‘കാവി നീതി’യുടെ കാലത്ത് വല്ലപ്പോഴും ഒരു ‘കാവ്യനീതി’യും നല്ലതാണ്

127

Basheer Vallikunnu

ഫാസിസ്റ്റ് വേട്ടനായക്ക് ഇന്നും ജാമ്യം കിട്ടിയില്ല.. ജയിലിൽ തന്നെ തുടരും.മൂന്നാം ദിവസവും ഹൈക്കോടതി വാദം കേട്ടെങ്കിലും ജാമ്യം വേണമെങ്കിൽ കീഴ്‌ക്കോടതിയെ സമീപിക്കാൻ പറയുകയാണ് ഇന്ന് ചെയ്തത്. എഫ് ഐ ആർ റദ്ദാക്കണമെന്ന അപേക്ഷയിൽ വാദം തുടരും. തുടരട്ടെ.അവൻ ജയിലിൽ തുടരുകയും ചെയ്യട്ടെ..India with Arnab എന്നൊരു ഹാഷ്ടാഗ് ക്യാമ്പയിൽ ഗോസാമിയുടെ റിപ്പബ്ലിക്ക് തുടങ്ങിയപ്പോൾ India with Mumbai Police എന്നൊരു ഹാഷ്ടാഗ് അതിനെതിരെയും വൈറലായിട്ടുണ്ട് 😀 “ധൈര്യമുണ്ടെങ്കിൽ വാ, എന്നെ അറസ്റ്റ് ചെയ്യ്, ജയിലിലടക്ക്” എന്നൊക്കെ ഡൽഹിയിലുള്ള തമ്പുരാക്കന്മാരുടെ പിൻബലത്തിൽ നിരന്തരം ടി വി സ്‌ക്രീനിൽ അലറിയിരുന്ന ഒരുത്തനെ തൂക്കിയെടുത്ത് ഉള്ളിലിട്ട മുംബൈ പോലീസിനും ഒരു ഹാഷ്ടാഗ് നല്ലതാണല്ലോ.രണ്ടാഴ്ചയെങ്കിൽ രണ്ടാഴ്‌ച അവൻ ഉള്ളിൽ കിടക്കട്ടെ.നൂറുകണക്കിന് മനുഷ്യരെ അകാരണമായി ജയിലിലടടക്കാനും രാജ്യദ്രോഹികളാക്കാനും ദിവസേന കുരച്ചു കൊണ്ടിരിക്കുന്ന ഒരുത്തന് അതൊക്കെ എന്താണെന്ന് അറിയാനും ഒന്നനുഭവിക്കാനുള്ള ഒരവസരം ഉണ്ടാകേണ്ടത് അനിവാര്യമായിരുന്നു.. ‘കാവി നീതി’യുടെ കാലത്ത് വല്ലപ്പോഴും ഒരു ‘കാവ്യനീതി’യും നല്ലതാണ്..