Basic Instinct 2 (1992)????????????????

പോൾ വേറോവെന്റെ സംവിധാനത്തിൽ, ഷാരോൺ സ്റ്റോൺ, മൈക്കിൽ ഡഗ്ലസ് എന്നിവർ അഭിനയിച്ച ഒരു ഇറോടിക് ത്രില്ലർ ചലച്ചിത്രം ആണ് ബേസിക് ഇൻസ്റ്റിങ്റ്റ്.ഒരു റോക് സ്റ്റാറിന്റെ കൊലപാതകം അന്വേഷിക്കുന്ന ഡിറ്റക്ടീവ് കറൻ, കൊലപാതകം നടത്തി എന്ന് സംശയിക്കപ്പെടുന്ന കാതറിൻ ട്രമേൽ എന്ന അതി സുന്ദരിയായ എഴുത്തുകാരിയും ആയി പ്രണയത്തിൽ ആകുന്നതും, തുടർന്ന് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം.മികച്ചൊരു സസ്പെൻസ് ത്രില്ലറായ ചിത്രം, സുന്ദരമായ ചൂടൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ്. തികച്ചും 18+ ചലച്ചിത്രം .കാതറിൻ ട്രമേൽ എന്ന അതി സുന്ദരിയും, ബുദ്ധി മതിയും ആയ എഴുത്തുകാരി ആയി വേഷമിട്ട ഷാരോൺ സ്റ്റോണിന്റെ മാസ്മരിക സൗന്ദര്യവും, മികച്ച അഭിനയവും ആണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം . ചൂടൻ രംഗങ്ങൾ ധാരാളമുള്ള ഈ ചിത്രം ഷാരോൺ സ്റ്റോണിന്റെ career defining ചിത്രം ആയിരുന്നു. ഈ ഒറ്റ ചിത്രം , ഷാരോണിനെ 90 കളിലെ സെക്സ് സിംബലാക്കി മാറ്റി. അഭിനേതാക്കളുടെ മികച്ച പ്രകടനം, മികച്ച കഥ, മികച്ച ഛായാഗ്രഹണം എന്നിവ ഈ ചിത്രത്തെ ഒരു ക്ലാസ്സിക് ഇറോടിക് ത്രില്ലർ എന്ന വിശേഷണത്തിന് അർഹമാക്കുന്നു.

Basic Instinct 2 (2006)????????????????

1992 പുറത്തിറങ്ങിയ ലോകപ്രശസ്തമായ സിനിമ ബേസിക് ഇൻസ്റിൻ ൻ്റെ രണ്ടാം ഭാഗം. ആദ്യ സിനിമയിൽ കണ്ടപോലെ ഇവിടെയും സീരിയൽ കില്ലരെന്ന് സംശയിക്കുന്ന കാതറിൻ ട്രാമെൽ അണ് കേന്ദ്ര കഥാപാത്രം. കെവിൻ ഫ്രാങ്ക്‌ ഒരു കാറപകടത്തിൽ മരണപ്പെടുന്നു. മരിച്ചയാളുടെ രക്തപരിശോധനയിൽ കെറ്റാമൈൻ എന്ന മയക്കുമരുന്ന് കണ്ടെത്തി. അന്ന് കെവിൻ ഫ്രങ്കിന് ഒപ്പം ഉണ്ടായിരുന്ന കാതറിൻ ട്രാമെൽ എന്ന യുവതിയാണ് ഈ കൊലക്ക് പിന്നിലെന്ന് പോലീസിന് സംശയം തോന്നുന്നു. എന്നാൽ നിഗമനങ്ങളല്ലാതെ തെളിവുകൾ ഒന്നുംതന്നെ പോലീസുകാരുടെ കൈവശമില്ല. കെവിൻ ഫ്രങ്കിൻ്റെ മരണം ഒരു സാധാരണ കാർ അപകടമാണോ അതോ ഒരു കൊലപാതകമാണോ? ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഉറപ്പായും കാണുക.

Leave a Reply
You May Also Like

ഇത് ഒരു പാട്ടോർമ്മയല്ല, ഒരു പാട് പാട്ടോർമ്മകളാണ്

Shijo Manuel ഇന്ന്, ആഗസ്റ്റ് 18. സംഗീത സംവിധായകൻ ജോൺസന്റെ ചരമദിനം. ഒപ്പം അദ്ദേഹം ഈണമിട്ട്…

16 മുടക്കി 450 കോടി കൊയ്ത കാന്താര, എന്നിട്ടും ഋഷഭിന് ലഭിച്ച പ്രതിഫലം ‘പിച്ചക്കാശ്’ എന്ന് ആരാധകർ

ഹൊംബാളെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം കാന്താര വൻ ജനപ്രീതി…

റിലീസിനു ശേഷം ഞാൻ ആ ചിത്രം ഇന്നുവരെ പൂർണമായി കണ്ടിട്ടില്ല എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? സംവിധായകൻ ഭദ്രന്റെ കുറിപ്പ്

മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നായ സ്ഫടികം റിലീസ് ചെയ്തിട്ട് 27 വർഷങ്ങൾ പൂർത്തിയായ ദിവസം സംവിധായകൻ…

72 കാരിയെ അവതാറിലെ 14 കാരിയാക്കുന്ന അത്ഭുതം

Abhijith Gopakumar S അവതാർ 2 വെള്ളത്തിൻ്റെ വഴി കണ്ട് അതിലെ നായകൻ്റെ മോൾ ആയി…