ടൊവിനോയുടെയും തന്റെ ഭാര്യയുടെയും കയ്യില്‍ തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ പോന്ന വീഡിയോകളുണ്ടെന്ന് ബേസിൽ ജോസഫ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
59 SHARES
708 VIEWS

ടൊവിനോയും തന്റെ ഭാര്യയും തനിക്കിട്ടു പണിതരുന്നതിനെ കുറിച്ച് പറയുകയാണ് ബേസിൽ ജോസഫ്. ടൊവിനോ തന്നെ നിരന്തരം തേജോവധം ചെയ്യുകയാണ് എന്നും തമാശ മട്ടിൽ ബേസിൽ പറയുന്നു. തന്നെ തേജോവധം ചെയ്യാൻ തന്റെ ഭാര്യ എലിസബത്തും മിടുക്കിയാണ് എന്നാണു ബേസിൽ പറയുന്നത്.

“ടൊവിനോയും എന്റെ ഭാര്യ എലിസബത്തും ഒരുപോലെയാണ്. രണ്ട്പേരും എപ്പോഴും ക്യാമറ ഓണാക്കി വെക്കും. മിന്നല്‍ മുരളിയുടെ ലൊക്കേഷനില്‍ വെച്ച് ഞാൻ പഴം കഴിക്കുന്നതിന്റെ ഒരു വീഡിയോ ടൊവിനോ പുറത്തുവിട്ടിരുന്നു. പൂച്ചയുടെ വീഡിയോ ഒക്കെ എടുത്ത് പോസ്റ്റ് ചെയ്യതത് എലിസബത്താണ്. ലുഡോയില്‍ തോറ്റ് കഴിഞ്ഞപ്പോള്‍ അവര്‍ എന്നെ കളിയാക്കുന്ന വീഡിയോ എടുത്തിട്ടാണ് തന്റെ പിറന്നാളിന് പോസ്റ്റ് ചെയ്തത്.ആനിവേഴ്‌സറിക്ക് പൂച്ച പിടിക്കാന്‍ വരുന്ന വീഡിയോ. അങ്ങനെ കുറേ കളക്ഷനുണ്ടാക്കി വെച്ചിട്ടുണ്ട്. ലുഡോ വീഡിയോയുടെ അടിയില്‍ ഞാൻ പോയി കമന്റിട്ടു, ‘നീ തീര്‍ന്നെടീ തീര്‍ന്ന്’, എന്ന്. ‘ഓ കൂടുതല്‍ അഹങ്കരിക്കണ്ട, അടുത്ത വീഡിയോ ഇപ്പോ വരും’ എന്നാണ് അവള് പറഞ്ഞത്. സുശിന്റെ പട്ടിയുമായുള്ള ഒരു എന്‍കൗണ്ടറുണ്ട്, സൗണ്ട് ഡിസൈനര്‍ നിറ്റ്‌സന്റെ പട്ടിയുമായുള്ള ഒരു എന്‍കൗണ്ടറിന്റെ വീഡിയോ… അങ്ങനെ കുറേ ഉണ്ട് അവളുടെ കയ്യില്‍.അതുകൊണ്ട് കൂടുതല്‍ വെല്ലുവിളിക്കാന്‍ പോയാല്‍ ശരിയാകില്ല , ടൊവിനോ ആയാലും ഭാര്യയായാലും രണ്ട് പേരുടെയും കയ്യില്‍ എന്റെ കരിയര്‍ തന്നെ അവസാനിപ്പിക്കാന്‍ പോന്ന വീഡിയോകളുണ്ട് ” – ബേസിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.