താടി വളര്‍ത്തൂ, യൗവനം കാത്തുസൂക്ഷിക്കൂ!

1317

01

എന്തിനാണ് ആളുകള്‍ താടി വളര്‍ത്തുന്നത്? താടി വളരുന്നത്‌കൊണ്ട് എന്ന് മറുപടി പറയാന്‍ വരട്ടെ. താടി വളര്‍ത്തുന്നവര്‍ അറിഞ്ഞോ അറിയാതെയോ തങ്ങളുടെ യൗവനം കാത്തുസൂക്ഷിക്കുകയാണ്‌ എന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. താടി പുരുഷന് ഒരു അലങ്കാരം തന്നെയാണ്. താടി മിനുക്കുവാന്‍ എത്ര സമയം ചിലവാക്കുവാനും ആര്‍ക്കും മടിയില്ല താനും. താടി പലവിധമുണ്ട്. ബുള്‍ഗാന്‍ താടി, കുറ്റിത്താടി, ചൈനീസ്‌ താടി, ഊശാന്താടി, സന്യാസിത്താടി, അപ്പുപ്പന്‍ താടി( സാറി, അത് കൂട്ടണ്ട! ) അങ്ങിനെയങ്ങനെ. പുതിയ സിനിമ പുറത്തിറങ്ങുമ്പോള്‍ അതിലെ നായകനെപ്പോലെ താടി വളര്‍ത്തുന്ന ആളുകളെ എല്ലായിടത്തും കാണാം. അതുപോലെ പ്രശസ്തമായ താടികളാണ് സിംഗം താടിയും പോക്കിരിരാജ താടിയും. എന്നാല്‍, പുതിയ കണ്ടുപിടുത്തം അനുസരിച്ച് വെറും സൗന്ദര്യം മാത്രമല്ല താടി നിങ്ങള്‍ക്ക് നല്‍കുന്നത്, മറിച്ച് നല്ല ആരോഗ്യം കൂടിയാണ്.

 

നമ്മുക്കറിയാം സൂര്യനില്‍ നിന്നും എത്തുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍ എത്രത്തോളം അപകടകാരികളാണെന്ന്. എന്നാല്‍ ഈ രശ്മികളുടെ 95 ശതമാനത്തോളം തടഞ്ഞു നിര്‍ത്താന്‍ താടിരോമാങ്ങള്‍ക്ക് കഴിയും. അതുപോലെ ആസ്മ ഉള്ളവര്‍ താടി വളര്‍ത്തിയാല്‍ അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ ഏറിയ പങ്കും താടിരോമങ്ങളില്‍ തടങ്ങ്‌ അവിടെ പറ്റിപ്പിടിക്കുമെന്നതിനാല്‍ ആസ്മയ്ക്ക് ആശ്വാസം ലഭിക്കും.അതുപോലെ ചര്‍മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്തുവാനും കാറ്റില്‍നിന്നും തടുക്കുവാനും താടിരോമങ്ങള്‍ സഹായിക്കും.

അപ്പോള്‍ ഒരു സംശയം സ്വാഭാവികമായും ഉണ്ടാകാം. താടിരോമങ്ങള്‍ ഉള്ള അത്രയും ഭാഗത്തെ ചര്‍മം അല്ലെ സംരക്ഷിക്കപ്പെടുന്നുള്ളൂ എന്ന്. ഇവിടെയാണ്‌ അല്‍പം മനശാസ്ത്രം കടന്നുവരുന്നത്. നമ്മുടെ മുഖം എങ്ങനെ കണ്ണാടിയില്‍ കാണുന്നത് എന്നത് നമ്മുക്ക് നമ്മളെപ്പറ്റിയുള്ള അഭിപ്രായത്തെ കാര്യമായി ബാധിക്കും. അപ്പൊ മുഖം നന്നായി ഇരുന്നാല്‍ നമ്മുക്ക് നമ്മളെപ്പറ്റി നല്ല അഭിപ്രായം ഉണ്ടാകും. അത് നമ്മുടെ മാനസികആരോഗ്യത്തെയും അതുവഴി ശാരീരിക ആരോഗ്യത്തെയും ബാധിക്കും.

എന്നാല്‍ ചുമ്മാ താടി വളര്‍ത്തി അങ്ങ് ഇരുന്നുകൊടുത്തേക്കാം എന്നും കരുതേണ്ട. താടി വളര്‍ത്തുകയാണെങ്കില്‍ അത് നല്ലതുപോലെ കാത്തുസൂക്ഷിക്കുകയും വേണം. താടി കൃത്യമായി വെട്ടി സൂക്ഷിക്കണം. അത് അത്ര ചില്ലറ പരിപാടിയല്ല എന്ന് താടിയുള്ളവര്‍ക്ക് അറിയാം. എന്നാലും, താടി വളര്‍ത്തുന്നത് ഒരു രസം തന്നെയാണ്. അതുകൊണ്ട് കൂടുതല്‍ കാലം യൗവനം കാത്തുസൂക്ഷിക്കാന്‍ ഇന്നുതന്നെ താടി വളര്‍ത്തി തുടങ്ങിക്കോളൂ..