നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍ക്കും മുന്‍പ് സൂക്ഷിക്കുക; ചിലപ്പോള്‍ “പണി” കിട്ടും

367

Best-Smart-Phones-You-Can-Buy-This-Diwali1

ഓഎല്‍എക്സ് വഴിയും മറ്റു സൈറ്റുകള്‍ വഴിയുമൊക്കെ നിങ്ങളുടെ പഴയ സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങള്‍ മറിച്ചു വില്‍ക്കാറില്ലേ? ഇങ്ങനെ വില്‍ക്കുന്നതിനു മുന്‍പ് നിങ്ങള്‍ അതിലെ മെമ്മറിയൊക്കെ നല്ലരീതിയില്‍ ഫോര്‍മാറ്റ്‌ ചെയ്തു വൃത്തിയാക്കി എടുക്കുകയും ചെയ്യാറുണ്ട്. പുതിയ ആള്‍ക്ക് കൊടുക്കും മുന്‍പ് നിങ്ങളുടെ പഴയ ഓര്‍മകളും രഹസ്യങ്ങളും ഒന്നും അതിലില്ല എന്ന് നിങ്ങള്‍ ഉറപിക്കുകയും വീണ്ടും വീണ്ടും പരിശോധിക്കുകയും ഒക്കെ ചെയ്യും…പക്ഷെ…എത്ര ഒക്കെ സൂക്ഷിച്ചാലും നിങ്ങള്‍ക്ക് ചിലപ്പോള്‍ പണി കിട്ടാന്‍ സാധ്യത…

നിങ്ങള്‍ ഡിലീറ്റ് ചെയ്തുവെന്ന് കരുതിയ ഫയലുകള്‍ വീണ്ടെടുക്കപ്പെട്ടേക്കാം. സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും ഡിലീറ്റ് ചെയ്യപ്പെട്ട വിവരങ്ങള്‍ ഈസിയായി വീണ്ടെടുക്കാന്‍ കഴിയുമെന്ന് പ്രേഗ് ആസ്ഥാനമായ സെക്യൂരിറ്റി സോഫ്റ്റ് വെയര്‍ കമ്ബനി അവാസ്റ്റിലെ ഗവേഷകര്‍ പറയുന്നു. എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്തതോ ഫാക്ടറി റിസെറ്റ് ചെയ്തതോ ആയ ഫോണുകളില്‍ നിന്നും ഇവയെല്ലാം വീണ്ട് എടുക്കാന്‍ സാധിക്കും.

മൊബൈലിലുള്ള വിവരങ്ങള്‍ ഓവര്‍റൈറ്റ് ചെയ്തിട്ടില്ലെങ്കില്‍ വളരെ എളുപ്പത്തില്‍ ഫോട്ടോസ് അടക്കമുള്ളവ വീണ്ടെടുക്കാം. ഉപഭോക്താക്കള്‍ അറിയാതെ തന്നെ ഓണ്‍ലൈനിലൂടെ അവരുടെ ഐഡന്റിന്റി വില്‍ക്കുകയാണ് ഇതിലെ കുറ്റകൃത്യം എന്ന് വിദഗ്തര്‍ പറയുന്നു.