നിലനിൽപിന് വേണ്ടി ഹിറ്റ്ലറുടെ ചെരുപ്പ് നക്കാൻ തീരുമാനിച്ച നാലിലൊരു ഭാഗത്തിന്റെ കേരളത്തിലെ പ്രതിനിധിയാണ് മാതൃഭൂമി

227

 

ആർ എസ് എസ് തലവൻ മോഹൻ ഭാഗവതിനെക്കൊണ്ട് മാതൃഭൂമി ഗാന്ധി സ്മരണ എഴുതിപ്പിച്ചതിൽ ഞെട്ടേണ്ട.
ഗാന്ധിയെ കൊന്നവരെക്കൊണ്ട് ഗാന്ധി സ്മരണ എഴുതിപ്പിച്ചാൽ അതിനേക്കാൾ വലിയ അസംബന്ധം വേറെയില്ല എന്ന് അറിയാത്ത ഊളകളാണ് മാതൃഭൂമിയിലുള്ളത് എന്നും കരുതേണ്ട.

ഹിറ്റ്‌ലർ കൊടികുത്തി വാഴുന്ന കാലത്ത് ഹിറ്റ്‌ലറുടെ അപദാനങ്ങൾ മാത്രം പാടിക്കൊണ്ടാണ് അന്നത്തെ പത്രങ്ങൾ ജീവിച്ചു പോയത്.. അല്ലാതുള്ളവയെല്ലാം ഹിറ്റ്‌ലർ അടച്ചു പൂട്ടി

ഹിറ്റ്‌ലർ അധികാരത്തിലെത്തുമ്പോൾ 4700 പത്രങ്ങൾ ഉണ്ടായിരുന്നു. ഒരു ബഹുകക്ഷി രാഷ്രീയ സംവിധാനം നിലനിന്നിരുന്ന ജർമ്മനിയിൽ വിവിധ രാഷ്ട്രീയ സാംസ്കാരിക ധാരകളുടെ പിന്തുണയുള്ള നിരവധി പ്രസിദ്ധീകരണങ്ങൾ ഉണ്ടായിരുന്നു.. അവ ഒന്നൊന്നായി അടച്ചു പൂട്ടി.. ഹിറ്റ്‌ലറെ പിന്തുണക്കുന്ന മാധ്യമങ്ങൾ മാത്രം നിലനിന്നു.. ജർമ്മനിയെ അന്താരാഷ്‌ട്ര തലത്തിൽ ദുർബലപ്പെടുത്തുന്ന ഒന്നും എഴുതരുത് എന്നതായിരുന്നു പത്രങ്ങളോടുള്ള കല്പന.. ഹിറ്റ്ലറെ വിമർശിച്ചാൽ അത് ജർമ്മനിയെ ദുർബലപ്പെടുത്തലാണ്.. അങ്ങിനെ എഴുതുന്നവർ രാജ്യദ്രോഹികൾ.. അതായിരുന്നു പ്രോപഗണ്ട മിനിസ്ട്രിയുടെ ലൈൻ..

4700 പ്രസിദ്ധീകരണങ്ങളിൽ 3600 എണ്ണം അടച്ചു പൂട്ടി. ഏകദേശം എഴുപത്തഞ്ച് ശതമാനം പ്രസിദ്ധീകരങ്ങൾ. അതായത് നാല് പത്രങ്ങൾ ഉണ്ടെങ്കിൽ അതിൽ മൂന്ന് പത്രങ്ങളും ഹിറ്റ്ലറുടെ മുട്ടിൽ ഇഴയാൻ വിസമ്മതിച്ചു എന്നർത്ഥം. പൂട്ടുകയാണെങ്കിൽ പൂട്ടിക്കോ, പക്ഷേ മുട്ടിലിഴയില്ല എന്നതായിരുന്നു അവരുടെ നിലപാട്.

ആ നിലപാട് ആത്യന്തിക വിജയം കണ്ടു.. ഹിറ്റ്‌ലർ അവസാനം ആത്മഹത്യ ചെയ്ത് കാലപുരിക്ക് പോയി.. പൂട്ടിയ പത്രങ്ങളിൽ പലതും തിരിച്ചു വന്നു. പൂട്ടാതെ നിന്നിരുന്നവ ഹിറ്റ്ലറോടൊപ്പം “ആത്മഹത്യ” ചെയ്തു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

നിലനിൽപിന് വേണ്ടി ഹിറ്റ്ലറുടെ ചെരുപ്പ് നക്കാൻ തീരുമാനിച്ച നാലിലൊരു ഭാഗത്തിന്റെ കേരളത്തിലെ പ്രതിനിധിയാണ് മാതൃഭൂമി..

അതിലധികം ഡെക്കറേഷനൊന്നും വേണ്ട..