ബിജെപിയ്ക്ക് ഇത് രാജ്യ തലസ്ഥാനം പിടിച്ചടക്കാനുള്ള ഒടുക്കത്തെ പോരാട്ടമാണ് , ജയിച്ചേ തീരൂ. അതിനവരെന്തും ചെയ്യും

161

Basheer Vallikkunnu 

“देश के गद्दारों को….

Desh ke gaddaron ko”

അത്യപൂർവ്വ ജനുസ്സിൽ പെട്ട ദേശാടനപ്പക്ഷി ഇന്ന് പാർലമെന്റിൽ നേരിട്ട് പ്രത്യക്ഷപ്പെട്ട് രാമക്ഷേത്രം ഉണ്ടാക്കുന്നുണ്ട്.ഷഹീൻബാഗിൽ സംഘിണി പർദ്ദയിട്ടു പോയി പാക്കിസ്ഥാൻ സിന്ദാബാദ് വിളിച്ചു വീഡിയോ എടുത്തിട്ടുണ്ട്. UP മുഖ്യമന്ത്രി പറഞ്ഞത് തോക്കുകൾ തുപ്പുന്ന ഭാഷ എല്ലാർക്കും മനസ്സിലാവുമെന്നാണ്. ജാമിയായിലും ഷഹീൻ ബാഗിലും നടന്ന വെടിവെപ്പുകളൊക്കെ മുന്നറിയിപ്പുകളാണ്.

ഇന്നേക്ക് മൂന്നാം നാൾ ശനിയാഴ്ച ഡൽഹിയിൽ അസംബ്ലി തെരഞ്ഞെടുപ്പാണ്, ചാണക തന്ത്രങ്ങളെല്ലാം പയറ്റിയിട്ടും കഴിഞ്ഞ തവണ എഴുപതിൽ വെറും മൂന്നു സീറ്റിലേക്ക് നാണം കെട്ടൊതുങ്ങിപ്പോയ ബിജെപിയ്ക്ക് ഇത് രാജ്യ തലസ്ഥാനം പിടിച്ചടക്കാനുള്ള ഒടുക്കത്തെ പോരാട്ടമാണ് , ജയിച്ചേ തീരൂ. അതിനവരെന്തും ചെയ്യും. ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കാനായി കൊടും തണുപ്പത്തു തെരുവിൽ കുത്തിയിരിയ്ക്കുന്ന അമ്മമാരെ വെടിവിച്ചിടുകയാണ് വേണ്ടതെങ്കിൽ അതും – ബിജെപി സ്ഥാനാർതഥി തിരഞ്ഞെടുപ്പ് വാഗ്ദാനമായി ഓഫർ ചെയ്തതും അതാണ്, 11-ന് പെട്ടി പൊട്ടിയ്ക്കുമ്പോൾ ബിജെപി ജയിച്ചാൽ മൂന്നാം നാൾ ഷഹീൻ ബാഗിൽ കുത്തിയിരിക്കുന്നവരെ wipe out ചെയ്യുമെന്ന് – തുടച്ചു വൃത്തിയാക്കിയിരിയ്ക്കുമെന്ന്.

അവർക്ക് വേണ്ടത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും തീയാളിക്കത്തിച്ചു പുകമറയ്ക്കുള്ളിൽ തീകായുകയാണ്, ഇന്ത്യക്കാരെ ജാതിയുടെയും മതത്തിന്റെയും പേരു പറഞ്ഞ് തമ്മിൽ തല്ലിക്കുകയാണ്.ചാനൽ ചർച്ചകളും രാഷ്ട്രീയ സമസ്യകളും വിശപ്പിനു പകരം വിഭാഗീയതയ്ക്കു ചുറ്റും കിടന്നു കറങ്ങാനായി അവരെന്തും ആയുധമാക്കും- രാമക്ഷേത്രമോ, രാജ്യ സുരക്ഷയോ, ഭീകരാക്രമണമോ,കലാപമോ പൗരത്വ നിയമമോ, എന്തും. അതു കൊണ്ടൊന്നും പോരെങ്കിൽ നാടകവും ഫോട്ടോഷോപ്പും ഫാൻസി ഡ്രസ്സും…. അതും ചീറ്റുമ്പോൾ ചനകതന്ത്ര സംഹിതയിലെ ഇരുപതാം അടവ് – അതെന്താവുമോ ആവോ . എഴുപതു വർഷം കൊണ്ടുണ്ടാക്കിയതെല്ലാം ഏഴു വർഷം കൊണ്ട് കട്ടും വിറ്റും മുടിച്ച്, ഈ രാജ്യത്തെ ജനങ്ങളെ അരിയും തുണിയും പണിയും പണവും ഇല്ലാത്തവരാക്കിയ ദേശദ്രോഹികളെ, ഈ രാജ്യത്തെ ഒറ്റിക്കൊടുത്തവരെ, ചതിയന്മാരെ , അതേ ഈ देश के गद्दारों को – #ചൂൽ എടുത്ത് അടികച്ചോടിക്കണം, സാലോം കോ. അതേയുള്ളൂ വഴി.

