16 വര്‍ഷമായി ഞാന്‍ ഡൽഹിയിലിലുണ്ട്. ഇതുവരെ ഇത്തരമൊരു കലാപം ഞാന്‍ കണ്ടിട്ടില്ല

126
Basheer Vallikkunnu
ജാഫറാബാദിൽ നിന്നുള്ള സുനിലിന്റെ റിപ്പോർട്ട് ഇപ്പോൾ കണ്ടു. പതിനൊന്ന് മണിക്ക് വെടിയേറ്റ് കിടക്കുന്ന കുട്ടിയെ മണിക്കൂറുകൾ കഴിഞ്ഞിട്ടും ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത ദുരവസ്ഥയാണ് സുനിൽ റിപ്പോർട്ട് ചെയ്തത്. സുനിൽ വന്ന ടാക്സിയിൽ ആ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ടാക്സി ഡ്രൈവർ പേടിച്ച് തിരിച്ചു പോവുകയായിരുന്നു. പിന്നീട് മണിക്കൂറുകൾക്ക് ശേഷം പോലീസെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയ ശേഷമാണ് സുനിൽ അവിടെ നിന്ന് മടങ്ങുന്നത്..
Image result for asianet sunlil reporting“16 വര്ഷമായി ഞാന് ഡൽഹിയിലിലുണ്ട്. ഇതുവരെ ഇത്തരമൊരു കലാപം ഞാന് കണ്ടിട്ടില്ല. 1984ലെ സിഖ് കലാപത്തിന് ശേഷം കാണുന്ന ഏറ്റവും വലിയ സംഘര്ഷമേഖലയായി ഡൽഹി മാറുകയാണ് റിപ്പോര്ട്ട് ചെയ്യുന്നതിന് ഇപ്പോഴും ഭീഷണിയുണ്ട്. അക്രമം ഷൂട്ട് ചെയ്താല് നമുക്ക് നേരെ കല്ലെറിയുകയാണ്. ആസൂത്രിത സംഘടിത ആക്രമമാണ് ഡൽഹിയില് നടക്കുന്നത്” എന്നാണ് സുനിൽ പറയുന്നത്.
‘ഒരുസംഘം ആളുകള് വടിയും പിടിച്ച് പൊലീസിനു മുന്നിലൂടെ പോകുന്നത് ഞാന് കണ്ടതാണ്. അവര് നേരെ പോയി പള്ളിക്കകത്ത് കയറുന്നു. പിന്നീട് പള്ളിയില് നിന്ന് തീ ഉയരുകയാണ്. പള്ളിക്കകത്ത് നിന്ന് വെടിയൊച്ചയും കേട്ടു. ഇതെല്ലാം നടക്കുമ്പോള് പൊലീസ് തോക്കും പിടിച്ച് നോക്കി നില്ക്കുകയായിരുന്നു. പള്ളി ഏതാണ്ട് പൂര്ണമായും കത്തി രണ്ട് മണിക്കൂറിന് ശേഷമാണ് ഫയര് എഞ്ചിന് എത്തിയത്.” സുനിൽ വ്യക്തമാക്കുന്നു.
സുനിലിനെപ്പോലെ കണ്ട കാര്യങ്ങൾ ഭയമില്ലാതെ പറയുന്ന അപൂർവ്വം റിപ്പോർട്ടമാരിലൂടെയാണ് ഡൽഹിയിലെ വാർത്തകൾ പുറത്തെത്തുന്നത്. സുനിലിന്റെ റിപ്പോർട്ടുകൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.. വളരെ ചടുലമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ.
വെട്ടിയും കുത്തിയും മനുഷ്യരെ കൊല്ലുന്ന മൃഗങ്ങൾ റോന്ത് ചുറ്റുന്ന ഡൽഹിയിൽ സുനിലിനെപ്പോലുള്ള മാധ്യമപ്രവർത്തകർ നൽകുന്ന ആശ്വാസം ചെറുതല്ല.
As Abhijith Dk Writes :
സംഘ്‌പരിവാർ തീവ്രവാദികൾ തീവച്ച്‌ കൊന്നാലും ലൈവ്‌ ആയി മനുഷ്യന്മാർ കാണുന്നുണ്ടല്ലോ എന്നതാണ്‌ ഇയാളുടെ ധൈര്യം എന്ന്‌ തോന്നുന്നു. മറ്റ്‌ മലയാളം ചാനലുകളിലെ ഒരു റിപ്പോർട്ടർ പോലും പറയാത്തത്ര ക്ലാരിറ്റിയിൽ, ഹിന്ദുത്വ തീവ്രവാദികൾ നടത്തുന്ന കലാപമാണിതെന്ന്‌ പറയാൻ ഒരു പേടിയും മുഖത്ത്‌ കണ്ടില്ല. സിഖ്‌ കലാപത്തെ ഓർമ്മിപ്പിച്ചും, പൊലീസ്‌ അനാസ്ഥയും അക്രമികളുടെ ഇടയിൽനിന്ന്‌ ലൈവ്‌ കൊടുക്കാൻ ചില്ലറ ചങ്കൂറ്റം പോര.
