fbpx
Connect with us

ബസ്മ – കഥ

ഫിംഗര്‍പ്രിന്റിന് പ്രത്യേക കേന്ദ്രങ്ങള്‍ക്ക് പുറമേ വലിയ കണ്ടയ്നറുകളില്‍ എല്ലാവിധ സജ്ജീകരണങ്ങളുമായി മൊബൈല്‍ കേന്ദ്രങ്ങളും ഉണ്ട് പലയിടങ്ങളിലും.എന്നിട്ടും തിരക്കിനുകുറവൊന്നും ഇല്ല. വെക്കഷന്‍ അടുത്ത് വരുന്നു. അതിനുമുമ്പ് കാര്യം സാധിച്ചില്ലെങ്കില്‍ ആകെ കുഴയും.

 98 total views

Published

on

long-queue

വിദേശരാജ്യക്കാര്‍ക്ക് ഫിംഗര്‍പ്രിന്റും കണ്ണടയാളവും നിര്‍ബന്ധമാക്കിയ സമയം. ഇഖാമ (താമസ രേഖ ) പുതുക്കല്‍, റീഎന്ട്രി തുടങ്ങിയകാര്യങ്ങള്‍ക്ക് ഇത് രണ്ടും അനിവാര്യമാണെന്ന ഗവണ്‍മെന്റ് ഉത്തരവ് വന്നിട്ട് അധികകാലമായിട്ടില്ല.നിയമം പ്രാബല്യത്തില്‍ വന്നത് മുതല്‍ സ്വാഭാവികമായും ഇതിന്  തിക്കുംതിരക്കും തിടുക്കവും വര്‍ധിച്ചു. നാട്ടില്‍പോകേണ്ട ഏതെങ്കിലും  സന്നിഗ്ധഘട്ടം വന്നാല്‍ കുടുങ്ങിയത് തന്നെ! അത്കൊണ്ട് എത്രയും പെട്ടെന്ന് സംഗതി നടത്തണമെന്ന ചിന്തയായിരുന്നു. രാവിലെ പോയി ക്യൂ നിന്നാല്‍  ഒരപക്ഷെ വൈകുന്നേരത്തോടെയേ തിരിച്ചെത്താന്‍ പറ്റൂ എന്ന് പല അനുഭവസ്ഥരും പറഞ്ഞു . ചിലരോട് പിറ്റേ ദിവസം വരാന്‍പോലും പറയുന്നുമുണ്ട്.

ഫിംഗര്‍പ്രിന്റിന് പ്രത്യേക കേന്ദ്രങ്ങള്‍ക്ക് പുറമേ വലിയ കണ്ടയ്നറുകളില്‍ എല്ലാവിധ സജ്ജീകരണങ്ങളുമായി മൊബൈല്‍ കേന്ദ്രങ്ങളും ഉണ്ട് പലയിടങ്ങളിലും.എന്നിട്ടും തിരക്കിനുകുറവൊന്നും ഇല്ല. വെക്കഷന്‍ അടുത്ത് വരുന്നു. അതിനുമുമ്പ് കാര്യം സാധിച്ചില്ലെങ്കില്‍ ആകെ കുഴയും. ക്യൂനില്‍ക്കുന്നതും കാത്തിരിക്കുന്നതും ഹരമുള്ള കാലമുണ്ടായിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ്ഗോപിയും കാവ്യാമാധവനും മീരാജാസ്മിനും ഒക്കെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ ‘ക്യൂ’വിലല്ല ‘വൈ’യിലും ‘സെഡ് ‘ ലുംവരെ നില്‍ക്കും മണിക്കൂറുകളോളം . ഇക്കാര്യത്തില്‍ പടുകിളവനും തനി ഇളവനും ‘സവസവ’യാണ് .. പക്ഷെ, ആ ക്യൂ അല്ലല്ലോ ഈ ക്യൂ.

