വാഹനത്തിൽ കല്ലെറിഞ്ഞത് എന്തിനെന്നു സന്ദീപ് വാര്യരോട് ചോദിച്ചാൽ, നിങ്ങൾ ബാല്യത്തിൽ മാവിൽ കല്ലെറിഞ്ഞില്ലേ എന്ന് നിങ്ങളോടു അയാൾ കയർക്കും

243
Basheer Vallikkunnu
ഏഷ്യാനെറ്റിന്റെ ന്യൂസ് അവർ കാണുകയായിരുന്നു. കാശ്‌മീരിൽ ഭീകരരോടൊപ്പം പിടിക്കപ്പെട്ട പോലീസ് സൂപ്രണ്ട് ദേവീന്ദർ സിങിന്റെ ഉന്നത ബന്ധങ്ങളെപ്പറ്റി അന്വേഷിക്കണമെന്നും പുൽവാമയിലെ ഭീകരാക്രമണത്തിലും പാർലിമെന്റ് ആക്രമണത്തിലും ഇയാൾക്കുള്ള പങ്കെന്തെന്ന് കണ്ടെത്തണമെന്നും പാനലിൽ ഉണ്ടായിരുന്നവർ പറഞ്ഞപ്പോൾ ബിജെപി നേതാവ് സന്ദീപ് വാര്യർ രാജീവ് ഗാന്ധി വധത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.. അതിൽ പുനരന്വേഷണം നടത്താൻ നിങ്ങൾ തയ്യാറുണ്ടോ എന്ന്..
എജ്‌ജാതി വാട്ട് എബൗട്ടറി.
പാർലിമെൻറ് ആക്രമണക്കേസിൽ പ്രതികളെ ഡൽഹിയിലെത്തിക്കാനും താമസസൗകര്യമൊരുക്കാനും ഇതേ ഓഫീസർ സൗകര്യം ചെയ്തുകൊടുത്തതായി ആരോപണമുയർന്നിട്ടും അതിനെക്കുറിച്ച് അന്വേഷിക്കാതെ അയാൾക്ക് വിശിഷ്ട സേവനത്തിന് അവാർഡ് കൊടുത്തത് എന്ത് പ്രത്യുപകാരത്തിനാണെന്ന് ചോദിച്ചപ്പോൾ അമേരിക്കയിലും ഇറാനിലും സൈന്യത്തിൽ ചാരന്മാരുണ്ടായിട്ടുണ്ടെന്ന് മറുപടി.
ഈ പിടിക്കപ്പെട്ട പോലീസ് സൂപ്രണ്ട് ഒരു മുസ്ലിമെങ്ങാനും ആയിരുന്നെങ്കിൽ കാണാമായിരുന്നു ഇപ്പോൾ ഉരുണ്ട് കളിക്കുന്ന സന്ദീപിന്റെ നാക്കിന്റെ നീളം.. അപ്പോൾ കാണാമായിരുന്നു ഇവനെപ്പോലുള്ളവരുടെ വംശവെറിയുടെ ആഴം..ഇന്ത്യൻ സൈന്യത്തിലുള്ള മുഴുവൻ മുസ്‌ലിംകളെയും പാക്കിസ്ഥാനി ചാരന്മാരുടെ പട്ടികയിൽ പെടുത്തി കൊലച്ചിരി ചിരിക്കുമായിരുന്നു ഇവന്മാർ..
പിടിക്കപ്പെട്ട സൈനികന്റെ അടിവേര് തങ്ങളുടെ പാർട്ടി ഓഫീസിൽ എത്തുമെന്ന് ഉറപ്പായപ്പോൾ മറുപടി പറയാൻ കഴിയാതെ അമേരിക്കയിലും ഇറാനിലും ചരന്മാരുണ്ടായിട്ടുണ്ടെന്ന സമീകരണത്തിലേക്ക് എടുത്ത് ചാടുകയാണ് ഇപ്പോൾ..
എങ്ങിനെയുണ്ട് ലോജിക്ക്?..
വാദഗതികളിൽ സത്യസന്ധതയുടെ ഒരു തരിമ്പുപോലുമില്ലാത്ത ഇത്തരം വിഷങ്ങളെ ചാനൽ ഫ്ലോറുകളിൽ വിളിച്ചു വരുത്തുന്നവന്മാരെയാണ് ആദ്യം തല്ലേണ്ടത്.