fbpx
Connect with us

Featured

സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!

സൗദി അറേബ്യയിലെ പെണ്ണുങ്ങള്‍ ഇത്ര മാത്രം കൗശലക്കാരികളാണെന്ന് ഞാന്‍ കരുതിയിരുന്നില്ല.

 185 total views

Published

on

പഴയ ഹിറ്റ്‌ പോസ്റ്റ്‌ ആണ്. പുതിയ വായനക്കാര്‍ക്കായി വീണ്ടും റീപോസ്റ്റ്‌ ചെയ്യുന്നു

സൗദി അറേബ്യയിലെ പെണ്ണുങ്ങള്‍ ഇത്ര മാത്രം കൗശലക്കാരികളാണെന്ന് ഞാന്‍ കരുതിയിരുന്നില്ല. മിഡില്‍ ഈസ്റ്റിലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് പത്രമായ അറബ് ന്യൂസില്‍ ഈയിടെ വന്ന ഒരു വാര്‍ത്തയാണ് അവരെക്കുറിച്ചുള്ള ‘തെറ്റിദ്ധാരണകള്‍ ‘ നീക്കാന്‍ അവസരമുണ്ടാക്കിയത്. കട്ടിലില്‍ കിടക്കുന്ന ഭാര്യമാരെ വിട്ട് ഫേസ്ബുക്കിലെ അനോണിപ്പെണ്ണിന്റെ പിറകെ ഉമിനീരിറക്കി നടക്കുന്ന ഭര്‍ത്താക്കന്മാര്‍ കേരളത്തില്‍ മാത്രമല്ല സഊദി അറേബ്യയിലും ഉണ്ട്. അങ്ങിനെയുള്ള ചിലരെ കയ്യോടെ പിടികൂടിയാണ് സഊദി പെണ്ണുങ്ങള്‍ അവരുടെ സൈബര്‍ കഴിവ് തെളിയിച്ചത്.

അവരില്‍ ഒരാളുടെ മാത്രം കഥ പറയാം. ഫര്‍ത്താവ് ഫേസ്ബുക്കില്‍ നിന്ന് എഴുന്നേല്‍ക്കാതായപ്പോള്‍ ഫാര്യക്ക് സംശയമായി. ഇതിയാനു മുസ്‌ലി പവര്‍ അല്പം കൂടിയിട്ടുണ്ട്!. ഒന്ന് ടെസ്റ്റ്‌ ചെയ്തിട്ട് തന്നെ കാര്യം. അവള്‍ നേരെ പോയി ഒരു ഫേസ്ബുക്ക് അക്കൗണ്ട്‌ ഉണ്ടാക്കി. നെറ്റില്‍ നിന്ന് കാണാന്‍ കൊള്ളാവുന്ന ഒരു പെണ്ണിന്റെ ഫോട്ടോയെടുത്തു പ്രൊഫൈലില്‍ ഇട്ടു. ബ്ലാക്ക് ബെറിയില്‍ നിന്ന് ഭര്‍ത്താവിനു ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. അയക്കേണ്ട താമസം തൊട്ടപ്പുറത്തെ റൂമിലെ ലാപ് ടോപ്പില്‍ നിന്നും  പുള്ളിക്കാരന്‍ എക്സപ്റ്റ് അടിച്ചു. പിന്നെ ചാറ്റായി, കൊച്ചു വര്‍ത്തമാനങ്ങളായി. ആശുപത്രി  > പാലുകാച്ചല്‍ , പാല് കാച്ചല്‍ > ആശുപത്രി എന്ന് പറഞ്ഞ പോലെ ബ്ലാക്ക് ബെറി > ലാപ് ടോപ്‌, ലാപ് ടോപ്‌ > ബ്ലാക്ക് ബെറി. ഭര്‍ത്താവിന്റെ ഉള്ളിലിരുപ്പ് അറിയാനായി  ബ്ലാക്ക് ബെറിയില്‍ നിന്ന് ഒരു ചോദ്യം പറന്നു.  ‘ഭാര്യ എങ്ങിനെയുണ്ട്?’. ഒരു സെക്കന്റില്‍ മറുപടിയെത്തി. ഭര്‍ത്താക്കന്മാരുടെ ടിപ്പിക്കല്‍ മറുപടി തന്നെ.  “കെട്ടിക്കുടുങ്ങി! അഞ്ചു കാശിനു കൊള്ളില്ല”!!. സമ്മൂസക്ക്  ഉള്ളി അരിയുന്ന പോലെ പഹയനെ അരിഞ്ഞു നുറുക്കാന്‍ കൈ തരിച്ചെങ്കിലും ബ്ലാക്ക് ബെറി നിയന്ത്രണം വിടാതെ പ്രതികരിച്ചു. ‘അയ്‌വ, കുവൈസ്!!’. ദിവസങ്ങള്‍ കടന്നു പോയി. ചാറ്റ് മൂത്ത് മീറ്റിനുള്ള സമയമായി. സമയവും സ്ഥലവും നിശ്ചയിച്ചു. കുളിച്ചൊരുങ്ങി അത്തറ് പൂശി പുറപ്പെട്ട ഫര്‍ത്താവ്  ഫേസ്ബുക്ക്‌ പ്രണയിനിയെ കണ്ട് ബോധം കെട്ട് വീണു!!. നാല് ഓപ്പറേഷന്‍ ചെയ്ത ശേഷമാണ് പുള്ളിക്ക് ബോധം തെളിഞ്ഞതത്രേ! (അറബ് ന്യൂസ്‌ സ്റ്റോറിയോട് ‘ഇത്തിരി’ എന്റെ വക കൂട്ടിയിട്ടുണ്ട് കെട്ടോ).

ഫേസ്ബുക്കില്‍ കളിക്കുമ്പോള്‍ ശ്രദ്ധിച്ചു കളിക്കണമെന്ന് ഞാന്‍ ഇതിനും മുമ്പും പറഞ്ഞിട്ടുണ്ട്. പതിനാറുകാരി തെസ്സ പിടിച്ച പുലിവാലിന്റെ കഥയും മുമ്പ് എഴുതിയിട്ടുണ്ട്.  അറബികളില്‍ വള്ളിക്കുന്ന് ബ്ലോഗ്‌ വായിക്കുന്നവര്‍ വളരെ കുറവായത് കൊണ്ട് അവര്‍ക്ക് അബദ്ധങ്ങള്‍ പറ്റുന്നു എന്ന് മാത്രം. പണ്ടത്തെപ്പോലെയല്ല ഇപ്പോള്‍ കാര്യങ്ങള്‍ . മണ്ണില്‍ കാലു കൊണ്ട് ചക്രം വരച്ചു ‘നാണം വന്നു’ നില്‍ക്കുന്ന  ഭാര്യമാരുടെ കാലമൊക്കെ കഴിഞ്ഞു. ഭര്‍ത്താവ് ഒരു ഫേക്ക് ഐഡി ഉണ്ടാക്കുമ്പോള്‍ നാലെണ്ണം ഉണ്ടാക്കുന്ന ലവളുമാരുടെ കാലമാണിത്. ലവന്‍ നൂറു ഫ്രണ്ട്സ് തികക്കാന്‍ ചക്രശ്വാസം വലിക്കുമ്പോള്‍ ലവള്‍ കൂളായി ആയിരം ഒപ്പിച്ചിരിക്കും. കാലം ഈസ്‌ ചേഞ്ചിംഗ് യു നോ .. അതുകൊണ്ടാണ് ഭാര്യയുടെമേല്‍ ഒരു കണ്ണ് വേണം എന്ന് പറയുന്നത്. അവളും ഫേസ്ബുക്കില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ബോധം വെച്ചു വേണം കരിമ്പിന്‍ തോട്ടത്തില്‍ ഇറങ്ങാന്‍.

 

Advertisement



ഫേസ്ബുക്കില്‍ രസകരമായ പലതും നടക്കുന്നുണ്ട്. സഊദി പെണ്ണ് ഉണ്ടാക്കിയ പോലുള്ള വ്യാജ ഐഡികളും പ്രൊഫൈലുകളും കൊണ്ട് അറബിക്കടല്‍ പോലെ പരന്നു കിടക്കുകയാണ് ഫേസ്ബുക്ക്‌. പഴയ കാര്‍ട്ടൂണ്‍ കഥാപാത്രം ലോലനെപ്പോലെ രാവിലെ എഴുന്നേറ്റു കണ്ണ് തിരുമ്മി ഞരമ്പ്‌  രോഗികള്‍ എഴുന്നേല്‍ക്കുന്നത് തന്നെ ചെല്ലക്കിളികളുടെ പ്രൊഫൈലിലേക്കാണ്.  ഇത്തരം പ്രൊഫൈലുകളില്‍ തൊണ്ണൂറു ശതമാനവും മെയിഡ് ഇന്‍ കുന്നംകുളം ആണ്. ഒരാളെപ്പോലെ ലോകത്ത് ഏഴുപേര്‍ ഉണ്ടാകും എന്നാണു പറയാറ്. കാണാന്‍ കൊള്ളാവുന്ന പെണ്ണാണെങ്കില്‍ ഫേസ്ബുക്കില്‍ ഒരാളെപ്പോലെ എഴുനൂറു പേരുണ്ടാകും. ചില ഉദാഹരണങ്ങള്‍ കാണാം. (എന്റെ കണ്ടുപിടുത്തങ്ങള്‍ അല്ല. പലപ്പോഴായി മെയിലുകളില്‍ വന്നവയാണ്)

