കിരൺദാസ് ചിഞ്ചു ആരാണ് ? അജ്നാസ് നിരപരാധിയോ ? ഊർജ്ജിതമായി അന്വേഷണം ഉണ്ടാകണം

366

Basheer Vallikkunnu

കെ സുരേന്ദ്രന്റെ മകളോടൊപ്പമുള്ള ഫോട്ടോക്ക് താഴെ വളരെ തരം താണ രൂപത്തിലുള്ള അശ്‌ളീല കമന്റ് എഴുതിയ ഒരുത്തനെതിരെ പോലീസ് നിയമനടപടിക്ക് ഒരുങ്ങുന്നു എന്ന വാർത്ത സ്വാഗതാർഹമാണ്. എത്രയും പെട്ടെന്ന് ഇമ്മാതിരി അലമ്പുകളെ പിടികൂടി അർഹിക്കുന്ന ശിക്ഷ നൽകണം..സ്‌ക്രീൻ ഷോട്ടുകൾ കൃത്യമായി ഉള്ള സ്ഥിതിക്ക് ആ കമന്റ് ഇട്ട വ്യക്തിയെ കണ്ടെത്താനും പിടിക്കാനുമൊന്നും വലിയ പ്രയാസമില്ല.

ഈ വിഷയകമായി രണ്ട് വേർഷനുള്ള പോസ്റ്റുകൾ വായിച്ചു. ഒന്ന് അജിനാസ് എന്ന് പറയുന്ന വിദേശത്തുള്ള ഒരു ടിക് ടോക് കാരനാണ് അയാളുടെ ഫേസ്ബുക് അക്കൗണ്ടിൽ നിന്ന് ഈ തെറി എഴുതിയത് എന്നാണ്. അയാളുടെ വീട്ടിലേക്കാണ് യുവമോർച്ച പ്രവർത്തകർ പ്രകടനം നടത്തിയത് എന്നും വായിച്ചു.

മറ്റൊന്ന് അജ്നാസിന്റെ പേരിലുള്ള ഒരു ഫേക്ക് അക്കൗണ്ടിൽ നിന്നാണ് ഈ തെറി വന്നത് എന്നാണ്. വ്യാപകമായി പ്രചരിച്ച ഈ തെറിയുടെ സ്ക്രീൻഷോട്ടിൽ തെറി പറഞ്ഞ ആളുടെ പ്രൊഫൈൽ ഐഡി ചിലർ ഷെയർ ചെയ്തത് കണ്ടു. kirandas.chinju എന്ന പേര് വെച്ചാണ് ആ ഐഡി ക്രിയേറ്റ് ചെയ്തിരിക്കുന്നത് എന്ന് ആ സ്ക്രീൻഷോട്ടിൽ കാണുന്നു. ടിക് ടോക് കാരനായ അജ്നാസ് അയാളുടെ പ്രൊഫൈലിൽ പറയുന്നതിന്റെ വീഡിയോയും കേട്ടു. അയാളുടെ പ്രൊഫൈൽ ഉണ്ടാക്കിയിട്ടുള്ളത് ajnasavala എന്ന യുണീക്ക് ഐഡി ഉപയോഗിച്ചാണ്, അതിൽ നിന്നും ഇങ്ങനെ ഒരു തെറി കമന്റ് പോയിട്ടില്ല എന്നാണ്. അയാളുടെ പ്രൊഫൈലിൽ ഇപ്പോഴും ടിക് ടോക് വീഡിയോകൾ വന്ന് കൊണ്ടിരിക്കുന്നുണ്ട്.