നല്ല ചൂടുള്ള കാലമാണ്. എ.സിയില്‍ ഇരുന്നിട്ട് തന്നെ ചൂട് സഹിക്കാന്‍ പ്രയാസം. പിന്നെ പുറത്തെ കാര്യം പറയണോ? പ്രത്യേകിച്ച് നട്ടുച്ച നേരത്തൊക്കെ  ചൂട് കഠിനകഠോരമായിരിക്കും. സൂര്യനും മനുഷ്യനുമിടയില്‍ തിരശ്ശീലയില്ലാത്ത ആത്മബന്ധത്തിന്റെ രതിമൂര്‍ച്ചയാവും അന്നേരങ്ങളില്‍ നടക്കുക. (ആടുജീവിതക്കാരും നജീബുമാരും പൊറുക്കുക. ഞങ്ങള്‍ക്ക് ഞങ്ങളുടെ സുഖവും അസൌകര്യങ്ങളും അല്ലെ അറിയൂ..!!)

ഫിംഗര്‍പ്രിന്റ്‌ എടുക്കാന്‍പോകാന്‍ പറ്റിയ ഒരവസരവും കാത്തിരുന്നു. അവസരം നമ്മെതേടി വരില്ലെന്നും ടിയാനെ നാം അങ്ങോട്ട്‌ തേടിചെല്ലണമെന്നും മറ്റുമായിരുന്നു മനസ്സിലാക്കി വെച്ചിരുന്നത്. എന്നാല്‍ ആ ധാരണ തകിടം മറിച്ചു കൊണ്ട് പറ്റിയ  ഒരു അവസരം ഇങ്ങോട്ട് തേടി വന്നു.. !

Advertisementഒരു നല്ല തിങ്കളാഴ്ച ദിവസം. ഏകദേശം രാവിലെ പത്തു മണി ആയിക്കാണും. ഞങ്ങളുടെ ചീഫ് അക്കൌണ്ടന്‍റും സുഡാന്‍കാരനും കലാഭവന്‍ മണിയുടെ ചര്‍മ്മസൌന്ദര്യവും വി.ആര്‍ കൃഷ്ണയ്യരുടെ മുഖ ച്ഛായയുമുള്ള ത്വലബ് അബ്ബാസ് എങ്ങോട്ടോ പോകാനൊരുങ്ങുന്നു. ഓഫീസിലെ ഏറ്റവും മാന്യനും എല്ലാവരോടും ഹൃദ്യമായി ഇടപെടുന്നയാളുമായ അദ്ദേഹത്തോട് വല്ലാത്ത ഒരു അടുപ്പം കാത്തുസൂക്ഷിച്ചു പോന്നിരുന്നു. അദ്ദേഹം ചിരിച്ചേ സംസാരിക്കൂ. ഒരു ജാടയുമില്ലാത്ത  പച്ച മനുഷ്യന്‍. ഓഫീസിലെ ഓള്‍ഡസ്റ്റ് ജന്റില്‍മാന്‍.

പുറത്തു പോകാനുള്ള ഒരുക്കം കണ്ടു വെറുതെ അദ്ദേഹത്തോട്  ചോദിച്ചു:

‘യാ അബൂ അബ്ദുല്‍ അസീസ്‌ ഫൈന്‍ റൂഹ് ഇന്‍ത..?
( അബ്ദുല്‍ അസീസിന്റെ പിതാവേ,  നിങ്ങള്‍ എവിടെ പോകുന്നു? )
മക്കളുടെ പേര് ചേര്‍ത്ത് അഭിസംബോധന ചെയ്യുന്നത് ഇവര്‍ക്ക് വലിയ ഇഷ്ടമുള്ള കാര്യമാണ്!
‘അന റൂഹ് ലില്‍  ബസ്മ .. തബ്ഗ ഇന്‍ത തആല്‍ മഅ നാ ‘
( വിരലടയാളം എടുക്കാന്‍ പോകുന്നു . താത്പര്യമുണ്ടെങ്കില്‍ നിനക്കും വരാം ..)

