ഫായെ ഡിസൂസയുമായി ശ്വേതാ ഭട്ട് സംസാരിക്കുന്നത് കേൾക്കൂ

0
756

Basheer Vallikkunnu

ഫായെ ഡിസൂസയുമായി സഞ്ജിവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട് സംസാരിക്കുന്നത് കേൾക്കൂ..

അവതാരക ചോദിക്കുന്നു: 1990 ൽ അയാൾ മരണപ്പെട്ടത് വൃക്ക തകരാറ് മൂലമാണെന്ന് മെഡിക്കൽ റിപ്പോർട്ടുകളിൽ കാണുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും അയാളുടെ ശരീരത്തിൽ യാതൊരു വിധ മർദ്ദനങ്ങളുടെയും പാടുകൾ ഇല്ല. പിന്നെ എങ്ങിനെയാണ് ഇതൊരു കസ്റ്റഡി മരണമായി മാറിയത്?

ശ്വേതയുടെ മറുപടി: കസ്റ്റഡിയിൽ നിന്ന് പോകുമ്പോൾ അയാൾക്ക് യാതൊരു പരിക്കുകളുമില്ല. ഒരു പരാതിയും ആരോടും പറഞ്ഞിട്ടില്ല. കസ്റ്റഡിയിൽ എടുക്കുമ്പോഴും പുറത്ത് വിടുമ്പോഴും വൈദ്യ പരിശോധനകൾ ഉണ്ടാകും. മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കും. രേഖകൾ ഉണ്ടാകും. ഒരു രേഖയിലും ആരോപണങ്ങളോ കുഴപ്പങ്ങളോ ഇല്ലാതെ പുറത്ത് പോയ ഒരാൾ പതിനെട്ട് ദിവസങ്ങൾക്ക് ശേഷം രോഗത്താൽ മരണപ്പെടുന്നു. മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കിയ ഡോക്ടർ നാരായണ റെഡ്ഢിയെപ്പോലും വിചാരണക്ക് വിളിച്ചില്ല.

Image result for sanjiv bhattമരണപ്പെട്ട വ്യക്തിയെ അറസ്റ്റ് ചെയ്തത് പോലും എന്റെ ഭർത്താവല്ല, സഞ്ജീവിന്റെ ആദ്യത്തെ പോസ്റ്റിങ്ങായിരുന്നു അവിടെ.. കലാപ സ്ഥലത്ത് അദ്ദേഹം എത്തുന്നതിന് മുമ്പ് തന്നെ ലോക്കൽ പോലീസ് അറസ്റ്റ് ചെയ്ത വ്യക്തികളാണ്. സഞ്ജീവിന്റെ കസ്റ്റഡിയിൽ അവർ ഒരിക്കലും ഉണ്ടായിട്ടില്ല.

നിരപരാധിയായ ഒരു ഓഫീസർക്ക് നിങ്ങൾ ജീവപര്യന്തം നൽകുമ്പോൾ അയാളുടെ കുടുംബത്തിന് കൂടിയാണ് നിങ്ങൾ ജീവപര്യന്തം നൽകുന്നത്..

നിയമം നടപ്പിലാക്കാൻ ആത്മാർത്ഥമായി ശ്രമിച്ച ഒരു ഉന്നത പോലീസർക്ക് ഇതാണ് അവസ്ഥയെങ്കിൽ ഈ രാജ്യത്ത് ഏത് പോലീസ് ഓഫീസർക്ക് നീതിയോടെ ജോലിയെടുക്കാൻ കഴിയും?..