“പ്രിയപ്പെട്ട അച്ഛാ, ഈ ഇരുണ്ട ദിനങ്ങൾ കടന്നു പോവുക തന്നെ ചെയ്യും”

29

Basheer Vallikunnu

Father’s Day യുടെ പല ചിത്രങ്ങളും ഇന്ന് എഫ് ബി യിൽ കണ്ടിട്ടുണ്ട്. അതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം ഇതാണ്. നെഞ്ച് വിരിച്ച് തലയുയർത്തി നിൽക്കുന്ന ഒരച്ഛൻ.. ഒട്ടും തല താഴ്ത്താതെ തന്നെ മക്കളും ഭാര്യയും. സഞ്ജീവ് ഇരുമ്പഴിക്കുള്ളിലായിട്ട് പത്തൊമ്പത് മാസങ്ങൾ പിന്നിട്ടു. അതിനു ശേഷം നിരന്തരം നീതിക്ക് വേണ്ടി പൊരുതുകയാണ് ഈ കുടുംബം.. പല തവണ ശ്വേത ഭട്ട് സഞ്ജീവിന്റെ ഐഡിയിലൂടെ ലോകത്തോട് സംസാരിച്ചിട്ടുണ്ട്. അതിലൊരിക്കൽ പോലും സഞ്ജീവെടുത്ത നിലപാടുകളിൽ ഖേദിക്കുന്നു എന്നൊരു വാക്ക് പറഞ്ഞിട്ടില്ല. മറിച്ച് ആ നിലപാടുകളിൽ ഉറച്ച് നില്ക്കാനും അതിൽ നിന്ന് ഒരിഞ്ച് പിന്മാറാതിരിക്കാനും പിന്തുണ കൊടുത്തിട്ടുണ്ട്, സഞ്ജീവ് ഭട്ടിന്റെ മക്കൾ ആകാശിയും ശന്തനുവും അതെ നിലപാടുകൾ പല തവണ ആവർത്തിച്ചിട്ടുണ്ട്.. അച്ഛന്റെ സാമീപ്യം ഞങ്ങൾക്ക് നഷ്ടപ്പെടുന്നുവെങ്കിലും സത്യം തുറന്ന് പറഞ്ഞതിനാണ് അച്ഛൻ ഇരുമ്പറക്കുള്ളിൽ കഴിയുന്നത് എന്നതിനാൽ അതിൽ അഭിമാനമേയുള്ളൂ എന്ന് പറഞ്ഞിട്ടുണ്ട്. ആകാശിയും ശന്തനുവും ചേർന്ന് ഇന്നെഴുതിയെ കുറിപ്പിലും ഇങ്ങനെയൊരു വരിയുണ്ട്, “പ്രിയപ്പെട്ട അച്ഛാ, ഈ ഇരുണ്ട ദിനങ്ങൾ കടന്നു പോവുക തന്നെ ചെയ്യും.. താങ്കളുടെ ധീരതയും ത്യാഗവും സത്യസന്ധതയും ഒരിക്കലും വൃഥാവിലാവില്ല”.തീർച്ചയാണത്, അതൊരിക്കലും വൃഥാവിലാവില്ല.ഫാസിസത്തിനും ഭരണകൂട ഭീകരതക്കുമെതിരായ ഇന്ത്യൻ ജനതയുടെ ചെറുത്തു നിൽപ്പിൽ ഈ കുടുംബം എന്നും ഓർക്കപ്പെടും.. അവരുടെ പോരാട്ട വീര്യം അതിന് കൂടുതൽ കരുത്ത് പകരും.. ഈ ഇരുണ്ട നാളുകളെ ഇന്ത്യ അതിജയിക്കുന്ന ഒരു ദിനം വരിക തന്നെ ചെയ്യും.സഞ്ജീവ് ഭട്ടിനും കുടുംബത്തിനും ഈ ദിനത്തിൽ ഒരായിരം ആശംസകൾ..