അപ്പോൾ ഈ രണ്ട് വേർഷനും നമ്മുടെ മുമ്പിലുണ്ട്. ഇനി പണി പോലീസിന്റെ കയ്യിലാണ്. ഈ തെറികമന്റ് എഴുതിയവനെ കൃത്യമായ സൈബർ അന്വേഷണം നടത്തി കണ്ടെത്തണം. അജ്നാസ് ആണെങ്കിലും കൊള്ളാം, അയാളുടെ പേരിൽ മറ്റാരെങ്കിലും ഉണ്ടാക്കിയ ഫേക്ക് ഐഡി ആണെങ്കിലും കൊള്ളാം.. എഴുതിയവനെ കണ്ടെത്തി ഉള്ളിലിടണം.. പക്ഷേ അന്വേഷണം പകുതി വഴിക്ക് വെച്ച് നിർത്തിപ്പോകരുത്. ഈ വിഷയത്തിൽ ശബ്ദമുയർത്തുന്ന എല്ലാവരോടും അത് തന്നെയാണ് പറയാനുള്ളത്. നമ്മളും പകുതിവഴിക്ക് വെച്ച് നിർത്തരുത്. ഇത്തരം വൃത്തികേടുകൾ സോഷ്യൽ മീഡിയയിൽ എഴുതുന്ന പരനാറികൾ അകത്താകുന്നത് വരെ ഈ കേസ് ഫോളോ ചെയ്ത് കൊണ്ടിരിക്കണം. (Basheer Vallikkunnu)

**

എന്നാൽ കിരൺദാസ് ചിഞ്ചുതന്റെ പേരിലുള്ള ഐഡി മറ്റാരോ ഹാക്ക് ചെയ്തെന്നു പറഞ്ഞുകൊണ്ട് ഒരു പരാതി തയ്യാറാക്കിയിട്ടുണ്ട്. പിടിക്കപ്പെടുമെന്നു തോന്നിയപ്പോൾ ഉള്ള മുൻ‌കൂർ ജാമ്യമാണോ ഇതിനുപിന്നിൽ ?.  ഇതിന്റെയൊക്കെ പിന്നിലെ നിഗൂഢതകൾ അന്വേഷിച്ചു പുറത്തുകൊണ്ടുവരണം. അജ്നാസ് ആണോ അതോ അയാളുടെ പേരിൽ ആരെങ്കിലും കളിച്ചതാണോ ..ഇത് അറിയേണ്ടതായുണ്ട്. സോഷ്യൽ മീഡിയയിൽ ഇത്രയും ഹീനമായി തെറിയും അശ്ലീലവും പറയുന്ന കാലം മുൻപ് ഉണ്ടായിട്ടില്ല. അമ്മയെന്നോ മകളെന്നോ സഹോദരിയെന്നോ ഇല്ലാതായെന്നാണ് പലവന്മാരും ഇതിൽ പൂണ്ടുവിളയാടുന്നത് . കാണാമറയത്ത് ഇരുന്നുകൊണ്ട് എന്തും ആരെയും വിളിക്കാം എന്ന ചിന്ത ഇനിയുണ്ടാകാൻ പാടില്ല. വ്യക്തിവൈരാഗ്യമുള്ളവരെ അകപ്പെടുത്താൻ ചില ക്രിമിനലുകൾ രാഷ്ട്രീയലാഭം ലക്ഷ്യമാക്കി തക്കം പാർത്തു നടക്കുന്ന സംഭവങ്ങളും ഉണ്ട്. അജിനാസ് ആണ് തെറ്റുകാരൻ എങ്കിൽ അയാൾ ശിക്ഷിക്കപ്പെടണം, നിരപരാധിയെങ്കിൽ ക്രൂശിക്കുന്നതു അവസാനിപ്പിക്കണം.

 

സ്ത്രീ ആയ ബിന്ദു അമ്മിണിയെ തെറി വിളിക്കാത ഒരു സംഘി പോലും കേരളത്തിൽ ഉണ്ടാവില്ല.സംഘകളിൽ നിന്ന് .അവർ കേൾക്കാത വൃത്തികേടുകൾ ലോക ഭാഷയിൽ ഇനി ബാക്കി കാണില്ല . കെ സുരേന്ദ്രൻ അശ്ലീലം പറയാത സിപിഎം നേതാവിന്റെ മകളോ ഭാര്യയോ കേരളത്തിൽ ഇല്ല…വീണ വിജയനും പിണറായി യുടെ ഭാര്യയും ഉദാഹരണം.. അവർക്ക്ഒന്നും കിട്ടാത്ത നീതി സുരേന്ദ്രന്റെ മകൾക്കു വേണം എന്ന് സംഘികൾ വാദിക്കുന്നതിലെ ഇരട്ടതാപ്പ് ആണ് ഈ വർഷത്തെ ഏറ്റവും വലിയ അശ്ലീലം

