സംവിധായകനെന്ന നിലയിലും നടനെന്ന നിലയിലും ഒരു പോലെ തിളങ്ങുന്ന താരമാണ് ബേസിൽ ജോസഫ്. അദ്ദേഹം സംവിധാനം ചെയ്ത ചിത്രം ‘മിന്നൽ മുരളി’ നേടിയ പ്രശസ്തിയും വിജയവും നമ്മൾ കണ്ടറിഞ്ഞതാണ്. ബേസിൽ നല്ല അഭിനയം കാഴ്ചവച്ച ‘ജാനെമൻ’ തിയേറ്ററിൽ നൂറുദിവസം പിന്നിട്ട സിനിമയാണ്. അത്ര നല്ല അഭിപ്രായമാണ് ആ ചിത്രം നേടിയെടുത്തത് . ബേസിലിന്റെ ജോയ് മോൻ എന്ന കഥാപാത്രം നർമ്മങ്ങളും നൊമ്പരങ്ങളും ആസ്വാദകരിൽ ഒരുപോലെ കോരിയിടുന്ന അഭിനയമാണ് കാഴ്ചവച്ചത്. ഇതിനു ശേഷം ബേസിൽ നായകനായി എത്തുന്ന ചിത്രമാണ് ഇത് .. ചിത്രത്തിന് പേരിട്ടിട്ടില്ല.
ഇതിലെ പ്രധാന സംഗതി ഒരു മലയാളം സിനിമയിൽ ആദ്യമായി പശു നായികയായി അഭിനയിക്കുന്നു എന്നതാണ്. കണ്ണൂർ ഇരിട്ടിയിൽ ആണ് ഈ സിനിമയുടെ ചിത്രീകരണം നടക്കുന്നത്. വിനോയ് തോമസും അനീഷ് അഞ്ജലിയും ചേർന്നാണ് രചന നിർവഹിക്കുന്നത് .ദിലീഷ് പോത്തനും ശ്യാംപുഷ്കറും ആണ് നിർമ്മാണം. ദിലീഷ് പോത്തൻ, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ജോണി ആന്റണി.. തുടങ്ങിയവരാണ് അഭിനേതാക്കൾ. ചിത്രത്തിന്റെ ടൈറ്റിൽ ഉടനെ പുറത്തുവിടും