ചെറിയ സ്പോയിലറുകൾ ഉണ്ട്

Basith Bin Bushra

മലയൻ കുഞ്ഞിന്റെ ഏതോ ഒരു പകുതിയ്ക്ക് എന്തോ കുഴപ്പമുണ്ടെന്ന നിരൂപണങ്ങൾക്കിടെയാണ് പടം കാണാൻ ടിക്കറ്റെടുത്തത്. സിനിമയിൽ ഈ പറഞ്ഞ പ്രശ്നം അനുഭവിച്ചില്ലെന്ന് മാത്രമല്ല, കിടിലൻ തീയറ്റർ എക്സ്പീരിയൻസ് അനുഭവിക്കാനും സാധിച്ചു‌.വളരെ പാക്ക്ഡായ തിരക്കഥ സിനിമയുടെ നട്ടെല്ലാണ്. ആദ്യ പകുതി, രണ്ടാം പകുതി എന്ന് വർഗീകരിക്കുകയാണെങ്കിൽ ആദ്യ പകുതി കുറച്ച് ലെംഗ്തി ആയിരുന്നു. പക്ഷേ, തിരക്കഥയുടെ മേന്മ കൊണ്ട് ആ പകുതി വളരെ എൻഗേജിങ് ആയി. പറയേണ്ട കാര്യങ്ങൾ കൃത്യമായി പറഞ്ഞും അതിനെക്കാൾ കൂടുതലൊന്നും പറയാതെയും തിരക്കഥ അതിഗംഭീരമായിരുന്നു. കൃത്യമായ ക്യാരക്ടർ എസ്റ്റാബ്ലിഷ്മെന്റുകൾ സിനിമയെ റിച്ചാക്കി നിർത്തി. അതുവരെ കണ്ടതല്ല, ഇനി വരാനുള്ളത് വേറെ ലെവലെന്ന് പ്രഖ്യാപിക്കുന്ന ജോ ഡ്രോപ്പിംഗ് ഇന്റർവെൽ ബ്ലോക്ക്.

ഇന്റർവെല്ലിനു ശേഷം സിനിമ സർവൈവൽ മോഡിലേക്ക് മാറുന്നു. ആദ്യ പകുതിയോളം ഹാപ്പനിങുകൾ രണ്ടാം പകുതിയിൽ ഇല്ല. അതുകൊണ്ടാവാം ആ പകുതി ചിലർക്ക് ഇഷ്ടപ്പെടാതിരുന്നത്. എന്നാൽ എന്നെ സംബന്ധിച്ച് രണ്ടാം പകുതിയും വളരെ കൃത്യമായ ചലച്ചിത്രാവിഷ്കാരമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിലെ 15 മിനിട്ടിനെപ്പറ്റി എടുത്തുപറയണം. അനിക്കുട്ടന്റെ ഓർമകളും ട്രോമയുമൊക്കെച്ചേർന്ന് അയാളുടെ റിയാലിറ്റിയെ തിരുത്തിയെഴുതുന്ന ഒരുതരം ഉന്മാദഭാവമാണ് ആ സീനുകൾക്കുണ്ടായിരുന്നത്. ഗംഭീര മേക്കിങ്. തുടർന്നങ്ങോട്ട് അനിക്കുട്ടന്റെ ക്യാരക്ടർ ഫോർമേഷനാണ് സിനിമയെ നയിക്കുന്നത്. ശ്വാസം മുട്ടുന്ന, കണ്ണടച്ചിരിക്കാൻ തോന്നുന്ന, സിനിമ തീർന്നെങ്കിലെന്നാഗ്രഹിച്ചുപോകുന്ന സമയങ്ങൾ. അത്ര ഭയാനകമായ തീയറ്റർ എക്സ്പീരിയൻസ്. ഏറെ ഭയാനകമായ ആ അനുഭവത്തിനു ശേഷമെത്തുന്ന കുളിർമയുള്ള ടെയിൽ എൻഡ് കൂടിയാകുമ്പോൾ മലയൻ കുഞ്ഞ് സിനിമാറ്റിക്കലി സംതൃപ്തി നൽകുന്നു.

കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയുടെ ചില ഷേഡുകൾ അനിക്കുട്ടനുണ്ട്. പുരുഷാധിപത്യം, ജാതീയത എന്നിങ്ങനെയുള്ള മാലിന്യങ്ങൾ ചുമന്നുനടക്കുന്നയാളാണ് അനിക്കുട്ടൻ. എന്നാൽ ഷമ്മിയെപ്പോലെ ബ്ലാക്ക് ഷേഡിൽ മാത്രമല്ല അനിക്കുട്ടൻ നിൽക്കുന്നത്. അയാൾ ഗ്രേ ഷേഡിലാണ്. എന്തുകൊണ്ട് അയാൾ അങ്ങനെയായി എന്ന് സിനിമ പറയുന്നുണ്ട്. അനിക്കുട്ടൻ ‘പുരുഷനായിട്ടും’ കരയുന്നുണ്ട്‌. പരോപകാരം ചെയ്യുന്നുണ്ട്. രണ്ടാം പകുതിയിൽ അയാളിലെ പുരുഷാധിപത്യവും ജാതീയതയും ഒലിച്ചുപോകുന്നുണ്ട്. നേരത്തെ പറഞ്ഞ, രണ്ടാം പകുതിയിലെ ആദ്യ 15 മിനിട്ടിലാണ് അയാൾ ഇങ്ങനെ നവീകരിക്കപ്പെടുന്നത്.

അസഹനീയമായ ബിജിഎം ആണ് സിനിമയുടെ രസച്ചരട് പൊട്ടിക്കുന്നത്. തീരെ സിങ്കാവാത്ത പശ്ചാത്തല സംഗീതം. മറ്റ് ടെക്നിക്കൽ മേഖലകളൊക്കെ അതിഗംഭീരം. ഷാർപ്പായ കട്ടുകൾ, ലൈവ്ലി ആയ ക്യാമറ, പെർഫക്ടായ സംവിധാനം, കളറിങ്, ലൈറ്റിങ് എന്നിങ്ങനെ എല്ലാം മികച്ചുനിന്നു. അർജു ബെന്നിന്റെ കട്ടുകൾ വളരെ കൃത്യമായിരിന്നു. വളരെ ഷാർപ്പായ മുറിയ്ക്കലുകൾ. മഹേഷ് നാരായണൻ പതിവുപോലെ ക്യാമറ കൊണ്ട് അത്ഭുതം കാണിച്ചു. പ്രത്യേകിച്ച് രണ്ടാം പകുതിൽ പ്രേക്ഷകൻ തീയറ്ററിലിരുന്ന് ശ്വാസം മുട്ടുന്നതിന്റെ ഒരു ക്രെഡിറ്റ് മഹേഷിന്റെ ഷോട്ടുകൾക്ക് അവകാശപ്പെട്ടതാണ്. ആദ്യ സിനിമയാണെങ്കിലും സജിമോൻ കലക്കി. ഇനിയും സിനിമാറ്റിക്കലി കിടിലൻ സിനിമകൾ ഈ മനുഷ്യൻ സംവിധാനം ചെയ്യും.
ഒടിടിയിൽ വരുമ്പോൾ ഈ സിനിമ രാജ്യാന്തര തലത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്. പക്ഷേ, തീയറ്റർ എക്സ്പീരിയൻസ് ഒടിടിയിൽ കിട്ടില്ല. അതുകൊണ്ട് തീയറ്ററിൽ നിന്ന് കാണാൻ ശ്രമിക്കുക.

എഡിറ്റ്: ഫഹദിന്റെ അഭിനയം പതിവുപോലെ ഒന്നും പറയാനില്ല. എന്നല്ല, അഭിനേതാക്കളെല്ലാം മനോഹരമാക്കി. പ്രത്യേകിച്ചൊരു കുറവ് പറയാനില്ല.

Leave a Reply
You May Also Like

സൂര്യയെ നായകനാക്കി സംവിധായകൻ ശിവ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 1000 വർഷം മുൻപ് നടന്ന കഥ

സംവിധായകൻ ശിവ തമിഴിന്റെ നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഇപ്പോൾ പുരോഗമിക്കുകയാണ്.…

ഷാരൂഖ് നായകനായ ‘ഡങ്കി’ യുടെ ഡ്രോപ് 4‘ ഒഫീഷ്യൽ ട്രെയ്‌ലർ വീഡിയോ പുറത്തിറങ്ങി

ഷാരൂഖ് നായകനായ ‘ഡങ്കി’ യുടെ ഡ്രോപ് 4‘ ഒഫീഷ്യൽ ട്രെയ്‌ലർ വീഡിയോ പുറത്തിറങ്ങി അനധികൃത കുടിയേറ്റത്തെ…

ശ്രീനിവാസന്റെ ഭാഷയിൽ പറഞ്ഞാൽ ‘പ്രതിഭ ധൂർത്തടിച്ചയാൾ’

Bineesh K Achuthan മലയാള സിനിമയിൽ നവഭാവുകത്വം കൊണ്ട് വരികയും ആ മാറ്റത്തോടൊപ്പം സഞ്ചരിക്കുകയും ചെയ്ത…

ഫാസിസത്തിനെതിരെ ശക്തമായ പ്രതിരോധമാണ് ‘ബിയോണ്ട് ദി ഏൻഡ്’

Rajesh shiva New wind entertainment ന്റെ ബാനറിൽ pgs Sooraj തിരക്കഥയും സംവിധാനവും നിർവഹിച്ച…