ആവേശകരമായ ഒരു പ്രഖ്യാപനമാണ് ഇന്ന് പൃഥ്വിരാജ് നടത്തിയത്

0
250

Basheer Vallikkunnu

ആവേശകരമായ ഒരു പ്രഖ്യാപനമാണ് ഇന്ന് പൃഥ്വിരാജ് നടത്തിയത് ❤ “ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു” – പൃഥ്വിരാജ് സുകുമാരൻ.

ബ്രിട്ടീഷുകാർക്കെതിരെ ചരിത്രത്തിൽ തുല്യതയില്ലാത്ത പോരാട്ട വീര്യം കാഴ്ചവെച്ച ഇതിഹാസ പുരുഷനാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.മലപ്പുറം കോട്ടക്കുന്നിൽ വെച്ച് ബ്രിട്ടീഷുകാർ വെടിവെച്ച് കൊല്ലാൻ ഒരുങ്ങുമ്പോൾ വാരിയംകുന്നത്ത് പറഞ്ഞ ആ ഒരൊറ്റ വാചകം മതി അദ്ദേഹം ആരായിരുന്നുവെന്ന് മനസ്സിലാക്കാൻ.

“നിങ്ങൾ കണ്ണ് കെട്ടി പിറകിൽ നിന്നും വെടി വെച്ചാണല്ലോ കൊല്ലാറ്. എന്നാൽ എന്റെ കണ്ണുകൾ കെട്ടാതെ, ചങ്ങലകൾ ഒഴിവാക്കി മുന്നിൽ നിന്ന് വെടിവെക്കണം. എൻറെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകൾ വന്നു പതിക്കേണ്ടത് എൻറെ നെഞ്ചിലായിരിക്കണം. അതെനിക്ക് കാണണം, ഈ മണ്ണിൽ മുഖം ചേർത്ത് മരിക്കണം” മലബാറിന്റെ ഇതിഹാസ പുരുഷനെ അഭ്രപാളിലേക്ക് പകർത്താനുള്ള പൃഥ്വിരാജ് & ടീമിന്റെ ശ്രമത്തിന് ഒരായിരം ഭാവുകങ്ങൾ.

======

ഈ സിനിമയുടെ അന്നൗൺസ്‌മെന്റ് വന്നപ്പോഴേക്കും ചിലരൊക്കെ ഇത്രക്ക് കുരു പൊട്ടിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. സിനിമ ഓരോ കാലവും പ്രേഷകർക്കൊപ്പം മാറിയിട്ടുണ്ട്.ട്രാൻസ് സിനിമയുടെ പ്രധാന ഉദ്ദേശം കപട രീതികൾക്കെതിരെയുള്ള ആക്ഷേപമാണ് … അത് ഒരു പ്രത്യേക കാറ്റഗറിയിൽ ഉള്ളവരെ ആണ് അവതരിപ്പിക്കുന്നതെങ്കിലും, ഒരുപാട് തരം ആളുകളെ ഉദ്ദേശിച്ച് കൊണ്ട് ഉണ്ടാക്കിയ സിനിമയാണത്.. മറ്റേതെങ്കിലും പ്രമുഖ മതത്തെ ഉദ്ദേശിച്ചാണ് ആ സിനിമ നിർമിച്ചിരുന്നതെങ്കിൽ ഒരു പക്ഷെ ആ സിനിമ തിയേറ്ററിൽ വിജയം ആയേനെ… അത്ര മാത്രം വിവാദങ്ങൾ പൊട്ടി മുളച്ചേനെ.

ഹിന്ദു മതത്തിലെ കപടതയാണ് വിഷയം എങ്കിൽ, സിനിമയുടെ ഡയറക്ടറുടെയും നായകന്റെയും നായികയുടെയും ഒക്കെ മതങ്ങൾ ഈ വിവാദത്തിന്റെ ഭാഗമായേനെ.ഒരു വടക്കൻ വീരഗാഥ, യഥാർത്ഥ കഥയെ വളച്ചൊടിച്ചു അതിന്റെ ആത്മാവ് ഇല്ലാതാക്കി എന്ന് ആരും പറയുന്നത് കണ്ടിട്ടില്ല…പകരം കഥാകാരൻ മറ്റൊരു വശത്തൂടെ നോക്കുന്നതാണ് വടക്കൻ വീരഗാഥ എന്ന് മലയാളികൾ അംഗീകരിച്ചു.. കാരണം അതിന്റെ സൃഷ്ടാവ് MT. വാസുദേവൻ നായരാണ്.. മഹാനായ എഴുത്തു കാരൻ അത് എഴുതിയപ്പോൾ, ആ സൃഷ്ടിയും മഹത്വപ്പെട്ടു… പഴശ്ശിരാജയുടെ മരണവും മലയാളികൾ അംഗീകരിച്ചു… കാരണം അതിലും മഹാന്റെ കയ്യൊപ്പ് പതിഞ്ഞിരുന്നു…. ചരിത്രമല്ലാഞ്ഞിട്ടു പോലും ഇതൊക്കെ ചരിത്രസിനിമകളായി തന്നെ വാഴ്ത്തി പാടുന്നു.

സിനിമ എന്നത് എഴുത്തുകാരന്റെയും സംവിധായകന്റെയും സൃഷ്ടിയാണ്.. അതിനെ സിനിമയായി തന്നെ കാണാൻ പഠിക്കണം. ചെറുപ്പം മുതൽ നമ്മൾ പഠിച്ച ഇന്ത്യൻ ചരിത്ര പുസ്തകത്തിലെ പലതും സത്യമല്ലെന്ന് നമുക്ക് തന്നെയറിയാം… പാക്സ്തിസ്ഥാനെ ഒരു ശത്രുവായി കണ്ടാണ് ഒരു വിദ്യാർത്ഥിയും വളരുന്നത്.. ഞാനടക്കം.. ഒരു പരിചയവും ഇല്ലാത്ത അവിടുത്തെ ജനങ്ങളെ നമ്മൾ നമ്മളെ പോലുള്ള മനുഷ്യരായി കാണുന്നതിന് പകരം എന്തിനാണ് ശത്രുക്കളായി കാണുന്നത്.അധികാരികൾ ചെറുപ്പം മുതൽ അടിച്ചേൽപ്പിക്കുന്ന ചിന്തകൾ, ചുമന്നു കൊണ്ട് നടക്കുന്നതാണോ 1947 ൽ ലഭിച്ച സ്വാതന്ത്ര്യം.പറഞ്ഞ് വന്നത് എന്താണെന്ന് വച്ചാൽ സിനിമയെ ഒരു കലാ സൃഷ്ടിയായി കാണാൻ ശ്രമിക്കണം… അല്ലാതെ അതിൽ വർഗീയത കലർത്തരുത് .നമ്മുക്ക് ലഭിച്ച വിദ്യാഭ്യാസത്തിനും ബുദ്ധിക്കുമനുസരിച്ച്, ചിന്തിക്കാനും പെരുമാറാനും ശ്രമിക്കുക.