ബേസിൽ വർഗ്ഗീസിന്റെ രസികൻ പോസ്റ്റ്. ഇത് വായിക്കുമ്പോൾ ചില സമകാലികമായ സംഭവങ്ങൾ മനസ്സിൽ വന്നാൽ ഞങ്ങൾ ഉത്തരവാദിയല്ല.

Basil Varghese

എക്സൈസിന്റെയും കുറച്ചു സാമൂഹ്യദ്രോഹികളുടെയും കുറച്ചുകാലമായുള്ള മാനസികമായും ശാരീരികമായുള്ള പീഡനത്തെതുടർന്നു പ്രസിദ്ധവാറ്റുകാരൻ തങ്കപ്പൻ ചാരായം വാറ്റ് നിർത്തുന്നു.”താൻ ആരെയും അങ്ങോട്ട് പോയി കുടിപ്പിച്ചില്ല” എല്ലാവരും തന്നെയാണ് തേടിവന്നിരുന്നത്.നിങ്ങൾ ചോദിക്കുമായിരിക്കാം ചെയ്യുന്നത് തെറ്റല്ലേയെന്ന്.നോക്കൂ സൂഹൃത്തുക്കളെ നമ്മുടെ സംസ്ഥാനത്തു എത്രകുടിയന്മാരുണ്ട് അവർക്ക് ആനുപാതികമായാണോ ഇവിടെ ബീവറേജുകൾ ഇത്രയും വലിയവിലക്ക് മദ്യം വാങ്ങാൻ കഴിയാത്ത എത്രയോ സാധാരണക്കാരുണ്ട്.

അവരാണ് എന്നെ തേടിവരുന്നത് അവർ ആരെങ്കിലും എനിക്കെതിരെ ഇത് വരെ പരാതി പറഞ്ഞിട്ടുണ്ടോ. ഞാൻ വാറ്റിയതിലൂടെ സമ്പന്നനായി എന്നാണ് പലരും പറയുന്നത്, എന്റെ വരുമാനത്തിന്റെ സ്രോതസ് അവർക്ക് അറിയണം നിയമം അങ്ങനെയാണ് പോലും ശരി എങ്കിൽ സർക്കാർ നിയമപരമായി വാറ്റാനുള്ള അധികാരം തരൂ നാളെമുതൽ ഏത് ഏജൻസിവേണമെങ്കിലും അന്വേഷിചോട്ടെ നിയമം എല്ലാർക്കും ബാധകമാണല്ലോ.ദൂരസ്ഥലങ്ങളിൽജോലിചെയ്യുന്നവർ രാത്രി ഒൻപത് മണികഴിഞ്ഞു തിരിച്ചെത്തി ബീവറേജിന്റെമുന്നിൽ കണ്ണീർവാർക്കുന്നത് എത്രയോ തവണകണ്ടിട്ടുണ്ട്. അവരുടെ ആശ്രയമാണ് ഞാൻ.ഏത് പാതിരാത്രിയിൽ വന്നാലും ആ കണ്ണുകൾ നിറയാറില്ല, ഇനി അതൊന്നും വേണ്ട എന്നെത്തേടി ആരും വരണ്ട, തങ്കപ്പൻ വ്യക്തമാക്കി.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.