കരുതലോടെയാകണം ഇന്റര്‍നെറ്റ് ഉപയോഗം..!

401

secure_interne-jjjt

അച്ചടക്കമില്ലാതെയുള്ള ഇന്റര്‍നെറ്റ് ഉപയോഗം നിങ്ങളുടെ വിലയേറിയ സമയം മാത്രമല്ല കമ്പ്യൂട്ടറിനെയും ഇല്ലാതാക്കും. അമൂല്യങ്ങളായ രേഖകളും ഡേറ്റയും മറ്റും സൂക്ഷിച്ചിരിക്കുന്ന കമ്പ്യൂട്ടറുകള്‍ വഴി ഇന്റര്‍നെറ്റിലെത്തുമ്പോള്‍ ശ്രദ്ധിക്കുക: അപകടം പതിയിരിക്കുന്നുണ്ടെന്ന് തോന്നുന്ന സൈറ്റുകളിലേക്ക് കടക്കാതിരിക്കുന്നതാണ് അഭികാമ്യം. വൈറസുകളില്‍ നിന്നും മാല്‍വെയറുകളില്‍ നിന്നും രക്ഷനേടാം എന്ന സ്ഥിതിമാറിയിരിക്കുന്നു.കാരണം സംശയം തോന്നാത്തതും വളരെ പ്രചാരമേറിയതും എന്തിന് ഭരണകൂടങ്ങളുടെ നിയന്ത്രണത്തിലുള്ള ഔഭ്യോഗിക വെബ്‌സൈറ്റുകള്‍ പോലും ഇപ്പോള്‍ വൈറസുകളുടെയും മാല്‍വെയറുകളുടെയും വാഹകരാണ്. കാരണം കൂടുതല്‍ സുരക്ഷിതമെന്നു കരുതുന്ന വെബ്‌സൈറ്റുകളെയാണ് ഇപ്പോള്‍ സൈബര്‍ ക്രിമനലുകള്‍ ഉപാധിയാക്കുന്നത്.

Malcciosu Software നെയാണ് നാം ചുരുക്കി Malware എന്നു പറയുന്നത്. നശീകരണ പ്രവര്‍ത്തനം ലക്ഷ്യമിട്ടുള്ള ഇത്തരം സോഫ്റ്റ് വെയറുകളാണ് കമ്പ്യൂട്ടര്‍ വൈറസുകളെക്കാള്‍ അപകടം സൃഷ്ടിക്കുന്നത് ഇത്തരം മാല്‍വെയറുകള്‍ക്കും ഒളിപ്പിച്ചുവച്ചിരിക്കുന്ന വെബ്‌സൈറ്റുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നതായാണ് കണക്കുകളും പഠനങ്ങളും സൂചിപ്പിക്കുന്നത്. സൈബര്‍ സുരക്ഷയും കമ്പ്യൂട്ടര്‍ സുരക്ഷയും ഒരുക്കാനുള്ള ആന്റിവൈറസ് ഉള്‍പ്പെടെ വിവിധ സോഫ്റ്റ് വെയറുകള്‍ നിര്‍മ്മിക്കുന്ന ലോകത്തെ പ്രമുഖ കമ്പനിയായ കാസ്പര്‍സൈക ഈ അടുത്തകാലത്ത് നടത്തിയ സര്‍വെ പ്രകാരം മൂവായിരത്തില്‍ ഒന്ന് എന്ന കണക്കിനാണ് മാല്‍വെയറുകള്‍ ഒളിപ്പിച്ചവെബ്‌സൈറ്റുകള്‍ ഇന്റര്‍നെറ്റിലുള്ളത് എന്നാണ്. ഇന്റര്‍നെറ്റിലെ കോടിക്കണക്കിനു സൈറ്റുകളില്‍ മൂവായിരത്തില്‍ ഒന്ന് അപകടകാരിയാണെന്നത് തീരെ ചെറിയ കണക്കല്ല.

