ലോകംമുഴുവൻ വൈറലായ ഈ വീഡിയോ കണ്ടിട്ട് നമ്മുടെ പ്രധാനമന്ത്രിയുമായി താരതമ്യപ്പെടുത്തരുത്, നിരാശപ്പെടും

383

Basheer Vallikkunnu

ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡന്റെ ഈ രണ്ട് മിനുട്ട് വീഡിയോ ഒന്ന് കണ്ടു നോക്കൂ,അസാധ്യ വീഡിയോ ആണ്.ലോകം മുഴുക്കെ ഇതിന്ന് വൈറലാണ്.അവരുടെ രണ്ട് വർഷത്തെ ഭരണനേട്ടങ്ങൾ എണ്ണിയെണ്ണി പറയുകയാണ്.അത് കേട്ടിട്ട് നമ്മുടെ പ്രധാനമന്ത്രിയുമായി അതിനെ ഒന്ന് താരതമ്യപ്പെടുത്തി നോക്കൂ.

Image result for jacinda ardernരണ്ട് വർഷത്തിനിടയിൽ എത്ര പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, എത്ര പുതിയ വീടുകളുണ്ടാക്കി, പരിസ്ഥിതി സംരക്ഷിക്കാൻ എന്തൊക്കെ ചെയ്തു, ആരോഗ്യ മേഖലയിൽ എന്ത് മാറ്റങ്ങൾ വരുത്തി, മിനിമം വേതന കാര്യത്തിലുണ്ടായ പുരോഗതിയെത്ര, വിദ്യാഭ്യാസ മേഖലയിൽ ചെയ്തത് എന്തൊക്കെ, തൊഴിലില്ലായ്മയുടെ പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്ക് എത്ര? സർക്കാരിന്റെ വരുമാന സുരക്ഷിതത്വ പദ്ധതികൾ എത്ര കുടുംബങ്ങൾക്ക് ഉപകാരപ്പെട്ടു, ലൈംഗിക പീഡന കേസുകളുടെ നിരക്ക് എത്ര കണ്ടു കുറച്ചു, നദികളും തടാകങ്ങളും സംരക്ഷിക്കാൻ എന്ത്‌ ചെയ്തു, സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി എവിടെയെത്തി, ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ പുതിയ കണക്കുകൾ എത്ര, തടവുകാരുടെ എണ്ണം പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വന്ന കണക്കെത്ര, ആത്മഹത്യകൾ എത്ര കുറഞ്ഞു..

അങ്ങിനെ രണ്ട് വർഷത്തെ ഭരണത്തിന്റെ ആറ്റിക്കുറുക്കിയ ഒരു പ്രോഗ്രസ്സ് റിപ്പോർട്ട്.. അതും കൃത്യമായ കണക്കുകളുടേയും സ്റ്റാറ്റിസ്റ്റിക്‌സിന്റേയും അടിസ്ഥാനത്തിൽ.വായാടി തെരുവ് പ്രസംഗമല്ല, മുതലയെ പിടിച്ച വീരേതിഹാസമല്ല, കള്ളക്കണക്കുകളല്ല, വാട്സ്ആപ്പ് ഫേക്കുകളല്ല.നാം എത്ര വലിയ ചാണകക്കുഴിയിലാണ് ഇപ്പോഴുള്ളതെന്ന് തിരിച്ചറിയാനും ഒരു ചെറിയ താരതമ്യം നടത്താനും ഈ വീഡിയോ ഉപകരിക്കും.