രോഗി ഇച്ഛച്ചതും വൈദ്യന്‍ കല്പിച്ചതും ‘മില്‍മ ‘ എന്ന് പറഞ്ഞ പോലെ ഇത് തന്നെ തക്കമെന്നു കരുതി ഒന്ന് സജീവമായി. കിട്ടിയാല്‍ ഒരു തെങ്ങ് പോയാല്‍ ഒരു പൊങ്ങ് എന്ന നമ്മുടെ പഴകിട്ടും പുളിച്ചു പോകാത്ത പഴഞ്ചൊല്ലിന്റെ മരിക്കാത്ത ഓര്‍മ്മയ്ക്ക്‌ മുമ്പില്‍ ഒരു ‘ഹായ്‌ ‘ പറഞ്ഞു കൊണ്ട് ത്വലബിനോടൊപ്പം  പോകാനുറച്ചു.

ടാക്സിക്കൂലി, യാത്രാദുരിതം, സമയനഷ്ടം, വഴിതെറ്റല്‍ എന്നിങ്ങനെ മൂന്നു നാല് ഗുണങ്ങളുണ്ട് ഈ പോക്കിന്. ഞാനും ഒരു മലയാളി ആയതുകൊണ്ടും എന്തിലും ഏതിലും എന്തുണ്ട് ലാഭം എന്ന് ചിന്തിക്കുന്ന നല്ല തങ്കപ്പെട്ട സ്വഭാവം എനിക്കും ഉള്ളത് കൊണ്ടും ഇത് തന്നെ തക്കം എന്ന് തീരുമാനിച്ചുറച്ചു ..

Advertisementചുളുവില്‍ പോയി പോയവണ്ടിയില്‍ തന്നെ ചൂളമടിച്ചു കറങ്ങിത്തിരിഞ്ഞു ചോലക്കിളിയായി തിരിച്ചു പോരാം. എല്ലാം കൂടെ കൂട്ടിക്കിഴിച്ചു ഹരിച്ചു ഗുണിച്ചു നോക്കിയപ്പോള്‍ എല്ലാം കൊണ്ടും ഉഷാര്‍ തന്നെ! തിരക്കൊഴിയാന്‍ കാത്തിരുന്നാല്‍ ഒരു പക്ഷെ വെക്കേഷന്‍ നീളും. അത് നീണ്ടാല്‍ പല പദ്ധതിയും പൊളിയും . വാങ്ങിവെച്ച നിഡോ കട്ടപിടിക്കും; കൊണ്ഫ്ലെക്സ് തണുക്കും .. ഉടനെ മറുപടി കൊടുത്തു. ‘ത്വയ്യിബ്, അന ഈജി മഅക്..’ (ശരി ഞാനും വരുന്നു താങ്കള്‍ക്കൊപ്പം.. )

അപ്പോഴാണ്‌ അസിസ്റ്റന്റ് അക്കൌണ്ടന്റും പാക്കിസ്ഥാനിയും  തടിയന്റവിട നസീറിന്റെ ഫേസ് കട്ടുള്ളവനുമായ മസ്ഹര്‍ ഖാനും വരുന്നുണ്ടെന്ന് അറിയുന്നത്. ഇന്ത്യന്‍ പൂമ്പൊടിയേറ്റു കിടക്കും  പാക്കിസ്ഥാനിക്കും ഉണ്ടാവുമല്ലോ ഒരു സൌരഭ്യവും സൌന്ദര്യവും ഒക്കെ! കാര്യം കിട്ടുന്ന എന്തിലും ഇന്ത്യാ  പാക്കിസ്ഥാനീ ഭായീഭായിമാരും ബഹുത്ബഡാ ദോസ്തുക്കളും ആണല്ലോ. തീവ്രവാദത്തിന്റെ കാര്യത്തിലും പാരവെപ്പിന്റെ മുഹൂര്‍ത്തങ്ങളിലും ആണല്ലോ ദുശ്മനും കശ്മലനും പച്ചയും ഒണക്കയും ഒക്കെയുള്ളൂ ..

അവരോടൊപ്പം  ഇറങ്ങി. എപ്പോള്‍ തിരിച്ചു പോരാന്‍ കഴിയും എന്നതിന് ഒരു നിശ്ചയവും ഇല്ല.. അല്ലെങ്കിലും എന്തിനാണ് ഒരു നിശ്ചയം ഉള്ളത്? കല്യാണത്തിനല്ലാതെ ..!

