എന്താണ് ബീച്ച് ക്രിക്കറ്റ് ടൂർണമെൻറ് ?

അറിവ് തേടുന്ന പാവം പ്രവാസി

ബ്രിട്ടനിലെ കടൽപ്പുറങ്ങളിൽ എല്ലാവർഷവും നടക്കുന്ന ഈ ക്രിക്കറ്റ് ടൂർണ്ണമെന്റ് വളരെ വ്യത്യസ്തമാണ്. ഷിപ്പ് ഇൻ ക്ലബ്ബ് ആണ് ബീച്ച് ക്രിക്കറ്റിന്റെ സംഘാടകർ.മെയ് മുതൽ സെപ്റ്റംബർ വരെയാണ് മത്സരങ്ങൾ നടക്കുക.കടൽക്കരയിലെ മണൽപ്പരപ്പിലാണ് പിച്ച് തയ്യറാക്കുന്നത്. ഈ പിച്ച് അടിക്കടി തിരമാലകൾ കവർന്നെടുക്കു ക പതിവാണ്. വീണ്ടും റോളറുരുട്ടി പുതിയ പിച്ച് തയ്യാറാക്കുന്നു…

ബീച് ക്രിക്കറ്റിന് സാധാരണ ക്രിക്കറ്റിലെപ്പോലെ നിയമങ്ങളൊന്നുമില്ല.കളിക്കാരും ,സംഘാടകരും ചേർന്നാണ് സൗകര്യപൂർവ്വം നിയമങ്ങൾ ഉണ്ടാക്കുന്നത്. തെരുവുക്രിക്കറ്റിലെ നിയമങ്ങളാണ് കൂടുതലും ഇതിലുള്ളത്.മൂന്നു ടീമുകളാണ് ടൂർണമെന്റിൽ സ്ഥിരമായി പങ്കെടുക്കുന്നത്. “ദ മാക്കലിൻ ബ്രദേഴ്‌സ് II,കിൽമാക്കോം, ബ്രോക്ക് വെയ്റ്റ്” എന്നിവയാ ണവ.വെസ്റ്റ് ഇൻഡീസിൽ നിന്നാണ് ബീച്ച് ക്രിക്കറ്റ് എന്ന ആശയം ബ്രിട്ടനിൽ എത്തുന്നത്. വെസ്റ്റ് ഇൻഡീസിലെ ബീച്ചുകളിൽ ഇത് സർവ്വസാധാരണയാണ്.ഇത് പ്രൊഫഷണൽ ആക്കിയത് ബ്രിട്ടനാണ്.ഓരോ മാച്ചിലും 8 ഓവറുകൾ വീതമാണുണ്ടാകുക. മാച്ചിൽ LBW ,No Ball,Wide Ball എന്നിവയുണ്ടാകില്ല. ബീച്ചിൽ വിശ്രമിക്കുന്ന ആളുകൾക്കിടയിലേ ക്കു പന്ത് പായിച്ചാൽ ബാറ്റ്സ്മാൻ തന്നെ അതുപോയി എടുത്തുകൊണ്ടു വരണം.

അതാണ് നിയമം.ബീച്ച് ക്രിക്കറ്റിൽ എത്ര കളിക്കാരെന്ന നിബന്ധനയൊന്നുമില്ല.ആർക്കും വന്നു കളിക്കാം.പക്ഷേ അംഗീകരിച്ചിട്ടുള്ള വെള്ള യൂണിഫോമിൽ വരണമെന്നു മാത്രം. കാണികളുടെ ആവശ്യപ്രകാരം പുറത്താകുന്ന കളിക്കാരന് രണ്ടവസരം കൂടി നൽകാവുന്ന താണ്. തീർത്തും കടൽക്കരയിൽ വിനോദം പകരുക എന്നതാണ് ബീച്ച് ക്രിക്കറ്റുകൊണ്ടു ലക്ഷ്യമിടുന്നത്.സ്‌കോർ ബോർഡും, സ്കോററും ഉണ്ടാകില്ല.കളിക്കാർ തന്നെ സ്‌കോർ ഓർമ്മവയ്ക്കണം.ഓരോ ബോൾ കഴിയുമ്പോഴും സ്‌കോർ ഉച്ചത്തിൽ വിളിച്ചുപറയണം.

വെള്ളത്തിലേക്ക് ബോളടിച്ചാൽ ടീമിനും ബാറ്റ്സ്മാനും 6 റൺസ് ലഭിക്കും.പക്ഷേ അതോടെ അയാൾ ഔട്ട് ആകുന്നു.മാത്രവുമല്ല സ്വയം വെള്ളത്തിലിറങ്ങി ബോളെടുത്തു കൊണ്ടു വരുകയും വേണം.ഫീൽഡർ ഒരു കൈകൊണ്ടു ക്യാച്ച് പിടിച്ചാൽ എതിർ ടീം മുഴുവൻ ഔട്ടാകുന്നു എന്ന രസകരമായ നിയമവും ബീച്ച് ക്രിക്കറ്റിലുണ്ട്. മാച്ചുകളും സമ്മാനങ്ങളും എല്ലാം സ്‌പോൺസർമാരുടെ വകയാണ്

You May Also Like

ഒരു ട്രെയിൻ യാത്രയിൽ സുന്ദരിയായ ആ യുവതിയോടുള്ള അയാളുടെ പ്രണയാഭ്യർത്ഥന അത്ര മനോഹരമായിരുന്നു

എഴുതിയത് : Dhanesh Damodaran കടപ്പാട് : ചരിത്രാന്വേഷികൾ ഒരു ട്രെയിൻ യാത്രയിൽ സുന്ദരിയായ ആ…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജീവിതം ഇനി വെള്ളിത്തിരയില്‍

പോര്‍ച്ചുഗലിന്റെയും റയാല്‍ മാഡ്രിഡ്രിന്റെയും സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജീവിതം ആസ്പദമാക്കി ആന്റണി വോങ്കെ സംവിധാനം ചെയ്യുന്ന ബ്രിട്ടീഷ് ഡോക്യുമെന്ററി ചിത്രമാണ് ‘റൊണാള്‍ഡോ’

ഹോക്കി ഗോൾകീപ്പറെ കണ്ടാൽ ഒരു ബഹിരാകാശ സഞ്ചാരിയെപ്പോലെ തോന്നും. എന്തിനാണ് ഗോൾകീപ്പർ ഈ വിധം തയ്യാറെടുപ്പുകൾ നടത്തുന്നത് ?

ഹോക്കി ഗോൾകീപ്പറെ കണ്ടാൽ ഒരു ബഹിരാകാശ സഞ്ചാരിയെപ്പോലെ തോന്നും. എന്തിനാണ് ഗോൾകീപ്പർ ഈ വിധം തയ്യാറെടുപ്പുകൾ…

റോബർട്ടോ ബാജിയൊ, ഇതിഹാസങ്ങളിലെ കർണ്ണനെയാണയാൾ അനുസ്മരിപ്പിച്ചത്

താരപ്രഭയുടെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ പൊടുന്നനെ നിറം മങ്ങി നിലം പതിച്ചുപോയ ചില പ്രതിഭകൾ ഉണ്ട് ലോകഫുട്ബാളിൻ്റെ ചരിത്രത്തിൽ. ഒരു നിമിഷത്തെ പിഴവു കൊണ്ട് നായകനിൽ നിന്നും