രോഹിത് വെമുലയുടെ പത്തു പേജുള്ള ആത്മഹത്യാ കുറിപ്പെടുത്ത് വായിക്ക്.. അപ്പോള്‍ നിനക്ക് കുറച്ചെങ്കിലും മനുഷ്യത്വം വരും.. അത് പോയി ചെയ്യടോ

284

Basheer Vallikkunnu

ഇന്നലെ അനുരാഗ് കശ്യപിനായിരുന്നു സല്യൂട്ട്.. ഇന്നത് കുനാൽ കമ്രക്ക് കൊടുക്കേണ്ടി വരും. അർണബ് ഗോസ്വാമിയുടെ മുഖത്ത് നോക്കി ചില ചോദ്യങ്ങൾ ചോദിച്ചതിനും അവസാനം നീയൊരു ഫ***ങ് ജേർണലിസ്റ്റാണെന്ന് പറഞ്ഞു അവസാനിപ്പിച്ചതിനും.ഫ്ലൈറ്റിനുള്ളിൽ വെച്ച് ഒരു യാത്രക്കാരനെ നിർബന്ധിപ്പിച്ച് സംസാരിപ്പിക്കുന്നതും വീഡിയോ എടുക്കുന്നതുമൊന്നും ശരിയല്ലെന്നറിയാം.

എന്നാൽ അതിനേക്കാൾ ഭീകരമായ ശരികേടുകൾ ദിവസവും ഉളുപ്പില്ലാതെ ചെയ്യുന്ന ഫാസിസ്റ്റുകളുടെ ഈ വേട്ടപ്പട്ടിയോട് സ്റ്റുഡിയോക്ക് പുറത്ത് ചോദ്യങ്ങൾ ചോദിക്കാൻ കിട്ടിയ അവസരം ഉപയോഗപ്പെടുത്തുകയാണ് സ്റ്റാൻഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര ചെയ്തത്.

നീയൊരു ഭീരുവാണോ അതോ മാധ്യമപ്രവർത്തകനാണോ? നേഷൻ വാണ്ട്സ് ടു നോ.. നീയൊക്കെ പരിഹസിക്കുന്ന തുക്ഡെ തുക്ഡെ ഗ്രൂപ്പിന്റെ ആളാണ് ഞാനും.എന്നോട് സംസാരിക്കൂ, രാജ്യത്തിന്റെ ശത്രുക്കളോട് പൊരുതൂ.എന്നെ പിടിച്ചു പുറത്താക്കൂ.സ്റ്റുഡിയോയിൽ അലറുന്ന സിംഹമായ അർണബ് ഒരു പൂച്ചക്കുട്ടിയെപ്പോലെ തലതാഴ്ത്തിയിരുന്നു. രോഹിത് വെമുലയുടെ അമ്മക്ക് വേണ്ടിയാണ് ഞാനീ ചോദ്യങ്ങൾ ചോദിക്കുന്നത് എന്ന് കുനാൽ പറയുന്നുണ്ട്.

“രോഹിത് വെമുലയുടെ പത്തു പേജുള്ള ആത്മഹത്യാ കുറിപ്പെടുത്ത് വായിക്ക്.. അപ്പോള്‍ നിനക്ക് കുറച്ചെങ്കിലും മനുഷ്യത്വം വരും.. അത് പോയി ചെയ്യടോ. You Fu**ing Nationalist”
എജ്‌ജാതി തേപ്പ്..