാകാം ജീവന്റെ അടിസ്ഥാന രാസഘടകങ്ങള്‍ ഇവിടെ ഭൂമിയിൽ രൂപപ്പെട്ടതെന്ന് പുതിയൊരു പഠനം പറയുന്നു. ഭൂമിയില്‍ ജീവന്റെ ഉത്ഭവം ധൂമകേതുക്കള്‍ വഴിയാണെന്ന വാദത്തിന് ഈ കണ്ടെത്തൽ അടിവരയിടുന്നുണ്ട്. ജീവന്റെ വിതരണത്തിനോ, ജീവന്റെ സമവാക്യങ്ങൾ കൂട്ടിച്ചേർക്കുന്നതിനോ ധൂമകേതുക്കള്‍ നിമിത്തമായിട്ടുണ്ടെന്ന് വേണം കരുതാൻ.ചെറുതും വലുതുമായ കോടാനു കോടി ഗ്രഹങ്ങളും നക്ഷത്രങ്ങളും നിറഞ്ഞ പ്രപഞ്ചത്തിലെ ഒരു ചെറിയ മണൽതരിക്ക് തുല്യമത്രേ നമ്മുടെ കൊച്ചു ഭൂമി. ഭൂമിയിലെ കടൽ തീരങ്ങളിലെല്ലാം ചേർത്ത് എത്ര മണൽ തരിയുണ്ടോ അത്രയും എണ്ണം ഭൂമിസമാനമായഗ്രഹങ്ങൾ മാത്രം ഈ പ്രപഞ്ചത്തിൽ ഉണ്ടാവാമെന്നാണ് കണക്കുകൾ പറയുന്നത്. ആയത് കൊണ്ട് തന്നെ ജീവൻ എന്നത് ഭൂമിയിലെ മാത്രം പ്രത്യകത ആവാൻ തരമില്ല. പ്രപഞ്ചത്തിൽ ഒരിക്കലും ഭൂമിയിൽ മാത്രമായിരിക്കില്ല ജീവൻ എന്ന വാദം ശരിവയ്ക്കുന്നവർ ഏറെയാണ്.

ഭൂമിക്കു വെളിയിൽ ജീവനുണ്ടെന്നു ശാസ്ത്രം അനുമാനിക്കുന്നുണ്ടെങ്കിലും അതിനു തക്ക തെളിവുകൾ ഇതുവരെയും ലഭിച്ചിട്ടില്ല. ചന്ദ്രനിലും ചെവ്വയിലുമെല്ലാം മനുഷ്യരെ പോലുള്ള ജീവികൾവരെ ഉണ്ടാവുമെന്നു ഒരുകാലത്ത് ജനങ്ങൾ വിശ്വസിച്ചിരുന്നു. ഒരുപക്ഷേ, സൗരയൂഥത്തിലെ ചില ഉപഗ്രഹങ്ങളിൽ പ്രാകൃതമായ ജീവൻ കണ്ടെത്തിയേക്കാം. സൗരയൂഥത്തിൽ ഭൂമിക്ക് പുറത്ത് ജീവൻ ഉണ്ടായേക്കാൻ സാധ്യത കൂടുതലുള്ള ഗോളങ്ങളിലൊന്നാണ്എന്‍സിലാഡസ്. ശനിയുടെ ആറാമത്തെ വലിയ ഉപഗ്രഹം. മഞ്ഞ് മൂടിയ ഈ ഉപഗ്രഹത്തിന്റെ പ്രശാന്തമായ പുറംഭാഗം സൗരയൂഥത്തിലെ തന്നെ ഏറ്റവും വലിയ രഹസ്യം ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് ശാസ്ത്രലോകം കരുതുന്നു. പക്ഷേ, ബുദ്ധിയുള്ള, സംസ്കാരം കെട്ടിപ്പടുത്തിയ ജീവജാലങ്ങളേതായാലും സൗരയൂഥത്തിലില്ലെന്ന് ഇതുവരെയുള്ള ബഹിരാകാശ ഗവേഷണങ്ങളിൽ നിന്നും നമുക്ക് ബോധ്യമായികഴിഞ്ഞു.

