Connect with us

Featured

കേരളത്തിന്റെ തൊഴിൽ മേഖലയ്ക്ക് ലഭിക്കാൻ പോകുന്ന ഏറ്റവും തിളക്കമുള്ള മൂലധനമാണ് തിരിച്ചു വരുന്ന ഓരോ പ്രവാസിയും

ഗൾഫിൽ ജോലി ചെയ്യുന്നവരെക്കുറിച്ചും തിരിച്ചു വരാൻ പോകുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെക്കുറിച്ചുമൊക്കെയുള്ള നമ്മുടെ ധാരണകൾ തിരുത്തേണ്ട കാലമായി എന്ന് തോന്നുന്നു. ഏത് ജോലിയും എടുക്കാൻ തയ്യാറുള്ള വളരെ അദ്ധ്വാന ശീലരായ ഒരു വർക്ക് ഫോഴ്സ്സാണ് ഗൾഫിൽ ജോലി ചെയ്യുന്ന പ്രവാസികൾ

 57 total views

Published

on

Basheer Vallikkunnu

ഏഷ്യാനെറ്റിലെ ചർച്ചയിൽ ഫസൽ ഗഫൂർ പറയുന്നത് കേട്ടു, ഗൾഫിൽ നിന്ന് തിരിച്ചു വരുന്നവരൊക്കെ വൈറ്റ് കോളർ ജോലിക്കാരായിരിക്കും, നമ്മുടെ നാട്ടിലെ പണികൾക്ക് അവരെ കിട്ടാൻ പാടാണ്. അന്യസംസ്ഥാന തൊഴിലാളികളെ തന്നെ നാം തിരിച്ചു കൊണ്ട് വരേണ്ടി വരും എന്ന്.

ഗൾഫിൽ ജോലി ചെയ്യുന്നവരെക്കുറിച്ചും തിരിച്ചു വരാൻ പോകുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെക്കുറിച്ചുമൊക്കെയുള്ള നമ്മുടെ ധാരണകൾ തിരുത്തേണ്ട കാലമായി എന്ന് തോന്നുന്നു. ഏത് ജോലിയും എടുക്കാൻ തയ്യാറുള്ള വളരെ അദ്ധ്വാന ശീലരായ ഒരു വർക്ക് ഫോഴ്സ്സാണ് ഗൾഫിൽ ജോലി ചെയ്യുന്ന പ്രവാസികൾ.. 555 സിഗരറ്റ് വലിച്ച് അത്തറ് പൂശി നടക്കുന്ന ഗൾഫുകാരനെക്കുറിച്ചുള്ള പഴയ സങ്കൽപമൊക്കെ മാറ്റി വെക്കേണ്ട കാലമായി.

Gulf Arab blue-collar workforce continues to grow: UN | Saudi ...പന്ത്രണ്ടും പതിനാലും മണിക്കൂറുകൾ വിശ്രമമില്ലാതെ കഠിന ജോലി ചെയ്യുന്നവരാണ് ഗൾഫ് മേഖലയിലെ പ്രവാസികളിൽ ബഹുഭൂരിപക്ഷവും.. വൈറ്റ് കോളർ എക്സിക്യൂട്ടീവ് ജോലിക്കാരൊക്കെ വളരെ കുറഞ്ഞ ശതമാനമാണ്.. തിരിച്ചു വരുന്നവരിൽ അത്തരക്കാർ വളരെ കുറവായിരിക്കും. സാധാരണ തൊഴിലാളികളാണ് തിരിച്ചു വരാൻ പോകുന്നവരിൽ ഭൂരിപക്ഷവും.

കൃത്യമായ പരിഗണകൾ നൽകി വേണ്ടത്ര തൊഴിലവസരങ്ങൾ തിരിച്ചു വരുന്ന പ്രവാസികൾക്ക് നല്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കേണ്ട സമയമാണിത്.. ഗൾഫ് മേഖലയിലെന്നല്ല, എല്ലായിടത്തും തൊഴിൽ രംഗം വലിയ തിരിച്ചടികളെ നേരിടാൻ പോവുകയാണ്.. അന്യസംസ്ഥാന തൊഴിലാളികൾ തിരിച്ചു പോകുന്ന വാക്വം പൂർണ്ണമായല്ലെങ്കിലും ഒരളവു വരെ ഫിൽ ചെയ്യുവാൻ പല സ്ഥലങ്ങളിൽ നിന്നായി കേരളത്തിലേക്ക് തിരിച്ചു വരുന്ന തൊഴിലാളികൾക്ക് സാധിക്കും. അതിനൊരു പ്ലാൻ നമുക്കുണ്ടാകുക എന്നതാണ് പ്രധാനം. ഷോപ്പുകൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ തുടങ്ങി പലയിടങ്ങളിൽ അവർക്ക് തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ കഴിയും. സമാനമായ തൊഴിലുകൾ തന്നെയാണ് ഗൾഫിലും പലരും ചെയ്യുന്നത്.. ഗൾഫിൽ നിന്ന് വരുന്നവർ മാത്രമല്ല, അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെക്കൊണ്ടും കേരളം നിറയാൻ പോവുകയാണ്.

തിരിച്ചു വരുന്നവരിൽ ഒരു “ഗൾഫ് കോംപ്ലക്സ്” കുറച്ച് കാലം ഉണ്ടായേക്കും.. എന്നാൽ കോവിഡിന് ശേഷമുള്ള തകരുന്ന സാമ്പത്തിക അവസ്ഥയിൽ അത്തരം കോംപ്ലക്സുകൾക്ക് വലിയ ആയുസ്സുണ്ടാവില്ല. ഇപ്പോൾ വേണ്ടത് തിരിച്ചു വരുന്നവരെ പരിഗണിക്കുന്നുണ്ട് എന്ന വിശ്വാസം പകർന്ന് നൽകുക എന്നതാണ്. ആർക്കും വേണ്ടാത്ത ഒരു വിഭാഗമായി ഞങ്ങൾ മാറിയല്ലോ എന്ന സങ്കടപ്പെരുമഴയാണ് പ്രവാസികളിൽ ഇപ്പോഴുള്ളത്. അതെങ്കിലും ഇല്ലാതാക്കാനുള്ള സമീപനപരമായ മാറ്റങ്ങൾ വേണം.

ഒരു കാര്യം ഉറപ്പാണ്, ഗൾഫിൽ നിന്ന് തിരിച്ചു വരുന്നവരെ ജോലിക്ക് വെക്കുന്ന ഒരു സ്ഥാപനമുടമയും ഖേദിക്കേണ്ട അവസ്ഥ വരില്ല.. അത്ര അച്ചടക്കമുള്ള ഒരു ജോബ് കൾച്ചറും കൊണ്ടാണ് അവർ തിരിച്ചു വരുന്നത്. അനാവശ്യ അവധികൾ എടുക്കാതെ കൃത്യമായി ജോലിക്കെത്തുന്ന ഒരു സംസ്കാരവും കൊണ്ടാണ് അവരുടെ മടങ്ങി വരവ്.. വളരെ പരിമിതമായ ജീവിത സാഹചര്യങ്ങളിലും ആരോടും പരാതി പറയാതെ ജോലിയെടുക്കുന്ന ഒരു വിഭാഗമാണവർ. കേരളത്തിന്റെ തൊഴിൽ മേഖലയ്ക്ക് ലഭിക്കാൻ പോകുന്ന ഏറ്റവും തിളക്കമുള്ള മൂലധനമാണ് തിരിച്ചു വരുന്ന ഓരോ പ്രവാസിയും.

 58 total views,  1 views today

Advertisement
Advertisement
cinema5 hours ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 day ago

മൗനദാഹം (എന്റെ ആൽബം- 7)

cinema2 days ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema3 days ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema4 days ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment4 days ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Ente album5 days ago

ബാലൻ കെ .നായരുമൊത്തുള്ള നിമിഷങ്ങൾ (എൻ്റെ ആൽബം- 3)

Entertainment5 days ago

ഭീമന്റെ വഴിയും ഹനുമാന്റെ വാലും ഛായാമുഖിയും ഹിഡുംബിമാരും

Ente album6 days ago

രസികനായ കെ. രാധാകൃഷ്ണൻ (എൻ്റെ ആൽബം- 2)

Entertainment6 days ago

മനസിലെ ‘നോ മാൻസ് ലാൻഡുകൾ ‘

Ente album1 week ago

എന്നെപോലെ മറ്റൊരാൾ (എൻ്റെ ആൽബം- 1)

Entertainment1 week ago

‘തനിയെ’ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ ഷൈജു ജോൺ

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 month ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement