വിനീത് ശ്രീനിവാസനോട് ബേസിൽ ജോസഫ് ചോദിച്ച ചാൻസിന്റെ കഥ, പിന്നെന്തു സംഭവിച്ചു എന്ന കഥ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
14 SHARES
171 VIEWS

Naveen Tomy

യൂട്യൂബ് ഫീഡിൽ സ്ക്രോൾ ചെയ്ത് പോകെ ഒരിക്കൽ കണ്ടൊരു ബേസിൽ ജോസഫ് ഇന്റർവ്യൂ.. പതിവ് പോലെ രസികൻ ഉത്തരങ്ങളും.. കുസൃതി കലർന്ന ചിന്തകളുമൊക്കെയായി ബേസിൽ നിറഞ്ഞു നിക്കവേ ആദ്യമായി സിനിമയിലേക്ക് അദ്ദേഹം വന്ന കഥ പറയുകയുണ്ടായി.. ആദ്യമായി ഷോർട്ട് ഫിലിം ചെയ്ത് അന്നത്തെ പ്രമുഖർക്ക് അയച്ചുകൊടുത്ത അദ്ദേഹം വിനീത് ശ്രീനിവാസനോട് ഏതൊരു സിനിമ മോഹിയെയും പോലെ ചോദിച്ച ചാൻസിന്റെ കഥ.. അസിസ്റ്റന്റ് ആവാനുള്ള മോഹതിൽ ബേസിൽ ചോദിച്ച ആ ആവശ്യത്തിന് വിനീതിന്റെ മറുപടി ഉടനെ ചിത്രം ചെയ്യുന്നില്ല എന്നായിരുന്നു.. അവസരം വരുമ്പോൾ വിളിക്കാം എന്ന പതിവ് പല്ലവിയിൽ ആ സംസാരം അവസാനിച്ചപ്പോൾ അതിന്റെ തുടർച്ച ആരും കണ്ടു കാണില്ല.. എട്ട് മാസങ്ങൾക്കു ശേഷം അതെ വിനീത് ശ്രീനിവാസൻ, അതെ ബേസിലിനു ഇങ്ങോട്ട് മെസ്സേജ് അയക്കുന്നു.. അന്നത്തെ ആഗ്രഹത്തിന് മാറ്റമുണ്ടോ എന്ന് ചോദിക്കുന്നു.. അടുത്ത ചിത്രത്തിലേക്ക് ഓഫർ നൽകുന്നു..

പിനീട് നടന്നതും ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നതും ബേസിൽ എന്ന ക്രാഫ്റ്റ്മാന്റെ ചരിത്രം..ബേസിലിന്റെ തന്നെ ഭാഷയിൽ.. “ഇയാളിത് വരെ എന്നെ മറന്നില്ലേ “.. അതെ, ആ ചിന്ത തന്നെ..വിനീത് ശ്രീനിവാസൻ എന്ന മനുഷ്യനെ ഇതിലും ലളിതമായി ഡീഫൈൻ ചെയ്യാൻ കഴിയുന്ന ഒരു സംഭവം ഉണ്ടാകും എന്ന് തോന്നുന്നില്ല..വെറുതെ പറഞ്ഞു പോകുന്ന പല വാഗ്ദാനങ്ങളും പ്രതീക്ഷകളുമൊക്കെ നിറഞ്ഞു നിൽകുന്ന ഈ കാലത്തും.. തന്റെ വാക്കുകൾ മറ്റൊരാളുടെ ടാലെന്റിന് കാരണക്കാരനാക്കിയമനുഷ്യൻ..lപല വിശേഷണങ്ങൾ നൽകുമ്പോഴും.. പല ആവർത്തി പറഞ്ഞു പഴകുമ്പോഴും.. വിനീത് എന്ന മനുഷ്യനോട് തന്നെയാണ് ഇന്നും പ്രിയം..

ഒരിക്കൽ അദ്ദേഹം തന്നെ പറഞ്ഞത് പോലെ മനുഷ്യർ തന്നെയാണ് അദ്ദേഹത്തെ ഏറ്റവും എക്സൈറ്റ് ചെയ്യിക്കുന്നത്.. കേവലം ഇമോഷൻസ് എന്നതിനേക്കാൾ ഓരോ മനുഷ്യരിലേക്കും ചേർന്ന് നിൽക്കുന്ന ചില ബന്ധങ്ങൾ.. ആ ബന്ധങ്ങൾ നമ്മളിൽ ബാക്കിയാക്കുന്ന ചില ഓർമ്മകൾ.. ചില സ്വപ്നങ്ങൾ.. ചില നൊമ്പരങ്ങൾ.. മനുഷ്യ മനസിന്റെ ചിന്തകളെയും വൈകാരിക തലങ്ങളെയും അത്രമേൽ ആഴത്തിൽ അദ്ദേഹം തോടുന്നുണ്ട്.. വിനീത് ശ്രീനിവാസൻ എന്ന ഓഫ് സ്ക്രീൻ പേഴ്സണ് തന്റെ ബന്ധങ്ങളെ ചേർത്ത് നിർത്തുന്ന അതെ ലാളിത്യത്തോടെ തന്നെയാണ് അദ്ദേഹം പലപ്പോഴും തന്റെ കഥാപാത്രങ്ങൾക്കും ആ ജീവൻ നൽകുന്നത്.. നിറഞ്ഞു തെളിയിച്ച അമ്പല വിളക്കിന്റെ വെളിച്ചത്തിൽ അമ്മയോട് ചേർന്ന് ഇരിക്കുന്ന വിനോദ് ആണേലും.. ഒടുവിലെ പുഞ്ചിരി പകർത്തിയ ആ ക്യാമറ ഫ്രേയിമിൽ ചേർന്ന് നിൽക്കുന്ന ജെറിയാണേലും.. എപ്പോഴൊക്കെയോ നാം തന്നെ മറന്ന ചില ചേർത്ത് പിടുത്തങ്ങൾ വരച്ചു കാട്ടിയ അരുൺ നീലകണ്ഠനുമെല്ലാം നമ്മുടെ ചുറ്റിലുമുള്ള,നമ്മളിൽ തന്നെയുള്ള മനുഷ്യന്റെ വിഭിന്ന ഭാവങ്ങൾ തന്നെ.. ഒരുപാട് മനുഷ്യരെ ചേർത്ത് നിർത്തിയ ഹൃദയം പകർത്തിയ വിഭിന്ന ഭാവങ്ങൾ..

സൗഹൃദവും പ്രണയവും കുടുംബവും ചിരിയുമൊക്കെ വിനീതിന്റെ കഥയിലെ സുന്ദര ഭാവങ്ങൾ ആകുമ്പോൾ.. ഏറ്റവും പ്രിയപ്പെട്ട ദിവ്യക്ക് ഇന്നും നൽകുന്ന പ്രണയത്തിന്റെ വസന്തം തന്നെയാണ് അദ്ദേഹം നമ്മളിലേക്കും പകർത്തുന്നത്.. സൗഹൃദത്തിന്റെ ഇനിയുമടങ്ങാത്ത ആവേശവും തീരാത്ത കഥകളും തന്നെയാണ് അദ്ദേഹം നമ്മുക്ക് ഇപ്പോഴും നൽകുന്നത്.. ഫാമിലി മാൻ ടാഗ് നൽകുമ്പോൾ അദ്ദേഹം അനുഭവിക്കുന്ന സന്തോഷം തന്നെയാണ് ഫാമിലി ഇമോഷൻസിലൂടെ കാണുന്ന പ്രേക്ഷകരിലും ബാക്കിയാക്കുന്നത്.. സ്വപ്നം കാണാൻ ഒരായിരം മനുഷ്യരെ പ്രേരിപ്പിച്ച അതെ മനുഷ്യൻ തന്നെയാണ്.. കഥകളുടെ ലാളിത്യം കൊണ്ട് ഇന്നും അത്ഭുതപെടുത്തുന്നത്..അതെ, ക്രിഞ്ച് മീറ്ററിൽ വിനീത് ശ്രീനിവാസന്റെ ചിത്രങ്ങൾ ഓരോരുത്തർക്കും ഓരോ അനുഭവമാകും നൽകുന്നത്.. അപ്പോഴും ജീവന്റെ തുടിപ്പുള്ള ചില നിമിഷങ്ങൾ അവ നമ്മുക്ക് സമ്മാനിക്കും.. ജീവിതത്തോട് അടുത്ത ചില നിമിഷങ്ങൾ…ഒരുപക്ഷെ വിനീത് എന്ന എഴുത്തുകാരൻ ഏറ്റവും പ്രിയപെട്ടവനാകുന്ന നിമിഷങ്ങൾ..

രാത്രികൾക്ക് അതിരില്ലാത്ത സൗന്ദര്യം നൽകിയത് സ്വപ്നങ്ങളാണ്.. ആ സ്വപ്നങ്ങൾക്ക് ജീവന്റെ തുടിപ്പ് നൽകിയ മനുഷ്യർ പലരുണ്ട്. പക്ഷെ ആ സ്വപ്നം എന്നും ചേർന്നിരിക്കുന്ന മോഹമായി മാറ്റിയ മനുഷ്യൻ ഒന്നേ ഉള്ളു.. കാരണങ്ങളില്ലാതെ.. വരികളിലൂടെ വർണ്ണനകൾ ആവശ്യമില്ലാതെ.. ബന്ധങ്ങളും മനുഷ്യനും പ്രണയവും ചിരിയുമെല്ലാം പകർത്തിയ അതെ മനുഷ്യൻ.. ഏറ്റവും മികച്ചവരിൽ ഇല്ലാതെ പോകുമ്പോഴും.. ഉള്ളിലെ മോഹങ്ങൾക്ക് ഇന്നും നിറ വർണം മുഴുവനായി എകുന്ന ഒരു മനുഷ്യൻ.. വീണ്ടും കാരണമറിയാതെ.. എഴുത്തിലെ ലാളിത്യം അത്ഭുതമാക്കി തോന്നിച്ച മനുഷ്യൻ..ഒരുപാട് രാത്രികൾക്ക് നിറമേകിയ ആ മനുഷ്യൻ ഇനിയും ഒരുപാട് ഹൃദയങ്ങളെ ഉണർത്തും.. പ്രണയത്തിന്റെ ഇനിയും പെയ്തൊഴിയാത്ത വസന്തം സമ്മാനിക്കും.. സൗഹൃദത്തിന്റെ നിറമുള്ള കഥകൾക്ക് കാരണമാകും.. വൈകാരിക ഭാവങ്ങൾക്ക് ഇനിയുമൊടുങ്ങാത്ത ജീവന്റെ തുടിപ്പ് നൽകും.. മനുഷ്യ ബന്ധങ്ങൾക്ക് സ്നേഹത്തിന്റെ പുത്തൻ സൗന്ദര്യം രചിക്കും.. അതെ, വിനീത് എന്ന മനുഷ്യൻ ഉള്ളിടത്തോളം അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ നമ്മുക്ക് ചുറ്റുമുണ്ട്.. ചിലപ്പോൾ നമ്മളിലും.. അത്രയും ലളിതമാണ്.. മധുരമാണ്.. പ്രിയങ്കരമാണ്..ആ കഥകളും.. ഈ മനുഷ്യനും..
Love… Peace… Biriyani
This Man Can’t Be Defined More Simply ❤️
Idol Day 🤞🤍
Birthday Hugs 🫂

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.