മൊബൈല്‍ ബാറ്ററി 2 മിനുറ്റ് കൊണ്ട് ചാര്‍ജാക്കുന്ന സാങ്കേതിക വിദ്യ വരുന്നു..
ഇത്തരം ബാറ്ററികള്‍ മൊബൈല്‍ ഫോണുകള്‍ക്ക് മാത്രമല്ല, ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എന്തിനും ഉപയോഗിക്കാം.
156 total views

നമ്മുടെ മൊബൈലുകള്‍ക്ക് എല്ലാം ഉള്ള വലിയൊരു പ്രശ്നമാണ് ബാറ്ററി ബാക്ക് അപ്പ്. എന്തോക്കെചെയ്താലും ബാറ്ററി നില്ക്കുന്ന സമയം ഒരു പരിധിയില്‍ കഴിഞ്ഞാല്‍ തീരും, പിന്നീട് ചാര്‍ജ്ജ് ആകണമെങ്കില്‍ വളരെയധികം സമയം എടുക്കുകയും ചെയ്യും.
എന്നാല്‍ ഇതിനൊരു ശാശ്വത പരിഹാരവുമായാണ് സിംഗപ്പൂരിലെ നന്യാംഗ് യൂണിവേഴ്സിറ്റി ഗവേഷകര്‍ ഏറ്റവും പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. ഈ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചാര്‍ജ്ജ് തീരാനായ ബാറ്ററിയുടെ 70 ശതമാനം വരെ ചാര്‍ജ് വീണ്ടെടുക്കാനാകും. ഇപ്പോള്‍ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററിയ്ക്ക് 500 റീചാര്‍ജിങ് സൈക്കിളാണ് പ്രായപരിധി, എന്നാല്‍ 10,000 തവണ വരെ പുതിയ ബാറ്ററി ഉപയോഗിച്ച് ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ഈ കണ്ടുപിടുത്തത്തെ വികസിപ്പിക്കാനുള്ള ശ്രമത്ത്തിലാനി ഗവേഷകര്‍.
ലളിതവും ചെലവുകുറഞ്ഞതുമായ സാങ്കേതിക വിദ്യയാണ് ഇതിനു ഉപയോഗിക്കുന്നത്. ബാറ്ററിയിലെ ഗ്രാഫൈറ്റ് അനോഡിനു പകരം ടൈറ്റാനിയം ഡയോക്സൈഡ് ഉപയോഗിച്ചാണ് പുതിയ ബാറ്ററിയില്‍ രാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതിനാല്‍ തന്നെ വളരെ ചിലവുകുറഞ്ഞ രീതിയില്‍ ഇതിന്റെ നിര്‍മ്മാണം നടക്കുമെന്നതാണ് മറ്റൊരു വസ്തുത.
ഇത്തരം ബാറ്ററികള്‍ മൊബൈല്‍ ഫോണുകള്‍ക്ക് മാത്രമല്ല, ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എന്തിനും ഉപയോഗിക്കാം. അതിനാല്‍ തന്നെ ഈ കണ്ടുപിടുത്തം ഇലക്ട്രിക് കാറുകള്‍ അടക്കമുള്ള, വമ്പന്‍ വ്യവസായ മേഖലകള്‍ക്കും ഉണര്‍വ്വ് പകരുമെന്ന് പ്രതീക്ഷിക്കാം..
157 total views, 1 views today
