“ഇതുപോലൊരു പടം സമ്മാനിച്ച നെൽസണ് വായുവിൽ നൃത്തമാടേണ്ട അവസ്ഥ വരാതിരിക്കട്ടെ”

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
56 SHARES
674 VIEWS

ബീസ്റ്റ് മൂവി – സ്പോയ്‌ലർ അലെർട്.

എഴുതിയത് : ബേസിൽ ജെയിംസ്

ജെയിംസ് ബോണ്ടിന്റെ കരിസ്മ, ക്യാപ്റ്റൻ അമേരിക്കയുടെ ശക്തി, ഫ്ലാഷിന്റെ സ്പീഡ്. ബ്ലാക്ക് പാന്തറിന്റെ അക്രോബാറ്റിസം. ഏറ്റവും പ്രധാനം, പീറ്റർ ടിംങ്കിൾ അഥവാ സ്‌പൈഡി സെൻസ്. ഇതെല്ലാം ഒത്തുചേർന്ന ഇന്ത്യാസ് മോസ്റ്റ്‌ എഫിഷ്യൻറ് ആൻഡ് ബ്രൂട്ടൽ റോ ഏജന്റ് വീരരാഘവൻ ആയി എത്തുന്ന വിജയ് എല്ലാരേം സിനിമയിൽ രക്ഷിക്കുന്നുണ്ടെങ്കിലും ഈ സിനിമയെ ബോക്സ്‌ ഓഫീസിൽ രക്ഷിക്കാൻ പോകുന്നത് പടത്തിന്റെ മികവ് ആയിരിക്കില്ല മറിച്ചു വിജയ് ഫാൻസ്‌ എന്ന ഹാർഡ്കോർ ആരാധക സംഘം ആയിരിക്കും. കാരണം അവർക്ക് മാത്രമേ ഈ സിനിമയെ രക്ഷിക്കാൻ കഴിയൂ. നെൽസൺ – വിജയ് കൂട്ടുകെട്ട് ഉയർത്തിയ ഹൈപ്പ് സധൂകരിക്കാൻ ആവാതെ പോകുന്ന ബീസ്റ്റ് എന്നാൽ മോശമല്ല. ഒരു ഓക്കേയിഷ് ഫസ്റ്റ് ഹാഫിനെ കൂടി തകർക്കുന്ന വധം സെക്കന്റ്‌ ഹാഫ് ആണ് സിനിമയുടെ നടുവൊടിക്കുന്നത്.കൂടാതെ നെൽസൺ സിനിമകൾ മികച്ചു നിന്നിരുന്ന കോമഡി ട്രാക്ക് ഇതിൽ ചീറ്റിപോയത് ഇരട്ടി പ്രഹരമായി.

കഥയിലേക്ക് വരികയാണെങ്കിൽ സ്ഥിരം രക്ഷകൻ റോൾ തന്നെ, അതിൽ എന്താണ് വ്യത്യസ്തമായി നെൽസണ് ചെയ്യാൻ കഴിയുക എന്നതായിരുന്നു ഞാൻ ഉറ്റുനോക്കിയിരുന്നത്. ലോക്കൽ രക്ഷകവേഷം അഴിച്ചു വെപ്പിച്ചു കൊണ്ട് ഇന്റർനാഷണൽ രക്ഷകൻ റോൾ ആണ് നെൽസൺ വിജയ്ക്ക് വേണ്ടി ഡിസൈൻ ചെയ്തത്. ടൈഗർ ഷാരോഫ് മാത്രം കൈവെച്ചിരുന്ന വൺ മാൻ ആർമി റോളിൽ കനത്ത വെല്ലുവിളി ഉയർത്താൻ വിജയ്ക്ക് സാധിച്ചിട്ടുണ്ട്. വിജയ് ആസ് യൂഷ്വൽ കിടിലൻ ഫൈറ്റ്, ഡാൻസ് ഡയലോഗ് എല്ലാം തന്നെ വൃത്തിക്ക് ചെയ്തിട്ടുണ്ട്. ഡാൻസിന്റെ കാര്യത്തിൽ അറബിക് കുത്ത് ദുരന്തം ആയി തോന്നി. വിജയ് സിനിമകളിലെ ഐ കാൻഡി നായിക റോൾ ഇത്തവണ പൂജ ഹെഗ്‌ഡെ നന്നായി തന്നെ ചെയ്തു. പടത്തിലെ തന്നെ ബെസ്റ്റ് വർക്ക്‌ അനിരുദിന്റെ ബിജിഎം ഉം പാട്ടുകളുമാണ്. അനിരുദ്ധ് തന്റെ പീക്ക് ഫോമിൽ നിറഞ്ഞാടുകയും കൂടെ പക്കാ വിജയ് മാസ്സ് കൂടി ചേരുന്നതാണ് പടത്തിന്റെ ലെവൽ കുറച്ചെങ്കിലും ആസ്വാദകരം ആക്കുന്നത്.