കാര്‍  ലക്‌ഷ്യം വെച്ച് ഒഴുകി.ഏതാണ്ട് ഒരു അര മുക്കാല്‍ മണിക്കൂറിനുള്ളില്‍ സ്ഥലത്തെത്തി.കാറില്‍ നിന്നിറങ്ങി നോക്കുമ്പോള്‍ അതി ഭീകരമായ ക്യൂ ആണ് കാണുന്നത്.ക്യൂ എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റെ പിറകില്‍ കാണുന്ന ആ വളഞ്ഞ വാല് കപീഷിന്റെ വാല് പോലെ വളഞ്ഞു പുളഞ്ഞു നീണ്ടു നീണ്ടു പോകുന്നു .. അറ്റം കാണാനാവാതെ.

Advertisementനഗ്നമായ സൂര്യതാണ്ഡവത്തിന് ഇരകളായി മഹ്ശറയിലെന്ന പോലെ രണ്ടു വരികളിലായി ഒരു പാട് പേര്‍ കാത്തു നില്‍ക്കുന്നു. അതിനും പുറമേ അകത്തു കൌണ്ടറിനു മുമ്പില്‍ ഒരു  നെടു നീളന്‍ ലൈന്‍ വേറെയും. ഇവരില്‍ പകുതിയിലേറെ പേര്‍ക്ക് ഫിംഗര്‍ പ്രിന്റ്‌ എടുക്കാന്‍ കഴിയാതെ ചളുങ്ങിയ ഫിഗറുമായി തിരിച്ചു പോവേണ്ടി വരും തീര്‍ച്ച.

ഇന്ന് കാര്യം നടക്കുന്ന ഒരു ലക്ഷണവും കാണുന്നില്ല. ഇവരെയൊക്കെ പോലെ ഒരു ദിവസം പുലരും മുന്‍പേ എത്തുക തന്നെ വഴിയുള്ളൂ.
ആശങ്ക ത്വലബിനെ അറിയിച്ചു. ആശങ്കയും മൂത്ര ശങ്കയും തടഞ്ഞു വെക്കുന്നത് അപകടം ആണ് !

‘മുംകിന്‍ മാ ഇഖ്ദര്‍ അല്‍ യും ‘
(ഇന്ന് നടക്കും എന്ന് തോന്നുന്നില്ല)

പക്ഷേ ത്വലബിന്റെ മുഖത്തു ഭാവഭേദങ്ങളൊന്നുമില്ല.
കൊച്ചാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു :

‘ഇസ്ബിര്‍ ശുവയ്യ യാ അഖീ .. ‘
( അല്പം ക്ഷമിക്കു സഹോദരാ.. )

പൊടുന്നനെ,  തികച്ചും അദ്ഭുതപ്പെടുത്തിക്കൊണ്ട് അകത്തു നിന്ന് ഒരാള്‍ പുറത്തേക്കു വന്നു  .
അയാള്‍ ഉറക്കെ വിളിച്ചു ചോദിക്കുന്നു:

Advertisement‘ഫൈന്‍ ത്വലബ് വാ ജമാഅ’ ?
(എവിടെ ത്വലബും സംഘവും)

ഇതെന്തു പുതുമ?
അപ്പോഴേക്കും ത്വലാബ് അകത്തു കടന്നിരുന്നു.ത്വലബിനു പിന്നാലെ അച്ചടക്കമുള്ള അനുയായികളായി ‘മുമ്പിലെ മാപ്പള ചെയ്യും പോലെ ‘ അകത്തേക്ക് കൂളായി കടന്നു ചെന്നു.ഈ  പോക്ക് കണ്ടു അസൂയ പൂണ്ടു കലിപ്പ് പുറത്തു കാണിക്കാതെ നില്‍പ്പാണ് ക്യൂവിലെ പാവങ്ങള്‍.
അവരുടെ കണ്ണുകളിലെ അവജ്ഞയും പുച്ഛവും ദൈന്യതയും വല്ലാതെ ഒന്ന് നുള്ളി നോവിച്ചു .