സൂരേന്ദ്രൻ്റെ മകളോട് എന്നല്ല സാധാരണക്കാരുടെ കുടുബത്തിലെ സ്ത്രീകളോട് ആണങ്കിൽ പോലും ഈ വക വൃത്തികെട്ട ഭാഷയിൽ പറയുവാനോ എഴുതുവാനോ അനുവദിക്കരുത്. ഇത് സുരേന്ദ്രൻ സംഘമിത്രങ്ങളോടും നിർദ്ദേശിച്ചാൽ നല്ലതായിരിക്കും . പ്രത്യേകിച്ച് സംഘ പരിവാറിന് ഇഷ്ടമല്ലാത്ത ഒരു സമുദായത്തിലെ സ്ത്രീകളെ കുറിച്ച് എത്രയോ മോശപ്പെട്ട കമൻ്റ്കൾ ഇടുന്നു അന്നൊന്നും ഇത് തെറ്റാണ് എന്ന് പറയാൻ ആരും മുന്നോട്ട് വന്നില്ല ആശയങ്ങളെ ആശയപരമായി നേരിടാം അതിന് വീട്ടില് ഇരിക്കുന്ന സ്ത്രീകളും കുട്ടികളും എന്ത് ചെയ്യാൻ

ഒരു പക്ഷെ ഇത് ചെയ്തത് അജ്നാസ് അല്ലെങ്കിൽ ഫേക്കിനെ പിടിക്കാൻ പറ്റാതെ അജ്നാസ് പ്രതി ചേർക്കപ്പെട്ടാലുള്ള അവസ്ഥ എന്താകും ? അതാണ് പറയുന്നതു സത്യസന്ധമായ അന്വേഷണം വേണം. അജ്നാസ് ആണെങ്കിൽ ശിക്ഷിക്കപ്പെടണം , ഏതെങ്കിലും സംഘിയെങ്കിൽ മനോരോഗിയാക്കി കേസിൽ നിന്നും രക്ഷപെടുത്താതിരുന്നാൽ മതി. സത്യം ജയിക്കട്ടെ.

ജനുവരി അഞ്ചാം തീയതി തന്റെ ഐ ഡി ഹാക്ക് ചെയ്യപ്പെട്ടു എന്ന് കാണിച്ച് കിരൺദാസ് എന്ന വ്യക്തി ഫറോക്ക് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയാണിത്… തുടർന്ന് നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് അയാൾ ജനുവരി 9 ന് വീണ്ടും പരാതി നൽകിയിട്ടുണ്ട് … കിരൺ ദാസിന്റെ മെയിൽ ഐ ഡി ഉപയോഗിച്ചാണ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകളെ ലൈംഗികാധിക്ഷേപം നടത്തിയ അജിനാസ് എന്ന ഐ ഡി ക്രിയേറ്റ് ചെയ്‌തിരിക്കുന്നത്‌.മൂന്നു ദിവസങ്ങൾക്ക് മുൻപാണ് അയാൾ സുരേന്ദ്രന്റെ പോസ്റ്റിൽ കമന്റ് ചെയ്‌തിരിക്കുന്നത്‌.
ആരാണയാൾ? എന്താണയാളുടെ രാഷ്ട്രീയ ലക്‌ഷ്യം? പോലീസ് കേസെടുത്ത അജിനാസ് എന്ന വ്യക്തി നിരപരാധിയാണെന്ന് പറയുന്നു അയാൾക്ക് പ്രസ്തുത ഐ ഡിയുമായി വല്ല ബന്ധവും ഉണ്ടോ? സംഘികൾ പ്രത്യേക രാഷ്ട്രീയ ലക്‌ഷ്യം വച്ച് സ്ഥിരമായി നടത്തിക്കൊണ്ടിരിക്കുന്ന ധ്രുവീകരണ പ്രവർത്തനത്തിന്റെ ഭാഗമാണോ ഇതും…? ഇതിനൊക്കെ ആധികാരിക ഉത്തരം നൽകേണ്ടത് കേരള പോലീസാണ്…യഥാർത്ഥ പ്രതിയെ കണ്ടു പിടിക്കേണ്ടത് സൈബർ പോലീസാണ് ….

No photo description available.

No photo description available.

**