കോവിഡ് ടെസ്റ്റിലെ കള്ളക്കളികൾ, ഒരു ലാബുടമയുടെ കുറിപ്പ്

141

ഡോ: ശശിധരൻ പറഞ്ഞ പോലെ, രോഗലക്ഷണങ്ങൾ ഉള്ളവരെ മാത്രം ടെസ്റ്റ് ചെയ്യുകയാണ് വേണ്ടത്. ആൾക്കാരെ മൊത്തം പിടിച്ച് ടെസ്റ്റ് ചെയ്ത് ഒരു രോഗലക്ഷണവുമില്ലാത്തവരെ പോസിറ്റീവായി പ്രഖ്യാപിച്ച് നാടു മുഴുവൻ അടച്ചിടേണ്ടതുണ്ടോ എന്ന് ഇനിയെങ്കിലും ആലോചിയ്ക്കണം. അടച്ച് ടെസ്റ്റ് ചെയ്ത് വേസ്റ്റാക്കുന്ന കാശിന് പോഷകാഹാരങ്ങൾ വിതരണം ചെയ്താൽ രോഗ പ്രതിരോധശേഷി വർധിയ്ക്കും. മുംബൈയിൽ ചിലയിടങ്ങളിൽ ആശുപത്രിക്കാരുമായി ചേർന്ന് തട്ടിപ്പ് തുടർന്നിരുന്നു .പിന്നീട് സർക്കാർ ചെറിയ ആശുപത്രികളിലൊക്കെ കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നത് തടഞ്ഞു. ഒരു ലാബുടമയുടെ കുറിപ്പ് വായിക്കൂ …


* ഞാനൊരു ലാബ് ഉടമയാണ്.
ഇന്ന് എന്റെ ലാബിൽ പരിശോധനയ്ക്കായി 10 സാമ്പിളുകൾ ലഭിച്ചു. എല്ലാം നെഗറ്റീവ് ആയിരുന്നു. ഞാൻ എല്ലാം നെഗറ്റീവ് ആണെന്ന് പ്രഖ്യാപിക്കുകയാണെങ്കിൽ, ഈ 10 സാമ്പിളുകൾ എനിക്ക് നാളെ കൂടുതൽ വരുമാനം നൽകില്ല. അതു കൊണ്ട് ഇതിൽ 4 എണ്ണം പോസിറ്റീവ് ആണെന്ന് ഞാൻ പ്രഖ്യാപിച്ചു, അടുത്ത ദിവസം, ആ 4 ആളുകളുടെ ബന്ധുക്കൾ / സുഹൃത്തുക്കൾ (അവരുമായി സമ്പർക്കം പുലർത്തുന്നവർ) പരിശോധനയ്ക്കായി എത്തിയിരുന്നു. എനിക്ക് 40 സാമ്പിളുകൾ ലഭിച്ചു.
40 സാമ്പിളുകളിൽ നിന്ന് 12 സാമ്പിളുകൾ പോസിറ്റീവ് ആയി ഞാൻ പ്രഖ്യാപിച്ചു *.
അടുത്ത ദിവസം എനിക്ക് സുഹൃത്തുക്കളുടെ / ബന്ധുക്കളുടെ 120 സാമ്പിളുകൾ ലഭിച്ചു.
ഇപ്പോൾ പറയൂ, എന്നെ സമ്പന്നനാക്കുന്നത് തടയാൻ ആർക്കെങ്കിലും കഴിയുമോ? ഈ ബിസിനസ്സ് ഗെയിം കൊള്ളാമല്ലേ.
ഇതിൽ നിന്ന് നിങ്ങൾക്ക് എന്തെങ്കിലും മനസ്സിലായോ?
NB : 60-40% ടെസ്റ്റുകൾ തെറ്റാകാൻ സാധ്യതയുണ്ട് എന്നൊരു വാർത്ത കണ്ടിരുന്നു.