ബഷീർ വള്ളിക്കുന്ന്

ഈ ഫോട്ടോ ഓർക്കുന്നുണ്ടോ? അമേരിക്കൻ പ്രസിഡന്റ് ട്രമ്പിന്റെ കാർ കടന്നു പോകുമ്പോൾ അയാൾക്ക് നടുവിരൽ കാണിക്കുന്ന ജൂലി ബ്രിസ്ക് മാൻ എന്ന യുവതിയെ? . രണ്ട് വർഷം മുമ്പാണ് സംഭവം.ആ ഫോട്ടോ വൈറലായതിനെത്തുടർന്ന് അവർക്ക് ജോലി പോയി.. പക്ഷേ, ഇപ്പോൾ അവർ ഒരു തിരിച്ചു വരവ് നടത്തിയിട്ടുണ്ട്.ഒരു തിരഞ്ഞെടുപ്പിൽ ജയിച്ചു കൊണ്ട്.വിർജീനിയയിലെ ഒരു കൗണ്ടിയുടെ ജില്ലാ പ്രതിനിധിയായാണ് ഡമോക്രാറ്റിക്ക് പ്രവർത്തകയായ ജൂലി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. (Loudoun County Board of Supervisors)..

Image may contain: outdoorഇതെന്തിന് ഇവിടെ ഷെയർ ചെയ്യുന്നു എന്ന് ചോദിച്ചാൽ, ഭരിക്കുന്നവരുടെ നേർക്കെല്ലാം നടുവിരൽ ഉയർത്തണം എന്ന് പറയാനല്ല, മറിച്ച് പ്രതിഷേധത്തിന്റെ സ്വരങ്ങൾ ഉയർത്തുന്നവർക്ക് അധികാരി വർഗ്ഗത്തിൽ നിന്നും സ്ഥാപന മേധാവികളിൽ നിന്നും ചില താത്കാലിക തിരിച്ചടികൾ നേരിടുമെങ്കിലും ജനങ്ങളുടെ മനസ്സിൽ അവരുണ്ടാകും, അവർ ഉയർത്തിയ പ്രതിഷേധം ഉണ്ടാകും എന്ന് പറയാനാണ്..

most importantly,
നടുവിരൽ ഉയർത്തേണ്ട സമയത്ത് അതുയർത്തണം എന്ന് തന്നെ പറയാനാണ്.അയാൾ എത്ര വലിയ പ്രസിഡന്റ് ആയാലും പ്രധാനമന്ത്രിയായാലും ശരി, എത്ര ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നു പോയവനായാലും ശരി.

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.