fbpx
Connect with us

knowledge

ഈ പ്രപഞ്ചത്തിൽ നാം തനിച്ചാണോ ?

Published

on

Basheer Pengattiri

ഈ പ്രപഞ്ചത്തിൽ നാം തനിച്ചാണോ എന്ന ചോദ്യം ഇപ്പോഴും ബാക്കിനില്ക്കുന്നു. വളരെ ലളിതമായ ചോദ്യം, പക്ഷേ, ഉത്തരം കണ്ടു പിടിക്കുക ഏറെ പ്രയാസകരവും. എങ്കിലും, അത്യാധുനിക നിരീക്ഷണ ഉപകരണങ്ങളുമായി ശാസ്ത്ര ലോകം ഭൗമേതര ബാഹ്യജീവൻ തേടികൊണ്ടേ ഇരിക്കുന്നു.. അവർ സൗരയൂഥത്തിൽ മാത്രമല്ല നമ്മുടെ ഗാലക്സിയുടെ വിദൂരകോണുകളിൽ പോലും ഭൗമേതര ജീവനായി പര്യവേഷണങ്ങൾ നടത്തുന്നു.

ഉപഗ്രഹങ്ങളെ ഭൂമിയിൽ നിന്ന് ഉയർത്താൻ പ്രാപ്തമായത് മുതൽ ഗ്രഹ ശാസ്ത്രജ്ഞരുടെ ലക്ഷ്യം ‘സൗരയൂഥം പര്യവേഷണം ചെയ്യുക’ എന്നതായി.1960-കളുടെ തുടക്കം മുതലുള്ള ആ ശ്രമത്തിന്റെ വലിയൊരു ഭാഗമായിരുന്നു പയനിയർ സീരീസ് ബഹിരാകാശ വാഹനങ്ങൾ. ഈ പരമ്പരയിലെ ആദ്യത്തേത് പയനിയർ-0, പയനിയർ-1 , പയനിയർ -2 മിഷനുകൾ ആയിരുന്നു. ചന്ദ്രനെ പഠിക്കാനുള്ള അമേരിക്കയുടെ ആദ്യ ബഹിരാകാശ പേടക ദൗത്യങ്ങളായിരുന്നു ഇവ. ഈ സമാന ദൗത്യങ്ങളെല്ലാം അവയുടെ ചാന്ദ്ര ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെടുകയാണുണ്ടായത്. എന്നാൽ പയനിയർ-3 ഉം 4 ഉം അമേരിക്കയുടെ വിജയകരമായ ആദ്യത്തെ ചാന്ദ്ര ദൗത്യങ്ങളായി. പരമ്പരയിലെ അടുത്തത് പയനിയർ-5 ഗ്രഹാന്തര കാന്തികക്ഷേത്രത്തിന്റെ ആദ്യ ഭൂപടങ്ങൾ നൽകി. ലോകത്തിലെ ആദ്യത്തെ സോളാർ മോണിറ്ററിംഗ് നെറ്റ്‌വർക്ക് എന്ന നിലയിൽ പയനിയർ- 6,7,8, 9 എന്നിവ പിന്തുടരുകയും ഭൂമിയെ പരിക്രമണം ചെയ്യുന്ന ഉപഗ്രഹങ്ങളെയും ഭൂഗർഭ സംവിധാനങ്ങളെയും ബാധിച്ചേക്കാവുന്ന വർദ്ധിച്ച സൗര പ്രവർത്തനത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകുകയും ചെയ്തു.

 

Advertisement

ആന്തരിക സൗരയൂഥത്തേക്കാൾ കൂടുതൽ ദൂരം സഞ്ചരിക്കാൻ ശേഷിയുള്ള കൂടുതൽ കരുത്തുറ്റ ബഹിരാകാശ വാഹനങ്ങൾ നിർമ്മിക്കാൻ നാസയ്ക്കും പ്ലാനറ്ററി സയൻസ് സമൂഹത്തിനും കഴിഞ്ഞതോടെ പയനിയർ-10 , പയനിയർ-11 വാഹനങ്ങൾ പിറക്കുകയായി. ഭൂമിക്ക് അപ്പുറമുള്ള സൗരയൂഥ
ഗ്രഹങ്ങളെ പഠിക്കുവാനായി 1972-ല്‍ നാസ പയനിയര്‍-10 വിക്ഷേപിച്ചു. ചൊവ്വയുടേയും വ്യാഴത്തിന്റെയും ഇടയിലുള്ള ഉല്‍ക്കകള്‍ അടങ്ങുന്ന ഭാഗം- ആസ്റ്ററോയ്ഡ് ബെൽറ്റ് കടന്നു പുറത്തേക്ക് പോയ ആദ്യത്തെ പര്യവേഷണ പേടകവും ഇതുതന്നെ. പതിനെട്ട് കോടി കിലോമീറ്റർ വീതിയുള്ള ആസ്റ്ററോയ്ഡ് ബെൽറ്റ് മുറിച്ചുകടക്കാൻ പയനിയർ-10 ഏഴു മാസമെടുത്തു.