ഒരുനാൾ ഭൂമിക്ക് പുറത്ത് അന്യ ജീവനെ നമ്മൾ കണ്ടെത്തിയേക്കാം, എന്നിരുന്നാലും ജീവൻ യഥാർത്ഥത്തിൽ എവിടെ രൂപപ്പെട്ടുവെന്ന് കണ്ടെത്തുന്നതിന് അത് നമ്മെ സഹായിക്കില്ല. യഥാർത്ഥത്തിൽ നമ്മൾ അന്യഗ്രഹജീവികളുടെ പിൻഗാമികളാണെന്നേ അത് വെളിപ്പെടുത്തൂ..
(ജീവൻ പ്രപഞ്ചത്തിൽ സർവ്വ സാധാരണമായിരിക്കാം..
വീഡിയോ കാണുക-

Advertisement

 884 total views,  4 views today

Advertisement
Entertainment3 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment3 hours ago

തന്നെ ലേഡി മോഹൻലാൽ എന്ന് ചിലർ വിശേഷിപ്പിച്ചിട്ടുണ്ടെന്നു ലക്ഷ്മിപ്രിയ

Entertainment5 hours ago

സംവിധായകൻ തേവലക്കര ചെല്ലപ്പൻ എന്ന ദുരന്തനായകൻ

controversy6 hours ago

‘കടുവ’യെയും ‘ഒറ്റക്കൊമ്പനെ’യും നിലംതൊടിയിക്കില്ലെന്ന് യഥാർത്ഥ കടുവാക്കുന്നേൽ കുറുവച്ചന്റെ ശപഥം

Entertainment6 hours ago

കീർത്തിക്ക് അഭിനയത്തിൽ കഴിവുണ്ട് എന്നുള്ള കാര്യം ഞങ്ങൾക്ക് അവളുടെ ചെറുപ്പത്തിൽ തന്നെ മനസ്സിലായിരുന്നു

Entertainment6 hours ago

ഏഷ്യയിൽ ഇന്റർനെറ്റിൽ ഏറ്റവുംകൂടുതൽ സെർച്ച് ചെയ്തതിനുള്ള പട്ടം ഈ ഇന്ത്യൻ നടിയുടെ പേരിൽ

Entertainment7 hours ago

അതെല്ലാം അരുൺ വെഞ്ഞാറമൂട്‌ സൃഷ്ടിച്ച കലാരൂപങ്ങളായിരുന്നുവെന്ന് വിശ്വസിക്കാൻ നമ്മൾ പ്രയാസപ്പെട്ടേക്കും

Entertainment7 hours ago

ഓസ്കാർ അക്കാദമിയിൽ അംഗമാകാൻ നടൻ സൂര്യക്ക് ക്ഷണം

controversy9 hours ago

“പ്രസംഗിയ്ക്കുന്ന എഴുത്തുകാരിയുടെ സാരിയ്ക്കിടയിലേയ്ക്ക് മൊബൈല്‍ പിടിച്ച കഥയെഴുത്തുകാരനുണ്ട്”, എഴുത്തുകാരി ഇന്ദുമേനോന്റെ കുറിപ്പ്

Entertainment9 hours ago

സാരിയിൽ ഗ്ലാമറസായി അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ

Entertainment10 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment10 hours ago

ഒരു ‘ക്ലബ് ‘ ആയ അമ്മയിൽ അംഗത്വം വേണ്ട, അംഗത്വഫീസ് തിരിച്ചുതരണം

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX2 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment1 week ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment2 months ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment3 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment10 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment2 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured2 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment3 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment4 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy4 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment4 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment5 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment5 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Advertisement
Translate »