പി ആർ സുനിൽ ഡൽഹിയിൽനിന്ന്‌ റിപ്പോർട്ട്‌ ചെയ്‌തത്‌:
റിപ്പോര്ട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള് എന്നോടും വന്ന് മതം ചോദിച്ചു.
അക്രമങ്ങള് നടത്താന് മൗനാനുവാദം പൊലീസ് തന്നെ കൊടുക്കുന്നതിന്റെ നേര്ക്കാഴ്ച്ചയാണ് ഞാന് കണ്ടത്. അക്രമദൃശ്യങ്ങള് ഷൂട്ട്താല് നമുക്ക് നേരെ കല്ലെറിയും. മാറിനിന്നാണ് ഇപ്പോള് റിപ്പോര്ട്ട് ചെയ്യുന്നത്. മൊബൈല്ഫോണുകള് പുറത്തെടുക്കാന്പോലും പലരെയും അനുവദിക്കുന്നില്ല.
ഇവിടെ അടുത്തുള്ള നന്ദിഗിരി പൊലീസ് സ്റ്റേഷനിലേക്ക് ഞാന് അല്പ്പം മുന്പ് എത്തിയിരുന്നു. അവിടെ കണ്ട കാഴ്ച്ച രസകരമാണ്. ആകെ രണ്ട് പൊലീസുകാരാണ് സ്റ്റേഷനിലുള്ളത്. സ്‌റ്റേഷന്റെ ഗേറ്റ് ചങ്ങലെ ഉപയോഗിച്ച് പൂട്ടിയിരിക്കുകയാണ്.
16 വര്ഷമായി ഞാന് ഡല്ഹിയിലിലുണ്ട്. ഇതുവരെ ഇത്തരമൊരു കലാപം ഞാന് കണ്ടിട്ടില്ല. 1984ലെ സിഖ് കലാപത്തിന് ശേഷം കാണുന്ന ഏറ്റവും വലിയ സംഘര്ഷമേഖലയായി ഡല്ഹി മാറുകയാണ്.
റിപ്പോര്ട്ട് ചെയ്യുന്നതിന് ഇപ്പോഴും ഭീഷണിയുണ്ട്.
അക്രമം ഷൂട്ട് ചെയ്താല് നമുക്ക് നേരെ കല്ലെറിയുകയാണ്. സംഘടിത ആക്രമം എന്ന് മാത്രം പറഞ്ഞാല്പോരാ. ആസൂത്രിത സംഘടിത ആക്രമമാണ് നടക്കുന്നത്. ഒരുസംഘം ആളുകള് വടിയും പിടിച്ച് പൊലീസിനുമുന്നിലൂടെ പോകുന്നത് ഞാന് കണ്ടതാണ്.
അവര് നേരെ പോയി പള്ളിക്കകത്ത് കയറുന്നു.
പിന്നീട് പള്ളിയില് നിന്ന് തീഉയരുകയാണ്.
പള്ളിക്കകത്ത് നിന്ന് വെടിയൊച്ചയും കേട്ടു.
ഇതെല്ലാം നടക്കുമ്പോള് പൊലീസ് തോക്കും പിടിച്ച് നോക്കി നില്ക്കുകയായിരുന്നു.
പള്ളി ഏതാണ്ട് പൂര്ണമായും ക്തതി രണ്ട് മണിക്കൂറിന് ശേഷമാണ് ഫയര് എഞ്ചിന് എത്തിയത്. വാഹനങ്ങളെല്ലാം തടഞ്ഞ് നിര്ത്തി മതവും പേരും ചോദിക്കുകയാണ്.
ജയ്ശ്രീറാം വിളിച്ചാണ് അക്രമിസംഘം അഴിഞ്ഞാടുന്നത്. ജഫ്രദാബാദില് പ്രകടനം നടത്താന് ബിജെപി നേതാവ് കപില്മിശ്ര ആഹ്വാനം ചെയ്തതിനുശേഷമാണ് വലിയ സംഘര്ഷത്തിലേക്ക് മാറിയത്.
കേന്ദ്രസര്ക്കാരിന് ഇത് നിയന്ത്രിക്കണമെങ്കില് നിയന്ത്രിക്കാം. വേണമെങ്കില് സൈന്യത്തെ ഇറക്കാം. പക്ഷേ അതിനുള്ള ഒരു നടപടിയും ചെയ്യുന്നില്ല. കലാപകാരികള് അഴിഞ്ഞാടുകയാണ്.