കോളീവുഡിൽ മിനിമം ഗ്യാരണ്ടി നടന്മാരിൽ ഒരാളാണ് വിജയ്. അദ്ദേഹത്തിന്റെ സിനിമകൾ എല്ലാം തന്നെ സാമ്പത്തിക വിജയമോ മെഗാഹിറ്റുകളോ ആകാറുണ്ട്. ഒരേ ടൈപ്പ് സിനിമകൾ എന്ന ദുഷ്‌പേരിലും വിജയ് ചിത്രങ്ങൾക്ക് വലിയൊരു വിഭാഗം ആരാധകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കാൻ സാധിക്കുന്നുണ്ട്. കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തമിഴ് തിയറ്ററുകളെ പഴയകാലത്തെ പോലെ സജീവമാക്കിയത് വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം മാസ്റ്റര്‍ ആയിരുന്നു .അതിനു ശേഷം ഇറങ്ങിയ സിനിമയാണ് ബീസ്റ്റ് .

എന്നാൽ ചിത്രത്തിന്റെ ആരംഭ ദിവസങ്ങളിൽ നെഗട്ടീവ് റിവ്യൂസ് ഒരുപാട് വന്നിരുന്നു. മാത്രമല്ല കെജിഎഫ് 2 സൃഷ്ടിച്ച ആരവങ്ങൾക്കും തരംഗത്തിനും മുന്നിൽ ബീസ്റ്റ് വീണുപോകുമെന്നുവരെ ആശങ്കയോടെ പറഞ്ഞവർ ഉണ്ടായിരുന്നു. ആദ്യ ദിവസം നെഗറ്റിവ് റിവ്യൂസ് വരുന്ന ചിത്രങ്ങൾ  തമിഴ് ബോക്സ്ഓഫീസിൽ ദുരന്തമാകാറുണ്ട്. ആ പ്രവണതയെ പൊളിച്ചെഴുതിയത് ബീസ്റ്റ് ആണ് എന്നാണു തമിഴകത്തു നിന്ന് വരുന്ന റിപ്പോർട്ടുകൾ.

കാരണം ഏറ്റവും വേഗത്തിൽ തമിഴകത്തിൽ 100 കോടി നേടിയ ചിത്രമെന്ന റെക്കോർഡ് സ്ഥാപിച്ചിരിക്കുന്നു ബീസ്റ്റ് ഇപ്പോൾ. ടൈംസ് ഓഫ് ഇന്ത്യ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുളളത്. തിയറ്ററുകളില്‍ മുഴുവൻ സീറ്റുകളിലും പ്രവേശനം അനുവദിച്ചതിനു ശേഷം എത്തുന്ന പ്രധാന തമിഴ് സിനിമ എന്ന നിലയ്ക്ക് ബീസ്റ്റ് നേടിയ ബോക്സ് ഓഫീസ് വിജയത്തിൽ സന്തുഷ്ടനാണെന്ന് തമിഴ്നാട് തിയറ്റര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് തിരുപ്പൂര്‍ സുബ്രഹ്മണ്യം പ്രതികരിച്ചിട്ടുണ്ട്.

Leave a Reply
You May Also Like

ഈ കഥയ്ക്ക് തമിഴ്‌നാട്ടിൽ മാത്രമല്ല പ്രസക്തിയുള്ളത്, ഇന്ത്യയിലെ ഏതൊരു മഹാനഗരത്തിലും ഇത് തന്നെയാണ് സ്ഥിതി

Sanuj Suseelan CAUTION : Mild spoilers ahead ചെന്നൈ നഗരത്തിലെ ഒരു ചേരിയിലെ ഒറ്റമുറി…

സ്വന്തം അധ്യാപികയെ വരെ ഡേറ്റിങ്ങിനു കൊണ്ടു പോകുന്ന വിദ്യാർത്ഥികൾ ഉണ്ടെന്നു അമല പോൾ

മലയാളം, തെലുഗു, തമിഴ് സന്മകളിൽ സജീവമാണ് അമല പോൾ .സെന്റ് തെരേസാസ് കോളേജിൽ ബി.എ. കമ്മൂണിക്കേറ്റിവ്…

ബോളിവുഡ് താരം വാണി കപൂറിന്റെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

ബോളിവുഡ് താരം വാണി കപൂറിന്റെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു. രൺബീർ കപൂറിനൊപ്പം വാണി അഭിനയിച്ച ഷംഷേര…

റാം പൊതിനേനി, പുരി ജഗന്നാഥ്‌ പാൻ ഇന്ത്യൻ ചിത്രം ‘ഡബിൾ ഐ സ്മാർട്’ ; ടീസർ പുറത്ത്

റാമിന്റെ പിറന്നാൾ ദിനത്തിലാണ് അണിയറപ്രവർത്തകർ ടീസർ പുറത്ത് വിട്ടത്. പുരി കണക്ട്സിന്റെ ബാനറിൽ പുരി ജഗനാഥും ചാർമി കൗറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.