ഗ്രഹങ്ങളുടെ ഫോട്ടോ എടുക്കാനുള്ള ക്യാമറ, സൂര്യനില്‍ നിന്നും മറ്റു നക്ഷത്രങ്ങളില്‍ നിന്നും വരുന്ന ചാര്‍ജുള്ള കണങ്ങളുടെ തീവ്രത നിര്‍ണ്ണയിക്കാനും ഗ്രഹങ്ങളിലെ ഹൈഡ്രജന്റെയും ഹീലിയത്തിന്റെയും അളവ് നിര്‍ണ്ണയിക്കാനുമുള്ളതടക്കം വിവിധങ്ങളായ പതിനൊന്ന് ഉപകരണങ്ങളും ഉണ്ടായിരുന്നു ഈ പേടകത്തിൽ. ശേഖരിച്ച വിവരങ്ങള്‍ ഭൂമിയിലേക്ക് അയക്കാന്‍ ഒരു ആന്റിനയും ഉണ്ടായിരുന്നു. പേടകത്തിലെ ഉപകരണങ്ങൾ പ്രവർത്തിക്കാനാവശ്യമായ ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നത് നൂക്ലിയര്‍ വിദ്യ ഉപയോഗിച്ചാണ്. ഇതിനു റെഡിയോ ഐസോട്ടോപ്പ് തെർമോഇലക്ട്രിക്ക് ജനറേറ്റർ എന്നാണ് പറയുന്നത്.
സൗരയൂഥത്തിന്റെ പുറംഭാഗത്തേക്ക്, അതായത് സൂര്യനില്‍ നിന്നും അകന്നു പോകുന്ന ബഹിരാകാശ പേടകങ്ങള്‍ക്ക് ഊര്‍ജ്ജം ലഭിക്കാന്‍ സോളാര്‍ പാനലുകള്‍ പ്രായോഗികമല്ല. സൂര്യനില്‍ നിന്നും അകന്നു പോകുംതോറും സൂര്യപ്രകാശം കുറയും എന്നതാണ് കാരണം.

1973 നവംബറില്‍ പയനിയര്‍ വ്യാഴത്തിന്റെ അടുത്തെത്തി. വ്യാഴത്തിന്റെ ചുവന്ന പാടിന്റെയും കാലിസ്റ്റോ , ഗാനിമീഡ് , യൂറോപ്പ എന്നീ ഉപഗ്രഹങ്ങളുടേയും മുന്നൂറോളം ചിത്രങ്ങളെടുത്തു ഭൂമിയിലേക്ക് അയച്ചു. ഭൗമോപരിതലത്തിലെ ടെലസ്കോപ്പുകൾ ഉപയോഗിച്ചെടുത്തതിനേക്കാൾ വളരെ വ്യക്തമായ ഫോട്ടോകളായിരുന്നു അവ.

 

Advertisement

വ്യാഴത്തിന്റെ ഗുരുത്വാകര്‍ഷണം ഉപയോഗിച്ച് വേഗത സെക്കറ്റിൽ 36 കി.മീ. ആയി വര്‍ധിപ്പിച്ച് 1976-ല്‍ ശനിയുടെ അടുത്തെത്തി. ശനിയില്‍ നിന്നും കുറച്ചുകൂടി വേഗത നേടി തുടര്‍ന്ന് 1979-ല്‍ യുറാനസിന്റെ അടുത്തും പിന്നീട് 1983-ല്‍ നെപ്റ്റ്യൂണിന്റെ അടുത്തും എത്തി ഈ പേടകം. ഇങ്ങനെ പേടകങ്ങള്‍ വേഗത ആര്‍ജിക്കുന്നതിനെ ഗ്രാവിറ്റി അസിസ്റ്റ് അല്ലെങ്കില്‍ ഫ്ലൈ-ബൈ എന്നാണ് വിളിക്കുന്നത്‌.ഇവിടെ നിന്നും പയനിയര്‍ ഭൂമിയുമായി ആശയവിനിമയം നടത്തിയിരുന്നു.

