Connect with us

Entertainment

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Published

on

Sajith സംവിധാനം നിർവഹിച്ച ‘ബാത്റൂം’ സൈബർ ക്രൈമുകൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് ആണ്. ഒരു ഹൊറർ മൂഡിൽ ചെയ്തിട്ടുള്ള ഈ മൂവി വെറും മൂന്നുമിനിറ്റ് കൊണ്ടാണ് ആശയത്തെ കൃത്യമായി ആസ്വാദകരിലേക്കു എത്തിച്ചത്. നമുക്കറിയാം സൈബർ ക്രൈമുകൾ വളരെ വ്യാപകമായി കൊണ്ടിരിക്കുന്ന കാലമാണ്. കൂടുതലും പെൺകുട്ടികളാണ് അതിനു ഇരയാകുന്നത്. എന്നാൽ എത്രമാത്രം അവബോധങ്ങൾ നൽകിയാലും പലരുടെയും അനുഭവങ്ങൾ കണ്ടാലും ഇതിലൊക്കെ പോയി തലവച്ചുകൊടുക്കുക എന്നത് പല പെൺകുട്ടികളുടെയും സ്വഭാവമാണ്.

ഈ ഷോർട്ട് മൂവിയിൽ ഒരു പെൺകുട്ടി രാത്രിയിൽ ബാത്ത് റൂമിൽ വാതിലടച്ചു ‘ഓൺലൈൻ കാമുകന്റെ’ നിർബന്ധത്തിനു വഴങ്ങി സെക്സ് ചാറ്റിനു തയ്യാറെടുക്കുന്നതും അതിനു മുൻപ് കറന്റ് പോകുന്നതും മൊബൈൽ ടോർച്ച് അടിക്കുമ്പോൾ ബാത്ത് റൂമിനുള്ളിൽ ഒരു സ്ത്രീയുടെ രൂപം കാണുന്നതും ആ രൂപം അവളുടെ മുഖത്ത് പ്രഹരിക്കുന്നതും കറന്റ് വരുമ്പോൾ അവൾ പുറത്തേക്കു ഓടുന്നതും …പ്രണയബന്ധം തകർന്നാലും വേണ്ടില്ല…’അക്കാര്യത്തിന് ‘തയ്യാറല്ല എന്ന് അവനോടു കർശനമായി പറയുന്നതുമൊക്കെയാണ് …..കാണിക്കുന്നത്.

ബാത്ത്റൂമിന് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ഇവിടയൊരു സൈബർ ക്രൈം സംഭവിക്കാൻ പോകുകയായിരുന്നു .. ഒരു പെൺകുട്ടിയുടെ നഗ്നത ഇവിടെ വൈറലാകാൻ തുടങ്ങുകയായിരുന്നു . അവളുടെ ജീവിതം തന്നെ നശിച്ചു പോകാനുള്ള ഒരു സ്വയംകൃതനാനര്ഥം സംഭവിക്കാൻ പോകുകയായിരുന്നു. ഒരുമുഴം കയറിലോ ഒരു ബ്ലേഡിന്റെ മൂർച്ചയിലോ തന്റെ ആത്മഹത്യയെ പ്രാവർത്തികമാക്കാനുള്ള കാരണത്തിന്റെ അടിത്തറയിടുകയായിരുന്നു. മൂവിയിൽ കാണിക്കാത്ത, അവളുടെ കാമുകൻ ഒരു സൈബർ കുറ്റവാളിയിലേക്കുള്ള പരിണാമത്തിലായിരുന്നു. അപ്പോളവിടെ എല്ലാത്തിനെയും തച്ചുടച്ചുകൊണ്ടു അവളെ രക്ഷിക്കുന്നത് ആരാണ് ?

അതെ, ആ കറുത്ത വസ്ത്രമിട്ട സ്ത്രീരൂപം ഒരുപക്ഷെ അവളുടെ മനസുതന്നെ ആയിരിക്കാം. ആ രൂപം അവളിൽ ഉണ്ടാക്കുന്ന ഭയം ഒരുപക്ഷെ തന്റെ ഭാവിയെ ഓർത്തുള്ള ഭയം തന്നെ ആയിരിക്കാം. ആ രൂപം അവളുടെ മുഖത്തു പ്രഹരിക്കുന്നത് അവളുടെ ബോധത്തെ ഉണർത്താൻ തന്നെ ആയിരിക്കാം. അതോടെയാണ് അവൾ യാഥാർഥ്യത്തെ വീണ്ടെടുത്തു താൻ ചെയ്യാൻ പോകുന്ന പ്രവർത്തിയിൽ നിന്നും പിൻതിരിഞ്ഞത്.

