സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനല്ല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
14 SHARES
164 VIEWS

സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനല്ല

Basheer Pengattiri

ക്ഷീരപഥത്തിലെ ലക്ഷക്കണക്കിന്ന് നക്ഷത്രങ്ങളിൽ ഒന്നു മാത്രമാണ് സൂര്യൻ. സൂര്യനെ ചുറ്റുന്ന അനേകായിരം വസ്തുക്കളിൽ ഒന്നു മാത്രമാണ് ഭൂമി. ഭൂമി സൂര്യനെ ചുറ്റി സഞ്ചരിക്കുന്നുണ്ടെന്ന് നമുക്ക് അറിയാം. എന്നാൽ, യഥാർത്ഥത്തിൽ ഭൂമി സൂര്യനെ തന്നെയാണോ ചൂറ്റുന്നത്?

ഓരോ വസ്തുവിനും പിണ്ഡകേന്ദ്രമുണ്ട്. ഒരു വസ്തു നിർമിച്ച മൊത്തം പദാർത്ഥങ്ങളുടേയും മാസിനെ ബാലന്‍സ് ചെയ്യുന്ന കൃത്യമായ, ഒരു പോയിന്റ്. ബഹിരാകാശത്ത്, പരസ്പരം പരിക്രമണം ചെയ്യുന്ന രണ്ടോ അതിലധികമോ വസ്തുക്കൾക്കും ഇത് പോലെ അവയുടെ എല്ലാം മൊത്തം മാസിനെ ബാലന്സ് ചെയ്യുന്ന ഒരു കേന്ദ്രം ഉണ്ട്. ആ വസ്തുക്കളെല്ലാം പരിക്രമണം ചെയ്യുന്നത് അതിന് ചുറ്റുമാണ്. ഗ്രഹങ്ങൾ നക്ഷത്രങ്ങളെ പരിക്രമണം ചെയ്യുമ്പോഴും, അത് പോലെ ഗ്രഹങ്ങളും നക്ഷത്രങ്ങളും പരിക്രമണം ചെയ്യുന്നതും അവയുടെ ഈ പൊതുവായ പിണ്ഡകേന്ദത്തിന് ചുറ്റുമാണ്.

ഈ പോയിന്റിനെ വിളിക്കുന്ന പേരാണ് ബാരിസെന്റർ. ഇത് പരിക്ക്രമണം ചെയ്യുന്ന വസ്തുക്കളിലെ ഏറ്റവും പിണ്ഡമുള്ള വസ്തുവിനോട് ഏറ്റവും അടുത്തായിരിക്കും. ഒരു സ്കെയിലിന്റെ മധ്യത്തിൽ വിരൽ തുമ്പ് വെച്ച് നമുക് സ്കെയിലിനെ ബാലൻസ് ചെയ്യാൻ കഴിയും. വിരൽ വെച്ചിരിക്കുന്ന ഭാഗമാണ് സ്കെയിലിന്റെ പിണ്ഡകേന്ദ്രം. എന്നാൽ ചിലപ്പോൾ പിണ്ഡത്തിന്റെ കേന്ദ്രം വസ്തുവിന്റെ മധ്യത്തിൽ തന്നെ ആയിരിക്കണമെന്നില്ല. വസ്തുവിന്റെ ചില ഭാഗങ്ങൾക്ക് മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതൽ പിണ്ഡം ഉണ്ടാകും. ചുറ്റികയുടെ പിണ്ഡത്തിന്റെ ഭൂരി ഭാഗവും ചുറ്റികയുടെ ഒരറ്റത്ത് ആയിരിക്കുമല്ലോ. അതിനാൽ അതിന്റെ പിണ്ഡ കേന്ദ്രം അതിന്റെ കനത്ത അറ്റത്തോട് വളരെ അടുത്താണ്.

ഭൂമിയും സൂര്യനും പരിഗണിച്ചാൽ, സൂര്യന് ധാരളം പിണ്ഡം ഉണ്ട്. അതുമായി താരതമ്യം ചെയ്യുമ്പോൾ ഭൂമിയുടെ പിണ്ഡം വളരെ ചെറുതാണ്. അതായത് സൂര്യൻ ഇവിടെ ചുറ്റികയുടെ തലപോലെയാണ്. അതിനാൽ ബാരി സെന്റർ സൂര്യന്റെ കേന്ദ്രത്തോട് വളരെ അടുത്താണ്. നമ്മുടെ മുഴുവൻ സൗരയൂഥത്തിനും ഒരു ബാരിസെന്റർ ഉണ്ട്. സൂര്യനും ഭൂമിയും സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളും ഈ ബാരിനെന്ററിന് ചുറ്റുമാണ് പരിക്രമണം ചെയ്യുന്നത്. സൗരയൂഥത്തിലെ എല്ലാ വസ്തുക്കളുടേയും പിണ്ഡത്തിന്റെ കേന്ദ്രമാണിത്. എന്നാൽ മുഴുവൻ പിണ്ഡത്തിന്റെ മധ്യഭാഗം സൂര്യന്റെ മധ്യഭാഗത്തോട് ചേർന്നിരിക്കുന്നു . അതു കൊണ്ട് സുര്യനെ ചുറ്റുന്നതു പോലെ തോന്നുന്നു എന്നു മാത്രം.

സൗരയൂഥത്തിന്റെ ബാരിസെന്റർ നിരന്തരം സ്ഥാനം മാറുന്നു. ഗ്രഹങ്ങൾ അവയുടെ ഭ്രമണപഥത്തിൽ എവിടെയാണെന്നതിനേയും സൂര്യന്റെ പരിക്രമണത്തേയും ആശ്രയിച്ചിരിക്കും അതിന്റെ സ്ഥാനം. സൗരയൂഥത്തിന്റെ ബാരിസെന്റർ സൂര്യന്റെ മധ്യഭാഗത്തിന് അടുത്ത് മുതൽ സൂര്യന്റെ ഉപരിതലത്തിന് പുറത്ത് വരെയാകാം.വ്യാഴം ഒഴിച്ച് മറ്റു ഗ്രഹങ്ങളുടെ ബാരിസെന്റർ വരുന്നത് സൂര്യന്റെ ഉള്ളിൽ തന്നെയാണ്. വ്യാഴത്തിന്റേത് സൂര്യന്റെ പുറത്തുമാണ്.

LATEST

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.

കാന്താരയിലെ ശിവയ്ക്ക് മാനസികരോഗമെന്ന്, ജുറാസിക് പാർക്ക് ദിനോസറുകളെ തുരത്തുന്ന സിനിമയാണെന്ന് പറയുന്നവരോട് എന്ത് പറയാൻ

കാന്താരയിലെ ശിവക്ക് മാനസികാരോഗ്യ പ്രശ്നമാണ് എന്നാണു അനു ചന്ദ്രയുടെ പോസ്റ്റിൽ പറയുന്നത്. വിഷ്വൽ