പൊരിവെയിലത്ത് കട്ടിച്ചട്ടകളും കാര്‍ട്ടന്‍ കഷണങ്ങളുമായി തലയ്ക്കുമീതെ പൊക്കിപ്പിടിച്ച് വെയില്‍ പെയ്യുന്ന പങ്കജനാഥന്റെ ഭീകരാക്രമണത്തില്‍ നിന്ന് വല്ലവിധേനയും രക്ഷനേടാന്‍ വിഫലശ്രമം നടത്തുന്ന പാവങ്ങള്‍. നേരംവെളുക്കും മുമ്പേ വന്നു നില്‍പ്പ് തുടങ്ങിയതാവും. കൊച്ചുബോട്ടിലുകളില്‍ കുടിവെള്ളവുമായി അവര്‍ തങ്ങളുടെ ഊഴവും കാത്തിരിക്കുകയാണ്. അപ്പോഴാണ്‌ ചില വരുത്തന്മാര്‍ സകലമര്യാദകളും മണല്‍ക്കാട്ടില്‍ ധൂളികളാക്കി പറത്തിവിട്ട് ഇങ്ങനെ ഞെളിയുന്നത്. അവരുടെ മനസ്സ്‌ അങ്ങനെ പറയുന്നുണ്ടാവണം. കൂടുതല്‍ സഹതാപത്തിനൊന്നും നില്‍ക്കാതെ  ത്വലബിനോപ്പം അകത്തേക്ക് കേറിപ്പോയി. ഇത്തരം ഘട്ടങ്ങളിലെ സഹതാപത്തിന് എന്തുണ്ട് വില എന്നും വെറുതെ ഗ്യാലറിയില്‍ ഇരുന്നു സഹതപിക്കാന്‍ ചെലവൊന്നുമില്ലല്ലോ. ചെലവില്ലാത്ത സഹതാപത്തിന് എന്തൊരു മാര്‍ക്കറ്റ് ആണിപ്പോള്‍ ..
ലോകത്തിലെ ഏറ്റവും വലിയ കാര്യം സ്വന്തം കാര്യം തന്നെ.

സ്വന്തം കാര്യം സിന്ദാബാദ് !
പണ്ടെന്നോ വിളിച്ചു മറന്നു പോയ എക്കാലത്തും പ്രസക്തമായ ആ പഴയ മുദ്രാവാക്യം ഒച്ചയില്ലാതെയും മുഷ്ടി ചുരുട്ടാതെയും പരിസരം മറക്കാതെയും വിളിച്ചു പറഞ്ഞു ..!

അകത്തു നിന്ന് കൂട്ടിക്കൊണ്ടു പോകാന്‍ വന്നയാളുടെ പിറകെ അല്പം ‘ജാട’യോടെ നടന്നു..
അയാള്‍ അകത്തെ ലൈനിന്റെ ഏറ്റവും മുമ്പില്‍ കൊണ്ട് പോയി നിര്‍ത്തി. മാത്രവുമല്ല ‘ഹര്‍റിക്ക് ശുവയ്യ വറാ..’ – പിന്നിലേക്ക്‌ മാറിനില്‍ക്ക് – എന്ന് മുമ്പേ ലൈനില്‍ നില്‍ക്കുന്നവരോട് കടുപ്പിച്ചു പറയുന്നത് കേട്ടു.

Advertisementഇദ്ദേഹം നടത്തിയ ഈ ചെറിയ എഡിറ്റിംഗ് കൊണ്ട് ഏറ്റവും മുമ്പില്‍ നിന്നിരുന്ന അടുത്ത ഒന്നാമന്‍ നിമിഷനേരം കൊണ്ട് നാലാമനായി മാറി .
ആ നാലാമന്‍ ഒരു മലയാളി ആയിരുന്നു.

പിറകില്‍നിന്ന് വല്ല ഇരുട്ടടിയോ കോളറിനു പിടിത്തമോ പ്രതീക്ഷിച്ചു പിറകിലേക്ക് നോക്കാതെ, ജനഗണമന സമയത്ത് അസംബ്ലിയില്‍ നില്‍ക്കുന്ന കുട്ടികളെ പോലെ  അടങ്ങിയൊതുങ്ങി നിന്നു. ആരോടൊക്കെയോ ഉള്ള പ്രതിഷേധവും രോഷവും ആ ‘തെങ്ങോലത്തലപ്പിന്റെ’ മുഖത്ത്‌ തിളച്ചുമറിയുന്നുണ്ട് എന്ന് കാണാപ്പാഠം ആണ്. തിരിഞ്ഞു നോക്കിയില്ല. നോക്കിയാലല്ലേ കാണൂ. കണ്ടാല്‍ അല്ലെ പ്രശ്നം ഉള്ളൂ…!!