ഒരുപക്ഷെ ആ സ്ത്രീരൂപം സൈബർ ക്രൈമിന് ഇരയായി ജീവനൊടുക്കിയ ഏതെങ്കിലും പെൺകുട്ടിയുടെ ആത്മാവ് തന്നെ ആയിരിക്കാം. അങ്ങനെയും വേണമെങ്കിൽ ആസ്വാദകർക്ക് വായിക്കാവുന്നതാണ് . ഇനിയൊരു പെൺകുട്ടിയും നശിക്കരുത് എന്ന ലക്ഷ്യത്തോടെ ഗതിയില്ലാതെ അലയുന്ന ആത്മാവ് തന്നെ ആയിരിക്കാം. എന്തായാലും വ്യക്തമായൊരു അവബോധം നൽകുന്നതാണ് ഈ മൂവി. ഏവരും കണ്ടിരിക്കേണ്ടതുതന്നെ, പ്രത്യകിച്ചും പെൺകുട്ടികൾ.  ആധുനിക സാങ്കേതികവിദ്യകൾ സ്വന്തം നാശത്തിന് കാരണമാകാതെ സ്വന്തം ഗുണങ്ങൾക്കു വേണ്ടി മാത്രം വിനിയോഗിക്കുക എന്ന പാഠം സ്ത്രീപുരുഷഭേദമന്യേ മറക്കാതിരിക്കുക.

ബാത്റൂം സംവിധാനം ചെയ്ത Sajith ബൂലോകം ടീവിയോട് സംസാരിക്കുന്നു.

ഞാൻ ആരോസ് എന്ന എന്റർടൈൻമെന്റ് ഗ്രൂപ്പിന്റെ ഡയറക്ടർ ആണ്. ഞാൻ മെയിൻ ആയി ചെയുന്നത് കൊറിയോഗ്രാഫി ആണ്. ഫ്‌ളവേഴ്‌സ് ചാനലിലെ കൊറിയോഗ്രാഫർ ആണ്. അത്യാവശ്യം എല്ലാ ചാനലിലും വർക്ക് ചെയുന്നുണ്ട്. ആരോസിന്റെ ഡാൻസ് ഷോസ് ആണ് മെയിൻ ആയി ചെയുന്നത്. ബാത്ത് റൂം ഷോർട്ട് മൂവിക്കു മുൻപ് ഒരെണ്ണം കൂടി ചെയ്തിട്ടുണ്ട്.

അഭിമുഖത്തിന്റെ ശബ്‌ദരേഖ

Advertisement
BoolokamTV Interview Sajith

ഇതിൽ ആ പെൺകുട്ടിയെ പിന്തിരിപ്പിക്കുന്നത് ആത്മാവോ അതോ അവളോ ?

അതെ ഇത് അങ്ങനെ രണ്ടുരീതിയിലും ചിന്തിക്കാം. ആത്മാവ് ആണ് എന്ന് അങ്ങനെയൊരു മൈൻഡ് സെറ്റുള്ളവർക്കു അങ്ങനെ ചിന്തിക്കാം.. അത് ഉപബോധം ആണ് എന്ന് ചിന്തിക്കുന്നവർക്ക് അങ്ങനെയുമാകാം. നമ്മിൽ പേടി എന്നത് പലകാര്യങ്ങളോടും ഉണ്ടല്ലോ. ആ പേടി തന്നെ ആകാം.

ഇത് മൂന്നുമിനിട്ടിൽ ഒതുക്കാൻ കാരണം ?

ഞാൻ ചെറിയൊരു കോമ്പറ്റിഷനെ ഉദ്ദേശിച്ചാണ് ചെയ്തത്. ലോക് ഡൌൺ ടൈമിൽ മൂന്നു മിനിറ്റ് കോമ്പറ്റിഷനെ കുറിച്ച് എന്നെ വിളിച്ചു പറഞ്ഞു . ആ സമയത്തു അങ്ങനെയൊരു സംഭവം നടന്നിരുന്നു. അപ്പോൾ ആ ഒരു തീമെടുത്തിട്ടു വെറും രണ്ടു മണിക്കൂർ കൊണ്ട് ചെയ്ത മൂവിയാണിത് .  ഡാൻസ് പ്രാക്ടീസ് ടൈമിന്റെ ചെറിയൊരു ഇടവേളയിൽ എന്റെയൊരു ഡാൻസറെ വച്ചിട്ട് തന്നെ ചെയ്ത മൂവിയാണ്.

ബാത്ത്റൂമിന് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ആശയം ചിലർക്ക് അവ്യക്തത ഉണ്ടാക്കുന്നുണ്ടോ ?

മൂന്നുമിനിറ്റ് കൊണ്ട് അങ്ങനെ ഷോട്ടാക്കി കഥ പറഞ്ഞതു കാരണം ചിലർക്ക് അങ്ങനെ സംഭവിച്ചേയ്ക്കാം. ആ ഒരു കോമ്പറ്റിഷന് അത്രയും സമയപരിധിയേ പാടുള്ളൂ. ആ പരിധിയിൽ നിന്നുകൊണ്ട് ആ ഒരു തീം ചെയ്തു എന്നേയുള്ളൂ.

സൈബർ ക്രൈമുകൾക്കെതിരെ ഈ ആശയം ഉപയോഗിക്കാൻ കാരണം ?

ഞാൻ ഈ തീം ഡാൻസിൽ ചെയ്തിരുന്നു. അതിന് ഒരുപാട് അംഗീകാരങ്ങൾ കിട്ടിയിരുന്നു. ഫൈനൽ പെർഫോമൻസിൽ ഒക്കെ ഞാൻ ഇതുപോലൊരു സ്റ്റോറി ആണ് ചെയ്തത്. കാശ്മീരിൽ ആസിഫ ഒരു പെൺകുട്ടി മരിച്ചത് .. ആ ഒരു ബേസ് വച്ച് ചെയ്തായിരുന്നു. അതൊക്കെ അത്യാവശ്യം ആൾക്കാർ ഏറ്റെടുത്ത വർക്ക് ആയിരുന്നു. ആ ഒരു ആശയം മനസ്സിൽ കിടപ്പുണ്ടായിരുന്നു.

Advertisement

മുൻവർക്ക് ?

അതും ഏകദേശം ഇതുപോലൊരു കൺസപ്റ്റ് തന്നെ ആയിരുന്നു. ചെറിയ കുട്ടികളോട് ചെയുന്ന അതിക്രമങ്ങളെ വച്ചിട്ട് ചെറിയൊരു ഷോർട്ട് മൂവി.

കൊറിയഗ്രാഫി ചെയുന്നത് ശാസ്ത്രീയമോ മോഡേണോ ?

മോഡേൺ ഡാൻസ് ആണ് കൂടുതലും ചെയുന്നത്. അത്യാവശ്യം സിനിമകൾക്ക് വേണ്ടി ചെയ്തിട്ടുണ്ട്.

ഡയറക്ഷനോടുള്ള താത്പര്യം ?

ഉണ്ട്, പണ്ടേ ഉണ്ട്. സംവിധാനം പഠിക്കണം എന്നാണു ആഗ്രഹിക്കുന്നത്. ഡയറക്റ്റസിന്റെ കൂടെ ചെറിയ ചെറിയ വർക്കുകൾ പ്ലാൻ ചെയ്യുന്നുണ്ട്.

ഈ ആശയം പറയാൻ ഒരു ഹൊറർ സമീപനം തിരഞ്ഞെടുത്തത് ?

Advertisement

അതെ..ഇത് കണ്ടിട്ട് ആർക്കെങ്കിലും ചിന്തിക്കാൻ വക നൽകുന്നെങ്കിൽ നല്ലത്. മൊബൈൽ മിസ്യൂസ് ചെയുന്ന ഒരുപാട് പേരുണ്ട്. വ്യക്തിപരമായും അല്ലാതെയും ചിലരെ എനിക്കറിയാം. അതുകൂടി കൊണ്ടുതന്നെയാണ് അങ്ങനെയൊരു ആശയം ചെയ്തത്. കണ്ടിട്ട് കുറച്ചുപേർക്കെങ്കിലും ഒരു മാറ്റം വന്നാൽ നന്നായിരിക്കും.

ബാത്ത്റൂമിന് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

അംഗീകാരങ്ങൾ

കൊറിയോ ഗ്രാഫിക്ക് ഒരുപാട് പുരസ്‌കാരങ്ങൾ കിട്ടിയിട്ടുണ്ട്. നാഷണൽ ലെവലിൽ സെക്കന്റ് റണ്ണറപ്പ് പൊസിഷൻ കിട്ടിയിട്ടുണ്ട്. ഇന്ത്യയിലെ ഒരു വലിയ മത്സരത്തിൽ സെമി ഫൈനലിസ്റ്റ് ആയിട്ടുണ്ട്. ഇപ്പോൾ ഫ്ളവേഴ്സിലെ വലിയൊരു റിയാലിറ്റി ഷോയിലേക്കു സെലക്റ്റ് ആയിട്ടുണ്ട്. മലയാളത്തിലെ ഏറെക്കുറെ എല്ലാ ചാനൽസിലും റിയാലിറ്റി ഷോയിൽ ഫൈനൽസിൽ കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്.

അടുത്ത വർക്കുകൾ

വാട്ടർ (വെള്ളം ) എന്ന സബ്ജക്റ്റ് പ്ലാൻ ചെയുന്നുണ്ട്. മഴ ഉള്ളൊരു സെറ്റപ്പ് ആയതുകൊണ്ട് കുഴച്ചു കഴിഞ്ഞിട്ട് സ്റ്റാർട്ട് ചെയ്യാം എന്ന് കരുതുന്നു.
.

BATHROOM
Production Company: Arrows
Short Film Description: Based on cyber crime horror short movie
Producers (,): Arrows
Directors (,): Sajith
Editors (,): Shajesh
Music Credits (,): Ashwin
Cast Names (,): Sangeetha
Manila
Genres (,): Horror
Year of Completion: 2021-05-02

 5,087 total views,  12 views today

Advertisement
Continue Reading
Advertisement

Comments
Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement