മഹാരാഷ്ട്രയിലെ രത്നഗിരിയിലുള്ള ഒരു മുസ്ലീം കുടുംബത്തിലാണ് സദയുടെ ജനനം. രത്നഗിരിയിലെ സേക്രഡ് ഹാർട്ട് കോൺവെന്റ് ഹൈസ്കൂളിലെ പഠനത്തിനു ശേഷം മുംബൈയിലേക്കു താമസം മാറിയ സമയത്താണ് ജയം എന്ന തെലുങ്ക് ചലച്ചിത്രത്തിൽ അഭിനയിക്കുവാനുള്ള അവസരം സദയെ തേടിയെത്തുന്നത്. തേജയുടെ സംവിധാനത്തിൽ കൗമാരക്കാരുടെ പ്രണയകഥ പറഞ്ഞ ഈ ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച വരുമാനം നേടിയ ചലച്ചിത്രങ്ങളിലൊന്നായിരുന്നു. മുംബൈയിലും ഹൈദ്രാബാദിലുമുള്ള വസതികളിലാണ് സദ ഇപ്പോൾ താമസിക്കുന്നത്.

ജയം എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം അന്യൻ എന്ന തമിഴ് ചലച്ചിത്രത്തിൽ നായികയാകുവാൻ അവസരം ലഭിച്ചു. ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിക്രമിന്റെ നായികയായാണ് സദ അഭിനയിച്ചത്. ഈ ചിത്രവും മികച്ച വിജയം നേടി. അന്യൻ സിനിമയുടെ മികച്ച വിജയത്തിനു ശേഷം തമിഴിലും ഹിന്ദിയിലും കന്നഡയിലുമായി നിരവധി ചലച്ചിത്രങ്ങളിൽ സദ അഭിനയിച്ചു. കന്നഡ ചിത്രമായ മൊണാലിസ, ബോളിവുഡ് ചിത്രമായ ക്ലിക്ക് എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

2018-ൽ പുറത്തിറങ്ങിയ ടോർച്ച് ലൈറ്റ് എന്ന തമിഴ് സിനിമയിൽ ഒരു ലൈംഗികത്തൊഴിലാളിയായി സദ അഭിനയിച്ചു. ഈ ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്.അന്നേറെ വിവാ​ദം സൃഷ്ടിച്ച സിനിമയായിരുന്നു ഇത്. ലൈം​ഗിക തൊഴിലാളിയായാണ് നടി ഈ സിനിമയിൽ അഭിനയിച്ചത്. 2014-ൽ വിജയ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ജോഡി നം. 1 എന്ന പരമ്പരയുടെ ഒമ്പതാം പതിപ്പിൽ വിധികർത്താവായും സദ പ്രത്യക്ഷപ്പെട്ടു. 2016-ൽ തെലുങ്ക് ടെലിവിഷൻ പരമ്പരായ ദീ ജൂനിയേഴ്സിലും സദ ഒരു വിധികർത്താവായിരുന്നു. 2008 ൽ റിലീസ് ചെയ്ത നോവൽ എന്ന ചിത്രമാണ് സദയുടെ ഏക മലയാള ചിത്രം .

ഇപ്പോൾ സദയെക്കുറിച്ച് വിവാദ മാധ്യമപ്രവർത്തകൻ ബയിൽവൻ രം​​ഗനാഥൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.തമിഴ് സിനിമാ രം​ഗത്തെ വിവാദ താരമാണ് ബയിൽവൻ രം​ഗനാഥൻ. അനാവശ്യ പ്രസ്താവനകളാണ് ഇയാളെ എന്നും വാർത്തകളിൽ നിറയ്ക്കുന്നത് . സദയുടെ മോശം ശീലങ്ങളാണ് നടിയുടെ കരിയറിനെ ബാധിച്ചതെന്ന് ഇദ്ദേഹം പറയുന്നു. നന്നായി പുകവലിക്കുന്നയാളായിരുന്നു സദ. താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും ഇയാൾ അവകാശപ്പെടുന്നു. ലഹരി ഉപയോ​ഗം മൂലം പല സിനിമകളിൽ നിന്നും നടിയെ മാറ്റിയത്രെ. എന്നാൽ ഇയാളുടെ വാദങ്ങൾ ആധികാരികമാണോയെന്ന് വ്യക്തമല്ല. പൊതുവെ തന്നെക്കുറിച്ച് വരുന്ന ​ഗോസിപ്പുകളോട് സദ പ്രതികരിക്കാറില്ല.

 

Leave a Reply
You May Also Like

‘നിതംബ’ സേവ് ദി ഡേറ്റുകൾ തുടർച്ചയായി ട്രെൻഡ് ആകുന്നു, ചിത്രങ്ങൾ വൈറൽ

സമൂഹ മാധ്യമങ്ങളിൽ ഇത് ഫോട്ടോ ഷൂട്ടുകളുടെ കാലമാണ്. വ്യത്യസ്തമായ പലതരത്തിലുള്ള തീമുകളാണ് ഫോട്ടോഷൂട്ടുകൾക്ക് വേണ്ടി തിരഞ്ഞെടുക്കാറുള്ളത്.…

‘പകലും പാതിരാവും’ അതി ഗംഭീര ക്രൈംത്രില്ലർ

“പകലും പാതിരാവും” മാസ്സ് സിനിമകൾ മാത്രം മലയാളത്തിൽ ഒരുക്കിയ സംവിധായകൻ അജയ് വാസുദേവും എപ്പോഴും മികച്ച…

ഹൃദയം റീമേയ്ക്കിൽ പ്രണവ് ആകാൻ ഒരുങ്ങി സൈഫ് അലി ഖാൻ്റെ മകൻ

മലയാളത്തിൽ മികച്ച വിജയചിത്രം ആയി മാറിയ സിനിമയാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ മുഖ്യ കഥാപാത്രമായി എത്തിയ ഹൃദയം.

സൗത്ത് ഇന്ത്യൻ ചിത്രങ്ങളെ ബൊളിവൂഡ് അങ്ങെടുക്കുവാ ….

സൗത്ത് ഇന്ത്യൻ ചിത്രങ്ങളുടെ നിലവാരം ഇപ്പോഴാണ് ബോളീവുഡിന് മനസിലാകുന്നത്. ഒന്നിനുപിറകെ ഒന്നായി ഏതാണ്ട് ഇരുപത്തി ആറോളം…