‘അന്യനാടായിപ്പോയി അല്ലെങ്കില്‍ ഈ കരിങ്കാലിപ്പണിക്ക് എന്ത് വേണം എന്ന് എനിക്കറിയാം..’
അവന്‍ പിറുപിറുക്കുന്നത് കേട്ടു.
‘കരിങ്ങാലി’ വെള്ളത്തെ കുറിച്ചായിരിക്കും അവന്‍ പറയുന്നത്. നമ്മുടെ പ്രസിദ്ധമായ ദാഹശമനിയില്ലേ? വെള്ളത്തില്‍ ഇട്ടു തിളപ്പിച്ചാല്‍  ചായയുടെ നിറം വരുന്ന ഔഷധ ശാലയില്‍ നിന്നും കിട്ടുന്ന ആ സാധനം അതാവും അവന്‍ ഉദ്ദേശിച്ചത് !

വെറും പത്തു പതിനഞ്ചു മിനിറ്റിനുള്ളില്‍ കണ്ണും ഫിംഗറും ഫിഗറും കമ്പ്യൂട്ടറിന് സമര്‍പ്പിച്ചു മൂന്നു പേരും പുറത്തിറങ്ങി ‘ഹാവൂ …’ എന്ന് ദീര്‍ഘശ്വാസം വിട്ടു.
‘ഹാര്‍ മര്‍ ശദീദ്’ (എന്തൊരു ചൂട് )! ഡയലോഗ് പാക്കിസ്ഥാനിയുടെ വകയാണ് ..
അത് കേട്ട്‌ ‘ഇതൊക്കെ എന്നാ ചൂടാ , ചൂടൊക്കെ അങ്ങ് സുഡാനിലല്ലയോ..’ എന്ന മട്ടില്‍ ത്വലബ് ഒരു ചിരി ചിരിച്ചു.

Advertisementതിരിച്ചു പോരുന്നതിനിടെയാണ് ഈ ‘എളുപ്പവഴിയില്‍ ക്രിയ’ ചെയ്തതിന്റെ ഗുട്ടന്‍സ് മനസ്സിലായത്‌ ..
ത്വലബിനോട് ചോദിച്ചു : ഇതെങ്ങനെ സാധിച്ചു ?
‘അതാണ്‌ റെക്കമെന്റിന്റെ പവറ്’ !
ഒറ്റവാചകത്തില്‍ ത്വലാബ് പറഞ്ഞതിന്റെ പച്ചമലയാളം അതായിരുന്നു .
ഞങ്ങളുടെ സ്ഥാപനത്തിലെ Human resource Manager ആഖീല്‍ സമദാനിയുടെ പവറാണ് അവിടെ കണ്ടത്..അദ്ദേഹം വിളിച്ചു പറഞ്ഞത് കൊണ്ടാണ് ഞങ്ങള്‍ പൊരിവെയിലത്തെ വി.ഐ.പികള്‍ ആയത്‌.. .
എല്ലാം കഴിഞ്ഞു പന്ത്രണ്ടു പത്തിന് ഓഫീസില്‍ തിരിച്ചെത്തുമ്പോള്‍ ഒരു ചോദ്യം മനസ്സില്‍ ദഹിക്കാതെ കിടപ്പുണ്ടായിരുന്നു .

ഇങ്ങനെയൊരു കഥ നാട്ടിലാണ് അരങ്ങേറിയത് എങ്കില്‍ എന്താവും കഥ ?
ബസ്മ = വിരലടയാളം 

 99 total views,  1 views today

AdvertisementAdvertisement
Uncategorized29 mins ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment46 mins ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment2 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment3 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment4 hours ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment4 hours ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education4 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment5 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy5 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy5 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy6 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment5 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement