മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യുടെ ചിത്രീകരണം പൂർത്തിയായി. 90 ​ദിവസത്തെ ചിത്രീകരണത്തിനൊടുവിലാണ് ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ഗെയിം ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിം​ഗ് പൂർത്തീകരിച്ചത്. തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി എബ്രഹാമും ഡോൾവിൻ കുര്യാക്കോസും സരിഗമയുടെ ഫിലിം സ്റ്റുഡിയോ ആയ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് സംവിധായകൻ ഡീനോ ഡെന്നിസ്.

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമാണ് ‘ബസൂക്ക’. തെന്നിന്ത്യൻ നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോൻ വളരെ സുപ്രധാനമായൊരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ‘ബെഞ്ചമിൻ ജോഷുവ’ എന്നാണ് ഗൗതം മേനോന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ദിവ്യാ പിള്ള, ഡീൻ ഡെന്നിസ്, സുമിത് നേവൽ (ബിഗ് ബി ഫെയിം), സ്ഫടികം ജോർജ്, തുടങ്ങിയവരും അഭിനയിക്കുന്നു.

തിയറ്ററുകളിൽ വൻ വിജയം കൊയ്ത പൃഥ്വിരാജ് ചിത്രം ‘കാപ്പ’, ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്നിവക്ക് ശേഷം സരിഗമയും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന സിനിമയാണ് ‘ബസൂക്ക’.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: സൂരജ് കുമാർ, കോ-പ്രൊഡ്യൂസർ: സഹിൽ ശർമ്മ, ഛായാഗ്രഹണം: നിമിഷ് രവി, സെക്കൻഡ് യൂണിറ്റ് ക്യാമറ: റോബി വർഗീസ്‌, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: മിഥുൻ മുകുന്ദൻ, കലാസംവിധാനം: ഷിജി പട്ടണം, വസ്ത്രാലങ്കാരം: സമീറ സനീഷ്, ചീഫ് അസോസിയേറ്റ്: സൂജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പിആർഒ: ശബരി.

You May Also Like

പൊന്നിയിൻ സെൽവൻ കാണുന്നതിന് മുന്നേ ഈ പോസ്റ്റ് ശ്രദ്ധിച്ചില്ലെങ്കിൽ സിനിമ നിങ്ങൾക്ക് മനസിലാകില്ല

തമിഴ് സാഹിത്യത്തിലെ ഇതിഹാസതുല്യമായ നോവൽ. അഞ്ചു ഭാഗങ്ങളിലായി ഇരുനൂറിൽപ്പരം അദ്ധ്യായങ്ങളുള്ള ഈ ബൃഹദ് നോവൽ തമിഴ്…

കെ. എസ്. ചിത്ര ആദ്യമായി പിന്നണി പാടിയ സിനിമ എന്ന പ്രത്യേകത മാത്രമേ “അട്ടഹാസം”എന്ന സുകുമാരൻ ചിത്രത്തിന് പറയാനുള്ളൂ

വൈകി റിലീസ് ചെയ്ത ‘അട്ടഹാസം’ (1984) കെ.എസ്.ചിത്ര ആദ്യമായി പിന്നണി പാടിയ സിനിമ എന്ന പ്രത്യേകത…

S.N. സ്വാമിയുടെ ഡ്രീം കഥാപാത്രമായ മൂന്നാംമുറയിലെ അലി ഇമ്രാനെ മമ്മുക്ക സേതുരാമയ്യർ ആക്കിയ കഥ..!

Moidu Pilakkandy സ്ക്രിപ്റ്റ് തിരുത്തിയ മമ്മുക്കയും അതുമൂലം മലയാള സിനിമയ്ക്ക് കൈവന്ന ഇൻഡസ്ട്രിയൽ ഹിറ്റും ഐക്കോണിക്…

ഷെവലിയാർ ചാക്കോച്ചൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം നടന്നു

ഷെവലിയാർ ചാക്കോച്ചൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം നടന്നു. പി.ആർ.ഒ – അയ്മനം സാജൻ മതസൗഹാർദ്ദത്തിൻ്റെയും,…