കോൺഗ്രസ്സുകാരോടാണ്, ഡൽഹി തെരഞ്ഞെടുപ്പിൽ അത്യന്തം അപകടകരമായ ഗെയിമാണ് ബിജെപി കളിക്കുന്നത്. ഷഹീൻ ബാഗിലും ജാമിയയിലും സമരം ചെയ്യുന്നവരെ ദേശദ്രോഹികളും ടെററിസ്റ്റുകളുമാക്കിയാണ് അവരുടെ പ്രചാരണം മുന്നോട്ട് പോകുന്നത്. പ്രധാനമന്ത്രിയും ഇന്ന് അത് തന്നെയാണ് പറഞ്ഞത്. ദേശീയ മാധ്യമങ്ങളിലെ ഇന്നത്തെ ചർച്ച ഷഹീൻ ബാഗിലെ ‘ഭീകരരാണ്’. സമരക്കാരെ വെടിവെക്കാൻ പച്ചയായി ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി ദേശസ്നേഹിയും വെടിയേറ്റ് വീണവർ ദേശദ്രോഹികളും.. ‘പറയുന്നത് കേട്ടില്ലെങ്കിൽ തോക്കിലൂടെ പറയേണ്ടി വരുമെന്ന്’ ഇന്നലെ പ്രസംഗിച്ചത് യുപി മുഖ്യമന്ത്രിയാണ്.. അവരൊക്കെ ദേശസ്നേഹികൾ.. ഭരണഘടന സംരക്ഷിക്കാൻ തെരുവിൽ കുത്തിയിരിക്കുന്ന പാവങ്ങൾ ഭീകരർ. കോൺഗ്രസ്സുകാരോടാണ് പറയാനുള്ളത്.നിങ്ങൾ ആർക്ക് വേണ്ടിയാണ് അവിടെ ഒറ്റക്ക് മത്സരിക്കുന്നത്?

കഴിഞ്ഞ തവണ ഒരൊറ്റ സീറ്റ് പോലും നിങ്ങൾക്കവിടെ കിട്ടിയിട്ടില്ല, ഇത്തവണയും ഒരു സീറ്റ് പോലും പ്രതീക്ഷിക്കുന്നില്ല. പക്ഷേ വോട്ടുകൾ പിളർത്തി ബിജെപിയെ വിജയിപ്പിക്കാൻ നിങ്ങൾക്കവിടെ സാധിക്കും.അത്യന്തം അപകടകരമായ ഈ ഘട്ടത്തിലൂടെ ഇന്ത്യ കടന്നു പോകുമ്പോൾ, ഡൽഹി ബിജെപി ക്ക് ഒരു താലത്തിലെന്ന പോലെ വെച്ച് കൊടുക്കണമോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.

അപേക്ഷയാണ്, ഡൽഹി നേതൃത്വത്തിൽ സ്വാധീനമുള്ള നിരവധി നേതാക്കൾ കേരളത്തിലുണ്ട്, അവരോടുള്ള അഭ്യർത്ഥനയാണ്.. സ്ഥാനാർത്ഥികളെ നിർത്തിയ സ്ഥിതിക്ക് ഇനി പിൻവലിക്കാൻ കഴിയില്ലെന്നറിയാം. എന്നാലും വോട്ടിങ്ങിൽ ചില നീക്കുപോക്കുകൾ നടത്താൻ കഴിയും. ഇപ്പോൾ തോൽക്കേണ്ടത് ബിജെപിയാണ്. അവരുടെ തോൽവി ഉറപ്പാക്കുക എന്നതാണ് ഇന്ന് ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും പ്രാഥമികമായ ചുമതല.ബിജെപിക്കെതിരെ ജയിക്കുന്ന ആളുടെ പാർട്ടി ഏതെന്നത് രണ്ടാമത് മാത്രം പരിഗണനക്ക് വരുന്ന ഒന്നാണ്. സംഘപരിവാറിനെതിരെ ജയസാധ്യതയുള്ള കേജരിവാളിന്റെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യൂ.. ജാമിയയിലും ഷഹീൻ ബാഗിലും തോക്കെടുത്ത ഭീകരരെ ഡൽഹി കൂടി ഏല്പിക്കാതിരിക്കൂ.