അവസാനമായി ഇതിൽ നിന്നും സന്ദേശം ലഭിച്ചത് 2003 ജനുവരിയിലാണ്. ആ സമയത്ത് പയനിയര്‍ ഭൂമിയില്‍ നിന്നും 80 ആസ്ട്രോണമിക്കൽ യൂണിറ്റ് ദൂരത്തില്‍ ആയിരുന്നു. പയനിയരുമായി ഇപ്പോള്‍ നമുക്ക് ബന്ധപ്പെടാന്‍ സാധിക്കുന്നില്ല, എങ്കിലും ഈ പേടകം സൗരയൂഥത്തിന്റെ പുറത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. സൂര്യനെ അപേക്ഷിച്ച് ഏകദേശം സെക്കന്റിൽ 12കിലോമീറ്റർ വേഗതയിലാണ് ഈ സഞ്ചാരം. ഏതെങ്കിലും നക്ഷത്രത്തെ ലക്ഷ്യമാക്കിയല്ല അതിന്റെ സഞ്ചാരമെങ്കിലും ടോറസ് നക്ഷത്രക്കൂട്ടങ്ങളുടെ ദിശയിലാണ് അത് നീങ്ങുന്നത്. ഈ വേഗതയില്‍ അത് ആ നക്ഷത്രങ്ങളുടെ അടുത്ത് എത്തണമെങ്കില്‍ ഏതാണ്ട് ഒരു ലക്ഷം വര്‍ഷങ്ങള്‍ എങ്കിലും സഞ്ചരിക്കണം.

 

പയനിയര്‍ പ്രൊജക്റ്റ്‌ നടക്കുന്ന വേളയില്‍ കാള്‍ സാഗന്‍ ഒരു ആശയം മുന്നോട്ടുവച്ചു. അതിന്റെ ഉള്ളില്‍ ഭൂമിയെക്കുറിചുള്ള വിവരങ്ങള്‍ അടങ്ങിയ ഒരു ലോഹതകിട് വക്കുക. എന്നെങ്കിലും ഏതെങ്കിലും അന്യഗ്രഹജീവികള്‍ പയനിയര്‍ കണ്ടെത്തിയാല്‍ അവര്‍ക്ക് ഭൂമിയുടെ കാര്യം അറിയാമല്ലോ. ഈ തകിടുമായാണ് പേടകം സ്പേസിലൂടെ അനന്തതയിലേക്ക് പോകുന്നത്. ഈ തകിടില്‍- ഒരു സ്ത്രീയുടെയും പുരുഷന്റെയും രേഖാചിത്രം, സൗരയൂഥത്തിന്റെയും, പയനിയര്‍ യാത്ര തുടങ്ങിയ ഗ്രഹത്തിന്റെയും, മില്‍ക്കി വേ ഗ്യാലക്സിയില്‍ സൂര്യന്റെ സ്ഥാനം കാണിക്കുന്ന രേഖാചിത്രങ്ങളും അടങ്ങിയിട്ടുണ്ട്. അലുമിനിയം തകിടില്‍ സ്വര്‍ണ്ണം പൂശിയാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. രേഖാചിത്രങ്ങള്‍ ഇതില്‍ കോറിയിട്ടിരിക്കുകയാണ്.

Advertisement

1973 ഏപ്രിൽ 5-നാണ് പയനിയർ 11 വിക്ഷേപിച്ചത്. വ്യാഴവും ശനിയും സന്ദർശിച്ച ആദ്യത്തെ ബഹിരാകാശ പേടകമങ്ങളാണ് പയനിയർ 10 ഉം 11 ഉം. 1995 സെപ്റ്റംബർ 30-ന് പയനിയർ 11 പേടകത്തിൽ നിന്നുള്ള അവസാന പ്രക്ഷേപണം ലഭിച്ചത്. പിന്നീട് പയനിയർ-11മായി ആശയവിനിമയങ്ങളൊന്നും ഉണ്ടായിട്ടില്ല.

