ഈ ജാമ്യഹർജി വെറും നാല് ദിവസത്തിനുള്ളിലാണ് കേൾക്കുന്നത്, എന്നാൽ മറ്റുള്ളവരുടേത് വർഷങ്ങളായി പരിഗണിക്കപ്പെടാതെ കിടക്കുന്നില്ലേ

  1559

  സഞ്ജീവ് ഭട്ട്, വരവര റാവു , പ്രൊഫസർ സായി ബാബ , സുധ ഭരദ്വാജ്, ഖഫീൽ ഖാൻ, ഉമർ ഖാലിദ്, ഗൗതം നവ്‌ലാഖ, ആനന്ദ് ടെൽടുംബ്, സിദ്ധീഖ് കാപ്പൻ,സ്റ്റെൻ സ്വാമി, ഇവരുടെയെല്ലാം വ്യക്തിസ്വാതന്ത്രം കാണാൻ കാഴ്ചയില്ലാത്ത സുപ്രീം കോമഡി, അർണബ് ഗോസ്വാമി എന്ന ക്രിമിനലിന്റെ വ്യക്തിസ്വാതന്ത്ര്യം കാണാൻ കണ്ണുകൾ തുറന്നു.

  Basheer Vallikkunnu എഴുതുന്നു 

  അർണബിന് ജാമ്യം. സുപ്രിം കോടതിയിൽ നിന്ന്.രണ്ട് വർഷമായി ജാമ്യം നിഷേധിക്കപ്പെട്ട് കഴിയുകയാണ് സഞ്ജീവ് ഭട്ട്.. അയാൾക്ക് വേണ്ടി ശബ്ദിക്കാൻ ആരുമില്ല, രാഷ്ട്രീയ പാർട്ടികളില്ല, മാധ്യമങ്ങളില്ല, മനുഷ്യാവകാശ സംഘടനകളില്ല, വിളിച്ചു വരുത്തി ജാമ്യം കൊടുക്കുവാൻ ഏമാന്മാരില്ല.
  അദ്ദേഹത്തിൻറെ മകൻ ശന്തനു ഇന്നലെ എഴുതിയ ഒരു കുറിപ്പുണ്ട്, അതിൽ വേദനയോടെ ചോദിക്കുന്ന ചോദ്യം നീതിക്ക് വേണ്ടി ശബ്ദിച്ച, പീഡിതർക്ക് വേണ്ടി സത്യം വിളിച്ച് പറഞ്ഞ ഒരു പോലീസ് ഓഫീസറെ ഇവ്വിധം പീഡിപ്പിക്കുമ്പോൾ അയാൾക്ക് വേണ്ടി ശബ്ദിക്കാൻ ഇന്ത്യയിൽ ആരുമില്ലേ എന്ന്.

  നീതിക്ക് വേണ്ടി നിലകൊള്ളുന്ന മുഴുവൻ മനുഷ്യരോടുമുള്ള ചോദ്യമാണ്. ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കേണ്ട മാധ്യമങ്ങളോടുള്ള ചോദ്യമാണ്. രാഷ്ട്രീയ വിവാദങ്ങൾക്ക് പുറകേ മാസങ്ങൾ ചർച്ച നടത്തിക്കൊണ്ടിരിക്കുന്നവർ സഞ്ജീവ് ഭട്ടിന് വേണ്ടി അരമണിക്കൂറിന്റെ ഒരു സ്ലോട്ട് പോലും നീക്കിവെക്കാൻ തയ്യാറായിട്ടില്ല, ശന്തനുവിന്റെ ചോദ്യം അവരോട് കൂടിയാണ്.
  രണ്ട് വർഷം പഴക്കമുള്ള ഒരു ആത്മഹത്യാ കേസ് കുത്തിപ്പൊക്കി എന്ന് പറഞ്ഞാണ് അർണബിന് വേണ്ടി ശബ്ദിക്കുന്നവർ മനുഷ്യാവകാശത്തെക്കുറിച്ച് വാചാലരാകുന്നത്.. എന്നാൽ മുപ്പത് വർഷം പഴക്കമുള്ള ഒരു കേസ് കുത്തിപ്പൊക്കിയാണ് സഞ്ജീവ് ഭട്ടിനെ ജയിലിലടച്ചത്. 2018 സെപ്റ്റംബർ അഞ്ചിനാണ് അദ്ദേഹത്തെ പോലീസ് കൊണ്ട് പോകുന്നത്.. രണ്ട്‌ വർഷവും രണ്ട് മാസവും പിന്നിട്ടിരിക്കുന്നു.

  “ഈ ജാമ്യഹർജി വെറും നാല് ദിവസത്തിനുള്ളിലാണ് കേൾക്കുന്നത്, എന്നാൽ മറ്റുള്ളവരുടേത് വർഷങ്ങളായി പരിഗണിക്കപ്പെടാതെ കിടക്കുന്നില്ലേ” അർണബിന്റെ ജാമ്യഹർജി വാദത്തിനിടെ ഇന്ന് സുപ്രിം കോടതിയിൽ സീനിയർ അഡ്വക്കേറ്റ് അമിത് ദേശായ് കോടതിയോട് ചോദിച്ചതാണ്. കൂടുതലൊന്നും എഴുതുന്നില്ല. പക്ഷേ ഒരു കാര്യം മാത്രം പറയുന്നു.സഞ്ജീവ് ഭട്ടിന്റെ വിഷയത്തിലുള്ള ഈ നിശ്ശബ്ദത പാപമാണ്.. Silence Is Crime എന്ന് പറയാറില്ലേ.നീതിക്ക് വേണ്ടി ശബ്ദമുയർത്താത്ത ഈ മൗനം കുറ്റകരമാണ്.