ഇവന്മാർക്കിതെന്താണ് പറ്റിയത്? മൊത്തം വട്ടായോ?

71

Basheer Vallikunnu..✍️

ഇവന്മാർക്കിതെന്താണ് പറ്റിയത്? മൊത്തം വട്ടായോ? ഗ്രെറ്റ തൻബർഗിന്റെ പോസ്റ്റ് ഷെയർ ചെയ്തു എന്ന് പറഞ്ഞു ഇരുപത്തിയൊന്ന് വയസ്സുള്ള ഒരു വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്തിരിക്കുന്നു. പരിസ്ഥിതി പ്രവർത്തക ദിശ രവി. ബാംഗ്ലൂരിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത് മതിയായ കോടതി രേഖകൾ ഒന്നുമില്ലാതെ ഞൊടിയിടയിൽ ഡൽഹിയിലേക്ക് കൊണ്ട് വന്നിരിക്കുന്നു, അവധിദിനത്തിൽ അടിയന്തിര സിറ്റിംഗ്.കേസ് വാദിക്കാൻ ഒരു അഭിഭാഷകനെ പോലും നൽകാതെ അഞ്ച് ദിവസത്തേക്ക് റിമാന്റ്. രാജ്യദ്രോഹക്കുറ്റം.കർഷക സമരം ഗ്രാസ്സ് റൂട്ടിലേക്ക് വ്യാപിക്കുമ്പോൾ, രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും പടർന്ന് പിടിക്കുമ്പോൾ, എന്ത് ചെയ്യണമെന്നറിയാതെ വിറളി പിടിച്ച് ഓടുകയാണ് ഭരണകൂടം. Image result for disha raviഭീകരസ്ഫോടനം നടത്തിയ ഒരു കൊടും കുറ്റവാളിയോടെന്ന പോലെയാണ് ഒരു ട്വീറ്റ് ഷെയർ ചെയ്ത പെൺകുട്ടിയോടുള്ള അധികാരപ്രയോഗം. അതുകൊണ്ട് എന്തുണ്ടായി എന്ന് ചോദിച്ചാൽ ദിശ രവിയെന്ന പരിസ്ഥിതി പ്രവർത്തകയെ ഒറ്റദിവസം കൊണ്ട് ലോകം അറിയപ്പെടുന്ന ഒരു ആക്ടിവിസ്റ്റാക്കി.. ചെറിയ കുട്ടികൾക്കും വിദ്യാർത്ഥികൾക്കുമിടയിലേക്ക് കൂടി ഫാസിസ്റ്റ് വിരുദ്ധ പ്രതിരോധത്തിന്റെ എക്കോ എത്തിക്കുന്നതിൽ ഈ അറസ്റ്റും അനുബന്ധ മനുഷ്യാവകാശ ലംഘനങ്ങളും അതിന്റേതായ പങ്ക് വഹിക്കും എന്ന കാര്യത്തിൽ സംശയമില്ല.. ഒരു ഇരുപത്തിയൊന്ന് വയസ്സുകാരിയുടെ രണ്ട് വരി ട്വീറ്റിനെപ്പോലും ഭയപ്പെട്ടോടുന്ന ഭീരുക്കൾ തന്നെയായിരിക്കും ആത്യന്തികമായി തോൽക്കുന്നത്.