(44 വർഷമായി സ്പേസിൽ തങ്ങളുടെ അതുല്യമായ യാത്ര തുടരുന്ന വോയേജർ പേടകങ്ങളെ കുറിച്ച്-

വോയേജറുകൾ ഇപ്പോൾ എവിടെയാണ്?

Advertisement

 

വോയേജർ 1 ഉം വോയേജർ 2 ഉം ഇന്റർസ്റ്റെല്ലാർ സ്പേസിൽ ഓരോന്നും തങ്ങളുടെ അതുല്യമായ യാത്ര തുടരുന്നു. രണ്ട് വോയേജറുകളും കുറഞ്ഞത് 2025 വരെയെങ്കിലും പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു, സോളാർ സിസ്റ്റം ആപ്പിലെ നാസ ഐസിൽ, ഓരോ അഞ്ച് മിനിറ്റിലും അപ്‌ഡേറ്റ് ചെയ്യുന്ന വോയേജേഴ്സിന്റെ യഥാർത്ഥ ബഹിരാകാശ പേടക പാതകൾ നിങ്ങൾക്ക് കാണാൻ കഴിയും. ദൂരവും വേഗതയും തത്സമയം അപ്‌ഡേറ്റ് ചെയ്യുന്നു. പൂർണ്ണമായ 3D, ആഴത്തിലുള്ള അനുഭവത്തിനായി, സൗരയൂഥ ആപ്പിൽ നാസ ഐസ് സമാരംഭിക്കുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://voyager.jpl.nasa.gov/mission/status/%C3%82%C2%A0

 1,125 total views,  4 views today

Advertisement
Advertisement
Entertainment2 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment3 hours ago

തന്നെ ലേഡി മോഹൻലാൽ എന്ന് ചിലർ വിശേഷിപ്പിച്ചിട്ടുണ്ടെന്നു ലക്ഷ്മിപ്രിയ

Entertainment5 hours ago

സംവിധായകൻ തേവലക്കര ചെല്ലപ്പൻ എന്ന ദുരന്തനായകൻ

controversy5 hours ago

‘കടുവ’യെയും ‘ഒറ്റക്കൊമ്പനെ’യും നിലംതൊടിയിക്കില്ലെന്ന് യഥാർത്ഥ കടുവാക്കുന്നേൽ കുറുവച്ചന്റെ ശപഥം

Entertainment6 hours ago

കീർത്തിക്ക് അഭിനയത്തിൽ കഴിവുണ്ട് എന്നുള്ള കാര്യം ഞങ്ങൾക്ക് അവളുടെ ചെറുപ്പത്തിൽ തന്നെ മനസ്സിലായിരുന്നു

Entertainment6 hours ago

ഏഷ്യയിൽ ഇന്റർനെറ്റിൽ ഏറ്റവുംകൂടുതൽ സെർച്ച് ചെയ്തതിനുള്ള പട്ടം ഈ ഇന്ത്യൻ നടിയുടെ പേരിൽ

Entertainment7 hours ago

അതെല്ലാം അരുൺ വെഞ്ഞാറമൂട്‌ സൃഷ്ടിച്ച കലാരൂപങ്ങളായിരുന്നുവെന്ന് വിശ്വസിക്കാൻ നമ്മൾ പ്രയാസപ്പെട്ടേക്കും

Entertainment7 hours ago

ഓസ്കാർ അക്കാദമിയിൽ അംഗമാകാൻ നടൻ സൂര്യക്ക് ക്ഷണം

controversy9 hours ago

“പ്രസംഗിയ്ക്കുന്ന എഴുത്തുകാരിയുടെ സാരിയ്ക്കിടയിലേയ്ക്ക് മൊബൈല്‍ പിടിച്ച കഥയെഴുത്തുകാരനുണ്ട്”, എഴുത്തുകാരി ഇന്ദുമേനോന്റെ കുറിപ്പ്

Entertainment9 hours ago

സാരിയിൽ ഗ്ലാമറസായി അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ

Entertainment10 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment10 hours ago

ഒരു ‘ക്ലബ് ‘ ആയ അമ്മയിൽ അംഗത്വം വേണ്ട, അംഗത്വഫീസ് തിരിച്ചുതരണം

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

Entertainment1 week ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment2 months ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment2 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment10 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment2 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured2 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment3 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment4 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy4 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment4 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment5 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment5 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Advertisement
Translate »