മഹാരാഷ്ട്ര എപ്പിസോഡിൽ മൂഞ്ചിയവരുടെ കണക്കെടുത്താൽ കുറേയെണ്ണമുണ്ട്

205

 

Basheer Vallikkunnu

മഹാരാഷ്ട്ര എപ്പിസോഡിൽ മൂഞ്ചിയവരുടെ കണക്കെടുത്താൽ കുറേയെണ്ണമുണ്ട്.

അങ്ങ് രാഷ്ട്രപതി ഭവൻ മുതൽ ഇങ്ങേ തലക്കൽ മനോരമയുടെ ഓഫീസ് വരെ എണ്ണിയാൽ കുറേയെണ്ണത്തിനെ കിട്ടും. ജനാധിപത്യത്തോടും ഈ രാജ്യത്തെ വ്യവസ്ഥിതിയോടും തരിമ്പും കടപ്പാടില്ലാത്ത കുറെ വിഷജീവികളെ.ഒരു രാത്രിയിലാണ് ഇവന്മാർ ഈ കളികളൊക്കെ കളിച്ചത് എന്നോർക്കുക.. പ്രസിഡന്റും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഗവർണറുമടക്കം ഈ രാജ്യത്തിന്റെ പരമോന്നത പദവികളിൽ ഇരിക്കുന്നവർ ഇരുട്ടിന്റെ മറവിൽ അതീവരഹസ്യമായി കളിച്ച കളികൾ..

പാതിരാത്രിയിലെ അതിനീചമായ ആ കളിക്ക് ശേഷം ഇവന്മാരെങ്ങാനും കുറെ എംഎൽഎ മാരെ ചാക്കിട്ട് പിടിച്ച്‌ ഫ്ലോറിൽ ഭൂരിപക്ഷം തെളിയിച്ചിരുന്നുവെങ്കിൽ നാളെ ഇതിലേറെ അപകടകരമായ മറ്റൊരു കളിക്ക് അവർക്ക് ഊർജ്ജം കിട്ടുമായിരുന്നു.ഒരുവേള, നാം ഉണർന്നെണീക്കുമ്പോൾ ഇന്ന് കാണുന്ന ഇന്ത്യക്ക് പകരം മറ്റൊരു ഇന്ത്യയെ കണ്ടാലും ഞെട്ടേണ്ടതില്ലാത്ത വിധം ഭീകരമായ കളികൾ കളിക്കാനുള്ള ഊർജ്ജം.

ആ കളികൾ കളിച്ച എല്ലാവർക്കും കിട്ടിയ ചെകിടടപ്പൻ അടിയാണ് ഇന്ന് മഹാരാഷ്ട്രയിൽ നാം കണ്ടത്.. ഇനി ഇത്തരമൊരു കളി കളിക്കുമ്പോൾ, അവനെത്ര വലിയ ‘ചാണ’ക്യനാണെങ്കിലും, ഇന്ന് കിട്ടിയ അടിയുടെ ചൂട് ഓർമ്മയിലുണ്ടാകും.കോൺഗ്രസ്സ്, ശിവസേന, എൻസിപി സഖ്യമെന്ന ആശയം ഒട്ടും ദഹിക്കാതെ ഉള്ളിൽ കിടക്കുമ്പോഴും ജനാധിപത്യ സംവിധാനത്തെ അധികാരമുപയോഗിച്ച് അട്ടിമറിക്കാൻ നോക്കിയ പാതിരാക്കള്ളന്മാരെ അവരുടെ ചെവിക്കുന്നിക്ക് പിടിച്ച് നിലത്തിരുത്താൻ കഴിഞ്ഞു എന്നതിന്റെ പേരിലാണ്, ആ സഖ്യത്തിനെ ഈ രാത്രിയിൽ ഞാൻ അഭിനന്ദിക്കുന്നത്.നാളത്തെ കാര്യം നാളെ പറയാം.