പുരുഷൻ പാലിക്കേണ്ട മതവിലക്കുകളെ ലംഘിച്ച നവീൻ സ്വീകര്യമായതു പോലെ മുസ്ലിം പെണ്ണിനെയും സ്വീകര്യമാവുമോ?

0
220

Basith Manakkadavan ന്റെ കുറിപ്പ്

നവീൻ റസാക്കിനും, ജാനകിക്കും നമ്മുടെ നിരുപാധിക പിന്തുണ നാം നൽകിക്കഴിഞ്ഞു. ഒരു ഡൗട്ട്.നവീൻ റസാക്ക് ചാർമിങ് ആണ്, അട്രാക്റ്റീവ് ആണ്, പൊളി ആറ്റിറ്റ്യുഡ് ആണ്, ഡാൻസ് ഒരു രക്ഷേമില്ല. നവീൻ ജാനകിയുമായി മത വിലക്കുകൾ ലംഘിച്ചു ആ ഡാൻസിനിടക്ക് പ്രോക്സിമിറ്റി കീപ് ചെയ്യുന്നതോ, അടുത്തിടപഴകുന്നതോ ഒന്നും നമ്മൾ മുസ്ലിം പുരുഷന്മാരെ ഒട്ടും അലോസരപ്പെടുത്തുന്നില്ല. നന്നായി ഡാൻസ് ചെയ്യുന്നവരുടെ ഒരു പ്രൊഫഷണലിസം എന്ന നിലക്ക് അതിനെയൊക്കെ നോക്കി കാണാൻ നമുക്കാവുന്നു.

ഇന്നത്തെ ആ ആരോപണത്തോട് കൂടി നവീൻ ലവ്‌ ജിഹാദ് വിലിഫിക്കേഷന് എതിര് നിൽക്കുന്ന, അതിനെ ഹെഡ് ഓൺ നേരിടുന്ന കേരളത്തിലെ മുസ്ലിം യുവാക്കളുടെ ഐക്കണാണ്. We are getting proposed by girls outside our religion because we are good looking, alluring, endearing, like Naveen, എന്ന പോയന്റിലേക്ക് നമ്മൾ നമ്മളെ കൊണ്ടു വച്ച് കുളിരു കൊണ്ടോണ്ടിരിക്കയാണ്.
ഒരു മുസ്ലിം പെൺകുട്ടിക് ഇങ്ങനെ പൊളിച്ചു ഡാൻസ് ചെയ്തു നമ്മുടെ കൂടി ഇഷ്ട്ടം പിടിച്ചു പറ്റാനാവുമോ? ഈ ഡാൻസിലൂടെ പുരുഷൻ പാലിക്കേണ്ട ഹിജാബിനെ സംബന്ധിച്ച മതവിലക്കുകളെ ലംഘിച്ച നവീൻ റസാക് നമുക്ക് സ്വീകര്യമായതു പോലെ അവളെ നമുക്ക് സ്വീകര്യമാവുമോ? അപ്പോൾ ഇവിടെ കണ്ടതു പോലെ ഡാൻസ് ഒക്കെ ഒരു സോഫ്റ്റ്‌ പവർ ആവുന്നത് മുസ്ലിം പുരുഷന് മാത്രമാണോ?

ഇത്തരം സോഫ്റ്റ്‌ പവേഴ്സ് എടുത്തു കൈകാര്യം ചെയ്യുമ്പോൾ വരുന്ന മത-വിലക്കുകളിലെ അപഭ്രംഷങ്ങൾ ഒരു ഗ്രേറ്റർ കോസ് മുൻനിർത്തി ആഘോഷമാക്കുന്നിടത്ത് മുസ്ലിം പുരുഷന് മാത്രമേ ഒഴിവു കഴിവുകൾ നൽകുന്നുള്ളോ? നമ്മൾ നമ്മളറിയാതെ ലിബറൽ ആവുന്നത് മുസ്ലിം പുരുഷന്റെ കാര്യത്തിൽ മാത്രമാണോ? (മാഹീലെ പെൺകുട്ട്യോളെ കണ്ട്ക്കാ എന്നു കുറച്ചു ഹിജാബി പെൺകുട്ടികൾ ക്യാമറയിൽ നോക്കി അനങ്ങി പാടിയത് പോലും നമുക്ക് ദഹിച്ചിരുന്നില്ലെന്നാണോർമ്മ 🙄)