വിജയുടെ വീരരാഘവൻ എന്ന കഥാപാത്രം ലേശം ടെറർ ആണ്. AK47 ഗണ്ണിൽ നിന്ന് വരുന്ന ഒരു ബുള്ളറ്റ് ട്രാവൽ ചെയ്യുന്നത് 715 മീറ്റർ/സെക്കന്റ്‌ൽ ആണ്. ചീറിപ്പാഞ്ഞു വരുന്ന ഒരു ബുള്ളറ്റിനും അണ്ണനെ മുറിവേല്പിക്കാൻ ആകുന്നില്ല എന്നത് കൊണ്ട് തന്നെ ഇതിൽ വിജയുടെ സ്പീഡ് 716 മീറ്റർ/ സെക്കന്റ്‌ ആണെന്ന് അനുമാനിക്കേണ്ടി വരും അതോ ഹെവി ആര്മ്സ് ട്രെയിനിങ് ലഭിച്ച തീവ്രവാദികൾ എങ്ങനെ അണ്ണന്റെ ദേഹത്തു കൊള്ളിക്കാതെ വെടി വെക്കാം എന്ന ബ്രില്ലിയൻസ് കാണിച്ചത് ആണോ എന്ന് നെൽസൺ തന്നെ വിവരിക്കേണ്ടി വരും.

ക്ലൈമാക്സ്‌ അടുക്കുമ്പോൾ.ഇന്ത്യയുടെ എയർ ഫോഴ്സ് സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന ഒരു ഫൈറ്റർ ജെറ്റ് എടുത്ത് നേരെ പാകിസ്ഥാനിലെ ISIS ഭീകരന്റെ ഒളിത്താവളത്തിലേക്ക് ചെല്ലുന്ന വീര ഒരു ചെറിയ വെട്ടുകത്തി കൊണ്ട് തോക്കുധാരികളായ ഭീകരരെ വെട്ടി കൊന്നതിനു ശേഷം പൂച്ചകുട്ടിയെ തൂക്കി എടുക്കുന്നത് പോലെ തലവനെ എടുത്ത് ഫൈറ്റർ ജെറ്റിൽ ഇട്ട് ഇന്ത്യയിലേക്ക് തിരിച്ചു പോരുകയാണ്. പിറകെ വരുന്ന പാക്ക് പോർവിമാനങ്ങളെ ഇന്ത്യൻ ഫൈറ്റർ ജെറ്റുകളുടെ സഹായത്തോടെ തകർത്തതിന് ശേഷം എയറിൽ വെച്ച് തന്നെ ഒരു സല്യൂട്ട് കൊടുക്കുമ്പോൾ എഴുന്നേറ്റ് നിന്ന രോമങ്ങൾ രോമാഞ്ചനൃത്തമാടി. ഇതുപോലൊരു പടം സമ്മാനിച്ച നെൽസണ് വായുവിൽ നൃത്തമാടേണ്ട അവസ്ഥ വരാതിരിക്കട്ടെ..!!
നന്ദി നമസ്കാരം

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.