കേരളത്തിന്റെ ആരോഗ്യസംവിധാനങ്ങളെ പ്രശംസിച്ചു ബിബിസിയിൽ ചർച്ച – ഓരോ കേരളീയനും അഭിമാനിക്കാം

0
5491
കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തിൻ്റെ മികവ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നു. ബിബിസി- യിൽ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടു നടന്ന ഒരു ചർച്ചയിലാണ് കേരളത്തിലെ ആരോഗ്യ മേഖലയുടെ പ്രത്യേകതകൾ പരാമർശിക്കപ്പെട്ടത്. നിപ്പ, സിക്ക, കൊറോണ വൈറസ് ബാധ ഉൾപ്പെടെയുള്ള പകർച്ച വ്യാധികളെ പ്രതിരോധിക്കാൻ കേരളം മുന്നോട്ടു വച്ച മാതൃകയെ അവതാരക പ്രശംസിക്കുകയുണ്ടായി. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽ നിന്നു വ്യത്യസ്തമായി നമ്മുടെ പ്രാഥമിക ആരോഗ്യ സംവിധാനത്തിൻ്റെ ഇടപെടൽ ശേഷിയും, രോഗങ്ങളെ ഡയഗ്നോസ് ചെയ്യാനുള്ള മികവും കാരണമാണ് അത് സാധിച്ചതെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രശസ്ത വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീൽ പറഞ്ഞു. ആരോഗ്യമേഖലയിൽ കേരളം നടത്തുന്ന മുന്നേറ്റം ശരിയായ ദിശയിലാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ആരോഗ്യ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്താനും ജനകീയമാക്കാനും ഈ ബോധ്യം നമുക്ക് കരുത്തു പകരും.
BBC Anchor ദേവിന ഗുപ്ത:
“കൊറോണക്ക് ഇപ്പോൾ ചികിത്സയോ വാക്‌സിനോ ഇല്ല എന്നതും ഇന്ത്യ എത്രത്തോളം തയ്യാറാണ് എന്നതും നോക്കേണ്ടതുണ്ട്.. കാരണം കേരളത്തിൽ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു പക്ഷെ അവർ എല്ലാവരും സുഖം പ്രാപിച്ചു ഡിസ്ചാർജ് ചെയ്യപ്പെട്ടു. നിപ, സിക്ക തുടങ്ങിയ വൈറസുകളോട് കേരളം പോരാടുന്നത് നമ്മൾ കണ്ടു. അവ കാര്യക്ഷമമാണ്. ഈ മോഡലുകളിൽ നിന്ന് എന്താണ് നമുക്ക് പഠിക്കാൻ കഴിയുക?”
ഡോ.ഷാഹിദ് ജമീൽ {leading virologist}:
“ദേവിന, നിങ്ങൾ ഈ ചോദ്യം ചോദിച്ചതിൽ എനിക്ക് സന്തോഷമുണ്ട്, കാരണം ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ നന്നായി വികസിപ്പിച്ചെടുത്ത ഒരു സംസ്ഥാനമാണ് കേരളം. കേരളത്തിൽ ആശുപത്രികൾ മാത്രമല്ല, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കൂടി അവർ വികസിപ്പിച്ചു, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നു പറയുന്നത് ഒരു ജനസംഖ്യയുടെ ആദ്യ തലത്തിലുള്ള സമ്പർക്കമാണ്. അതിനാൽ ഒരു അറ്റത്ത് അവർ അത് ചെയ്തു, മറ്റേ അറ്റത്ത് അവർ രോഗനിർണയത്തിനുള്ള വളരെ നല്ല കഴിവ് വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഈ വൈറസുകളെയും അണുബാധകളെയും ട്രാക്കുചെയ്യാനുള്ള നല്ല കഴിവ്..”