എടോ സെൻകുമാറേ താൻ പ്രതിനിധീകരിക്കുന്ന പാർട്ടിക്കാരുടെ മക്കൾ പോലും സംസ്കൃതം പഠിക്കില്ല

356

ബഷീർ വള്ളിക്കുന്ന്

മുൻ ഡിജിപി അദ്ദേഹത്തിന്റെ വെരിഫൈഡ് പേജിൽ ഇന്ന് ഷെയർ ചെയ്തതാണിത്..

ദേവസ്വം ബോർഡിന് കീഴിലുള്ള സ്‌കൂളുകളിൽ അധ്യാപക വേക്കൻസിക്ക് അപേക്ഷ ക്ഷണിച്ചതാണ്.. മലയാളം, കണക്ക്, സയൻസ്, മ്യൂസിക് തുടങ്ങി പല തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.. അതിൽ അറബി അധ്യാപകന്റെ വേക്കൻസിയുമുണ്ട്.. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വളരെ സ്വാഭാവികമായ ഒരു വിജ്ഞാപനം.

ആ വിജ്ഞാപനത്തിന്റെ ഫോട്ടോ ഇട്ടിട്ട് മുൻ ഡിജിപി കൊടുത്ത തലക്കെട്ട് നോക്കൂ

“അറബി പഠിച്ചാലേ അമ്പലത്തിൽ ഇനി ജോലി കിട്ടൂ, സംസ്കൃതം പഠിക്കാൻ പാടില്ല”

ഒരു സംസ്ഥാനത്തിന്റെ ഡി ജി പി ആയിരുന്ന ആളാണ് ഇത് എന്നോർക്കണം.അമ്പലത്തിലെ ജോലിക്കുള്ള അപേക്ഷയല്ല, സ്‌കൂളിലെ അധ്യാപകനുള്ള അപേക്ഷയാണ്.അത് കൃത്യമായി ആ വിജ്ഞാപനത്തിൽ എഴുതിയിട്ടുണ്ട്.. സ്‌കൂളുകളിൽ എല്ലാ ഭാഷയും പഠിപ്പിക്കും.. അറബി പഠിപ്പിക്കാൻ അറബി യോഗ്യതയുള്ള അധ്യാപകർ വേണം.. സംസ്കൃതം പഠിക്കാൻ പാടില്ലെന്ന് അതിൽ എവിടെയും ഇല്ല. പക്ഷേ കേരള സമൂഹത്തിൽ വിഷം വമിപ്പിക്കാനും ബുദ്ധിശൂന്യരായ തന്റെ അനുയായികളെ വികാരഭരിതരാക്കാനും ഇത് മതിയെന്ന് അയാൾ കരുതുന്നുണ്ടാകണം.

No photo description available.ഒരു മനുഷ്യന് എത്രത്തോളം അധഃപതിക്കാമോ ആ അധഃപതനത്തിന്റെ പേരാണ് ടി പി സെൻകുമാർ എന്നത്.ഈ മനുഷ്യൻ കേരളത്തിന്റെ ഡി ജി പി ആയിരുന്നു എന്ന് പറയുന്നതിലും ഭേദം നമ്മളൊക്കെ കെട്ടിത്തൂങ്ങി ചാകുന്നതാണ്.ദേവസ്വം ബോർഡിന്റെ സ്‌കൂളുകളിൽ സംസ്കൃതം ഇല്ലേ എന്നൊരു ചോദ്യം പലരും ഉയർത്തിക്കണ്ടു.

സംസ്കൃതം പഠിക്കാൻ കുട്ടികൾ ഉണ്ടെങ്കിൽ അവിടെ സംസ്കൃതം പഠിപ്പിക്കും, അതിന് അധ്യാപകരും ഉണ്ടാകും. സെക്കൻഡ് ലാംഗ്വേജ് എന്ത് വേണമെന്ന ഓപ്‌ഷൻ കുട്ടികൾക്കാണ്. അറബിക്കിനും സംസ്‌കൃതത്തിനും ഉറുദുവിനുമൊക്കെ കുട്ടികൾ ഉണ്ടെങ്കിൽ അവിടെ പഠനവും ഉണ്ടാകും. സംസ്കൃതത്തെ ഉയർത്തിക്കൊണ്ടു വരുവാൻ താത്പര്യമുള്ളവർ ചെയ്യേണ്ടത് ഓപ്‌ഷണൽ ഭാഷയായി സംസ്കൃതം എടുക്കുകയാണ്.

മറ്റൊരു കാര്യം പറയാനുള്ളത്, ദേവസ്വം ബോർഡിന്റ സ്‌കൂളുകളിൽ ശമ്പളം കൊടുക്കുന്നത് അമ്പലക്കമ്മറ്റിയല്ല, സർക്കാരാണ് എന്നുള്ളതാണ്. അപ്പോൾ സർക്കാർ നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കേണ്ടി വരും. അറബി പഠിക്കാൻ കുട്ടികൾ ഉണ്ടെങ്കിൽ അറബി പഠിപ്പിക്കേണ്ടി വരും.

ബഷീർ വള്ളിക്കുന്ന്