 

ഇത്തരം പ്രൊഫൈലുകളുടെ പിറകെ പോയി അവരുടെ പോസ്റ്റിനു ലൈക് അടിച്ചു നടക്കുകയാണ് ഫേസ്ബുക്ക് പൂവാലന്മാരുടെ പ്രധാന പണി. ‘രാവിലെ കട്ടന്‍ ചായ കുടിച്ചു’ എന്നൊരു സ്റ്റാറ്റസ് ഒരു ചെല്ലക്കിളി ഇട്ടു എന്നിരിക്കട്ടെ. പത്തു മിനുട്ടിനുള്ളില്‍ മിനിമം ഇരുനൂറു പൂവാലന്മാര്‍ ലൈക്‌ അടിച്ചിരിക്കും!. ഓണത്തിനു ബീവറേജ് സ്റ്റോറിനു മുന്നിലെന്ന പോലെ പിന്നെ ഒടുക്കത്തെ തിരക്കായിരിക്കും അവിടെ. കമന്റോട് കമന്റ്.

 

Advertisement



അവിടെ അടി നടക്കുമ്പോള്‍ സ്റ്റാറ്റസ് ഇട്ട ‘ചെല്ലക്കിളി’ കട്ടന്‍ ചായ കുടിച്ച ശേഷം ബാര്‍ബര്‍ ഷോപ്പില്‍ താടി വടിക്കാന്‍ പോയിട്ടുണ്ടായിരിക്കും!!. അവനറിയാം സ്വന്തം ഫോട്ടോ വെച്ചു “രാവിലെ ഞാനൊരു ആറ്റം ബോംബു വിഴുങ്ങി” എന്ന് സ്റ്റാറ്റസ് ഇട്ടാല്‍ പോലും ഒരുത്തനും തിരിഞ്ഞു നോക്കില്ലെന്ന്!.  ഇവിടെ ഒറ്റ കട്ടന്‍ചായ കൊണ്ടാണ് ഒരു പൂരത്തിനുള്ള ആളുകള്‍ എത്തിയിരിക്കുന്നത്. അപ്പോള്‍ പിന്നെ ശരിക്കുള്ള  ശൃംഗാരം കാച്ചിയാലത്തെ കഥ പറയാനുണ്ടോ? ഇത്തരം അലമ്പ് പൂവാലന്മാരെ മാത്രമല്ല ചിലപ്പോള്‍ നമ്പര്‍ വണ്‍ കില്ലാഡികളെയും ഫേസ്ബുക്കില്‍ കാണാറുണ്ട്‌. ഈയടുത്ത് കേരളകൗമുദി പത്രത്തില്‍ ഒരു വാര്‍ത്ത ഉണ്ടായിരുന്നു. ‘എന്റെ ഭാര്യ വില്‍പ്പനയ്ക്ക്, വില ആയിരം രൂപ’ എന്നായിരുന്നു തലക്കെട്ട്‌. ഭാര്യയെ വില്‍പ്പനക്ക് വെച്ച ഒരു പ്രൊഫൈല്‍ ഫോട്ടോയെക്കുറിച്ചുള്ള റിപ്പോര്‍ട്ടായിരുന്നു അത്.

 

രണ്ട് ഡസണിലധികം പ്രൊഫൈലുകളിലാണ് ഇതേ പെണ്‍കുട്ടിയുടെ ഫോട്ടോയുള്ളത് എന്ന് റിപ്പോര്‍ട്ടില്‍ ഉണ്ട്. അതിലൊന്നിലാണ് മുകളില്‍ കൊടുത്ത വില്പനയുള്ളത്. ഞരമ്പ്‌ രോഗം കലശലായ ആളുകള്‍ പടച്ചു വിടുന്നതാണ് ഇത്തരം പ്രൊഫൈലുകള്‍ എന്ന് എല്ലാവര്‍ക്കും അറിയാം. എവിടുന്നോ കിട്ടിയ ഒരു ഫോട്ടോ എടുത്തു അങ്ങ് ചാമ്പുകയാണ്. ആരാന്റെ പെങ്ങളെ സൈബര്‍ ചന്തയില്‍ വില്പനയ്ക്ക് വെക്കാന്‍ പാസ്പോര്‍ട്ടും റേഷന്‍ കാര്‍ഡുമൊന്നും ആവശ്യമില്ലല്ലോ. ഫോട്ടോയില്‍ കാണുന്ന പെണ്‍കുട്ടി ഒരു പക്ഷെ ഇതൊന്നും അറിഞ്ഞിരിക്കണം എന്നില്ല. ഏതോ ശാലീന ഗ്രാമത്തില്‍ ജീവിക്കുന്ന ഫേസ്ബുക്കോ മൊബൈലോ ഇല്ലാതെ ഒരു കുട്ടിയുടെ ചിത്രമായിരിക്കാം അത്. പക്ഷെ ഫേസ്ബുക്കില്‍ അവള്‍ ഹോട്ട് പ്രോപര്‍ട്ടിയാണ്!.റാങ്ക് കിട്ടിയ കുട്ടികളുടെ പത്രത്തില്‍ വന്ന ഫോട്ടോയില്‍ നിന്നാണ് ഈയിടെ ഒരു പെണ്‍കുട്ടി ഫേസ്ബുക്കിലെ പ്രൊഫൈലുകളിലേക്ക് ചാടിയത്. നിരവധി ഞരമ്പുകള്‍ ആ കുട്ടിയെ വെച്ചു പ്രൊഫൈല്‍ കളിച്ചു.

പാവം പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം പ്രൊഫൈലുകള്‍ കണ്ടാല്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന ചോദ്യം പ്രസക്തമാണ്. ഏറ്റവും ചുരുങ്ങിയത് ഇക്കാര്യം ഫേസ്ബുക്ക്‌ അധികൃതര്‍ക്ക് റിപ്പോര്‍ട്ട്‌ ചെയ്യാനെങ്കിലും നമുക്ക് സാധിക്കും. ഒരു മിനുട്ട് പോലും വേണ്ട ഇത് റിപ്പോര്‍ട്ട്‌ ചെയ്യുവാന്‍. അവരുടെ പ്രൊഫൈലില്‍ പോവുക. ഇടതു സൈഡ് ബാറില്‍ ഏറ്റവും താഴെയുള്ള Report/Block എന്ന ലിങ്കില്‍ ക്ലിക്കുക. അനുയോജ്യമായ കാരണങ്ങള്‍ക്ക് നേരെ ടിക്ക് മാര്‍ക്ക് ചെയ്തു സബ്മിറ്റ് ചെയ്യുക. കൂടുതല്‍ പേരുടെ റിപ്പോര്‍ട്ടിംഗ് ലഭിച്ചാല്‍ ബാക്കി പണി ഫേസ്ബുക്ക്‌ ചെയ്തു കൊള്ളും.

Advertisement



 

കൂടുതല്‍ ഗുരുതരമായ ഞരമ്പ്‌ ആണെന്ന് തോന്നിയാല്‍ ഒരു സ്ക്രീന്‍ ഷോട്ട് എടുത്ത് ബന്ധപ്പെട്ട സൈബര്‍ സെല്ലിന് ഒരു ഇമെയില്‍ അയക്കാനും കഴിയും. (തന്റെ മകളുടെ ഫോട്ടോ വെച്ചു പ്രൊഫൈല്‍ ഉണ്ടാക്കിയതിനെതിരെ ഒരു രക്ഷിതാവ് കൊടുത്ത പരാതിയില്‍ കോഴിക്കോട്ടു നടക്കാവ് പോലീസ് സൈബര്‍ സെല്ലുമായി സഹകരിച്ചു അന്വേഷണം ആരംഭിച്ചതായ  ഒരു വാര്‍ത്ത ഇന്നലത്തെ പത്രത്തില്‍ കണ്ടു. അത്രയും നല്ലത്). പക്ഷെ അധികമാരും ഇത്തരം റിപ്പോര്‍ട്ടിംഗുകള്‍ ചെയ്യാന്‍ മിനക്കെടാത്തത്  കൊണ്ട് ഞരമ്പുകള്‍ കൂളായി വിലസുന്നു എന്ന് മാത്രം.

എച്ചൂസ്മീ, ഞാനല്പം സീരിയസ്സായിപ്പോയോ?. ഫേസ്ബുക്കിലെ തമാശകള്‍ പറഞ്ഞു വന്ന കൂട്ടത്തില്‍ വെറുതെ ഒന്ന് മസില്‍ പിടിച്ചു എന്നേയുള്ളൂ. അത് പോട്ടെ. ഭര്‍ത്താവിനെ കയ്യോടെ പിടിച്ച സൗദി പെണ്ണിന് എന്റെ അഭിനന്ദനങ്ങള്‍ .. ഇത് വായിക്കുന്ന ഭാര്യമാരില്‍ /കാമുകിമാരില്‍ ഇനിയും ഐ ഡി ഉണ്ടാക്കിയിട്ടില്ലാത്തവര്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഒന്നുണ്ടാക്കി ഫര്‍ത്താവിനു/കാമുകന് ഫ്രണ്ട് റിക്വസ്റ്റ് അയക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഉഷ്ണം ഉഷ്ണേന ശാന്തി. ഞരമ്പ്‌ ഞരമ്പേന സ്വാഹ.

 186 total views,  1 views today

Advertisement



Advertisement
Entertainment10 hours ago

അവരുടെ ബന്ധം വേർപെടുത്താൻ ഉള്ള സംഭവം എൻറെ കയ്യിൽ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് എടുത്ത രഹസ്യ വീഡിയോയുടെ വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ.

Entertainment10 hours ago

പ്രണയാഭ്യർത്ഥനകൾ വരാറുണ്ടോ എന്ന് മഞ്ജു വാര്യറോട് ചോദ്യം. എണ്ണിയെണ്ണി ഉത്തരം പറഞ് താരം. പല പകൽ മാന്യൻമാരുടെയും യഥാർത്ഥമുഖം ഇപ്പോഴാണ് മനസ്സിലായത് എന്ന് ആരാധകർ.

Entertainment10 hours ago

ഒരു കോടിയിലധികം രൂപ വിലവരുന്ന പുതിയ കാർ സ്വന്തമാക്കി നിവിൻ പോളി.

Entertainment10 hours ago

ഈ അടുത്തകാലത്തൊന്നും ലാലേട്ടൻ ഇങ്ങനെയൊരു ചിത്രം ചെയ്തിട്ടുണ്ടാവില്ല. ജീത്തു ജോസഫ്.

Entertainment10 hours ago

നൃത്തത്തിന് എന്ത് പ്രായം എന്ന് തെളിയിച്ച് വൈറലായി മുത്തശ്ശൻ്റെ വക്കാ വക്കാ ഡാൻസ്.

Entertainment10 hours ago

ക്യൂട്ട് ചിത്രങ്ങളുമായി തൻവി റാം. ഏറ്റെടുത്ത് ആരാധകർ.

Entertainment10 hours ago

സാരിയിൽ ക്യൂട്ട് ആയി ഷംന. എന്തൊരു അഴകാണ് എന്ന് ആരാധകർ.

Entertainment10 hours ago

സ്ലീവ്‌ലെസ് സാരിയിൽ അതിസുന്ദരിയായി നമിതപ്രമോദ്.

Space13 hours ago

ഇതെന്തെന്നു മനസിലായോ ? എന്തൊരു വൃത്തികെട്ട ഗ്രഹണം അല്ലെ ?

India14 hours ago

“പേരറിവാളൻ നിഷ്കളങ്കൻ ആണെന്ന് അന്നും ഇന്നും ഞാൻ കരുതുന്നില്ല” , സുധാമേനോന്റെ പോസ്റ്റ്

Entertainment14 hours ago

ഹിറ്റ്ലറിൽ ജഗദീഷിന്റെ നായികയാകാൻ പറ്റില്ലെന്ന് സുചിത്ര പറഞ്ഞതിന് കാരണമുണ്ടായിരുന്നു

Entertainment16 hours ago

കിഡ്‌നി വിൽക്കാൻ ശ്രമിച്ചു, ടോയ്‌ലറ്റിൽ താമസിച്ചു – ഇത് കെജിഎഫിന്റെ സംഗീതസംവിധായകൻ രവി ബസ്രൂറിന്റെ ജീവിതചരിത്രം

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment4 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment18 hours ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment23 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment23 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment4 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment4 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment5 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment7 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment7 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Advertisement