ഇതിനു പുറമെയാണ് വെബ്‌സൈറ്റഅ ഹാക്കിങ്. 2010 മുതല്‍ ഹാക്കിങില്‍ ഉണ്ടായ വര്‍ധന ഈ മേഖലയിലെ നശീകരണ പ്രവണതയുടെ വ്യാപ്തിയാണ് ചൂണ്ടിക്കാണിക്കുന്നത്. 580 ദശലക്ഷം വെബ് ആക്രമണങ്ങള്‍ 2010 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2013 ല്‍ 592 ദശലക്ഷം ആയി ഉയര്‍ന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കണക്ക് വെറെ.

നിയമ വിരുദ്ധമായി ഡാറ്റ/വിവരവിനിമയ സാധ്യമാക്കുന്ന പല വെബ്‌സൈറ്റുകള്‍ക്കും ഏറെ പ്രചാരം സിദ്ധിച്ചിട്ടുണ്ട്. സിനിമകളുടെയും ഗാനങ്ങളുടെയും കോപ്പികള്‍ അനധികൃതമായി ഡൗണ്‍ലോഡു ചെയ്ത് എടുക്കാന്‍ സൗകര്യമൊരുക്കുന്ന സൈറ്റുകള്‍, അശ്ലീല സൗറ്റുകള്‍ എന്നിവ ഉദാഹരണങ്ങള്‍. ഇത്തരം സൈറ്റുകളില്‍ നിന്നും ഡാറ്റാ ഡൗണ്‍ലോഡു ചെയ്യുമ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറിലെത്താനുള്ള സാധ്യത വളരെ കൂടുതലാണ്. വേണ്ടത്ര സുരക്ഷ ഒരുക്കാതെയുള്ള വെബ്‌സെര്‍വറുകളില്‍ സൈബര്‍ ക്രമിനലുകള്‍ നിഷ്പ്രയാസം മാല്‍വെയറുകളെ നിക്ഷേപിക്കാറുണ്ട്. ഈ സെര്‍വറുകളില്‍ വിന്യസിച്ചിരിക്കുന്ന വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരും അങ്ങിനെ അപകടത്തിനിരയാകാറുണ്ട്. ഒരു ചെറു ജാവാ കോഡാണ്മാല്‍വെയറുകളായി പലപ്പോഴും വര്‍ത്തിക്കുന്നത്. വേണ്ടത്ര സുരക്ഷ ഒരുക്കാത്ത വെബ്‌സെര്‍വറുകളില്‍ വിന്യസിച്ചിരിക്കുന്ന സൈറ്റുകളിലേക്ക് ഇത് കടത്തി വിടുക അത്രശ്രമകരമല്ല. എന്നാല്‍ ഇത് സൃഷ്ടിക്കുന്ന വിപത്ത് ചിലപ്പോള്‍ രാജ്യങ്ങളുടെ സമ്പദ്ഘടനയ്ക്ക് പോലും കാതലായ നഷ്ടം വരുത്തിയിട്ടുണ്ട്.

സൃഷ്ടിപരമായതും വികസനോന്മുഖവുമായ ഒട്ടേറെ പ്രവര്‍ത്തനങ്ങളുടെ കര്‍മ്മമേഖലകബടിയാണ് സൈബര്‍സ്‌പേസ്. അനഭിലഷണീയമായ ഒട്ടേറെ ചെയ്തികള്‍ അവിടെയും നടക്കുന്നു എന്നത് ആശാവഹമല്ല. മാത്രമല്ല malware, spam. hackers, cyberespionage tools തുടങ്ങിയവയില്‍ നിന്നെല്ലാം മുക്തമായൊരു സൈബര്‍ രംഗമാണ് ഏറ്റവും അഭികാമ്യം. നശീകരണ പ്രവര്‍ത്തനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളേക്കാള്‍ ഏളുപ്പമായതിനാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്റര്‍നെറ്റിലെ സൈബര്‍ ക്രിമിനലുകളുടെ സാന്നിദ്ധ്യം ആശങ്കയുളവാക്കുന്നുണ്ട്. ഓണ്‍ലൈനിലൂടെയുള്ള ഷോപ്പിങ്, ധനനൃവിനിമയം എന്നിവയ്ക്ക് കൂടുതല്‍ കരുതലും ആവശ്യമായിരിക്കുന്നു.